For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഈ രാശിക്കാരുമായി തർക്കത്തിന് പോകരുത്

  |

  ചില സംഘട്ടനങ്ങൾക്ക് പാത്രമാകുന്നതോ അല്ലെങ്കിൽ സാക്ഷിയാകുന്നതോ എല്ലാവർക്കും അപ്രിയവും അത്ര സുഖകരമല്ലാത്ത കാര്യവുമാണ്.

  എന്നാൽ ജ്യോതിഷപ്രകാരം, ചില പ്രത്യേക രാശിചക്രത്തിലുള്ളവരുമായി നിങ്ങൾ വാദപ്രതിവാദത്തിൽ ഏർപ്പെട്ടാൽ, നിങ്ങൾ മാനസാന്തരപ്പെടാൻ സാധ്യതയുണ്ട്.

   മിഥുനം രാശി : മേയ് 21 - ജൂൺ 20

  മിഥുനം രാശി : മേയ് 21 - ജൂൺ 20

  അനാവശ്യമായ സാഹചര്യത്തിൽ നിന്നും പ്രിയപ്പെട്ടവരെ സ്വന്തമാക്കാൻ മിഥുനം രാശിക്കാർ ഇഷ്ടപ്പെടുന്നു. അവർ ലോകത്തിനു പല നന്മകൾ ചെയ്യാനും ഇഷ്ടപ്പെടുന്നവരാണ്. ഇത് അവർക്കൊരു ശീലമല്ലെങ്കിലും അവരുടെ ചുറ്റുമുള്ള എല്ലാവർക്കും നന്മകൾ ചെയ്തു കൊടുക്കാനുമാണ് അവർ ഇഷ്ടപ്പെടുന്നത്.

  അവരുടെ ചുറ്റുപാടുകളെക്കുറിച്ച് അവർ കൂടുതൽ ബോധവാനായിരിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ പുറകിൽ അവർക്കെതിരായി എന്തെങ്കിലും നടക്കുന്നുണ്ടെന്ന് അവർ മണത്തറിഞ്ഞാൽ അവരുടെ വിരൂപമായ മറ്റൊരു സ്വഭാവത്തിലേക്ക് വഴുതി വീഴാൻ അവർ നിമിഷങ്ങൾ മാത്രമേ എടുക്കുകയുള്ളൂ. കൂടാതെ അവരുമായി വാദിക്കുന്നുവെങ്കിൽ അവർക്കത് ഏറ്റവും മോശമായ അവസ്ഥയിൽ കൊണ്ടുവരാനും കഴിയും.

   ചിങ്ങം രാശി : ജൂലൈ 23 - ഓഗസ്റ്റ് 23

  ചിങ്ങം രാശി : ജൂലൈ 23 - ഓഗസ്റ്റ് 23

  ചിങ്ങം രാശിക്കാരെ ഏതെങ്കിലും രീതിയിൽ വർണിക്കുന്നതോ നിർവ്വചിക്കുന്നതോ തെറ്റാണ്. അവർ രാശി ചിഹ്നങ്ങളിലെ അഹങ്കാരമെന്ന രോഗത്തിന് അടിമപ്പെട്ടവരാണ്. അവർ പലപ്പോഴും മറ്റുള്ളവരുടെ അഭിപ്രായം നേടാനുള്ള ശ്രമത്തിലാണ്. താൻ ചെയ്യുന്നതും പറയുന്നതും എപ്പോഴും ശരിയാണെന്നു മാത്രം ചിന്തിക്കുന്നവരാണ് ഇവർ. ഇവരുമായി നിങ്ങൾ തർക്കത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ നന്നായി ആസൂത്രണം ചെയ്യണം.

