For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങളുടെ രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങളെ കണ്ടെത്താം

  |

  നിങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ സ്വഭാവ സവിശേഷതകളേയും ഗുണഗണങ്ങളേയും കുറിച്ചുള്ള സൂചനകൾ രാശി പ്രവചനങ്ങൾക്ക് നൽകാൻ കഴിയുമെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ.

  എന്നാൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഇത് സ്വാധീനം ചെലുത്തുകയും സഹായിക്കുകയും ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ??

   മേടം രാശിക്കാർ: മാർച്ച് 21-ഏപ്രിൽ 19: നായകൾ

  മേടം രാശിക്കാർ: മാർച്ച് 21-ഏപ്രിൽ 19: നായകൾ

  മേടം രാശിക്കാരായ, നിങ്ങൾ ഓരോരുത്തരുടേയും ഉള്ളിലുള്ള ഊർജ്ജത്തിന് പരിധി ഇല്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം. ഒരു വളർത്തുമൃഗത്തെ കൂടെകൂട്ടാൻ ആഗ്രഹിക്കുമ്പോൾ ഈ കാര്യം മനസ്സിൽ വയ്ക്കേണ്ടതാണ്.

  അതിനാൽ ഇടത്തരം വലുപ്പത്തിലുള്ള ഊർജ്ജസ്വലമായ ഒരു നായയെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. രാശിചക്രം പ്രതീകമാക്കിയുള്ള നിങ്ങളുടെ ഏറ്റവും മികച്ച ചോയ്സ് ആയിരിക്കുമിതെന്ന കാര്യത്തിൽ സംശയം വേണ്ടാ. ഇവയുടെ സാന്നിദ്ധ്യം നിങ്ങളെ സന്തുഷ്ടരായിരിക്കാൻ സഹായിക്കും

   ഇടവം രാശിക്കാർ: ഏപ്രിൽ 20-മേയ് 20 വരേ പൂച്ചകൾ / മുയലുകൾ/

  ഇടവം രാശിക്കാർ: ഏപ്രിൽ 20-മേയ് 20 വരേ പൂച്ചകൾ / മുയലുകൾ/

  ഇടവം രാശിക്കാരായ ഓരോ വ്യക്തികളും സ്ഥിരതയുള്ളവരാണെങ്കിൽ കൂടി ഓരോരുത്തരേയും ആശ്രയിക്കുന്നവരുമാണ്. അവർ ശാഠ്യവും ഉറച്ച തീരുമാനങ്ങളും ഒക്കെ ഉള്ളവരായിരിക്കും. ഒരിക്കൽ മനസ്സിൽ അവർ ഒന്നുറപ്പിച്ചാൽ മറ്റൊന്നിനും അവരെ അതിൽ നിന്ന് പിന്മാറ്റുവാനാവില്ല.

  മറുവശം കണക്കിലെടുത്താൽ ഇവർ നല്ല മടിയന്മാരുമായിരിക്കും. ഇവർക്ക് പൂച്ചകൾ ഏറ്റവും അനുയോജ്യമായ സഹ സഞ്ചാരിയായിരിക്കും. ഇതിനുപുറമെ, ഇത്തരം വ്യക്തികൾക്ക് മുയലുകളും നല്ലൊരു കൂട്ടാളിയാണ്. എന്നാൽ ഇവ അവരുടെ ക്ഷമയെ നല്ല രീതിയിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്.

