For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിയന്ത്രണ മനോഭാവം കാരണം രാശിയാകാം

  |

  ഒരു കുടുംബം നടത്തിക്കൊണ്ടു പോകേണ്ടതിന്റെ കാര്യം വരുമ്പോൾ ഓരോ പുരുഷൻമാരും അറിഞ്ഞോ അറിയാതെയോ അവരുടെ ഉള്ളിലുള്ള ആധിപത്യ മനോഭാവത്തെ പുറത്തെടുക്കാൻ ശ്രമിക്കാറുണ്ട്.. പുരുഷനും സ്ത്രീയും തമ്മിലുള്ള പോരാട്ടം മനുഷ്യനുള്ള കാലഘട്ടം മുതൽക്കേ തുടങ്ങിയതാണ്.

  z

  ഇരുവർക്കും തുല്യത എന്ന തത്വം നിലനിൽക്കുന്നുവെങ്കിൽക്കൂടി, ഇന്നത്തെ ഈ ലോക സാഹചര്യത്തിൽ ജീവിത വ്യവസ്ഥിതിയിൽ ഓരോ പുരുഷന്മാരും അവരവരുടെ മേധാവിത്വ പ്രകൃതം പ്രകടമാക്കിക്കൊണ്ട് സ്വയം ഭരിണമേറ്റെടുക്കാൻ ശ്രമിക്കുന്നത് കാണാനാവും.

  e

  മേടം രാശി: മാർച്ച് 21 - ഏപ്രിൽ 19.

  മേടം രാശിക്കാരായ പുരുഷന്മാർ സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനത്തെയും പദവിയേയും വളരെയധികം ഇഷ്ടപ്പെടുന്നു.. ഇത് പ്രധാനമായും അവരിൽ കുടികൊള്ളുന്ന ചൊവ്വയുടെ ഊർജ്ജമാണ്. അധികാരം നിലനിറുത്താൻ ആഗ്രഹിക്കുന്ന ഇവരെല്ലാവരും തന്നെ തങ്ങളുടെ കഴിവുകൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താറുണ്ട്. ഇവർ സ്വയം തലവന്മാരാണെന്ന ഭാവമുള്ളതിനാൽ പലപ്പോഴും സ്ത്രീകൾ അവരുടെ വഴിമുടക്കിയായി നിൽക്കുന്നത് അവരൊരിക്കലും ഇഷ്ടപ്പെടുന്നില്ല. ചുരുക്കി പറഞ്ഞാൽ, അവർ തങ്ങളുടെ നിർദ്ധേശങ്ങളും തീരുമാനങ്ങളുമൊക്കെ പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.

  d

  ഇടവം രാശി: ഏപ്രിൽ 20-മെയ് 20 വരേ

  ഇടവം രാശിക്കാരായ പുരുഷന്മാർ കഠിനഹൃദയനാണെന്ന് പറയപ്പെടുന്നു, അവർ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കായി ഏതു രീതിയിലും ശ്രമിക്കാൻ സന്നദ്ധരായവാരാണ് ഇവർ എല്ലാവരും. ഇതുകൊണ്ടുതന്നെ ഇല്ല എന്ന വാക്ക് പറയാൻ അവർക്ക് ബുദ്ധിമുട്ടനുഭവപ്പെടും. ഇതവരുടെ സ്ത്രീകളെ സന്തുഷ്ടരാക്കുന്ന കാര്യങ്ങളിലൊന്നാണ്. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ തീർച്ചയായും അവരുടെ സഹകരണം പ്രതീക്ഷിക്കാവുന്നതാണ്. അതേ സമയം, അവർ യഥാർഥത്തിൽ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കാര്യങ്ങളെ എടുത്തു കളയാനും അകറ്റി നിർത്താനും ശ്രമിക്കുന്നത് സുഖകരമായിരിക്കുകയില്ല. അതിനെതിരേയുള്ള അയാളുടെ പ്രതികരണം വളരെയിധികം രൂക്ഷമായിരിക്കും

