പ്രണയിച്ചെങ്കിലും വിവാഹം നടക്കില്ല ഈ രാശിക്കാര്‍

Posted By:
Subscribe to Boldsky

പ്രണയിക്കുന്നവര്‍ക്ക് മാത്രമായി ഒരു ദിവസം ഫെബ്രുവരി 14. ഈ ദിവസത്തില്‍ പ്രണയിക്കാനും പ്രണയം പറയുന്നതിനുമായി നിരവധി പേരാണ് കച്ചകെട്ടി ഇറങ്ങുന്നത്. ചിലര്‍ വെറുതെ സമയം കളയുന്നതിനായാണ് പ്രണയിക്കുന്നതെങ്കിലും ചിലരാകട്ടെ അല്‍പം സീരിയസ് ആയിട്ടാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. പ്രണയിക്കുന്നവര്‍ പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നയാളാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിലരുടെ ജീവിതത്തിലെങ്കിലും പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കാറില്ല.

ഇതെല്ലാം പലപ്പോഴും ജ്യോതിശാസ്ത്രവുമായി വളരെ അടുത്ത ബന്ധമുള്ളവരുടെ കൂടെ കാര്യമാണ്. കാരണം ഓരോ രാശിക്കാര്‍ക്കും പങ്കാളിയുടെ കാര്യത്തില്‍ ചിലത് പറഞ്ഞിട്ടുണ്ട്. ഇതില്‍ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുന്നയാളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധയും വിശ്വാസവും എല്ലാ നല്ലതാണ്. താഴെ പറയുന്ന നാല് രാശിക്കാരുടെ കാര്യത്തില്‍ പ്രണയം നടക്കുമെങ്കിലും വിവാഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ കഴിയാത്ത രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. രാശി നോക്കി പ്രണയിച്ചാല്‍ പിന്നെ ദു:ഖിക്കേണ്ടി വരില്ല എന്നതാണ് കാര്യം.

മേടം രാശി

മേടം രാശി

മേടം രാശിക്കാരെ വിവാഹം കഴിക്കാനും പ്രണയിക്കാനും തുടങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അവര്‍ക്ക് അവരുടേതായ ചില ഡിമാന്റുകള്‍ ഉണ്ടാവുന്നു. എങ്ങനെ ജീവിക്കണം എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനവും ഉണ്ടാകുന്നു. ഏത് തിരുമാനവും എടുക്കുമ്പോള്‍ പങ്കാളിയുടെ അഭിപ്രായത്തിന് വില നല്‍കുന്ന കാര്യത്തില്‍ സംശയമാണ്.

മേടം രാശി

മേടം രാശി

മറ്റുള്ളവരുടെ അഭിപ്രായം മനസ്സിലാക്കാനും അതിനെക്കുറിച്ച് സംസാരിക്കുന്ന കാര്യത്തിലും പലപ്പോഴും അല്‍പം പ്രശ്‌നമുണ്ടാകുന്നവരാണ് മേടം രാശിക്കാര്‍. പലപ്പോഴും പ്രണയത്തില്‍ വീഴാതിരിക്കാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഇത് പല വിധത്തില്‍ ഇവരെ സംരക്ഷിക്കുന്നതിന് തുല്യമാണ്

 മിഥുനം രാശി

മിഥുനം രാശി

നല്ല സ്വഭാവമായിരിക്കും ഇവരുടേത്. മറ്റുള്ളവരോട് നല്ലതു പോലെ ആശയവിനിമയം നടത്തുന്നതിനും വളരെ സൗഹൃദപരമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും കഴിയുന്ന രാശിക്കാരായിരിക്കും ഇവര്‍. എന്നാല്‍ ഒരിക്കലും നല്ല പങ്കാളികള്‍ ആയിരിക്കില്ല എന്നതാണ് മറ്റൊരു സത്യം. എത്ര സമയം വേണമെങ്കിലും ഇവരോടൊപ്പം നമുക്ക് ചിലവഴിക്കാം. എന്നാല്‍ ഒരിക്കലും നല്ല പങ്കാളികള്‍ ആയിരിക്കില്ല ഇവര്‍.