   മിഥുനം രാശിക്കാർക്കായി: മേയ് 21-ജൂൺ 20: : തത്തകൾ/ കുരങ്ങൻമ്മാർ

  മിഥുനം രാശിക്കാർക്കായി: മേയ് 21-ജൂൺ 20: : തത്തകൾ/ കുരങ്ങൻമ്മാർ

  മിഥുനം രാശിക്കാർക്കാരായ വ്യക്തികൾ ഓരോരുത്തരും പുതിയ മേച്ചിൽപുറങ്ങളിൽ തേടി അലയാൻ ആഗ്രഹിക്കുന്നവരാണ്. എപ്പോഴും അവരുടെ ചുറ്റുമുള്ള വസ്തുതകളോട് സംസാരിക്കാനും വിവരങ്ങൾ പങ്കുവയ്ക്കാനും അവർ ഇഷ്ടപ്പെടുന്നു. അതിനാൽ ഇത്തരക്കാർക്ക് തത്തകളെ തെരഞ്ഞെടുക്കാവുന്നതാണ്. തത്തകൾക്ക് ബുദ്ധിശക്തി കൂടുതലായതുകൊണ്ടും അവ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നതിനാലും ഇവ ഈ രാശിയിൽപ്പെട്ടവരെ സന്തോഷിപ്പിക്കാൻ കാരണമാകും.. ഒരുപക്ഷേ, നിങ്ങളൊരു സാഹസിനായ മിഥുന - രാശിക്കാരനാണെങ്കിൽ, കുരങ്ങന്മാരെയും പരിഗണിക്കാവുന്നതാണ്..

   കർക്കിടകം രാശിക്കാർക്ക്: ജൂൺ 21 - ജൂലൈ 22: ചുണ്ടെലി

  കർക്കിടകം രാശിക്കാർക്ക്: ജൂൺ 21 - ജൂലൈ 22: ചുണ്ടെലി

  കർക്കിടകം രാശിയിൽ ഉള്ളവർ എല്ലാവരും തന്നെ ഏറ്റവും ലോലഹൃദയരായി കണക്കാക്കപ്പെടുന്നു. മനോഹരമായ ഒരു ചൂണ്ടലി ഇവരുടെ ഉത്തമ വളർത്തുമൃഗം ആയിരിക്കും. ഈ രാശിക്കാർക്ക് ദുർബലമായ മാനസികാവസ്ഥ കൈമുതലായി ഉള്ളതിനാൽ ഒരു ചുണ്ടെലിയെ സംരക്ഷിച്ചു പരിപാലിക്കുക എന്ന കാര്യം ഇവർക്ക് വളരെ സന്തോഷകരം ആയിരിക്കും. എല്ലാത്തിലുമുപരി, ചുണ്ടെലികൾ തികച്ചും സ്നേഹപൂർവമായി പെരുമാറുന്നവയാതിനാൽ അവരെ എളുപ്പത്തിൽ എവിടെയും കുടെ കൊണ്ടുപോകുകയും ചെയ്യാം

   ചിങ്ങം രാശിക്കാർക്ക്: ജൂലൈ 23 - ഓഗസ്റ്റ് 23: കുതിരകൾ

  ചിങ്ങം രാശിക്കാർക്ക്: ജൂലൈ 23 - ഓഗസ്റ്റ് 23: കുതിരകൾ

  ചിങ്ങം രാശിക്കാരായവർ രാജയോഗമുള്ളവരായി അറിയപ്പെടുന്നു. അവർ ചെയ്യുന്നതെന്തായാലും, അതെല്ലാമവർ തന്റെ തനതായ ശൈലിയിൽ തന്നെ ചെയ്യുന്നവരായിരിക്കും. അതുകൊണ്ട്, സാധാരണക്കാരായ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഇവർക്ക് അത്ര വലിയ താത്പര്യമുണ്ടാവില്ല..! സിംഹത്തിന്റെ കുടുംബ പാരമ്പര്യത്തിൽ ഉൾപ്പെട്ടവനായതിനാൽ മിക്കവാറും ആളുകൾ പൂച്ചകളെ ചിങ്ങ രാശിക്കാരുടെ ഇഷ്ടമൃഗമെന്ന് പറഞ്ഞു ഫലിപ്പിക്കുന്നു,. പൂച്ചകൾ നല്ല ഓപ്ഷനാണെങ്കിൽ കൂടി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനായി ഇവർക്ക് ഏറ്റവും അനുയോജ്യമായ മികച്ച ഒരു വളർത്തുമൃഗം കുതിരയാണ് .