  f

  മിഥുന രാശി: മേയ് 21 - ജൂൺ 20

  മിഥുന രാശിക്കാരനായ ഒരാൾ നിങ്ങളെ പരിരക്ഷിക്കാനും നിയന്ത്രിക്കാനുമൊക്കെ സാധ്യതയുണ്ട്. ഇവർ ജീവിതത്തിൽ എല്ലാത്തിനും അതിരുകൾ നിശ്ചയിക്കുന്ന തരത്തിൽ പെട്ടവരായിരിക്കില്ല. അതുകൊണ്ടുതന്നെ ഇവരെല്ലാവരും സ്നേഹം പ്രകടിപ്പിക്കുന്നവരും തുറന്ന മനസ്സുള്ള വ്യക്തികളുമായിരിക്കും. അവരുടെ പങ്കാളി ആഗ്രഹിക്കുന്നതെന്തായാലും അവരതിനെ പൂർണമായും പിന്തുണയ്ക്കുകയും ചെയ്യും.

  rt

  കർക്കിടക രാശി: ജൂൺ 21-ജൂലൈ 22

  കർക്കിടക രാശിക്കാരായ ഓരോ വ്യക്തികളും സൂത്രക്കാരനും കൗശലബുദ്ധിയുള്ളവരുമായിരിക്കും. അവൻ നിങ്ങളെ നിയന്ത്രിക്കുന്ന ഒരാളല്ലെന്ന് അവർ ബോദ്യപ്പെടുത്താൻ ശ്രമിക്കും.. എന്നാൽ ഇവർ പിന്നീട് അളവിലധികം നിയന്ത്രിക്കുന്നവരും നിർബന്ധ മനോഭാവം വച്ചുപുലർത്തുന്നവരും ആയിത്തീരുന്നത് കാണാനാകും. ബന്ധങ്ങളിൽ അതിർവരമ്പുകൾ നിശ്ചയിക്കുന്നവരായ ഇവരെല്ലാവരും ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉയർന്നു വരുന്നതുവരേ അല്ലെങ്കിൽ അയാൾക്കിഷ്ടപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നതുവരേ തികച്ചും നല്ല രീതിയിൽ മുന്നോട്ടു പോകും. എന്നാൽ ഒരുവട്ടമെങ്കിലും വിധി വഴിമാറുമ്പോൾ അവർ നിങ്ങളെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കാണാനാവും. ഇത് തമ്മിലുള്ള പരസ്പരബന്ധം വഷളാകാൻ കാരണമാകും.

  t u

  ചിങ്ങം രാശി : ജൂലൈ 23-ഓഗസ്റ്റ് 23

  മറ്റുള്ളവരെ നിയന്ത്രിക്കുന്ന കാര്യത്തിൽ ചിങ്ങം രാശിക്കാർക്ക് താത്പര്യമില്ല. അതുപോലെ തന്നെ അതിരുകളിൽ കൈകടത്താനും ഇവർ ആഗ്രഹിക്കുന്നില്ല. ഇവരുടെയുള്ളിൽ വിശ്വസ്തതയ്ക്ക് ഉയർന്ന മൂല്യമുണ്ട്, കളിക്കും തമാശയ്കുമായി ഇവരൊന്നും ചെയ്യില്ല. അതിനാൽ തന്നെ ഓരോ സാഹചര്യങ്ങളിലും നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് എന്ന് പരീക്ഷിച്ചു നേക്കാൻ ഇവർ മുതിരില്ല. മറുവശം കണക്കിലെടുത്താൽ അവർക്ക് ഇഷ്ടപ്പെടാത്ത നിങ്ങൾ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അവർ നിങ്ങളോട് തുറന്നു പറയും, കാരണം അവർ അവരുടെ വാക്കുകൾക്ക് പ്രയോജനമില്ല, മിക്കപ്പോഴും അന്ധതയിലാണ്. അതിനുപുറമേ, നിങ്ങൾ എന്തെങ്കിലും അവരോട് തെറ്റായി ചെയ്തെങ്കിൽ അയാളത് നിങ്ങളോട് സ്വകാര്യപരമായി പറഞ്ഞു തീർക്കും. കാരണം അത്തരമൊരു കാര്യം അദ്ദേഹത്തിന്റെ പ്രശസ്തിക്കും അന്തസ്സിനും ദോഷം വരുത്താൻ അയ്യാൾ ആഗ്രഹിക്കുന്നില്ല...

