ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍

Posted By:
Subscribe to Boldsky

ആരോഗ്യ കാര്യത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ പലപ്പോഴും നമ്മള്‍ അനുഭവിക്കാറുണ്ട്. ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മരുന്നുകളും മറ്റും കൊണ്ടായിരിക്കും പലരും ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ജോതിഷത്തിന് നമ്മുടെ ആരോഗ്യവുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് നോക്കാം. ഓരോ മാസത്തിലും ഓരോ രാശിയിലും ജനിച്ചവര്‍ക്ക് പല വിധത്തിലാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും ആരോഗ്യത്തിന് എങ്ങനെയെല്ലാം ജ്യോതിഷവുമായി ബന്ധമുണ്ടെന്ന്.

ഓരോ രാശിക്കാര്‍ക്കും പല വിധത്തിലാണ് രോഗങ്ങളും ആരോഗ്യപരമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ഓരോ രാശിക്കാര്‍ക്കും പല വിധത്തില്‍ ഇത് പ്രതിസന്ധി ഉണ്ടാക്കുന്നു. ഓരോ രാശിക്കാരുടേയും സമയവും രാശിയും അറിഞ്ഞാല്‍ ഏത് ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളെ പിടികൂടുകയെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എത്രയൊക്കെ ചികിത്സിച്ചിട്ടും മാറാത്ത രോഗാവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ അതിന് പിന്നിലെ പ്രധാന കാരണം പലപ്പോഴും രാശിപ്രകാരമുള്ള കാര്യങ്ങള്‍ ആയിരിക്കും.

8 വയസ്സിനുള്ളില്‍ 3 കൊലപാതകം; ക്രൂരതക്ക് പിന്നില്‍

നിങ്ങളെ ഏതൊക്കെ അവസ്ഥയില്‍ ആരോഗ്യം മോശമായി ബാധിക്കും എന്ന് അറിഞ്ഞിരിക്കണം. മാത്രമല്ല രോഗം നിങ്ങളെ ഏതൊക്കെ അവസ്ഥയില്‍ ബാധിക്കുന്നു എന്ന് അറിയുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെ മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ രാശിപ്രകാരം നിങ്ങള്‍ക്ക് ഏത് അവസ്ഥയാണ് അനാരോഗ്യമുണ്ടാക്കുന്നതെന്ന് മനസ്സിലാക്കണം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയാണവ എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ക്ഷമയില്ലായ്മയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനുള്ള കഴിവും ഉണ്ടാവും. എന്നാല്‍ ഇവരെ ഏറ്റവും കൂടുതല്‍ വലക്കുന്ന രോഗാവസ്ഥ എന്ന് പറയുന്നത് തലയുമായി ബന്ധപ്പെട്ടതായിരിക്കും. മാത്രമല്ല ദേഷ്യം കൂടുതലും സ്‌ട്രെസ്സും കൂടുതലായിരിക്കും. ഇത് പലപ്പോഴും തലവേദന, ദന്തപ്രശ്‌നങ്ങള്‍, കീഴ്ത്താടിയുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം കാരണമാകുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

ഇടവം രാശി

ഇടവം രാശി

ചെവി, തൊണ്ട, കഴുത്ത്, മൂക്ക്, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മേടം രാശിക്കാരുടെ കൂടപ്പിറപ്പാണ്. ഇത് പെട്ടെന്ന് തന്നെ നിങ്ങൡ പനിയും ജലദോഷവും പോലുള്ള പ്രശ്‌നങ്ങള്‍ ഇടക്കിടക്ക് ഉണ്ടാവാന്‍ കാരണമാകുന്നു. തൈറോയ്ഡിനേയും ഇടവം രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല തൊണ്ടയുമായി ബന്ധപ്പെട്ട വരുന്ന പ്രശ്‌നങ്ങള്‍ ഈ രാശിക്കാര്‍ക്ക് കൂടുതലായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

ശ്വാസകോശം, മൂക്ക്, സംസാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരിക്കും നിങ്ങള്‍ക്കുണ്ടാവുക. എപ്പോഴും ചുമയും ജലദോഷവും പനിയും കൊണ്ട് ഇവര്‍ വലയും. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു സമയം പോലും ഇവര്‍ക്കുണ്ടാവില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഇത്തരക്കാര്‍. മെഡിക്കല്‍ അസ്‌ട്രോളജി പ്രകാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് എപ്പോഴും ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. മാത്രമല്ല കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് രക്തവും ഹൃദയവും ബന്ധപ്പെട്ട രോഗങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. എങ്കിലും ആത്മവിശ്വാസത്തോടെ ഇവര്‍ പല രോഗത്തേയും നേരിടുന്നു. ഹൃദയത്തിലേക്ക് രക്തചംക്രമണ വ്യവസ്ഥക്ക് മാറ്റം വരുന്നതോടെയാണ് ആരോഗ്യം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. അതിനെല്ലാം കാരണമാണ് പലപ്പോഴും ചിങ്ങം രാശിക്കാരുടെ ആരോഗ്യസ്ഥിതി.

