For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി അനുസരിച്ചു നിങ്ങളുടെ വിവാഹപ്രായം

|

വിവാഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ജീവിതം ഉയരങ്ങളിലേക്ക് കൊണ്ടു പോകാനും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളാനും ഇതിനു കഴിയും.

അതുകൊണ്ടു വളരെ സൂക്ഷ്മതയോടെ തീരുമാനമെടുക്കണം. വിവാഹം കഴിക്കുന്ന രണ്ടു പേർക്ക് മാത്രമല്ല അവരുടെ കുടുബാംഗങ്ങൾക്കും ഈ തീരുമാനം നന്മ കൊണ്ടു വരണം.ആരെ വിവാഹം കഴിക്കുന്നു എന്നതു പോലെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നത്.

 മേടം

മേടം

മേടം രാശിക്കാർ എടുത്തു ചാട്ടക്കാരും നിശ്ചയദാർഡ്യമുള്ളവരുമാണ്. അവരെ തടയാൻ സാധ്യമല്ല. അവർ ഒാരോ നിമിഷവും ജീവിക്കുന്നു. കാത്തിരിപ്പ് അവർ വെറുക്കുന്നു. ഒാരോന്നിലും ഒാടിയിറങ്ങുന്നതാണ് അവർക്കിഷ്ടം. ഒരു എടുത്ത് ചാട്ടത്തിൽ അവർ ഒളിച്ചോടാൻ മുതിരും. വെറും ശരീരത്തിന്റെ ആകർഷണത്തിനെ അവർ പ്രണയമായി തെറ്റിദ്ധരിക്കും. മേടം രാശിക്കാർ ഇരുപതുകൾക്ക് ശേഷം വിവാഹിതരാവുന്നതാണ് നല്ലത്. പ്രായത്തിന്റെ പക്വത ഈ രാശിക്കാർക്ക് അത്യാവശ്യമാണ്.

ഇടവം

ഇടവം

ഇടവം രാശിക്കാർ കുറെക്കൂടി പക്വതയുള്ളവരാണ്. അവർ ജീവിതത്തിലും ബന്ധങ്ങളിലും സുരക്ഷിതത്വവും സ്ഥിരതയും ആഗ്രഹിക്കുന്നു. ഇതെല്ലാം ലഭിക്കുെമന്നുറപ്പുള്ള ഒരു പങ്കാളിയെ കണ്ടെത്തുന്നതു വരെ ഇവർ ക്ഷമയോടെ കാത്തിരിക്കും. അതുകൊണ്ട് പങ്കാളിയെ കണ്ടെത്തിയാൽ ഉടൻ വിവാഹം കഴിക്കാം. പ്രായം ഒരു പ്രശ്നമല്ല. ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്നത് വ്യക്തിത്വവികസനത്തിനും സഹായിക്കും. മാറ്റങ്ങളോട് കുറെക്കൂടെ തുറന്ന സമീപനം സ്വീകരിക്കണം.

 മിഥുനം

മിഥുനം

മിഥുനം രാശിക്കാർ ഇരട്ട വ്യക്തിത്വമുള്ളവരാണ്. അതുകൊണ്ട് ഇവർ ഇരു ദിശകളിലേക്കും ആകർഷിക്കപ്പെടും. ബന്ധങ്ങൾ അവർക്കിഷ്ടമാണ്. ഒരു ബന്ധത്തിൽ കഴിയുന്നതും ഇഷ്ടമാണ്. എന്നാൽ ഇത് പലപ്പോഴും മടുപ്പുളവാക്കുകയും ചെയ്യും. മിഥുനം രാശിക്കാർ മുപ്പതുകൾക്ക് ശേഷം വിവാഹിതരാവുന്നതാണ് നല്ലത്. അപ്പോൾ പക്വതയോടെ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കാനാവും.

 കർക്കിടകം

കർക്കിടകം

കർക്കിടകം രാശിക്കാർ വിവാഹവും കുടുംബവും ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ ഇവർക്ക് സുരക്ഷിതത്വം അത്യാവശ്യമാണ്. കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാനും ജീവിക്കാനും അവർ തയ്യാറാണ്.

അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അപ്പോഴാണ്. വിവാഹിതരാവാനുള്ള തീരുമാനം അവർ പെട്ടെന്നെടുക്കുകയും വിവാഹം കഴിക്കുകയും ചെയ്യും. കർക്കിടക രാശിക്കാർ വിവാഹത്തിനെ ഭയപ്പെടേണ്ട ആവശ്യമില്ല. അത് വിജയിപ്പിക്കാൻ വേണ്ടി അദ്ധ്വാനിക്കാൻ അവർക്കാവും.

 ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാർ ഉയർന്ന ചിന്തകളുള്ളവരാണ്. സ്വയം രാജാവായോ റാണിയായോ അവർ സങ്കൽപ്പിക്കുന്നു ചുറ്റുമുള്ളവരും അവരെ അങ്ങനെ കരുതണമെന്ന് അവർക്ക് നിർബന്ധമാണ്.

