കയ്യിലെ പണം കളയും വാസ്തു തെറ്റുകള്‍

Posted By:
Subscribe to Boldsky

വാസ്തു പല തരത്തിലും നമ്മുടെ ജീവിതത്തേയും ചുറ്റുപാടിനേയും സ്വാധീനിയ്ക്കുന്നുണ്ട്. വീടിന്റെ കാര്യത്തില്‍ മാത്രമല്ല, നാം ചെയ്യുന്ന പല കാര്യങ്ങളിലും വാസ്തുവിന്റെ സ്വാധീനം ഏറെയുണ്ട്.

വാസ്തു തെറ്റുകള്‍ പലപ്പോഴും പല തരത്തിലും നമ്മളെ തെറ്റായി ബാധിയ്ക്കും. വീട്ടില്‍ തന്നെ നമ്മള്‍ ചെയ്യുന്ന ചില വാസ്തു തെറ്റുകള്‍ നമുക്ക് സാമ്പത്തിക നഷ്ടം ഉള്‍പ്പെടെ പലതും വരുത്തി വയ്ക്കും.

സാമ്പത്തിക നഷ്ടം വരുത്തുന്ന ചില വാസ്തു പിഴവുകള്‍ താഴെ പറയുന്നവയാണ്. ഇതെക്കുറിച്ചറിയൂ,

താക്കോല്‍ ഇല്ലാത്ത ലോക്ക്

താക്കോല്‍ ഇല്ലാത്ത ലോക്ക്

താക്കോല്‍ ഇല്ലാത്ത ലോക്ക് മാറ്റുക. ഇത് താഴാണെങ്കിലും. ഇത് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത്

വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത്

വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് സാധാരണയാണ്. ചെടികള്‍ കരിഞ്ഞോ ഉണങ്ങിയോ പോകുന്നത് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിയ്ക്കുന്നതു തന്നെയാണ്. ഇതിന് അവസരം വരുത്താതിരിയ്ക്കുക.

കീറിയ പേഴ്‌സുകളും കേടായ പേഴ്‌സുകളുമെല്ലാം

കീറിയ പേഴ്‌സുകളും കേടായ പേഴ്‌സുകളുമെല്ലാം

കീറിയ പേഴ്‌സുകളും കേടായ പേഴ്‌സുകളുമെല്ലാം ധനനഷ്ടത്തെ സൂചിപ്പിയ്ക്കുന്നവയാണ്. ഇത് സാമ്പത്തിക നഷ്ടം വരുത്തും. ഇത് ഒഴിവാക്കുക.

പൊട്ടിയ പാത്രങ്ങള്‍

പൊട്ടിയ പാത്രങ്ങള്‍

പൊട്ടിയ പാത്രങ്ങള്‍ വീട്ടില്‍ നിന്നും ഒഴിവാക്കുക. ഇത് വീട്ടില്‍ ഐശ്വര്യക്കേടുണ്ടാക്കും. ഉന്നതിയുണ്ടാക്കുകയുമില്ല. കേടായവ വീട്ടില്‍ സൂക്ഷിയ്ക്കരുത്.

ഉപയോഗശൂന്യമായ വാഹനങ്ങള്‍

ഉപയോഗശൂന്യമായ വാഹനങ്ങള്‍

വീട്ടില്‍ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഭാഗങ്ങളുണ്ടെങ്കില്‍ ഇത് ഒഴിവാക്കാനും വാസ്തു ശാസ്ത്രം പറയുന്നു. ഇതും വാസ്തു പ്രകാരം ഏറെ ദോഷം നല്‍കുന്നവയാണ്.

കള്ളനോട്ടും

കള്ളനോട്ടും

ഇതുപോലെ കള്ളനോട്ടും സാമ്പത്തിക നഷ്ടം വരുത്തുന്നതാണെന്നു വാസ്തു ശാസ്ത്രം പറയുന്നു. ഇത് മറ്റു പ്രശ്‌നങ്ങളൊടൊപ്പം നെഗറ്റീവ് ഊര്‍ജവും വരുത്തുന്നു.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി വീട്ടില്‍ ദൗര്‍ഭാഗ്യം വരുത്തും. ഇതില്‍ മുഖം നോക്കുന്നതും ഏറെ ദോഷമാണ്. ഇത് വീട്ടില്‍ നിന്നും ഒഴിവാക്കുക.

English summary

These Vastu Errors Do Not Let You Save Money

These Vastu Errors Do Not Let You Save Money, read more to know about,
Story first published: Thursday, December 14, 2017, 13:02 [IST]