2020 വരെ ശനി എങ്ങനെ നിങ്ങളെ ബാധിയ്ക്കും, അറിയൂ

Posted By:
Subscribe to Boldsky

2020 വരെ ശനി നിങ്ങളെ സ്വാധീനിയ്ക്കുമോ, അറിയൂ

ശനി നവഗ്രഹങ്ങളിലൊന്നാണെങ്കിലും പൊതുവെ പ്രശ്‌നക്കാരാനായിട്ടാണ് കണക്കാക്കപ്പെടുന്നത്. കണ്ടകശനി, ശനി പിടിച്ച ദിവസം, ശനി പിടിച്ച ദിവസം എന്നിങ്ങനെ പോകുന്നു, ശനിയ്ക്കുള്ള പേരുദോഷങ്ങള്‍..

ശനി നമ്മുടെ ജീവിതത്തില്‍ പല തരത്തിലുള്ള ഫലങ്ങള്‍ കൊണ്ടുവരും. ദോഷം മാത്രമല്ല, ചി്‌ലപ്പോള്‍ നല്ലതും.

2017 ഡിസംബര്‍ മുതില്‍ 2020 മാര്‍ച്ച് വരെ ഏതു വിധത്തിലാണ് നിങ്ങളുടെ സോഡിയാക് സൈന്‍ പ്രകാരം ശനി നിങ്ങളുടെ ഗ്രഹനിലയില്‍ സ്വാധീനം ചെലുത്തുകയെന്നറിയൂ,

ഏരീസില്‍(March 21-April 19)

ഏരീസില്‍(March 21-April 19)

(March 21-April 19) പെട്ടവര്‍ക്ക് 2020 മാര്‍ച്ച് വരെ ശനിയുടെ സ്വാധീനം കാരണം തൊഴില്‍ പരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്‌ക്കേണ്ടതായും പ്രധാനപ്പെട്ട പല തീരുമാനങ്ങള്‍ എടുക്കേണ്ടതായും വരും.പല പദ്ധതികളും വിജയത്തിലെത്തും. കരിയറിലും സോഷ്യല്‍ ജീവിതത്തിലും നല്ല ഉറപ്പുള്ള അടിത്തറ പണിയേണ്ട സമയാണിത്.

ടോറസ് (April 20-May 20)

ടോറസ് (April 20-May 20)

ടോറസ് (April 20-May 20) വിഭാഗത്തില്‍ പെട്ടവര്‍ ആത്മീയമായ തങ്ങളുടെ വിശ്വാസങ്ങളില്‍ തിരിച്ചടികള്‍ നേരിടുന്ന സമയമാണ് 2020 മാര്‍ച്ച് വരെയുള്ള ശനിയുടെ അപഹാര കാലം. നിങ്ങളുടെ പല വിശ്വാസങ്ങളും ശരിയാണോയെന്നു വരെ സംശയം തോന്നുന്ന കാലഘട്ടം.

ജെമിനി (May 21-June 20)

ജെമിനി (May 21-June 20)

ജെമിനി (May 21-June 20) വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ശനിയുടെ അപഹാരം കാരണം സാമ്പത്തിക കാര്യങ്ങളില്‍ അതീവശ്രദ്ധ വയ്‌ക്കേണ്ടുന്ന സമയമാണ്. പ്രതീക്ഷിച്ച സഹായം മറ്റുള്ളവരില്‍ നിന്നും ലഭിയ്ക്കുന്നില്ലെന്നും തോന്നുന്ന സമയം. പൊതുവെ കാര്യങ്ങളില്‍ തടസം നേരിടും. എന്നാലും ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ തൃപ്തി അനുഭവപ്പെടുകയും ചെയ്യും.

ക്യാന്‍സര്‍ (June 21-July 22)

ക്യാന്‍സര്‍ (June 21-July 22)

ക്യാന്‍സര്‍ (June 21-July 22) വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 2020 വരെ ശനിയുടെ സ്വാധീനം കാരണം ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയേറെയാണ്. ശനി ദോഷഫലമാണ് ഈ ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കു ചെയ്യുന്നത്.

