2018ലെ ആ ഭാഗ്യവാന്‍ നിങ്ങളാണോ, അറിയാം

Posted By:
Subscribe to Boldsky

പുതുവര്‍ഷത്തെ ശുഭപ്രതീക്ഷകളോടെയാണ് എല്ലാവരും വരവേല്‍ക്കുക. നല്ലൊരു തുടക്കം പുതുവര്‍ഷത്തിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുകയും ചെയ്യും. ഭാഗ്യവും സന്തോഷവും സമാധാനവുമെല്ലാം നിറഞ്ഞതാകണം പുതുവര്‍ഷമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം.

പുതുവര്‍ഷം തങ്ങള്‍ക്കെങ്ങിനെയാകുമെന്നറിയാന്‍ പലര്‍ക്കും താല്‍പര്യം കാണും. തങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചറിയാനും. ഇതിനു സഹായിക്കുന്നതിന് വഴികള്‍ പലതുമുണ്ട്.

ജനനമാസമനുസരിച്ചു സോഡിയാക് സൈന്‍ ഓരോരുത്തര്‍ക്കുമുണ്ടകും. മലയാളത്തില്‍ രാശി എന്നു വേണം, പറയാന്‍. ഇതു പ്രകാരം ചില പ്രത്യേക സോഡിയാക് സൈനുകള്‍ക്ക് 2018 വളരെ ഭാഗ്യകരമാണെന്നു പറയുന്നു. 2018 കൂടുതല്‍ ഭാഗ്യം നല്‍കുന്ന ചില സോഡിയാക് സൈനുകളെക്കുറിച്ചറിയൂ,

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെടുന്ന സോഡിയാക് സൈനുകള്‍ക്ക് ഈ വര്‍ഷം സാമ്പത്തികലാഭം പ്രതീക്ഷിയ്ക്കാമെന്നാണ് ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ചൊവ്വാഗ്രഹം ഈ വര്‍ഷം ഇവരെ അനുകൂലമായ സാഹചര്യങ്ങളിലേയ്ക്കു നയിക്കും.

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കരിയര്‍ പ്രകാരവും ഏറെ ഗുണങ്ങളുള്ള ഒരു വര്‍ഷമാണ് 2018. പുതിയ അവസരങ്ങള്‍ വരും. കഠിനാധ്വാനത്തിന് ഫലമില്ലാത്തവരെങ്കില്‍ ഈ വര്‍ഷം ആ ഫലം ലഭിയ്ക്കും. അതായത് കഠിനാധ്വാനത്തിനുള്ള ഫലമെന്നു പറയാം.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും 2018 പൊതുവെ ഭാഗ്യവര്‍ഷമാണെന്നു പറയാം. ഇവരുടെ രാശിപ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെ കാര്യമായ മാറ്റങ്ങള്‍ നടക്കും. പ്രത്യേകിച്ചും ധനപരമായ മെച്ചവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ധനപരമായി ഗുണങ്ങളുണ്ടാകുന്ന കാലഘട്ടമാണിതെന്നര്‍ത്ഥം.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലിയിലും ഉയര്‍ച്ചയുണ്ടാകുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇത് ഏറെ നല്ലതു നല്‍കുന്ന വര്‍ഷമായിരിയ്ക്കും. പുതിയ മേഖലകളിലേയ്ക്കു കടക്കുവാന്‍ അനുകൂലമായ അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്കും 2018 ഏറെ ഭാഗ്യവര്‍ഷമാണ്. ഇവരുടെ ജീവിതത്തിലും നല്ല മാറ്റങ്ങള്‍ വരുമെന്നു പറയാം.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുടുംബത്തില്‍ ഏറെ സ്വസ്ഥതയുണ്ടാകുന്ന സമയാണിത്. കുടുംബപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇതെല്ലാം തീര്‍ന്നു സമാധാനം ലഭിയ്ക്കുന്ന സമയമെന്നു വേണം, പറയാന്‍. വീടു വാങ്ങാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും ആഗ്രഹിയ്ക്കുന്നവര്‍ക്കും ഈ വര്‍ഷത്തിന്റെ പകുതിയോടെ കാര്യപ്രാപ്തിയുണ്ടാകുമെന്നും ഫലങ്ങള്‍ കാണിയ്ക്കുന്നു.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനസംബന്ധമായ ഉയര്‍ച്ച വരുന്ന സമയം കൂടിയാണിത്. തടസപ്പെട്ടിരുന്ന ധനാഗമന മാര്‍ഗങ്ങള്‍ തുറന്നു ലഭിയ്ക്കും. ഇത്തരം സോഡിയാക് സൈനില്‍ പെട്ടവര്‍ ദേഷ്യം നിയന്ത്രിയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യം. അല്ലെങ്കില്‍ പല പ്രശ്‌നങ്ങളും വന്നു ചേരും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ വര്‍ഷം മുഴുവനും സമാധാനപരമായിരിയ്ക്കുമെന്നു പറയപ്പെടുന്നു. കഠിനാധ്വാനത്തിന് ഫലം ലഭിയ്ക്കുന്ന വര്‍ഷം കൂടിയാണിത്. പ്രൊമോഷനുകളും വ്യക്തിപരമായ ഉയര്‍ച്ചകളുമല്ലൊം സമ്മേളിയ്ക്കുന്ന വര്‍ഷമെന്നു വേണം, പറയാന്‍.

ലിബ്ര

ലിബ്ര

പങ്കാളിയുമായുള്ള സുഖസന്തോഷപ്രദമായ ജീവിതവും ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ വര്‍ഷമുണ്ടാകും. പണം ചെലവാക്കപ്പെടുമെങ്കിലും ഇത് സന്തോഷകരമായ സാഹചര്യങ്ങള്‍ക്കു വേണ്ടിയാകും.

Read more about: pulse life
English summary

2018 Is Going To Be Lucky For These Zodiac Signs

2018 Is Going To Be Lucky For These Zodiac Signs