അതിഥികള്‍ക്കു വെള്ളം കൊടുക്കാറുണ്ടോ, എങ്കില്‍

Posted By:
Subscribe to Boldsky

നമ്മുടെ ശീലങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ഭാവി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ വരെയാകാം. നമ്മില്‍ പൊസറ്റീവ് നെഗറ്റീവ് ഊര്‍ജം നിറയ്ക്കുന്നവ.

നമ്മുടെ പല ശീലങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടി തന്നെയാണു പറയാം. നമ്മള്‍ എന്താണ് എന്നത് നമ്മുടെ ശീലങ്ങള്‍ക്കു തന്നെ നിര്‍വചിയ്ക്കാന്‍ സാധിയ്ക്കും.

പണ്ടു കാലത്ത് നമ്മുടെ ചില ശീലങ്ങള്‍ നോക്കി ഭാവി പ്രവചിയ്ക്കാന്‍ സാധിയ്ക്കുമായിരുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

ബാത്‌റൂം

ബാത്‌റൂം

ബാത്‌റൂം ഉപയോഗിച്ച ശേഷം വൃത്തികേടാക്കി ഇട്ടിട്ടു പോകുന്നത് നമ്മിലുള്ള ചന്ദ്രന്റ് സ്വാധീനം കുറയ്ക്കുമെന്നു പറയപ്പെടുന്നു. ഇത് കരിയറില്‍ ദോഷം വരുത്തും.

കാലു വലിച്ചു വച്ചു നടക്കുന്ന

കാലു വലിച്ചു വച്ചു നടക്കുന്ന

കാലു വലിച്ചു വച്ചു നടക്കുന്ന ശീലമുള്ളവരുണ്ട്. ഇത് നമ്മുടെ ഭാഗ്യത്തില്‍ കുറവു വരുത്തും. നമ്മുടെ ലക്ഷ്യത്തിലേയ്ക്കുള്ള വഴി തെറ്റിക്കുമെന്നാണ് ഇതെക്കുറിച്ചു പറയുന്നത്.

കഴിച്ച പാത്രങ്ങള്‍

കഴിച്ച പാത്രങ്ങള്‍

കഴിച്ച പാത്രങ്ങള്‍ അവിടെ തന്നെ ഇട്ടിട്ടു പോകുന്നതും ദോഷം വരുത്തുന്ന ഒന്നാണ്. പാത്രങ്ങളും എച്ചിലുമെല്ലാം ഇട്ടിട്ടു പോകുന്നത് ശനിയുടേയും ചന്ദ്രന്റേയും അപ്രീതിക്കു കാരണമാകും.

പുറത്തു പോയി തിരിച്ചു വന്നാല്‍

പുറത്തു പോയി തിരിച്ചു വന്നാല്‍

പുറത്തു പോയി തിരിച്ചു വന്നാല്‍ കാല്‍ കഴുകുന്നതിനൊപ്പം മുഖവും കൈകളും കൂടി കഴുകണം. ഇത് നെഗറ്റീവ് ഊര്‍ജം അകറ്റാന്‍ ഏറെ നല്ലതാണ്.

പൂജാമുറി

പൂജാമുറി

പൂജാമുറി വൃത്തിയായി സൂക്ഷിയ്ക്കണം. അല്ലാത്ത പക്ഷം നെഗറ്റീവ് ഊര്‍ജം വരും. അതു മാത്രമല്ല, ഗ്രഹങ്ങളെ ഇത് ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇത് പഠനത്തിനും സാമ്പത്തികത്തിലും കുടുംബത്തിലുമെല്ലാം ദോഷങ്ങള്‍ വരുത്തും.

നേരത്തെ കിടക്കുന്നതും

നേരത്തെ കിടക്കുന്നതും

നേരത്തെ കിടക്കുന്നതും നല്ലതെന്നു പറയും. ചന്ദ്രവെളിച്ചം തെളിഞ്ഞു നില്‍ക്കുന്ന സമയത്തു തന്നെ ഉറങ്ങണം. ഇത് ചന്ദ്രപ്രകാശം മനസിനേയും ശരീരത്തേയും സുഖപ്പെടുത്താന്‍ സഹായിക്കും. ഈ സമയത്തും ഉണര്‍ന്നിരിയ്ക്കുന്നത് സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിയ്ക്കാന്‍

ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിയ്ക്കാന്‍

വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിയ്ക്കാന്‍ കൊടുക്കുക. ഇതുവഴി അവരില്‍ നെഗറ്റീവ് ഊര്‍ജമുണ്ടെങ്കില്‍ അത് ശമിപ്പിയ്ക്കാന്‍ സാധിയ്ക്കും. അതുവഴി നമുക്കുള്ള രാഹു, കാളസര്‍പ ദോഷം എന്നിവയും അകറ്റാന്‍ സാധിയ്ക്കും.

