പണം വരാന്‍ പേഴ്‌സില്‍ വയ്‌ക്കേണ്ടതും അല്ലാത്തതും

Posted By:
Subscribe to Boldsky

പേഴ്‌സാണ് നമ്മുടെയൊക്കെ പണത്തിന്റെ കേന്ദ്രം. പണം സാധാരണം ഇതിലാണ് വയ്ക്കാറും.

വാസ്തുപ്രകാരം പഴ്‌സും ഇതില്‍ വയ്ക്കുന്ന ചില വസ്തുക്കളും പണം ലഭിയ്ക്കാനും നഷ്ടപ്പെടുത്താനുമെല്ലാം കാരണമാകും. ചില വസ്തുക്കള്‍ പഴ്‌സില്‍ സൂക്ഷിയ്ക്കുന്നത് പണം ലഭിയ്ക്കാന്‍ നല്ലതാണ്. ചിലതു സൂക്ഷിയ്ക്കുന്നത് പണം നഷ്ടപ്പെടാനും.

പണം നഷ്ടപ്പെടാനും ലഭിയ്ക്കാനും ഇടയാക്കുന്ന ചില വസ്തുക്കളെ കുറിച്ചറിയൂ,

പിച്ചള, സില്‍വര്‍ കോയിനുകളോ വസ്തുക്കളോ

പിച്ചള, സില്‍വര്‍ കോയിനുകളോ വസ്തുക്കളോ

പിച്ചള, സില്‍വര്‍ കോയിനുകളോ വസ്തുക്കളോ പഴ്‌സില്‍ വയ്ക്കുന്നത് പണം വരാന്‍ സഹായിക്കുന്നുവെന്നു വാസ്തു ശാസ്ത്രം പറയുന്നു.

രു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും

രു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും

ഒരു വെളുത്ത പേഴ്‌സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്‌ക്കുക. ഇത്‌ സാധിയ്‌ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്‌ക്കുക.

 ലക്ഷ്മീദേവിയുടെ ചിത്രം

ലക്ഷ്മീദേവിയുടെ ചിത്രം

ലക്ഷ്മീദേവിയാണ് ധനദേവതയെന്നു കണക്കാക്കപ്പെടുന്നത്. പേഴ്‌സില്‍ ലക്ഷ്മീദേവിയുടെ ചിത്രം വയ്ക്കാം.

ഗോമതിചക്രം

ഗോമതിചക്രം

ഗോമതിചക്രം പഴ്‌സില്‍ സൂക്ഷിയ്‌ക്കുന്നതും നല്ലതാണ്‌.

ആലിന്റെ ഇല

ആലിന്റെ ഇല

ആലിന്റെ ഇല പഴ്‌സില്‍ വയ്‌ക്കുന്നത്‌ പണവും അഭിവൃദ്ധിയും വരാന്‍ ഏറെ നല്ലതാണ്‌. ആലിന്റെ ഒരു ഇലയെടുത്ത്‌ വെള്ളം കൊണ്ടു കഴുകിത്തുടച്ചു വൃത്തിയാക്കി മടങ്ങാത്ത രീതിയില്‍ പഴ്‌സില്‍ വയ്‌ക്കുക.

അരി

അരി

പേഴ്‌സില്‍ അല്‍പം അരി വയ്‌ക്കുക. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ലക്ഷ്‌മീ ദേവിയ്‌ക്കു സമര്‍പ്പിയ്‌ക്കുക.

ഓവല്‍ ആകൃതിയുള്ള വെള്ള കല്ല്‌

ഓവല്‍ ആകൃതിയുള്ള വെള്ള കല്ല്‌

ഓവല്‍ ആകൃതിയുള്ള വെള്ള കല്ല്‌ പഴ്‌സില്‍ വയ്‌ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത്‌ പൊസറ്റീവിറ്റി വര്‍ദ്ധിപ്പിയ്‌ക്കും.