  68

  കന്നി രാശി: ഓഗസ്റ്റ് 24-സെപ്തംബര് 23

  കന്നി രാശിക്കാർ എല്ലാവരും തന്നെ കാര്യങ്ങളെയൊക്കെ അത്യന്തം വിമർശിക്കുന്നവരാണ്. പ്രത്യേകിച്ചും സ്വന്തം കാര്യത്തെ...! താനെന്ന വ്യക്തിയേയും തന്നിലർപ്പിതമായ മൂല്യങ്ങളേയും അളവിൽ കവിഞ്ഞ് വിശ്വസിക്കുന്ന വ്യക്തികളിൽ ഒരാളായിരിക്കും ഇദ്ദേഹം. മറുവശത്ത്, നിങ്ങൾ അയ്യാൾക്ക് വേണ്ടി നല്ല ഒരു വെളിച്ചമായി നിലകൊള്ളുന്നില്ല എന്നയ്യാൾക്ക് തോന്നുകയാണെങ്കിൽ, അയാൾ എവിടെ വച്ചും നിങ്ങളെ വിമർശിക്കാൻ തയ്യാറാകും. ഇയ്യാളുടെ നിയന്ത്രിത മനോഭാവത്തിൽ ഏറ്റവും സാധാരണമായ ഒരു കാര്യമാണിത്..

  g

  തുലാം രാശി: സെപ്തംബർ 24-ഒക്ടോബർ 23

  ഒരു തുലാരാശിക്കാർ എല്ലാവരും ബന്ധങ്ങളെ ഗൗരവത്തോടെയും ഭാഗ്യത്തോടെയും കണക്കാക്കുന്നു. സ്നേഹമെന്ന വാക്കിന്റെ നിർവചനത്തിൽ വിശ്വസിക്കുന്ന ഇവർ തങ്ങളുടെ അതിരുകളെ എളുപ്പത്തിൽ വേർതിരിക്കുന്നു. ഇവർ പ്രണയത്തിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നു. അതിൽ അവർ സ്വയം തൃപ്തരാകുകയും തികച്ചും സന്തോഷവാനായിരിക്കുന്നതും കാണാനാവും. അവർ നിങ്ങളെ ആശ്രയിക്കാനായി ആഗ്രഹിക്കുന്നില്ല, അതിനാൽ തന്നെ അവരുടെ പങ്കാളികൾ തിരിച്ചും അങ്ങനെ തന്നെയാവണമെന്ന് അവർ പ്രതീക്ഷിക്കുന്നു..

  5tdg

  വൃശ്ചിക രാശി: ഒക്ടോബർ 24-നവംബർ 22

  എല്ലാ രാശിചിഹ്നങ്ങളിൽ നിന്നും വ്യത്യസ്തതായി ഏറ്റവും നിയന്ത്രണമുള്ളവനായിരിക്കും ഒരു വൃശ്ചിക രാശിക്കാരൻ. നിങ്ങൾ അവരെ അനുസരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അവരുടെ നിർദ്ദേശങ്ങൾ നിങ്ങൾ പിന്തുടരണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇതുകൂടാതെ അവർക്ക് പൂർണമായ ആത്മവിശ്വാസം കൈമുതലായുള്ളതിനാൽ, ടെ ഇഷ്ടങ്ങൾക്കനുസരിച്ച് മറ്റുള്ളവർ പ്രവർത്തിക്കാനായി ഇവർ പ്രതീക്ഷിക്കുകയും ചെയ്യും.

  ttttt

  ധനുരാശി: നവംബർ 23-ഡിസംബർ 22

  ധനുരാശിക്കാർ എല്ലാവരും എല്ലാ രീതിയിലും നിയന്ത്രണാധികാരിയായി അറിയപ്പെടുന്നു. സാമൂഹ്യ ജീവിതത്തെ വളരെയധികം ഇഷ്ടപ്പെടുന്ന ഇദ്ദേഹം തന്റെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കുന്നുവെന്നതും ദൈന്യദിന ജീവിതം ഏങ്ങോട്ട് നയിക്കുന്നുവെന്നതും ഇവരെ ആശ്ചര്യപ്പെടുത്തുന്നു. എന്നാൽ ഇദ്ധേഹം പുറത്തു പോയി സ്വന്തം കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴും നിങ്ങളെ സ്വന്തമായി വീട്ടിൽതന്നെ സൂക്ഷിച്ചുവെക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇതിനെതിരായി പ്രവർത്തിക്കുമ്പോൾ സ്വന്തം സ്വത്വവുമായി ഒത്തുപോകാൻ ഇവർക്ക് കഴിയാതെ വരുകയും ഇതയ്യാളെ, അരക്ഷിതത്വത്തിലാക്കുയും തകർത്തുകളയുകയും ചെയ്യുന്നു