ചിങ്ങം രാശിക്കാർ വളരെ ആലോചിച്ച് മാത്രമെ വിവാഹം കഴി്ക്കൂ. ബന്ധങ്ങളിൽ നിന്നും ബന്ധങ്ങളിലേക്ക് പറന്നു നടക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കനുയോജ്യരായവർ വന്നു ചേരുന്നത് വരെ അവർ ക്ഷമയോടെ കാത്തിരിക്കും. ഈ പ്രത്യേകത കൊണ്ട് ചിങ്ങം രാശിക്കാരുടെ വിവാഹം താമസിച്ചാണ് നടക്കാറ്.

 കന്നി

കന്നി

കടുത്ത ലക്ഷ്യബോധമുള്ളവരാണ് കന്നി രാശിക്കാർ. കൂട്ടത്തിൽ കടുത്ത നീതിബോധവുമുണ്ട്. തൊഴിലിൽ നിന്നും എന്തു നേടണമെന്ന് കന്നി രാശിക്കാർക്കറിയാം. വിവാഹവും അങ്ങനെ തന്നെയാണ്. വളരെ പ്രായോഗികമായി വിവാഹത്തെപ്പറ്റി ചിന്തിക്കും. ജോലിത്തിരക്ക് കൊണ്ടു പലപ്പോഴും വിവാഹം കഴിക്കാനും ഇവർ മറന്നു പോകും.

 തുലാം

തുലാം

തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ട് ഈ രാശി വിവാഹത്തിനെ പ്രതിനിധീകരിക്കുന്നു. ഈ രാശിക്കാർ വിവാഹമിഷ്ടപ്പെടുകയും ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കുകയും ചെയ്യുന്നു.

പക്ഷെ ആലോചനയില്ലാതെ എടുക്കുന്ന തീരുമാനം ഭാവിയിൽ വലിയ അനർത്ഥങ്ങളുണ്ടാക്കും. അതുകൊണ്ട് യോജിച്ച പങ്കാളി വന്നെത്തുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് നല്ലത്.

 വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാർ കടുത്ത വികാരങ്ങളുള്ളവരാണ്. കടുത്ത അരക്ഷിതത്വബോധം ഇവരെ അലട്ടിക്കൊണ്ടിരിക്കും. ഇവർ വളരെ പൊസസ്സീവ് ആണ്.

പങ്കാളിയെ ഒരേ സമയം വല്ലാതെ സ്നേഹിക്കുകയും വല്ലാതെ വെറുക്കുകയും ചെയ്തു കളയും ഇവർ. സ്വന്തം വികാരങ്ങളെ നിയന്ത്രിച്ച് അരക്ഷിതത്വബോധം വളരാതെ ശ്രദ്ധിച്ചാൽ ഏത് പ്രായവും ഇവർക്ക് വിവാഹത്തിനു അനുയോജ്യമാണ്.

 ധനു

ധനു

ധനു രാശിക്കാർ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹി്ക്കുന്നവരാണ്. ലോകത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ തങ്ങൾക്ക് കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.

കുടുംബപ്രാരാബ്ധങ്ങൾ കൊണ്ട് സ്വപ്നസാഫല്യം നടക്കാതെ വരുന്നതിനെ ഇവർ വെറുക്കുന്നു. ഈ സ്വാതന്ത്ര്യബോധം വകവെച്ചു കൊടുക്കുന്ന ഒരു പങ്കാളിയെ മാത്രം വിവാഹം കഴിക്കുക. അല്ലെങ്കിൽ സ്വന്തം സ്വപ്നങ്ങൾ നേടിയതിനു ശേഷം മാത്രം വിവാഹം കഴിക്കുക.

 മകരം

മകരം

മകരം രാശിക്കാർ തൊഴിലിനു പ്രാധാന്യം കൊടുക്കുന്നവരാണ്. പക്ഷെ ഉത്തരവാദിത്വത്തിൽ നിന്നും ഇവർ ഒളിച്ചോടില്ല. കുടുംബത്തോടുള്ള കടമ ഭംഗിയായി നിർവഹിക്കും. കുടുംബജീവിതം ഇവർ വല്ലാതെ ആഗ്രഹിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്യും.

വിവാഹം പലപ്പോഴും ഇവർക്ക് ഉന്നതിയിലേക്കുള്ള ഒരു ചവിട്ടുപടിയായിരിക്കും. മകരം രാശിക്കാർ ഇരുപതുകളുടെ ആദ്യത്തിൽ തന്നെ വിവാഹിതരാവുന്നതാണ് നല്ലത്.

 കുംഭം

കുംഭം

കുംഭം രാശിക്കാർ സ്വാതന്ത്ര്യമോഹികളാമ്. പക്ഷെ അതോടൊപ്പം കുടുംബം തരുന്ന സുരക്ഷയും ഇവർ ആഗ്രഹിക്കും. വിവാഹം നീട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചാലും തങ്ങളെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയാൽ അവർ ഉടനടി വിവാഹിതരാവും. വിവാഹം ഈ രാശിക്കാർക്ക് ഏതു പ്രായത്തിലും സംഭവിക്കാം.

English summary

right-age-for-you-to-marry-as-per-your-

When it comes to marriage it is important when to get married as whom to get married
Story first published: Sunday, July 8, 2018, 9:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more