TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
പ്രസവിച്ചു മുലയൂട്ടുന്നു ഭിന്നലിംഗക്കാരനായ അച്ഛന്
അമ്മയാവുക കുഞ്ഞിനെ മുലയൂട്ടുക എന്നതെല്ലാം ഒരു സ്ത്രീക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്. എന്നാല് ഇന്നത്തെ കാലത്ത് സ്ത്രീയാണെങ്കില് പോലും മുലയൂട്ടുന്ന കാര്യത്തില് നിരവധി സംശയങ്ങളും ഉണ്ടാവും. ചെറിയ ഒരു കാലത്തേക്കാണെങ്കില് പോലും കുഞ്ഞിനെ കൃത്യമായ രീതിയില് പാലൂട്ടുന്ന കാര്യത്തില് പല സ്ത്രീകള്ക്കും നിരവധി സംശയങ്ങളാണ് ഉണ്ടാവുന്നത്. എന്നാല് ഇവിടെയാണ് ചരിത്രം തിരുത്തിക്കുറിച്ച് ഒരു ഭിന്നലിംഗക്കാരനായ വ്യക്തി കുഞ്ഞിനെ പ്രസവിച്ച് പാലൂട്ടുന്നത്.
ലൈംഗികാസക്തി കൂടി, മരുമകളെ റേപ്പ് ചെയ്തുകൊന്നു
ഭിന്നലിംഗക്കാരനായ ട്രെവര് മാക്ഡൊണാള്ഡിന്റെ കഥയാണ് ഇത്. കഥയല്ല ജീവിതമാണ് എന്ന് പറയുന്നതാവും കൂടുതല് ശരി. സ്ത്രീയായാണ് ജനനമെങ്കിലും തന്റെ ഉള്ളിലുള്ളത് പുരുഷനാണെന്ന് മനസ്സിലാക്കിയതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില് മാറ്റങ്ങള് വന്നത്. കുഞ്ഞിനെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യുന്ന അവസ്ഥയില് വരെ എത്തി കാര്യങ്ങള് നോക്കാം, അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയെന്ന്.
പെണ്ണായി ജനിച്ചു
ജനിച്ചത് പെണ്ണായാണെങ്കിലും വളര്ന്ന് വരുന്തോറും തന്റെ ഉള്ളിലുള്ള അസ്ഥിത്വം ആണിന്റേതാണെന്ന് മനസ്സിലാക്കി ആണായി മാറിയ വ്യക്തിയാണ് ട്രെവര് മാക്ഡൊണാള്ഡ്. ഇതിന്റെ ഫലമായി നടന്ന സര്ജറിയില് തന്റെ സ്തനങ്ങള് വരെ നീക്കം ചെയ്യപ്പെടുകയാണ് ഉണ്ടായത്.
കുഞ്ഞ് വേണമെന്ന ആഗ്രഹം
ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം അപ്പോഴും ട്രെവറിനുണ്ടായിരുന്നു. സര്ജറിക്ക് ശേഷം തന്റെ കാമുകിയെ വിവാഹം കഴിച്ച് ജീവിതവും ആരംഭിച്ചു. കാമുകിക്കാകട്ടെ രണ്ട് കുട്ടികള് ഉണ്ടായിരുന്നു.
ഗര്ഭധാരണം
ടെസ്റ്റോസ്റ്റിറോണ് തെറാപ്പിക്ക് വേണ്ടി ട്രെവര് അല്പസമയം ബ്രേക്ക് എടുത്തിരുന്നു. എന്നാല് ഇതിന് ശേഷം ട്രെവര് ഒരു ആണ്കുഞ്ഞിന് ജന്മം നല്കി. എന്നാല് കുഞ്ഞിന്റെ ജനനശേഷമാണ് തനിക്ക് കുഞ്ഞിന് പാല് കൊടുക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ കുഞ്ഞിന് പാല് കൊടുക്കുന്നതിന് വേണ്ടി തീരുമാനിച്ചപ്പോള് പല വിധത്തിലുള്ള പ്രശ്നങ്ങള് നേരിടേണ്ടി വരുന്നു.
സ്തനങ്ങളില് സര്ജറി
എന്നാല് സ്തന സര്ജറിക്ക് ശേഷം സ്വന്തം ചര്മ്മത്തില് നിന്ന് തന്നെ ചര്മ്മം എടുത്ത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് സാധിച്ചു. ഇതിലൂടെ കുഞ്ഞിന് മുലയൂട്ടാന് സാധിച്ചു.
എങ്ങനെ പാല് കൊടുക്കണം
മുലയൂട്ടലിനെക്കുറിച്ച് യാതൊരു വിധത്തിലുള്ള അറിവും ട്രെവാര്ഡിന് ഉണ്ടായിരുന്നില്ല. ഇതിനായി പല വിധത്തിലുള്ള പുസ്തകങ്ങളും മറ്റും വായിച്ച് അറിവുണ്ടാക്കിയാണ് പാലൂട്ടേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി. മാത്രമല്ല ഇതിന് സഹായിക്കുന്നതിനായി എസ് എന് എസ് എന്ന നഴ്സിംഗ് സിസ്റ്റത്തിലൂടെ നിപ്പിള് ഉത്തേജനം ഉണ്ടാക്കി പാല് നല്കുന്നതിന് സഹായിക്കുന്നു.
രണ്ട് കുട്ടികളുടെ അച്ഛന്
ഇന്ന് രണ്ട് കുട്ടികളുടെ അച്ഛനാണ് ഇദ്ദേഹം. ആദ്യ കുട്ടി ജനിച്ചപ്പോള് തന്നെ തനിക്ക് സ്വന്തമായി കുഞ്ഞിന് പാലൂട്ടാന് കഴിയും എന്ന് ട്രെവര് മനസ്സിലാക്കി. അതിന്റെ ഫലമായാണ് രണ്ടാമതും കുഞ്ഞിന് ജന്മം നല്കാന് കഴിഞ്ഞത്. തന്റെ ആരോഗ്യകരമായ പ്രശ്നങ്ങളും മറ്റും പലപ്പോഴായി ഉണ്ടാവുന്ന മാനസിക സമ്മര്ദ്ദങ്ങളും എല്ലാം ഇദ്ദേഹം പങ്കുവെച്ചിരുന്നു. സ്വന്തം കുടുംബത്തില് ട്രാന്സ്ജെന്ഡര് ഉണ്ടാവുമ്പോള് അവര്ക്കും പ്രചോദനമാണ് ഇക്കാര്യം.