രാശിപ്രകാരം ഈ പ്രവചനങ്ങള്‍ ഒരിക്കലും തെറ്റില്ല

Posted By:
Subscribe to Boldsky

രാശിപ്രകാരമുള്ള കാര്യങ്ങള്‍ അല്ലെങ്കില്‍ ഭാവി മുന്‍കൂട്ടി അറിയുന്നതിനുള്ള കാര്യങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും നമുക്കെല്ലാം വായിക്കാനും അറിയാനും താല്‍പ്പര്യം ഉള്ള ഒന്നാണ്. നമ്മുടെ ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്നതും അറിയാന്‍ താല്‍പ്പര്യമുള്ളതുമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്നത് ചെറിയ കാര്യമല്ല. കാലങ്ങളായി നമ്മള്‍ വിശ്വസിക്കുന്ന ഒന്നാണ് ജ്യോതിശാസ്ത്രം. ഇത് പ്രകാരം ജീവിതത്തില്‍ ഉണ്ടാവാനിടയുള്ള നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു.

പെണ്ണിന്റെ രാശി ഇതെങ്കില്‍ ചെക്കന് ഭാഗ്യവര്‍ഷമിത്‌

രാശിപ്രകാരം നടത്തുന്ന പല പ്രവചനങ്ങളും തെറ്റാണെന്ന് വാദിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതില്‍ വിശ്വസിക്കുന്ന നല്ലൊരു വിഭാഗവും ഉണ്ട്. ഇത്തരത്തില്‍ പല വിധത്തില്‍ പല പ്രവചനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും തെറ്റില്ലെന്ന് ഉറപ്പുള്ള ചില പ്രവചനങ്ങള്‍ ഉണ്ട്. ഇത്തരം പ്രവചനങ്ങള്‍ നോക്കി നമുക്ക് ഓരോ രാശിക്കാര്‍ക്കും വരാന്‍ പോവുന്നത് എന്താണെന്ന് നോക്കാം. ഇത്തരത്തിലുള്ള രാശിപ്രകാരമുള്ള പ്രവചനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരീസ് സോഡിയാക് സൈനില്‍ വരുന്നവര്‍ക്ക് പ്രിയപ്പെട്ടവരുമായുള്ള വഴക്കിനെ ഒരു തരത്തിലും കൈകാര്യം ചെയ്യാന്‍ അറിയില്ല. മാത്രമല്ല ഇവര്‍ക്ക് ഇതിലൂടെ സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പല ബന്ധങ്ങളിലും പുറമേ ഇവര്‍ സന്തോഷിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഉള്ളില്‍ ദു:ഖിക്കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടോറസ് (ഏപ്രില്‍ 20- മെയ് 20)

ടോറസ് (ഏപ്രില്‍ 20- മെയ് 20)

തങ്ങള്‍ക്ക് ചുറ്റും ആരും റോന്ത് ചുറ്റുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇവര്‍. ഇവര്‍ക്ക് ചുറ്റും ആരെങ്കിലും വന്നാല്‍ അത് ചിലപ്പോള്‍ നിലനില്‍പ്പിന് തന്നെ പ്രശ്‌നമുണ്ടാക്കും എന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. ആരെങ്കിലും തങ്ങളെപ്പറ്റി എന്തെങ്കിലും അര്‍ത്ഥമാക്കുന്നുണ്ടോ എന്ന് ചിന്തിച്ച് തല പുണ്ണാക്കുന്നവരാണ് ഇവര്‍.

ജെമിനി (മെയ്21- ജൂണ്‍20)

ജെമിനി (മെയ്21- ജൂണ്‍20)

തങ്ങളിലേക്ക് നല്ല മാറ്റത്തിനായി ശ്രമിക്കുന്നവരാണ് ഇവര്‍. അതിനായി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നതിനും ഇവര്‍ ശ്രദ്ധിക്കും. ഒറ്റക്കിരിക്കാന്‍ ഭയപ്പെടുന്നവരാണ് ഇവര്‍. ഒറ്റക്കാവുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.

ക്യാന്‍സര്‍ (ജൂണ്‍21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍21- ജൂലൈ 22)

എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ അഭിനയിക്കുന്നവരാണ് ഇവര്‍. നമ്മള്‍ കാരണം മറ്റുള്ളവര്‍ സങ്കടപ്പെട്ട് ഇരിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഇത് ഇവരെ നിരാശരാക്കുന്നു. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കുന്നതും ഇവര്‍ക്ക് ഇഷ്ടമല്ല. അതിന് വേണ്ടി ചിരി വന്നില്ലെങ്കില്‍ പോലും ചിരിക്കാന്‍ ഇവര്‍ മിടുക്കരാണ്.

