ധനം വരണമെങ്കില്‍ ഇവ വീട്ടില്‍ പാടില്ല!!

Posted By:
Subscribe to Boldsky

നാമെല്ലാവരും ആഗ്രഹിയ്ക്കുന്ന പൊതുവായ ചില കാര്യങ്ങളുണ്ട്. ഇതില്‍ പണവും ഐശ്വര്യവും സന്തോഷവും സമൃദ്ധിയുമെല്ലാം പെടും. എന്നാല്‍ ഇതെല്ലാവര്‍ക്കും ലഭിയ്ക്കുന്ന കാര്യങ്ങളാകണമെന്നുമില്ല.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കു നാം പൊതുവെ ആശ്രയിക്കുന്ന ചില വിശ്വാസങ്ങളുണ്ട്. വാസ്തു പോലുള്ള ചില ശാസ്ത്രങ്ങളുമുണ്ട്. ചില വിധികളുമുണ്ട്.

വീട്ടില്‍ സമ്പല്‍സമൃദ്ധിയുണ്ടാകാന്‍ വാസ്തുശാസ്ത്രം പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇവയനുസരിച്ചാല്‍ നമുക്ക് ഐശ്വര്യവും സമ്പത്തുമെന്നാണ് ഫലമെന്നു വേണം, പറയാന്‍.

ഇതനുസരിച്ച് ചില പ്രത്യേക സാധനങ്ങള്‍ വീട്ടിലുള്ളത് ദോഷഫലങ്ങളാണ് കൊണ്ടുവരിക. ഇതെക്കുറിച്ചറിയൂ,

പ്രാവിന്റെ കൂടുള്ളത്

പ്രാവിന്റെ കൂടുള്ളത്

വീട്ടില്‍ പ്രാവിന്റെ കൂടുള്ളത് അസ്ഥിരതയ്ക്കും ദാരിദ്ര്യത്തിനും കാരണമാകുമെന്നു പറയപ്പെടുന്നു. ഇത് നീക്കുക.

തേനീച്ചക്കൂട്

തേനീച്ചക്കൂട്

പ്രാവിന്റെ കൂടു പോലെത്തന്നെയാണ് തേനീച്ചക്കൂടും. തേനീച്ചക്കൂട് വീട്ടിലുണ്ടാകുന്നത് ദുര്‍ഭാഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്.

ചിലന്തിവല

ചിലന്തിവല

ചിലന്തിവല വീട്ടിലുള്ളത് മറ്റൊരു ദോഷമാണ് സൂചിപ്പിയ്ക്കുന്നത്. ഇതു വീട്ടിലുണ്ടാകാന്‍ അനുവദിയ്ക്കരുത്. ഇതുകൊണ്ടുതന്നെയാണ് ഇതു പെട്ടെന്നു തന്നെ നീ്ക്കണമെന്നു പറയുന്നതും.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കരുത്. ദുര്‍ഭാഗ്യവും ഐശ്വര്യക്കേടുമാണ് ഫലം.

വവ്വാല്‍

വവ്വാല്‍

വീട്ടില്‍ വവ്വാല്‍ വരുന്നതും വസിയ്ക്കുന്നതുമെല്ലാം ആരോഗ്യപ്രശ്‌നങ്ങളും ദുര്‍ഭാഗ്യവും മരണവും ദാരിദ്ര്യവുമെല്ലാം സൂചിപ്പിയ്ക്കുന്നു. ഇവ വീട്ടില്‍ വരുന്നതു തടയുക തന്നെ ചെയ്യണം.

ലീക്ക് ചെയ്യുന്ന പൈപ്പുകള്‍

ലീക്ക് ചെയ്യുന്ന പൈപ്പുകള്‍

വീട്ടില്‍ ലീക്ക് ചെയ്യുന്ന പൈപ്പുകള്‍ അരുത്. ഇത് ധനനഷ്ടത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഐശ്വര്യം ഒഴുകിപ്പോകുന്നുവെന്നു വേണമെങ്കില്‍ പറയാം.

ടെറസ്

ടെറസ്

മിക്കവാറും വീടുകളിലെ ടെറസ് ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിയ്ക്കുന്ന സ്ഥലമാക്കി മാറ്റാറുണ്ട്. ഇതും ദാരിദ്ര്യം വിളിച്ചു വരുത്തുന്ന ഒന്നാണ്. ആവശ്യമില്ലാത്ത സാധനങ്ങള്‍ ടെറസില്‍ നിന്നും നീക്കണം.

പഴയ പുഷ്പങ്ങള്‍

പഴയ പുഷ്പങ്ങള്‍

പൂജാറൂമില്‍ പഴയ പുഷ്പങ്ങള്‍ വയ്ക്കരുത്. ഇത് ദിവസവും നീക്കി പുതിയതു വേണം, വയ്ക്കാന്‍. പൂക്കള്‍ വച്ചില്ലെങ്കിലും പഴയത് അരുത്.

ഉണങ്ങിയ ഇലകള്‍

ഉണങ്ങിയ ഇലകള്‍

വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ നിന്നും ഉണങ്ങിയ ഇലകള്‍ എപ്പോഴും നീക്കണം. ഇല്ലെങ്കില്‍ ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും. സാമ്പത്തിക നഷ്ടവും ഉണ്ടാകും.

ഇലക്ട്രിക് ഉപകരണങ്ങള്‍

ഇലക്ട്രിക് ഉപകരണങ്ങള്‍

ഇലക്ട്രിക് ഉപകരണങ്ങള്‍ കേടായത് വീട്ടി്ല്‍ വച്ചുകൊണ്ടിരിയ്ക്കരുത്. ഇത് കേടു നീക്കുകയോ കളയുകയോ വേണം.ഇതുപോലെ നിലച്ച ക്ലോക്കും വീട്ടില്‍ വയ്ക്കരുത്.

ചുവരില്‍ വിളളലുകളുണ്ടെങ്കില്‍

ചുവരില്‍ വിളളലുകളുണ്ടെങ്കില്‍

ചുവരില്‍ വിളളലുകളുണ്ടെങ്കില്‍ ഇത് പെട്ടെന്നടയ്ക്കണം. ഇതുപോലെ ഓട്ടകളും. ഇതെല്ലാം ധാനഷ്ടം സൂചിപ്പിയ്ക്കുന്നവയാണ്.

English summary

Remove These Things From Your House If You Wanted To Be Rich

Remove These Things From Your House If You Wanted To Be Rich
Story first published: Monday, November 13, 2017, 15:25 [IST]