വാസ്തുവനുസരിച്ചു വയ്ക്കണം അക്വേറിയം

Posted By:
Subscribe to Boldsky

വാസ്തു അഥവാ വേദിക് സയന്‍സ് എന്നത് പ്രായോഗികവും ഫലകേന്ദ്രീകൃതവുമായ ഒരു ആശയമാണ്. അത് നടപ്പാക്കുന്നത് സമ്പന്നവും ഐക്യമുള്ളതുമായ ജീവിതം നല്കും. ഒരാളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ശരിയായ വാസ്തുവില്ലാത്തതിനാലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വാസ്തു ഉപദേശകന്‍റെ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യം മുതല്‍ സാമ്പത്തികം വരെയുള്ള എല്ലാ പ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കുന്നതാണ്.

വാസ്തു പ്രകാരം വീട്ടില്‍ പണവും ഐശ്വര്യവും വരാന്‍ സഹായിക്കുന്ന പല വാസ്തു ടിപ്‌സുമുണ്ട്. ചൈനീസ് ശാസ്ത്ര പ്രകാരം പല കാര്യങ്ങളും സാമ്പത്തികം മെച്ചപ്പെടുത്താന്‍ സഹായകമാണ്.

വീട്ടില്‍ പണത്തിനും ഐശ്വര്യത്തിനും നല്ല ഭാഗ്യം വരുവാനുമെല്ലാം ചൈനീസ് വാസ്തു പറയുന്ന ഒന്നാണ് അക്വേറിയം. ഇത് പല വിധത്തിലും വീട്ടില്‍ നല്ലതു വരുത്താന്‍ സഹായിക്കും. വാസ്തു സംബന്ധമായ ദോഷങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാണ് അക്വേറിയം. ഒരു വീട്ടില്‍‌ എല്ലാ വസ്തുക്കള്‍ക്കും അവയുടെ ദിശക്കും വാസ്തു പ്രകാരം പ്രാധാന്യമുണ്ട്. വാസ്തു പ്രകാരം അക്വേറിയം നിര്‍മ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നത് പോസീറ്റീവ് ഏനര്‍ജി പ്രസരിപ്പിക്കാന്‍‌ സഹായിക്കും.

ഒരു വീട്ടിലെ വാസ്തു ദോഷങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമാണ് അക്വേറിയം എന്നാണ് വാസ്തു സ്പെഷ്യലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. വീട്ടില്‍ മാത്രമല്ല, ഓഫീസ്, സ്കൂള്‍, കടകള്‍, ഫാക്ടറി മറ്റ് താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെയും വാസ്തു ദോഷം മാറ്റാന്‍ അക്വേറിയം സഹായിക്കും.

അക്വേറിയം കൃത്യമായ രീതിയില്‍ വീട്ടില്‍ വച്ചാലേ ഗുണമുണ്ടാകൂ, അല്ലെങ്കില്‍ ദോഷമായിരിയ്ക്കും, ഫലം. ഏതു വിധത്തിലാണ് അക്വേറിയം പണമുണ്ടാകാന്‍ വീട്ടില്‍ വയ്‌ക്കേണ്ടതെന്നറിയൂ, ഇതില്‍ ഇടേണ്ട മത്സ്യങ്ങളുടെ കാര്യത്തിലും വാസ്തു പ്രകാരമുള്ള പല ചിട്ടകളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

വാസ്തുശാസ്ത്ര പ്രകാരം ഒരു മത്സ്യ ടാങ്ക് ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്നതും, കൃത്യമായ വിധത്തില്‍ ബാലന്‍സ് ചെയ്യേണ്ടതുമാണ്. ഭാരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന് തെക്ക്-കിഴക്കന്‍ മൂലയില്‍ വരാന്തയിലോ ഹാളിലോ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്. അതിഥികള്‍ക്ക് കാണുവുന്ന തരത്തില്‍ ഒരു പ്രമുഖ സ്ഥാനത്ത് ഇത് സ്ഥാപിക്കണം.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

ചൈനീസ് ഫെങ്ങ്ഷുയി അനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം സജീവമായ ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. 'ചി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണത്തിനായി അക്വേറിയം തെക്കുകിഴക്കായും ജോലിസംബന്ധമായ ഉയര്‍ച്ചക്കായി വടക്കും ആരോഗ്യത്തിനും കുടുംബസൗഖ്യത്തിനുമായി കിഴക്കും സ്ഥാപിയ്ക്കണം.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