  yy

  മകരരാശി: ഡിസംബർ 23- ജനുവരി 20

  മകരരാശിക്കാരനായ മനുഷ്യൻ ഒരിക്കലും തന്റെ സ്ത്രീയെ ഏതു രീതിയിലും നിയന്ത്രിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ജീവിതത്തിൽ ചില നിയമങ്ങൾ ഇദ്ധേഹം ഉണ്ടാക്കിയിരിക്കും, തൻറെ പങ്കാളി അവ പിന്തുടരണമെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു. അയാളുടെ ശ്രദ്ധയും ഉത്കണ്ഠയുമാണ് ഇത്തരമൊരു പ്രതീക്ഷയ്ക്ക് പ്രധാന കാരണമെന്ന് ഒരോരുത്തരും അറിഞ്ഞിരിക്കണം. ഒരു പക്ഷേ പങ്കാളി ഇത്തരം നിയമങ്ങൾ ലംഘിക്കുന്നുവെങ്കിൽ, അയാളവരെ ഭൂതകാലത്തിൽ തളച്ചിടാൻ ഒട്ടും മടി കാണിക്കില്ല.

  yug

  കുംഭ രാശി: ജനുവരി 21-ഫെബ്രുവരി 18

  ഒരു കുംഭ രാശിക്കാരനെന്ന നിലയിൽ നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ അവർ പൂർണ്ണമായും വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിയന്ത്രണമെന്ന തത്വത്തിൽ ഇവർ വിശ്വസിക്കുന്നില്ല. നിയമങ്ങളൊന്നുമില്ലാത്ത ഒരു ലോകത്ത് ജീവിക്കുന്നത് മെച്ചപ്പെട്ട ഒരു മാർഗ്ഗമായി ഇവർ കണക്കാക്കുന്നു. സ്പഷ്ടമായ കാര്യങ്ങളിൽ വിശ്വാസം കുറവായതിനാൽ, ചില വേളകളിൽ ഇവർ നിങ്ങളെ അവരുടെ മാത്രം സ്വന്തമെന്ന് വിളിച്ചു പറയാൻ വിസമ്മതം പ്രകടിപ്പിച്ചേക്കാം. അതിന് പ്രധാന കാരണമെന്തെന്നാൽ അവരെപ്പോഴും നോൺ കമ്മമിറ്റഡ് ആണെന്ന ചിന്തയിലായിരിക്കാനാണിഷ്ടം. ഒരു പക്ഷേ അതങ്ങനെങ്ങനെയല്ലെങ്കിൽപോലും..... വളരേ വിചിത്രം അല്ലേ..??

  yu

  മീനം രാശി : ഫെബ്രുവരി19- മാർച്ച്-20

  തന്റെ പങ്കാളിയെ നിയന്ത്രിക്കുന്നതിനെപ്പറ്റി മീനം രാശിക്കാർ ആരും ഇഷ്ടപ്പെടുന്നില്ല. ഈ വ്യക്തികൾ എല്ലാവരും വൈകാരികതയുമായി അതീവ സമ്പർക്കം പുലർത്തുന്നുവരായിരിക്കും. അതിനാൽ തന്നെ ആരെയെങ്കിലും നിയന്ത്രിക്കുന്നതും വരുതിയിൽ കൊണ്ടുവരുന്നതും ഒക്കെ ഒരു മോശം കാര്യമായി ഇവർ കണക്കാക്കുന്നു ..

  English summary

  Why Do Men Control?

  zodiac sign may influence your character attitude towards life, If it is for men or women zodiac has some influence on your life.
  Story first published: Saturday, May 19, 2018, 13:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more