TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർ
സ്വാതന്ത്ര്യബോധത്തോടെ ആരേയും ആശ്രയിക്കാതെ ജീവിക്കുക എന്നത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു ഗുണമാണ്. ഇത് എല്ലാവരിലും കാണില്ല. രാശിചക്രത്തിലെ രാശികളുടെ മറ്റ് സ്വഭാവസവിശേഷത പോലെ ഈ സ്വാതന്ത്ര്യബോധവും ചില രാശികളുടെ പ്രത്യേകതയാണ്.
ഇവർ സ്വന്തമായി ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
മകരം (നവംബർ 23 – ഡിസംബർ 22)
മകരം രാശിക്കാർ ഒറ്റയ്ക്ക് സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒറ്റക്കുള്ള സമയം അവർ ആസ്വദിക്കുകയാണ്. ഒറ്റയ്ക്ക് സമയം ചിലവഴിക്കുമ്പോൾ തന്റെ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നു. സ്വന്തം കാര്യം ചെയ്യാൻ ആർക്കുവേണ്ടിയും കാത്ത് നിൽക്കാൻ ഇവർക്ക് ഇഷ്ടമല്ല. ഒറ്റക്കു ചിലവഴിക്കുന്ന സമയം സ്വയം തിരിച്ചറിയാനുള്ള സമയമാണിവർക്ക്.
കുംഭം (ജനുവരി 21 – ഫെബ്രുവരി 18)
സ്വാതന്ത്ര്യബോധം ഉള്ളതിൽ ഒരു കുറ്റബോധവുമില്ലാത്ത രാശിയാണ് കുംഭം രാശി. അവർ ഒറ്റക്ക് പ്രകൃതിയിലേക്കുള്ള യാത്ര പോകാൻ ഉദാഹരണത്തിന് ട്രെക്കിങ് ഇഷ്ടപ്പെടുന്നു. ഒറ്റക്കുള്ള ഈ സമയങ്ങളിൽ അവർ ധ്യാനത്തിലെന്ന പോലെ കഴിയുന്നു.
സ്വന്തം മനസാക്ഷിയുടെ നിർദ്ദേശമനുസരിച്ച് സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ഏകാന്തതയിൽ മനസാക്ഷിയുടെ ശബ്ദം വ്യക്തമായി കേൾക്കാനും തിരിച്ചറിയാനും സഹായിക്കുന്നു.
വൃശ്ചികം (ഒക്ടോബർ 24 – നവംബർ 22)
വൃശ്ചികം രാശിക്കാർക്ക് ആൾക്കൂട്ടത്തിലിരിക്കുമ്പോൾ സ്വന്തം മൂല്യം പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. ഒറ്റയ്ക്കിരിക്കുമ്പോൾ അവർ സ്വയം തിരിച്ചറിയുന്നു. അന്യരുടെ അംഗീകാരത്തിനു വേണ്ടി വൃശ്ചികം രാശിക്കാർ ഒരിക്കലും കാത്തുനിൽക്കാറില്ല. ഒറ്റക്കിരിക്കുന്നത് ഇവർക്ക് ആനന്ദകരമാണ്. ബന്ധങ്ങളിൽ അവരെ പോലെ ചിന്തിക്കാൻ കഴിയുന്നവരെയാണ് അവർ ആഗ്രഹിക്കുന്നത്.
കന്നി (ആഗസ്റ്റ് 24 – സെപ്റ്റംബർ 23)
ആൾക്കൂട്ടം ആനന്ദം നശിപ്പിക്കും എന്ന വിശ്വസിക്കുന്നവരാണ് കന്നി രാശിക്കാർ. മറ്റുള്ളവരുടെ ചിന്തകളെ സ്വാഗതം ചെയ്യാമെങ്കിലും സ്വന്തം ചിന്തകൾക്കാണ് അവർ കൂടുതൽ മൂല്യം കൽപ്പിക്കുന്നത്. ഏകാന്തത ആല്ലെങ്കിൽ സ്വന്തം കമ്പനി അവർക്ക് ആത്മവിശ്വാസം നൽകുന്നു. അങ്ങനെ സ്വന്തം മനസാക്ഷിയുടെ നിർദ്ദേശമാനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നു.
എടവം (ഏപ്രിൽ 20 – മേയ് 20)
സ്വയം തിരിച്ചറിയാൻ വേണ്ടിയാണ് എടവം രാശിക്കാർ ഏകാന്തത അല്ലെങ്കിൽ സ്വന്തം കമ്പനി ഇഷ്ടപ്പെടുന്നത്. ആൾക്കൂട്ടത്തിലിരിക്കുമ്പോൾ അവരുടെ ശ്രദ്ധ തന്നിൽ നിന്നും മാറി മറ്റുള്ളവരിലേക്ക് പോകുന്നു. ഒറ്റക്ക് ഇരിക്കുമ്പോൾ സ്വയം ഒരു വിലയിരുത്തൽ നടത്തി എന്താണ് തനിക്ക് സന്തോഷകരം അല്ലെങ്കിൽ ദു:ഖകരം, അല്ലെങ്കിൽ എന്താണ് തന്നെ രോഷാകുലനാക്കുന്നത് എന്നൊക്കെ സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. ഒറ്റക്കിരിക്കുമ്പോൾ തന്റെ വൈകാരികമായ ക്ഷേമത്തിന് ഇവർ ശ്രദ്ധ കൊടുക്കുന്നു.