പൂജിച്ച തേങ്ങ

പൂജിച്ച തേങ്ങ

ബാഗില്‍ പൂജിച്ച തേങ്ങ വയ്‌ക്കുന്നതും നല്ലതാണ്‌. ഇത്‌ പേഴ്‌സില്‍ കൊള്ളാത്തതു തന്നെ കാരണം.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

പഴയ നെയിം കാര്‍ഡ്, ആവശ്യമില്ലാത്ത കടലാസുകള്‍ തുടങ്ങിയ ജങ്ക് വസ്തുക്കള്‍ ഇതില്‍ സൂക്ഷിയ്ക്കരുത്.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

ചെലവാക്കിയ ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, കടത്തിന്റെ കണക്കുകള്‍ ഇവയൊന്നും പേഴ്‌സില്‍ സൂക്ഷിയ്ക്കരുത്.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

പഴ്‌സ് എപ്പോഴും വൃത്തിയായിരിയ്ക്കണം. ഇത് തറയില്‍ വയ്ക്കരുത്, ടോയ്‌ലറ്റ് , ബാത്‌റൂം എന്നിവിടങ്ങളില്‍ താല്‍ക്കാലികമായെങ്കിലും ഇതു വയ്ക്കരുത്.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

ഒരിക്കല്‍ ഉപയോഗിക്കപ്പെട്ട പേഴ്‌സ് വാങ്ങരുത്. അതായത് സെക്കന്റ്ഹാന്റ് പേഴ്‌സ്.സ്വന്തം പേഴ്‌സ് കേടായാലും ആര്‍ക്കും കൊടുക്കുകയും അരുത്. ഇത് ധനം നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്‌

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

പേഴ്‌സിന്റെ നിറം പ്രധാനം. കറുപ്പു നിറമുള്ള പേഴ്‌സ് പണമുണ്ടാകാന്‍ നല്ലതാണ്. ചുവപ്പു നിറത്തിലെ ഒഴിവാക്കുക. ഇത് അഗ്നിയെ സൂചിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പണം കത്തിച്ചു കളയുന്നിനെ സൂചിപ്പിയ്ക്കുന്നു.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

നീല നിറമുള്ള പേഴ്‌സ് പണം ഒഴുകിപ്പോകുന്നതിനെ സൂചിപ്പിയ്ക്കുന്നു. ഇത് നല്ലതല്ലപണം ചെലവാക്കുന്ന ശീലമുള്ളവര്‍ക്ക് പണം ചെലവാകാതെയിരിയ്ക്കാന്‍ ബ്രൗണ്‍ നിറമുള്ള പേഴ്‌സ് നല്ലതാണ്ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും പുതിയ സംരഭങ്ങള്‍ക്കും പച്ച നിറമുള്ള പഴ്‌സ് നല്ലതാണ്മഞ്ഞ പഴ്‌സും പണം വരാന്‍ നല്ലതാണ്, എന്നാല്‍ വേഗം ചെലവാകുകയും ചെയ്യും.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

പേഴ്‌സില്‍ എപ്പോഴും പണം സൂക്ഷിയ്ക്കുക. പേഴ്‌സ് ഒരിയ്ക്കലും ഒഴിഞ്ഞതാകരുത്.

ഇവ പേഴ്‌സില്‍ അരുത്‌

ഇവ പേഴ്‌സില്‍ അരുത്‌

വിചിത്ര ആകൃതിയിലെ പേഴ്‌സുകള്‍ വാങ്ങരുത്. നോട്ടുകള്‍ മടക്കി സൂക്ഷിയ്‌ക്കേണ്ടി വരുന്ന തരം പഴ്‌സുകളും വേണ്ട്.

English summary

Things To Keep And Avoid In Purse To Get Money According To Vastu

Things To Keep And Avoid In Purse To Get Money According To Vastu
Please Wait while comments are loading...
Subscribe Newsletter