   കന്നി രാശിക്കാർക്ക്: ഓഗസ്റ്റ് 24- സെപ്തംബർ 23: മത്സ്യങ്ങൾ

  കന്നി രാശിക്കാർക്ക്: ഓഗസ്റ്റ് 24- സെപ്തംബർ 23: മത്സ്യങ്ങൾ

  കന്നി രാശിക്കാരായ വ്യക്തികൾ അശ്രദ്ധയുള്ളവരും അനാവശ്യമായി തിരക്കുപിടിക്കുന്നവരും എന്നാൽ വളരെയധികം സഹായ മനസ്ക്കരുമാണെന്ന് അറിയപ്പെടുന്നു. അവരുടെ വളർത്തുമൃഗത്തെ തിരഞ്ഞെടുക്കുമ്പോൾ തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. വളർത്തുമൃഗങ്ങൾ തങ്ങളുടെ വീടിനെ അലങ്കോലപ്പെടുത്തുന്നുണ്ടോ എന്ന കാര്യം ഇവരിൽ വളരെയധിയ ആശങ്കയുണർത്തുന്നു. അതിനാൽ ഇവർക്ക് ഏറ്റവും അനുയോജ്യമായത് വളർത്തു -മത്സ്യങ്ങളാണ്...! വെള്ളത്തിൽ ജീവിക്കുന്ന ഒരു ചെറിയ മീൻ തങ്ങളുടെ ഭവനത്തെ എങ്ങനെ അലങ്കോലപ്പെടുത്താനാണ്.....!!!

   തുലാം രാശിക്കാർക്ക്: സെപ്തംബർ 24 - ഒക്ടോബർ 23: പേർഷ്യൻ പൂച്ചകൾ

  തുലാം രാശിക്കാർക്ക്: സെപ്തംബർ 24 - ഒക്ടോബർ 23: പേർഷ്യൻ പൂച്ചകൾ

  തുലാം രാശിക്കാരായ എല്ലാവരും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സമനില പാലിക്കുന്നവരാണ്. മനോഹരമായ വസ്തുക്കളെല്ലാം തന്നെ അവരുടെ ചുറ്റുമായുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യക്തികൾ എല്ലാവരു ഒരു സുന്ദരമായ വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. മനോഹരമായ വെളുത്ത ഒരു പേർഷ്യൻ പൂച്ച ഇവരുടെ അഭിരുചിക്ക് അനുസൃതമായതാണ്..!

   വൃശ്ചികം രാശിക്കാർക്ക്: ഒക്ടോബർ 24 - നവംബർ - പാമ്പ്

  വൃശ്ചികം രാശിക്കാർക്ക്: ഒക്ടോബർ 24 - നവംബർ - പാമ്പ്

  ഒരു വൃശ്ചികം രാശിക്കാരൻ വെറും സാധാരണമായ അല്ലെങ്കിൽ നിസ്സഹായനായ ഒരു വളർത്തു മൃഗത്തിനായി ആശിക്കുകയില്ല. അവർ വ്യത്യസ്തരും നിർബന്ധബുദ്ധിയുമുള്ളവരായതിനാൽ അവരുടെ ഇഷ്ടമൃഗത്തിന്റെ തെരഞ്ഞെടുപ്പ് എല്ലാവരിലും ഭീതിയുളവാക്കുന്നതായിരിക്കും. അതു തന്നെയാണ് അവർ ചെയ്യാൻ ആഗ്രഹിക്കുന്നതും. പാമ്പുകൾ ഈ വ്യക്തികൾക്ക് ചേർന്ന വളർത്തുമൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ്.

   ധനു രാശിക്കാർക്ക്: നവംബർ 23-ഡിസംബർ 22: ആമ

  ധനു രാശിക്കാർക്ക്: നവംബർ 23-ഡിസംബർ 22: ആമ

  ധനു രാശിക്കാരായ വ്യക്തികൾ എന്നെന്നേക്കും ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന് പറയാറുണ്ട്.. അവർ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു, അതിനാൽ ഇടയ്ക്കിടെയുള്ള യാത്രയുടെ ഉത്സാഹത്തെ തടസ്സപ്പെടുത്തുന്ന ഒരു വളർത്തുമൃഗത്തെ അവർ ആഗ്രഹിക്കുന്നില്ല.

