സ്‌റ്റെയര്‍കേസിന് താഴെ ഇവയെങ്കില്‍ ഫലം ദാരിദ്ര്യം

Posted By:
Subscribe to Boldsky

ഒരു വീടിനും ആ വീട് നില്‍ക്കുന്ന ഭൂമിക്കും ആത്മാവും ജീവനും ഉണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനു മുന്‍പ് വാസ്തുശാസ്ത്രപ്രകാരമുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. ശാസ്ത്രവും വിശ്വാസവും കൂടിച്ചേരുന്നതാണ് വാസ്തുശാസ്ത്രം.

വാസ്തുശാസ്ത്രമനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സ്‌നേഹവും നിറക്കാം. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരമല്ലാതെ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങള്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നതും.

നെഗറ്റീവ് ശക്തികളെ വീട്ടിലേക്കാകര്‍ഷിക്കും ഇവ

സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ഇത്തരത്തില്‍ വാസ്തുശാസ്ത്ര പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്റ്റെയര്‍കേസിനു താഴെ ഇനി പറയുന്ന വസ്തുക്കള്‍ സൂക്ഷിച്ചാല്‍ അത് ദാരിദ്ര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 ലോക്കര്‍

ലോക്കര്‍

വളരെ സേഫ് ആണ് എന്ന് നമുക്ക് തോന്നുമെങ്കിലും ലോക്കര്‍ എന്ന് പറയുന്നത് പണവും ആഭരണവും സൂക്ഷിക്കുന്ന സ്ഥലമാണ്. ഇതാകട്ടെ ലക്ഷ്മീ ദേവിയുടെ വാസസ്ഥാനവും. അതുകൊണ്ട് തന്നെ ഇത് ചവിട്ട് പടികള്‍ക്ക് താഴെ വെക്കുന്നത് ദോഷമാണ്.

 പൈപ്പ് തൊട്ടടുത്ത്

പൈപ്പ് തൊട്ടടുത്ത്

ചിലര്‍ സ്‌റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം വെറുതേ കളയണ്ട എന്ന് വിചാരിച്ച് അവിടെ പൈപ്പും ബേസിനും വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വെക്കുന്ന പൈപ്പ് ലീക്കുള്ളതാണെങ്കില്‍ അത് വാസ്തുശാസ്ത്രുപമായി ദോഷം നല്‍കുന്ന ഒന്നാണ്.

 വടക്ക് ഭാഗത്ത് സ്‌റ്റെയര്‍കേസ്

വടക്ക് ഭാഗത്ത് സ്‌റ്റെയര്‍കേസ്

നിങ്ങളുടെ സ്‌റ്റെയര്‍കേസ് വടക്ക് ഭാഗത്താണെങ്കില്‍ അത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കിന് കാരണമാകും. വാസ്തു കൃത്യമല്ലാത്തത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ചവറ്റുകുട്ട

ചവറ്റുകുട്ട

പലരും ഡസ്റ്റ്ബിന്‍ സ്റ്റെയര്‍കേസിന് താഴെ വെക്കുന്നവരുണ്ട്. എല്ലാ അഴുക്കും പൊടിയും വേസ്റ്റും എല്ലാം ഇതിനു താഴെ ഉണ്ടാവും. ഇതാകട്ടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീട്ടിലേക്ക് നെഗറ്റീവിറ്റി കൊണ്ട് വരാന്‍ ഇത് കാരണമാകുന്നു.

പൂജാറൂം

പൂജാറൂം

പലരും സ്റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം കളയാതിരിക്കാന്‍ അതിനു താഴെയായി പൂജാറൂം സെറ്റ് ചെയ്യും. എന്നാല്‍ പൂജാറൂമിന് ഇത്തരം സ്ഥലങ്ങള്‍ ഒരിക്കലും അനുയോജ്യമല്ല. ഇതാകട്ടെ ഐശ്വര്യക്കേടിനാണ് കാരണമാകുന്നത്.

 ചെരിപ്പ് വെക്കുന്നിടം

ചെരിപ്പ് വെക്കുന്നിടം

ചെരിപ്പ് വെക്കുന്നതിനായി കണ്ടെത്തുന്ന സ്ഥലവും പലപ്പോവും സ്‌റ്റെയര്‍കേസിനു താഴെയായിരിക്കും. എന്നാല്‍ ചെരിപ്പ് എപ്പോഴും വീടിന് പുറത്ത് വെക്കേണ്ട ഒന്നാണ്. കാരണം ചെരിപ്പ് ഉള്ളില്‍ വെക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജം പകരാന്‍ കാരണമാകും.

വെളിച്ചം ധാരാളം

വെളിച്ചം ധാരാളം

ഒരിക്കലും ഇരുണ്ട സ്ഥലങ്ങളില്‍ സ്‌റ്റെയര്‍കേസ് നിര്‍മ്മിക്കരുത്. പ്രത്യേക ശ്രദ്ധ തന്നെ സ്റ്റെയര്‍കേസിന് നല്‍കണം. അല്ലാത്ത പക്ഷം ഇത് വീട് മുഴുവന്‍ ഇരുട്ടിലേക്ക് നയിക്കാന്‍ കാരണമാകും. വാസ്തുശാസ്ത്രമനുസരിച്ച് ഇത്തരം കാര്യങ്ങള്‍ സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ശ്രദ്ധിക്കണം.

English summary

Don't store these under your staircase

According to Vastu, a staircase is an important part of your house. Here's what you should never store under the stair case of your house.
Story first published: Tuesday, June 20, 2017, 12:00 [IST]
Subscribe Newsletter