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

സ്വന്തം തെറ്റുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. ഏത് സാഹചര്യത്തിലാണോ അതിന് എതിരെ പ്രവര്‍ത്തിക്കാനും ചിന്തിക്കാനും ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു സോഡിയാക് സൈന്‍ ആണ് ഇവര്‍ എന്നതാണ് സത്യം.

വിര്‍ഗോ (ആഗസ്റ്റ് 24- സെപ്റ്റംബര്‍ 23)

വിര്‍ഗോ (ആഗസ്റ്റ് 24- സെപ്റ്റംബര്‍ 23)

ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും തെറ്റു പറ്റുന്നു ഇവര്‍ക്ക്. വിചാരിക്കുന്നത് എല്ലാം തന്റെ നിയന്ത്രണത്തില്‍ ആക്കാം എന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഓരോ മണിക്കൂറിലും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആയി ഒരു കാര്യത്തെ സമീപിക്കുക എന്നത് വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

 ലിബ്ര (സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

ലിബ്ര (സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

ഒറ്റക്ക് ജീവിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തവരാണ് ഇവര്‍. ഒരാള്‍ എപ്പോഴും തനിക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നവര്‍. സ്വന്തം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തവരാണ് ഇവര്‍. ഇവര്‍ക്ക് ചുറ്റും എല്ലാം പെര്‍ഫക്ട് ആയി നടന്നു പോവുന്നു എന്ന് വിചാരിക്കുന്നവരാണ് ഇവര്‍. ഏകാന്തത ഇവരില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

സ്‌കോര്‍പിയോ (ഒക്ടോ8ബര്‍ 24- നവംബര്‍ 22)

സ്‌കോര്‍പിയോ (ഒക്ടോ8ബര്‍ 24- നവംബര്‍ 22)

മറ്റുള്ളിവരുമായി കൂടുതല്‍ അടുക്കാന്‍ ഭയപ്പെടുന്നവരാണ് ഇവര്‍. മറ്റുള്ളവരെ വിശ്വസിക്കുന്ന കാര്യത്തില്‍ അല്‍പം പ്രതിസന്ധി ഇവര്‍ നേരിടുന്നുണ്ട്. മറ്റുള്ളവരെ തള്ളിക്കളയുന്ന സ്വഭാവവും ഇത്തരക്കാര്‍ക്ക് അല്‍പം കൂടുതലാണ്.

 സാജിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍22)

സാജിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍22)

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. അപ്പുറത്ത് ഒരാളില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമെന്ന് കരുതുന്നവരാണ് ഇവര്‍. മാത്രമല്ല ലക്ഷ്യബോധം ജീവിതത്തില്‍ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നവരും ആണ് ഇവര്‍.

കാപ്രിക്കോണ്‍ (ഡിസംബര്‍ 23- ജനുവരി 20)

കാപ്രിക്കോണ്‍ (ഡിസംബര്‍ 23- ജനുവരി 20)

ഒരാളുമായും ആഴത്തില്‍ ഒരു ബന്ധത്തിന് ഇവര്‍ തയ്യാറാവില്ല. എല്ലാറ്റിന്റേയും ഉയരത്തില്‍ എത്തണം എന്ന് വിചാരിക്കുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ ഈ സ്വഭാവം കൊണ്ട് ജീവിതത്തില്‍ ഒറ്റക്കായി പോവുമെന്ന ഭയവും ഇവര്‍ക്കുണ്ട്.

 അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

ഒരിക്കലും വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരല്ല ഇവര്‍. പ്രണയ ബന്ധത്തിലാണെങ്കില്‍ പോലും അമിത വികാരങ്ങള്‍ക്ക് ഇവരുടെ ജീവിതത്തില്‍ സ്ഥാനമില്ല. ഇത് പലപ്പോഴും ഇവരില്‍ സ്വന്തമായി മതിപ്പുണ്ടാവാന്‍ സഹായിക്കുന്നു.

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

എന്താണ് ജീവിതത്തില്‍ ചെയ്യുന്നതെന്നോ ചെയ്യാനുദ്ദേശിക്കുന്നതെന്നോ എന്നതിനെപ്പറ്റി യാതൊരു വിധത്തിലുള്ള ഐഡിയയും ഇവര്‍ക്കുണ്ടാവില്ല. ഏത് കാര്യത്തിനും ആശങ്കകള്‍ ഇവരുടെ കൂടപ്പിറപ്പായിരിക്കും. മറ്റുള്ളവര്‍ സഹായം ചോദിക്കുന്നത് ഇഷ്ടമില്ലാത്തവരായിരിക്കും ഇത്തരക്കാര്‍. എല്ലാം തന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന ചിന്ത ഇവര്‍ക്കുണ്ടാവും.

English summary

predictions of each zodiac sign

These predictions of each zodiac sign are so accurate that it would make you relate to it instantly! Find out what your stars have to say.