ലിയോ (July 23-August 22)

ലിയോ (July 23-August 22)

ലിയോ (July 23-August 22) വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ശനി നല്ല ഫലമാണ് 2020 മാര്‍ച്ച് വരെ നല്‍കുന്നത്. കൂടുതല്‍ നല്ലപോലെ പ്രവര്‍ത്തിയ്ക്കാനും ഫലം ലഭിയ്ക്കാനും സഹായകമാകും. എ്ന്നാല്‍ തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് നല്ലപോലെ ആലോചിയ്ക്കുകയും വേണം.

വിര്‍ഗോ (August 23-September 22)

വിര്‍ഗോ (August 23-September 22)

വിര്‍ഗോ (August 23-September 22) വിഭാഗത്തില്‍ പെട്ടവര്‍ ഈ കാലഘട്ടത്തില്‍ ശനി സ്വാധീനം കാരണം നിങ്ങളുടെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിയ്ക്കും. നിങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ നിങ്ങള്‍ അംഗീകരിയ്ക്കുകയും ചെയ്യും.

ലിബ്ര (September 23-October 22)

ലിബ്ര (September 23-October 22)

ലിബ്ര (September 23-October 22)വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ കാലഘട്ടത്തില്‍ വീടും കുടുംബവും കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന സമയമാകും. ഒരു സമയത്ത് ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നതാകും കൂടുതല്‍ നല്ലത്. ഇതുപോലെ കുടുംബത്തിനു വേണ്ടി കൂടുതല്‍ സമയം ചെലവാക്കുന്നതും.

സ്‌കോര്‍പിയോ (October 23-November 21)

സ്‌കോര്‍പിയോ (October 23-November 21)

സ്‌കോര്‍പിയോ (October 23-November 21)വിഭാഗത്തില്‍ പെട്ടവര്‍ നെഗറ്റീവ് ചിന്തകള്‍ കളഞ്ഞ് പ്രവര്‍ത്തിയ്‌ക്കേണ്ട സമയമാണിത്. സഹോദരരുമായുള്ള ബന്ധങ്ങള്‍ പ്രശ്‌നം കൂടാതെ കൊണ്ടുപോകാന്‍ ശ്രമിയ്ക്കുകയും വേണം.

സാജിറ്റേറിയന്‍സ് (November 22-December 21)

സാജിറ്റേറിയന്‍സ് (November 22-December 21)

സാജിറ്റേറിയന്‍സ് (November 22-December 21)വിഭാഗത്തില്‍ പെട്ടവര്‍ക്ക് ശനിയുടെ സ്വാധീനം കാരണം ഇത് സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുത്തുന്ന കാലഘട്ടമായിരിയ്ക്കും. അതേ സമയം പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ പറ്റിയ കാലഘട്ടവും. കുടുംബത്തിനു കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വരികയും ചെയ്യും.

കാപ്രികോണ്‍ (December 22-January 19)

കാപ്രികോണ്‍ (December 22-January 19)

കാപ്രികോണ്‍ (December 22-January 19)വിഭാഗത്തില്‍ പെട്ടവര്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണിത്. ശനിയുടെ അപഹാരം കാരണം ആവശ്യമില്ലാത്ത പേടിയും ഉത്കണ്ഠയും തോന്നുന്നു സമയം.

അക്വേറിയസ് (January 20 to February 18)

അക്വേറിയസ് (January 20 to February 18)

അക്വേറിയസ് (January 20 to February 18)വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആ കാലഘട്ടം കാര്യതാമസമുണ്ടാകുകയും പ്രതീക്ഷിക്കാത്ത സമയത്തു തിരിച്ചടികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന ഒന്നാണ്. പേടിയും ഉറക്കക്കുറവുമെല്ലാം അലട്ടാന്‍ സാധ്യതയുള്ള സമയം.

പീസസ് (February 19 to March 20)

പീസസ് (February 19 to March 20)

പീസസ് (February 19 to March 20)വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലക്ഷ്യം നേടണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ട സമയമാണിത്. ചില സുഹൃത്തുക്കള്‍ സൗഹൃദം വിട്ടുപോകുന്ന സമയം.

English summary

Saturn Effects From December 2017 Till March 2020 Based On Zodiac Sign

Saturn Effects Form December 2017 Till March 2020 Based On Zodiac Sign