  സമയം തീരെയില്ലാത്തവരായി എപ്പോഴും വിവിധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഇവർക്ക് സംരക്ഷണ പാഠവം കുറഞ്ഞതും എളുപ്പത്തിൽ പരിപാലിക്കാവുന്നതുമായ ഒരു വളർത്തുമൃഗത്തെ ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ മീൻ വളർത്തലും ആല്ലെങ്കിൽ ആമ വളർത്തലും ഒക്കെ ഈ വ്യക്തികൾക്ക് തികച്ചും അനുയോജ്യമായൊരു ഹോബിയായിരിക്കും

   മകരം രാശിക്കാർക്ക്: ഡിസംബർ 23 - ജനുവരി : കീരി

  മകരം രാശിക്കാർക്ക്: ഡിസംബർ 23 - ജനുവരി : കീരി

  മകരം രാശിക്കാരായ വ്യക്തികൾ അവരുടെ നിരന്തരപ്രയത്‌നത്തിനും കഠിനാധ്വാനത്തിനും പേരുകേട്ടവരായിരിക്കും. ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര അബദ്ധംപിടിച്ച വളർത്തുമൃഗങ്ങളെ പോലും കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ് ഇവരെല്ലാവരും.. !

  കീരികൾ ഇവർക്കുള്ള ഉത്തമനായ ഒരു കൂട്ടാളിയായിരിക്കും. ഈ വ്യക്തികൾ എല്ലാവരും തന്നെ അവയോട് ആശയവിനിമയം നടത്തുകയും ഏറ്റവും മികച്ച രീതിയിൽ സ്നേഹവും വാത്സല്യവുമൊക്കെ കൊടുത്ത് കരുതലോടെ അവയെ കാത്തുപരിപാലിക്കുന്നതും നമുക്ക് കാണാനാകും. അതുപോലെതന്നെ നായ്ക്കളും ഈ വ്യക്തികൾക്ക് മികച്ച ഒരു സഹചാരിയായിരിക്കും.

   കുംഭം രാശിക്കാർക്കായി : ജനുവരി 21 - ഫിബ്രവരി 18: ലൗവ് ബേർഡ്സ്

  കുംഭം രാശിക്കാർക്കായി : ജനുവരി 21 - ഫിബ്രവരി 18: ലൗവ് ബേർഡ്സ്

  കുംഭം രാശിക്കാരായ ആളുകൾ "കൂട്ടിനൊരു വളർത്തുമൃഗം " എന്ന ആശയത്തെ എളുപ്പത്തിൽ അംഗീകരിക്കുന്നവരല്ല. അവരുടെ ജീവിതമവർക്ക് സ്വാതന്ത്ര്യത്തോടെയും സ്വാഭാവികതയോടെയും ജീവിച്ച് തീർക്കാനാണ് ഇഷ്ടം..

  ഒരു വളർത്തുമൃഗത്തെ ഇവരുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതു വഴി ഇവർ കൂടുതൽ സമർപ്പിതരും അർപ്പണബോധമുള്ളവരുമായിത്തീരും. അതിനാൽ ഇവ വേണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ജോടി ലൗവ് ബേർഡ്സിനെ വാങ്ങിച്ച് പരിപാലിച്ചു തുടങ്ങുക.

   മീനം രാശിക്കാർക്ക്: ഫെബ്രുവരി 19-മാർച്ച് 20: മുയലുകൾ

  മീനം രാശിക്കാർക്ക്: ഫെബ്രുവരി 19-മാർച്ച് 20: മുയലുകൾ

  മീനം രാശിക്കാരായവർ ഓരോരുത്തരും മൃദുലമായ ഹൃദയമുള്ളവരും ക്ഷണികബുദ്ധിയുള്ളവരുമായിരിക്കും. മീനം രാശിക്കാരുടെ ചിഹ്നം തന്നെ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇത്തരം വ്യക്തികൾക്ക് മീനുകളെ ശുപാർശ ചെയ്യുന്നു. വേണമെങ്കിൽ ഈ ചിഹ്നത്തിനു ഉത്തമമായി യോജിക്കുന്ന മനോഹരമായ ഒരു കുഞ്ഞു മുയലിനെക്കൂടി കൂട്ടിനു വിളിക്കാം

  English summary

  Pet Animals Compatible to Your Zodiac

  Since our personalities are known to be heavily influenced by our zodiac signs, choosing a right pet according to our zodiac sign gets important.Check it out, as we reveal which is the best pet that you'd need to adopt right away.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more