അക്വേറിയം പണം കൊണ്ടുവരണമെങ്കില്‍ ഇതില്‍ 5 ഘടകങ്ങളുണ്ടാകണം. വാട്ടര്‍ അതായത് വെള്ളം, വുഡ് അതായത് സസ്യങ്ങള്‍, മെറ്റല്‍ അതായത് അക്വേറിയമുണ്ടാക്കിയതില്‍ ലോഹസാന്നിധ്യം വേണം, എര്‍ത്ത് അതായത് പാറകളോ കല്ലുകളോ മണലോ, ഭൂമിയെ സൂചിപ്പിയ്ക്കുന്ന എന്തെങ്കിലും അക്വേറിയത്തിലുണ്ടാകണം, ഫയര്‍ അതായത് തീ, നല്ല നിറത്തിലെ മീനുകള്‍, അക്വേറിയത്തിലെ ലൈറ്റ് എന്നിവ ഇതില്‍ പെടുന്നു.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

ഒരു അക്വേറിയത്തില്‍ ഒമ്പത് മത്സ്യങ്ങള്‍ വേണം. അതില്‍ എട്ടെണ്ണം ഡ്രാഗണ്‍ ഫിഷോ അല്ലെങ്കില്‍ ഗോള്‍ഡന്‍ ഫിഷോ ആകാം. ഒരു മത്സ്യം ചത്താല്‍ ഉടന്‍ പകരം ഒരെണ്ണത്തെ ഇടണം. മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കുന്നത് പ്ലാന്‍ ചെയ്തും, ഒരാള്‍ തന്നെയുമാകണം. ടാങ്ക് പതിവായി വൃത്തിയാക്കണം. ഫില്‍റ്റര്‍, വായുസഞ്ചാരം, വെള്ളം എന്നിവ യഥാവിധി ക്രമീകരിക്കണം. ലിവിങ്ങ്/ഡ്രോവിങ്ങ് റൂമിലല്ലാതെ മറ്റ് മുറികളില്‍ അക്വേറിയം സ്ഥാപിക്കരുത്.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

ഫാംഗ്ഷുയി പ്രകാരം അരോവന എന്ന മത്സ്യമാണ് പണത്തിനായി നല്ലത്. എ്ന്നാല്‍ ഇതിന് വില കൂടുതലാണ്. അതുകൊണ്ടുതന്നെ ഗോള്‍ഡ് ഫിഷും മതിയാകും. കോയ് എന്നൊരു മത്സ്യവും അക്വേറിയം പണമെന്ന ഉദ്ദേശത്തില്‍ സൂക്ഷിയ്ക്കുന്നുവെങ്കില്‍ വളര്‍ത്താവുന്ന ഒന്നാണ്.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

അക്വേറിയത്തില്‍ എട്ടോ ഒന്‍പതോ മത്സ്യങ്ങളാകം, ഇതിലൊന്ന് കറുത്ത മത്സ്യമാകണം.ഗോള്‍ഡന്‍ ഫിഷുകള്‍ നല്ലതാണ്. 9 ഗോള്‍ഡ് ഫിഷും ഒരു കറുത്തതും നല്ലതാണ്. ഓരോ തവണ ഓരോ മത്സ്യം ചാവുമ്പോള്‍ വീട്ടിലെയോ ഓഫീസിലെയോ ദോഷങ്ങള്‍ അകലുകയാണ് ചെയ്യുന്നത്.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

അക്വേറിയത്തിലെ വെള്ളം ശുദ്ധമാകണം. ഓക്‌സിജന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ വേണം. മത്സ്യങ്ങളും സസ്യങ്ങളുമെല്ലാം ആരോഗ്യമുള്ളവയാകണം. ഇവയെ സംരക്ഷിക്കുകയും വേണം. ദിവസവും അല്‍പസമയം അവയ്‌ക്കൊപ്പം ചെലവഴിയ്ക്കുക.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണമാണുദ്ദേശമെങ്കില്‍ സ്‌ക്വയര്‍ അക്വേറിയവും മറ്റുള്ളവയ്ക്ക് റൗണ്ട് അക്വേറിയവുമാണ് നല്ലത്. അഞ്ചു ഘടകങ്ങളും ഒത്തിണങ്ങിയ അക്വേറിയം വാങ്ങാന്‍ ശ്രമിയ്ക്കുക.

പണം വരാന്‍ അക്വേറിയം ഇങ്ങനെ

പണം വരാന്‍ അക്വേറിയം ഇങ്ങനെ

ചൈനീസ് ഫെങ്ങ്ഷുയി അനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം സജീവമായ ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. 'ചി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും

Read more about: pulse
English summary

Vastu Tips To Set An Aquarium

Vastu Tips To Set An Aquarium, Read more to know about