സൂക്ഷിക്കുക, മദ്യപിച്ച ശേഷം ഇവ ചെയ്താല്‍....

Posted By:
Subscribe to Boldsky

സ്ഥിരം മദ്യപാനം തെറ്റായ കാര്യം തന്നെയാണ്. എന്നാല്‍ ഇടയ്ക്ക് മദ്യപിക്കുന്നത് അത്ര വലിയ തെറ്റല്ല. പക്ഷേ മദ്യപിച്ചു കഴിഞ്ഞ് ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ അപ്പോള്‍ കിട്ടുന്ന പണിയാണ് എട്ടിന്റെ പണി. മദ്യപാനം ആരോഗ്യപരമായും മാനസികപരമായും പ്രശ്‌നങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുക. ഈ കണ്ണിലൊളിപ്പിക്കാനാവില്ല കള്ളത്തരങ്ങള്

ഇത് മാത്രമല്ലകുടുംബപ്രശ്‌നങ്ങളും മദ്യപിക്കുന്നതിലൂടെ ഉണ്ടാകും എന്നതാണ് സത്യം. മദ്യപാനം ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ പലര്‍ക്കും അറിയില്ല. അറിഞ്ഞാലും പലരും ഈ ദു:ശ്ശീലം നിര്‍ത്താനും ശ്രമിക്കില്ല. എന്നാല്‍ മദ്യപിച്ചതിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 മദ്യപിച്ച ശേഷം ഡ്രൈവിങ്

മദ്യപിച്ച ശേഷം ഡ്രൈവിങ്

മദ്യപിച്ചതിനു ശേഷമുള്ള ഡ്രൈവിങ് പലപ്പോഴും നമ്മുടെ നാട്ടില്‍ സ്ഥിരമാണ്. ഇതിന്റെ ഫലമായി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് കാര്യം. അതുകൊണ്ട് ഇനി മദ്യപിച്ചതിനു ശേഷമുള്ള ഡ്രൈവിങ് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഓണ്‍ലൈന്‍ കളി അപകടം

ഓണ്‍ലൈന്‍ കളി അപകടം

മദ്യപാനത്തിനു ശേഷം ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബന്ധങ്ങള്‍ വഷളാക്കും. മാത്രമല്ല ചിത്രമെടുക്കുന്നതും അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും സൂക്ഷിച്ചില്ലെങ്കില്‍ അതും വലി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

സന്ദേശങ്ങള്‍ സൂക്ഷിച്ച്

സന്ദേശങ്ങള്‍ സൂക്ഷിച്ച്

മദ്യപിച്ച ശേഷം പ്രകോപനമുണ്ടാകാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ മദ്യപിച്ചാല്‍ മെസേജ് അയയ്ക്കുന്നത് അല്‍പം ശ്രദ്ധിക്കുക. നമ്മള്‍ ഉദ്ദേശിച്ച ആള്‍ക്കായിരിക്കില്ല പലപ്പോഴും സന്ദേശങ്ങള്‍ പോവുക എന്നതാണ് ഏറ്റവും പ്രധാനം.

അപരിചതരുമായുള്ള അടുപ്പം

അപരിചതരുമായുള്ള അടുപ്പം

മദ്യപിച്ചതിനു ശേഷം അപരിചിതരുമായി അടുപ്പം സ്ഥാപിക്കുന്നത് പരമാവധി കുറയ്ക്കുക. ഇത്തരക്കാര്‍ക്കാകട്ടെ നമ്മളെ പറ്റിക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാവില്ല എന്നതാണ് കാര്യം.

പഴയബന്ധങ്ങള്‍ പുതുക്കുന്നത്

പഴയബന്ധങ്ങള്‍ പുതുക്കുന്നത്

പലപ്പോഴും മദ്യപിച്ചു കഴിഞ്ഞാലായാരിക്കും പലര്‍ക്കും പഴയ ബന്ധങ്ങള്‍ പുതുക്കുന്നതിന് താല്‍പ്പര്യം വര്‍ദ്ധിക്കുക. ഇത് നിങ്ങളുടെ നിലവിലുള്ള ബന്ധത്തെ പോലും ഇല്ലാതാക്കും.

 ജോലിക്കാര്യത്തിലും പണികിട്ടും

ജോലിക്കാര്യത്തിലും പണികിട്ടും

മദ്യപിച്ചു കഴിഞ്ഞ ശേഷം ജോലിസംബന്ധമായ കാര്യങ്ങള്‍ സംസാരിക്കരുത്. ഇത് പലപ്പോഴും നിങ്ങളുടെ ജോലി തന്നെ ഇല്ലാതാക്കാന്‍ കാരണമാകും. മാത്രമല്ല ഇത്തരത്തിലുള്ള ഫോണ്‍ സംഭാഷണത്തോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്.

വഴക്ക് മാക്‌സിമം ഒഴിവാക്കുക

വഴക്ക് മാക്‌സിമം ഒഴിവാക്കുക

വഴക്ക് മദ്യപിച്ച് കഴിഞ്ഞാല്‍ പലരുടേയും നേരമ്പോക്കാണ്. എന്നാല്‍ അതുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ പലപ്പോഴും ഹാങ്ഓവര്‍ മാറിയാലും പോവില്ല എന്നതാണ് സത്യം.

English summary

Never To Do Things When You Are Drunk

Drinking may be fun, but ensure that you don’t have to bear the consequences.
Story first published: Monday, February 1, 2016, 17:08 [IST]