മനുഷ്യശരീരത്തിന്റെ വില മുപ്പത്തഞ്ച് കോടി

Posted By:
Subscribe to Boldsky

മനുഷ്യ ശരീരത്തിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. നമ്മുടെ ശരീരത്തിന് മരിച്ച് കഴിഞ്ഞാല്‍ പോലും 35 കോടിയിലധികമാണ് മാര്‍ക്കറ്റില്‍ വില. അവയവ ദാനത്തെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ട്. മരണ ശേഷം നമ്മുടെ ശരീരത്തിലെ മാറ്റി ഉപയോഗിക്കാവുന്ന എല്ലാ ഉപകരണങ്ങളും നമുക്ക് ദാനം ചെയ്യാം. എന്നാല്‍ ഇത് ഒരു കച്ചവടമാക്കി മാറ്റുന്ന ചിലരുണ്ട്. അതിന്റെ വിലയാണ് നിങ്ങള്‍ വായിച്ച മുപ്പത്തിയഞ്ച് കോടി രൂപ.

ഓരോ രാശിക്കാര്‍ക്കും ഈ ദു:സ്വഭാവങ്ങള്‍

നമ്മുടെ ശരീരം കോടികള്‍ വിലമതിക്കുന്ന ഒന്നാണ്. എന്നാല്‍ അവയവദാനം എന്ന് പറയുന്നത് മഹാദാനമാണ്. പക്ഷേ പലരും ഇന്ന് ഇതൊരു കച്ചവടമാക്കി മാറ്റിയിരിക്കുകയാണ്. ബ്ലാക്ക് മാര്‍ക്കറ്റില്‍ നമ്മുടെ ഓരോ അവയവത്തിനും കോടിക്കണക്കിനു രൂപയാണ് നമുക്ക് ലഭിക്കുന്നത്. നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തിനും എത്ര രൂപ ലഭിക്കും എന്നത് നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും. വിദേശ രാജ്യങ്ങളില്‍ അവയവവിപണി വളരെ സജീവമായി തന്നെയാണ് മുന്നോട്ട് പോവുന്നത്. നമ്മളോരോരുത്തരും അതുകൊണ്ട് തന്നെ ഒരിക്കലും പാവപ്പെട്ടവരല്ല. കോടിക്കണക്കിനു രൂപയുടെ മൂല്യമാണ് നമ്മളോരോരുത്തര്‍ക്കും ഉള്ളത്.

കിഡ്‌നി- 1,34,19,290

കിഡ്‌നി- 1,34,19,290

കിഡ്‌നി ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ശരീരഭാഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കിഡ്‌നി ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു കോട് മുപ്പത്തിയഞ്ച് ലക്ഷം രൂപക്കാണ് ലഭിക്കുന്നത്. മരിച്ചയാളുടെ കിഡ്‌നിക്കാകട്ടെ മാര്‍ക്കറ്റില്‍ 10 ലക്ഷം മുതലാണ് വിലയിടുന്നത്. നിയമവിരുദ്ധമായി വിറ്റഴിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്‌നി.

 കരള്‍- 1,07,35,432

കരള്‍- 1,07,35,432

കരള്‍ രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടു വരുന്ന അവസ്ഥയാണ്. എന്നാല്‍ ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മാര്‍ക്കറ്റില്‍ സജീവമായിക്കൊണ്ടിരിക്കുന്ന അവയവ വിപണിയെയാണ്. കരള്‍ പെട്ടെന്ന് തന്നെ മാറ്റിവെക്കാവുന്ന ഒന്നായത് കൊണ്ട് തന്നെ ആവശ്യക്കാര്‍ കൂടുതലാണ്.

ഹൃദയം- 79,84,477

ഹൃദയം- 79,84,477

നിയമപരമായി ഹൃദയം മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് ധാരാളം പണം ആവശ്യമായി വരുന്നു. എന്നാല്‍ ഇത് ബ്ലാക്ക് മാര്‍ക്കറ്റിലാണെങ്കില്‍ ഹൃദയത്തിന്റെ വില 79 ലക്ഷമാണ്.

കോര്‍ണിയ - 1,022,322

കോര്‍ണിയ - 1,022,322

കോര്‍ണിയ കാഴ്ച ശക്തിക്ക് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പലരിലും പാതി നശിച്ചതോ പൂര്‍ണമായും നശിച്ചതോ ആയ കോര്‍ണിയ ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ നിന്നും പൂര്‍ണമായും മോചനം നേടാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കോര്‍ണിയ മാറ്റി വെക്കല്‍ ശാസ്ത്രക്രിയ. എന്നാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ ഇതിന്റെ വില ഒരു ലക്ഷത്തിന് അപ്പുറമാണ്.

