ജനിച്ച ദിവസം പറയും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

നമ്മുടെ ജീവിതത്തില്‍ ജനിച്ച ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുമെല്ലാം ഏറെ പ്രത്യകതകളുണ്ട്. ഇതനുസരിച്ച് ഓരോരുത്തരുടെ ഭാഗ്യത്തിലും സ്വഭാവത്തിലുമെല്ലാം പ്രത്യേകതകളുണ്ടാകുമെന്നു വേണം, പറയാന്‍.

ആഴ്ചയിലെ ഏഴു ദിവസങ്ങള്‍ എടുത്തു നോക്കിയാല്‍ ഏതു ദിവസം ജനിച്ചുവെന്നതു സംബന്ധിച്ചും പല കാര്യങ്ങളും ജ്യോതിശാസ്ത്രം പറയുന്നുണ്ട്. ആഴ്ചയിലെ ഓരോ ദിവസവും ജനിയ്ക്കുന്നവര്‍ക്ക് അതാത് ദിവസങ്ങള്‍ അനുസരിച്ചു വ്യത്യാസവും വരും. ഓരോ ദിവസം ജനിയ്ക്കുന്നവര്‍ക്ക് ഓരോ ഗ്രഹങ്ങളുടെ അനുസരിച്ചു വ്യത്യാസം വരും.

ഇതനുസരിച്ചു ഞായാഴ്ച ജനിച്ചവര്‍ക്ക് സൂര്യന്റെ സ്വാധീനമാണ് ഉണ്ടാകുക. തിങ്കളാഴ്ച ജനിച്ചവര്‍ക്ക് ചന്ദ്രന്റെ സ്വാധീനം കൂടുതലാണ്. ചൊവ്വാഴ്ച ജനിച്ചവര്‍ക്കു ചൊവ്വാ ഗ്രഹത്തിന്റെ സ്വാധീനം കൂടുതലാണ്. ബുധനാഴ്ച ജനിച്ചവര്‍ക്ക് ബുധസ്വാധീനവും കൂടുതലാണ്. വ്യാഴാഴ്ച ജനിച്ചവര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനവും വെള്ളിയാഴ്ച ജനിച്ചവര്‍ക്കു വീനസും ശനിയാഴ്ച ജനിച്ചവര്‍ക്ക് ശനിയുടെ സ്വാധീനവും കൂടുതലാണ്.

ജനിച്ച ദിവസത്തെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരുടെ ഭാഗ്യവും നിര്‍ഭാഗ്യവും സ്വഭാവവുമെല്ലാം വിശദീകരിയ്ക്കാം. ഇതെക്കുറിച്ചറിയൂ

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ജനിച്ചവര്‍ കുടുംബവുമായി ഏറെ അടുപ്പമുള്ള, സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. വിജയിക്കാന്‍ വേണ്ടി മത്സിരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും. ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവര്‍.എന്തും ആരംഭിക്കാന്‍ ശുഭദിനമാണ് പൊതുവേ തിങ്കളാഴ്ച. ഇത്തരത്തില്‍ തിങ്കളാഴ്ച ജനിച്ചവര്‍ പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. കൂടാതെ വികാരഭരിതരും വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരുമായിരിക്കും.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ജനിച്ചവര്‍ സെന്‍സിറ്റീവായിരിയ്ക്കും. എന്നാല്‍ ധാരാളം ഊര്‍ജം കൈമുതലായുള്ളവര്‍. കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുന്നവര്‍.ഇവരുടെ ഊര്‍ജ്ജപ്രവാഹത്തില്‍ മറ്റുള്ളവര്‍ കൂടി ഊര്‍ജ്ജസ്വലരാകുന്നു എന്നതാണ് ചൊവ്വാഴഅച ജനിച്ചവരുടെ പ്രത്യേകത. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണുന്നവരാണ് ഇത്തരക്കാര്‍.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ജനിച്ചവര്‍ ജീവിതത്തില്‍ സന്തോഷവാന്‍മാരായിരിക്കും. ഏത് കാര്യത്തേയും സന്തോഷത്തോടെയും ചിരിയോടെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍.ജോലിയെ ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാര്‍. ഏതു ഗ്രൂപ്പിനൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നവരാണ് ബുധനാഴ്ചക്കാര്‍ എന്നാല്‍ ചിലപ്പോള്‍ വേണ്ട രീതിയി്ല്‍ ആസൂത്രണമില്ലാത്തവരും.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ജനിച്ചവര്‍ ആകര്‍ഷണം കൂടുതലുള്ളവരാരിയിക്കും. നേതൃഗുണമുള്ളവര്‍. ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്‍കുന്നവര്‍.ചുറുചുറുക്ക് ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇത്തരക്കാര്‍ വളരെ മിടുക്കരുമായിരിക്കും. മാത്രമല്ല മുഖം എപ്പോഴും പ്രസന്നമായിരിക്കും.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ജനിച്ചവര്‍ ഏറെ ബുദ്ധിയുള്ളവരായിരിയ്ക്കും. ആത്മീയ കാര്യങ്ങളോട് താല്‍പര്യമുള്ളവര്‍. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന പ്രകൃതക്കാര്‍. കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവര്‍.ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. മാത്രമല്ല തനിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സ്വഭാവക്കാരിയിരിക്കും ഇത്തരക്കാര്‍.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ജനിച്ചവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അല്‍പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. നിങ്ങളുടെ രൂപത്തെപ്പറ്റി അല്‍പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും. വിശ്വസിയ്ക്കാവുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍ കൂടിയായിരിയ്ക്കും നിങ്ങള്‍.കഠിനപ്രയത്‌നമുള്ളവരാണ്. മറ്റുള്ളവരെ ബഹുമാനിയ്ക്കുന്ന ഇക്കൂട്ടര്‍ സ്‌നേഹിയ്ക്കുന്നവരെ അങ്ങേയറ്റം തിരിച്ചു സ്‌നേഹിയ്ക്കുന്നവരുമാകും. 4, 8, 13, 17, 26, 31 തീയതികള്‍ ഇവര്‍ക്കു ഭാഗ്യമാണ്. സമൂഹത്തിന് നല്ലതു ചെയ്യുവാന്‍ താല്‍പര്യമുള്ള ഇക്കൂട്ടര്‍ക്ക് 22 വയസിനു ശേഷം ഭാഗ്യം എത്തിച്ചേരും. കാര്യങ്ങള്‍ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുന്ന ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ ശോഭിയ്ക്കുകയും ചെയ്യും.

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ജനിച്ചവര്‍ പെട്ടെന്ന് അസ്വസ്ഥരാകുന്ന സ്വഭാവമുള്ളവരാണ്. ജോലികള്‍ ചിലപ്പോള്‍ പൂര്‍ത്തിയാകാതെ വിടുന്നവര്‍. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില്‍ ഏറെ ബോധവാന്മാരുമായിരിയ്ക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും. ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവര്‍.

English summary

Day Of Birth Reveals Things About You

Day Of Birth Reveals Things About You, read more to know about