 മിഥുനം രാശി

മിഥുനം രാശി

വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഒഴിഞ്ഞ് പോവുന്ന രീതിക്കാരായിരിക്കും ഇവര്‍. മാത്രമല്ല മുന്‍കോപം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇവരുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കും. സ്വാതന്ത്ര്യം ആഗ്രഹിച്ച് അത് കിട്ടാത്ത അവസ്ഥയില്‍ വീര്‍പ്പുമുട്ടി ജീവിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഇതെല്ലാം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

 ധനു രാശി

ധനു രാശി

വിവാഹം എന്നത് ഇവരുടെ സങ്കല്‍പ്പത്തില്‍ പോലും ഉള്ള ഒന്നായിരിക്കില്ല. വിവാഹശേഷം സ്വാതന്ത്ര്യം നഷ്ടപ്പെടും എന്ന ചിന്തക്കാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ധനു രാശിക്കാരെ പ്രേമിച്ചാലും ആ ബന്ധം ഒരിക്കലും വിവാഹത്തില്‍ കലാശിക്കുമെന്നത് സത്യമല്ല. ഒരു പ്രണയ ബന്ധത്തിന് വേണ്ടി തന്റെ സ്വാതന്ത്ര്യം കളയുന്നതിന് ഒരിക്കലും അവര്‍ തയ്യാറാവുകയില്ല.

 ധനു രാശി

ധനു രാശി

സുഹൃത്തുക്കള്‍ ധാരാളം ഇവര്‍ക്കുണ്ടാവുമെങ്കിലും ഒരിക്കലും അതിലൊരാളെ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ ഇവര്‍ തയ്യാറാവുകയില്ല. എന്നാല്‍ ഇഷ്ടപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഇവര്‍ക്ക് വളരെ ഇഷ്ടമായിരിക്കും. പ്രണയ ബന്ധം ഗൗരവമായി പങ്കാളി കാണാന്‍ തുടങ്ങിയാല്‍ അതില്‍ നിന്നും ഓട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ഒരിക്കലും അവരുടെ ഉള്ളിലുള്ള വികാരങ്ങള്‍ പുറത്ത് കാണിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. സ്‌നേഹമാണെങ്കിലും ദേഷ്യമാണെങ്കിലും അതിനെയെല്ലാം മനസ്സില്‍ വെച്ച് പെരുമാറുന്നവരായിരിക്കും ഇത്തരക്കാര്‍. പലപ്പോഴും സ്‌നേഹം എന്നത് നിശബ്ദത കൊണ്ട് ഇല്ലാതാക്കുന്നവരാണ് ഇവര്‍.

കുംഭം രാശി

കുംഭം രാശി

എന്നാല്‍ മനസ്സിലെ വികാരങ്ങള്‍ പുറത്ത് കാണിക്കാന്‍ തുടങ്ങിയാല്‍ അത് പല വിധത്തില്‍ നിങ്ങളുടെ ബന്ധത്തിനെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇതൊരിക്കലും ഒരു നല്ല ബന്ധത്തിന് അനുയോജ്യമായ കാര്യമല്ല എന്നതാണ് സത്യം. പ്രണയമോ വിവാഹമോ ഒരിക്കലും ഇവരുടെ കാര്യത്തില്‍ പച്ചക്കൊടി കാണിക്കുകയില്ല. ഉണ്ടെങ്കിലും അത് വളരെ വൈകിയായിരിക്കും എ ന്നതാണ് സത്യം.

English summary

predictions for zodiac sign

Do you know that there are people belonging to certain zodiac signs who do not wish to get married at any given cost? These zodiac signs try to run away from getting hitched the most!
Story first published: Tuesday, February 13, 2018, 10:33 [IST]