ചെരിപ്പുകള്‍

ചെരിപ്പുകള്‍

ചെരിപ്പുകള്‍ അടുക്കി വയ്ക്കാതെ അവിടെയിവിടെ വലിച്ചിടുന്നത് ശത്രുക്കളെ വര്‍ദ്ധിപ്പിയ്ക്കുമെന്ന് പറയപ്പെടുന്നു. ഇത് സമൂഹത്തിലുള്ള നമ്മുടെ സ്ഥാനത്തെ മോശമായി ബാധിയ്ക്കും.

അടുക്കള

അടുക്കള

അടുക്കള വൃത്തിഹീനമായി ഇടുന്നത് ജാതകത്തില്‍ ചൊവ്വയുടെ മോശം സ്വാധീനത്തിന് കാരണമാകും. പ്രത്യേകിച്ചു ചൊവ്വാദോഷമുള്ളവര്‍ എപ്പോഴും അടുക്കള വൃത്തിയാക്കി വയ്ക്കണം. അല്ലെങ്കില്‍ ദോഷം വര്‍ദ്ധിയ്ക്കും.

ചെടികള്‍

ചെടികള്‍

ചെടികള്‍ ദിവസവും നനയ്ക്കുന്നത് നല്ല കുടുംബ, പ്രണയ ജീവിതത്തിന് സഹായിക്കുമെന്നു പറയപ്പെടുന്നു. ഈ ശീലം സൂര്യ, ചന്ദ്ര, ബുധ, വ്യാഴ ഗ്രഹങ്ങളുടെ നല്ല സ്വാധീനത്തിനു സഹായിക്കും.

രാവിലെ എഴുന്നേറ്റാല്‍

രാവിലെ എഴുന്നേറ്റാല്‍

രാവിലെ എഴുന്നേറ്റാല്‍ കിടക്ക വൃത്തിയാക്കി വയ്ക്കാത്തത് ജീവിതത്തില്‍ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ കാരണമാകും. ഇവര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിച്ചതു ലഭിയ്ക്കാതെ വരികയും ചെയ്യും.

ഉറക്കെ സംസാരിയ്ക്കന്നത്

ഉറക്കെ സംസാരിയ്ക്കന്നത്

ഉറക്കെ സംസാരിയ്ക്കന്നത് ശനി ദോഷങ്ങള്‍ വരുത്തുമെന്നു പറയും. ഇത് കുടുംബജീവിത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

കാലിനടിഭാഗം

കാലിനടിഭാഗം

കാലിനടിഭാഗം വൃത്തിയാക്കി വയ്ക്കാത്തത് പലരുടേയും ശീലമാണ്. ഈ ശീലം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു പറയപ്പെടുന്നു.

മുതിര്‍ന്നവരെ വില വയ്ക്കാത്തതും

മുതിര്‍ന്നവരെ വില വയ്ക്കാത്തതും

മുതിര്‍ന്നവരെ വില വയ്ക്കാത്തതും ബഹുമാനിയ്ക്കാത്തതും അനുസരിയ്ക്കാത്തതും ഇവരുടെ വാക്കുകള്‍ കേള്‍ക്കാത്തതുമെല്ലാം ഉയര്‍ച്ച വരുത്തില്ല. ഇതു കരിയറിലും കുടുംബജീവിതത്തിലുമെല്ലാം ബാധിയ്ക്കും.

അവിടെയും ഇവിടെയും തുപ്പുന്നത്

അവിടെയും ഇവിടെയും തുപ്പുന്നത്

അവിടെയും ഇവിടെയും തുപ്പുന്നത് ലക്ഷ്മീദേവിയുടെ അപ്രീതിക്ക് ഇടയാക്കും. ഇതു വഴി വിജയം, സമൂഹത്തിലെ സ്ഥാനം, പണം എന്നിവയ്ക്കു തടസം വരുത്തുകയാണ് ചെയ്യുന്നത്.

മദ്യപാനശീലം

മദ്യപാനശീലം

മദ്യപാനശീലം രാഹുദോഷത്തിനു വഴിയൊരുക്കും. ഇത്തരക്കാര്‍ എത്ര കഷ്ടപ്പെട്ടാലും വിജയം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടും. സ്‌ട്രെസും തലവേദനയുമുണ്ടാകും.

Read more about: pulse
English summary

Daily Habits That Tell Good Or Bad Is Your Future

Daily Habits That Tell Good Or Bad Is Your Future