വിവാഹപ്രായമായോ, കൈരേഖ പറയും

Posted By:
Subscribe to Boldsky

ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. പണ്ടു മുതല്‍ക്കേ അതിനോടുള്ള വിശ്വാസം തന്നെയാണ് ഇത്രയേറെ സ്വീകാര്യത ഹസ്തരേഖാ ശാസ്ത്രത്തിന് ലഭിക്കാന്‍ കാരണം. ഭാവിയും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം കൈരേഖ നോക്കി പറയാന്‍ കഴിയും.

വിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടും

കൈവെള്ള നോക്കിയാല്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നേരിട്ടിട്ടുണ്ട്, എന്തൊക്കെ ഭാഗ്യങ്ങള്‍ അയാളെത്തേടി വരും എന്ന് തുടങ്ങി വിവാഹപ്രായം വരെ കൈരേഖ നോക്കി പറയാന്‍ സാധിക്കും. എങ്ങനെ വിവാഹപ്രായത്തെക്കുറിച്ച് കൈരേഖ പറയുന്നത് എന്ന് നോക്കാം.

 എത്രവയസ്സില്‍ വിവാഹം നടക്കും

എത്രവയസ്സില്‍ വിവാഹം നടക്കും

എത്രവയസ്സില്‍ വിവാഹം നടക്കും എന്നതാണ് പലര്‍ക്കും അറിയേണ്ട കാര്യം. ചെറുവിരലിന് താഴെയുള്ള ചെറിയ വരകളാണ് ഇത് തീരുമാനിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

ചെറുവിരലും ഹൃദയരേഖയും

ചെറുവിരലും ഹൃദയരേഖയും

ചെറുവിരലിനും ഹൃദയരേഖത്തും ഇടയിലുള്ള രേഖയാണ് വിവാഹം നേരത്തേ നടക്കുമോ വൈകി നടക്കുമോ എന്നെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്നത്.

ചെറുവിരലിന് അടുത്ത്

ചെറുവിരലിന് അടുത്ത്

ചെറുവിരലിന്റെ ഏറ്റവും അടുത്താണ് ഈ രേഖയെങ്കില്‍ വിവാഹം 20-25 വയസ്സിനുള്ളില്‍ നടക്കുമെന്നാണ് പറയുന്നത്. ഹസ്തരേഖ ശാസ്ത്രപ്രകാരം വിവാഹപ്രായം വളരെ നേരത്തെയായിരിക്കും.

ചെറുവിരലിന്റെ അടിയിലായി

ചെറുവിരലിന്റെ അടിയിലായി

ചെറുവിരലിന്റെ ഏറ്റവും താഴെയായി അടുത്താണ് രേഖയെങ്കില്‍ വൈകിയുള്ള വിവാഹമാണ് ഫലം. 35-40 വയസ്സ് വരെ വിവാഹത്തിനായി എടുത്തേക്കാം.

 ഹൃദയരേഖയും ചെറുവിരലിനും നടുവില്‍

ഹൃദയരേഖയും ചെറുവിരലിനും നടുവില്‍

ഹൃദയരേഖക്കും ചെറുവിരലിനും നടുവിലായാണ് രേഖയെങ്കില്‍ മുപ്പതുകളിലാണ് നിങ്ങളുടെ വിവാഹം നടക്കുകയെന്ന് പറയാം.

 രേഖകള്‍ കൂടുതലെങ്കില്‍

രേഖകള്‍ കൂടുതലെങ്കില്‍

ചെറുവിരലിനും ഹൃദയരേഖക്കും ഇടയില്‍ നിരവധി രേഖകള്‍ ഉണ്ടെങ്കില്‍ വിവാഹം പെട്ടെന്ന് നടക്കുകയും ഇത് വഴി ഭാഗ്യം വരുമെന്നും ആണ് വിശ്വാസം.

രേഖക്ക് നീളം കൂടുതലെങ്കില്‍

രേഖക്ക് നീളം കൂടുതലെങ്കില്‍

ചെറുവിരലിന് അടുത്തുള്ള രേഖക്ക് നീളം കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘകാല ദാമ്പത്യത്തിന് സാധ്യതയുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല ജീവിതം സന്തോഷകരവും ആയിരിക്കും.

 പ്രണയവിവാഹമെങ്കില്‍

പ്രണയവിവാഹമെങ്കില്‍

നിങ്ങള്‍ക്ക് പ്രണയവിവാഹമെങ്കില്‍ ഈ രേഖയുടെ അടുത്തായി ഒരു നക്ഷത്ര ചിഹ്നം കൂടി കാണപ്പെടുന്നു. ഇത് ഭാഗ്യത്തേയും കൂടി സൂചിപ്പിക്കുന്നു.

 രേഖയുടെ ദിശ

രേഖയുടെ ദിശ

വിവാഹ രേഖ മുകളിലേക്ക് പോവുന്ന തരത്തിലുള്ളതാണെങ്കില്‍ അത് വിവാഹം ഉടന്‍ നടക്കുമെന്നും പങ്കാളിയെ ഉടന്‍ കണ്ടെത്തുമെന്നും ആണ് പറയുന്നത്.

 രേഖ താഴേക്കെങ്കില്‍

രേഖ താഴേക്കെങ്കില്‍

ഇനി രേഖയുടെ ദിശ താഴേക്കാണെങ്കില്‍ അത് പങ്കാളിയുടെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിവാഹത്തിന് പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടുമെന്നും ആണ് സൂചിപ്പിക്കുന്നത്.

പുരുഷന് ഇടത് സ്ത്രീക്ക് വലത്

പുരുഷന് ഇടത് സ്ത്രീക്ക് വലത്

വിവാഹ രേഖകള്‍ പുരുഷന്റെ കൈയ്യില്‍ ഇടതും സ്ത്രീയുടെ കൈയ്യില്‍ വലതുമായാണ് കാണപ്പെടുന്നത്.

English summary

How To Read The Marriage Line In Palmistry

Reading the palmistry marriage line is very easy and interesting which indicates the marriage life of a person
Story first published: Tuesday, September 26, 2017, 11:49 [IST]