 ബോണ്‍മാരോ - 15,43,218

ബോണ്‍മാരോ - 15,43,218

ബോണ്‍മാരോയാണ് മറ്റൊരു അവയവം. ഇത് ഗ്രാമിന് 15 ലക്ഷത്തിനു മുകളിലാണ് വില. ബോണ്‍മാരോ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കാണ് ഇത്രയധികം വില ബ്ലാക്ക് മാര്‍ക്കറ്റില്‍.

വാടക ഗര്‍ഭപാത്രം

വാടക ഗര്‍ഭപാത്രം

വാടക ഗര്‍ഭപാത്രം ഇന്ന് ധാരാളം ലഭിക്കാറുണ്ട്. യു എസ് നിയമമനുസരിച്ച് വാടകക്ക് ഗര്‍ഭപാത്രം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ വാടക ഗര്‍ഭപാത്രത്തിന് എട്ട് ലക്ഷത്തില്‍ കൂടുതലാണ് വില.

ഹൃദയ സൂക്ഷ്മ ധമനി- 1,02,322

ഹൃദയ സൂക്ഷ്മ ധമനി- 1,02,322

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാണപ്പെടുമ്പോള്‍ ഹൃദയ സൂക്ഷ്മ ധമനി മാറ്റി വെക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിന് ഇന്നത്തെ കാലത്ത് ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില ഒരു ലക്ഷമാണ്.

ചെറു കുടല്‍- 1,69,015

ചെറു കുടല്‍- 1,69,015

ചെറുകുടലിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് പല വിധത്തിലുള്ള സര്‍ജറിയുണ്ട്. ചെറുകുടലില്‍ പ്രശ്‌നമുള്ളവര്‍ക്ക് പല വിധത്തില്‍ സര്‍ജറി നല്‍കുന്നുണ്ട്.

പിത്താശയം - 81,790

പിത്താശയം - 81,790

പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നവര്‍ പല വിധത്തില്‍ പിത്താശയം മാറ്റി വെക്കുന്നു. എണ്‍പത്തിയൊന്നായിരം രൂപക്ക് മുകളിലാണ് ഇതിന്റെ വില.

 രക്തം- 1677- 22,812

രക്തം- 1677- 22,812

രക്തദാനം മഹാദാനം എന്നാണ് പറയുന്നത്. 1600 രൂപ മുതല്‍ പതിനായിരക്കണക്കിനു രൂപയാണ് നമുക്ക് ലഭിക്കുന്നത് ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ബ്ലഡ് ഫാം എല്ലാം രൂപീകരിക്കപ്പെട്ടിട്ടുണ്ട് രക്തദാനത്തിനായി. എന്നാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ പല വിധത്തിലുള്ള വിലപേശലാണ് നടക്കുന്നത്.

നേത്രഗോളം - 1,02,322

നേത്രഗോളം - 1,02,322

നേത്രഗോളത്തിന് പല കാരണങ്ങള്‍ കൊണ്ടാണ് നാശം സംഭവിക്കുന്നത്. എന്നാല്‍ കോര്‍ണിയക്ക് മാര്‍ക്കറ്റില്‍ ഒരു ലക്ഷം രൂപയാണ് വില. എന്നാല്‍ നേത്രഗോളം മാറ്റി വെക്കുന്ന ചികിത്സ വളരെ അപൂര്‍വ്വമായി മാത്രമേ ചെയ്യാറുള്ളൂ.

മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള വില

മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള വില

കിഡ്‌നി- 1,34,19,290

കരള്‍- 1,07,35,432

ഹൃദയം- 79,84,477

കോര്‍ണിയ- 1,02,322

ബോണ്‍മാരോ- 15,43,218

അണ്ഡം- 8,38,705

ഹൃദയസൂക്ഷ്മ ധമനി- 1,02,322

ചെറുകുടല്‍- 1,69,015

പിത്താശയം- 81,790

രക്തം- 167722,812 നേത്രഗോളം- 1,02,322

ആകെ = 35,101,705!

English summary

How Much The Human Body Is Worth In The Black Market

Do you know what is the net worth of a human body?