  കാരണം ഇവർ നിങ്ങൾക്ക് തർക്കിക്കാൻ രണ്ടാമതൊരവസരം നൽകില്ല. നിങ്ങളുടെ വാക്കുകളെ കൈകാര്യം ചെയ്യാനും നിങ്ങളുടെ കുറ്റാരോപണങ്ങൾക്ക് നിങ്ങളെ ഒരു വിഡ്ഢിയെപ്പോലെ തോന്നിക്കാനും അവർ ശ്രമിക്കുന്നു. അവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനുള്ള അവസരം അവർ ആർക്കും നൽകില്ല. ഇവരുടെ ഈ സ്വഭാവം മറ്റുള്ളവരെ ഇവരുമായുള്ള വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിവാക്കുന്നു.

   കന്നി രാശി : ആഗസ്റ്റ് 24-സെപ്റ്റംബർ 23

  കന്നി രാശി : ആഗസ്റ്റ് 24-സെപ്റ്റംബർ 23

  കന്നി രാശിക്കാർ തികച്ചും സമ്പൂർണതയുള്ളവരാണ്. അവർ ചെയ്യുന്നതിലെല്ലാം ഒരു പൂർണത നമുക്ക് കണ്ടെത്താൻ സാധിക്കും. പക്ഷേ സത്യം യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഈ വ്യക്തികൾക്ക് അവരുടെ വികാരങ്ങളെക്കുറിച്ചു വായ നിറയെ പറയാനുണ്ട്. അവർക്ക് അരോചകമായ സന്ദർഭമോ അല്ലെങ്കിൽ സമയമോ വരുമ്പോൾ തങ്ങൾ അതുവരെ പറയാൻ ശേഖരിച്ചു വച്ചതൊന്നും അവർ ഒഴിവാക്കില്ല.

  വാദപ്രതിവാദങ്ങളിൽ തോൽക്കുന്നത് അവർ വെറുക്കുന്നതിനാൽ അതിൽ വിജയിക്കാൻ അവർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നു. മറുവശത്ത്, അവർക്ക് നിങ്ങളെ നിങ്ങളെക്കാൾ കൂടുതലായി അറിയാമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് കന്നി രാശിക്കാരുമായുള്ള തർക്കം താങ്കളുടെ ശവകുടീരം സ്വയം കുഴിക്കുന്നതിനു തുല്യമാണ്! (ധ്വയാർത്ഥമാണ് ഉദ്ദേശിച്ചത്).

   തുലാം രാശി : സെപ്റ്റംബർ 24 -ഒക്ടോബർ 23

  തുലാം രാശി : സെപ്റ്റംബർ 24 -ഒക്ടോബർ 23

  തുലാം രാശിക്കാർ ജീവിതത്തിൽ വളരെ സംതുലിതമായ സമചിത്തതയോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ്. നിങ്ങൾ ഈ ആളുകളുമായി ഒരു വാദപ്രതിവാദത്തിൽ ഏർപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് അത് നഷ്ടമാകും, കാരണം അവർക്ക് അവരുടെ മുഴുവൻ ശക്തിയും പ്രകടിപ്പിക്കാൻ അനുവദിക്കാത്ത ഒരു അതിജീവന സംവിധാനം ഉള്ളതിനാൽ, അത് അവരെ നിഷ്ക്രിയമായ അക്രമപരമായ പെരുമാറ്റങ്ങളിലേക്ക് നയിക്കുന്നു.

  നിങ്ങൾ പരാജയപ്പെടുമെന്ന തോന്നൽ ഉള്ളതനിനാൽ നിങ്ങൾക്ക് ഒരിക്കലും അവരോട് തർക്കിക്കാൻ കഴിയില്ല. ഈ ആളുകളുമായി വാദിക്കുന്നത് നിങ്ങളിൽ പൂർണ്ണമായും അസംതൃപ്തിയുളവാക്കും, കൂടാതെ തർക്കം തീർക്കാതെ നിങ്ങളുടെ വാദങ്ങൾ അവർക്ക് ശരിയല്ലെന്ന് മാത്രം അവർ തെളിയിക്കും.

  English summary

  zodiac-signs-with-whom-you-should-never-argue

  According to astrology, if you argue with people in certain zodiac signs, you are likely to repent.,
  Story first published: Tuesday, July 17, 2018, 15:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more