 കന്നി രാശി

കന്നി രാശി

വയറും കുടലും തന്നെയാണ് കന്നിരാശിക്കാര്‍ക്കും പ്രശഅനമാകുന്നത്. ഏറ്റവും പതുക്കെയുള്ള മെറ്റബോളിസം തടി കൂടുന്നത് എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തെ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അള്‍സര്‍, ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി, മലബന്ധം പോലുള്ള പ്രശ്‌നങ്ങളെല്ലാം പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് കന്നിരാശിക്കാര്‍ക്ക് എത്തിക്കുന്നു.

തുലാം രാശി

തുലാം രാശി

മലബന്ധവും വയറു സംബന്ധമായ പ്രശ്‌നങ്ങളും ഇത്തരക്കാര്‍ക്ക് ആരോഗ്യം നശിപ്പിക്കുന്നു. പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്കും കൂടുതല്‍ എത്തുന്നത് തുലാം രാശിക്കാരാണ്. രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ അവസ്ഥകളിലേക്കാണ് എത്തുന്നത്.

 വൃശ്ചികം രാശി

വൃശ്ചികം രാശി

ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ജനിതകതകരാറുമൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് വൃശ്ചികം രാശിക്കാര്‍ വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല പ്രമേഹം, ബ്ലാഡര്‍ ഇന്‍ഫെക്ഷന്‍, വേദനയോടും ക്രമം തെറ്റിയതുമായ ആര്‍ത്തവം എന്നിവയാണ് പലപ്പോഴും വൃശ്ചികം രാശിക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത്.

ധനു രാശി

ധനു രാശി

കാഴ്ച, കരള്‍, നടുവ് തുടങ്ങിയ അവയവങ്ങള്‍ക്കാണ് പലപ്പോഴും ധനു രാശി പ്രശ്‌നമുണ്ടാക്കുന്നത്. തടി കുറയുന്നതും കൂടുന്നതും കാഴ്ച കൃത്യമല്ലാത്തത് ലിവര്‍ സിറോസിസ്, കരള്‍ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൊണ്ടും പ്രതിസന്ധിയില്‍ ആവുന്നവരാണ് ധനുരാശിക്കാര്‍. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മകരം രാശി

മകരം രാശി

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളാണ് മകരം രാശിക്കാര്‍ക്ക് ഉണ്ടാവുക. പേശിവേദന,കൈയ്യും കാലും ഒടിയുക തുടങ്ങി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. മാത്രമല്ല മുടിയും നഖവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങള്‍ക്കും മകരം രാശിക്കാര്‍ ഇടയാവുന്നു.

 കുഭം രാശി

കുഭം രാശി

കൈയ്യ്, കാല് തുടങ്ങിയ അവയവങ്ങള്‍ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനെല്ലാം കാരണമാകുന്നത് പലപ്പോഴും കുംഭം രാശിയാണ്. ഹൃദയപ്രശ്‌നങ്ങള്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവയാണ് കുംഭം രാശിക്കാരുടെ ഉറക്കം കെടുത്തുന്നത്. വെരിക്കോസ് വെയിന്‍, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പലപ്പോഴും കുംഭം രാശിക്കാര്‍ കാരണമാകുന്നു.

മീനം രാശി

മീനം രാശി

നാഢീ വ്യവസ്ഥയെ നിയന്ത്രിക്കുന്നത് മീനം രാശിക്കാരാണ്. രോഗപ്രതിരോധ ശേഷം വളരെ കുറഞ്ഞവരായിരിക്കും ഇത്തരക്കാര്‍. ഇതിന്റെ ഫലമായി രോഗങ്ങള്‍ ഒഴിഞ്ഞ സമയം ഉണ്ടാവില്ല എന്ന് തീര്‍ത്ത് പറയാം. മാത്രമല്ല ശരീരം വിചാരിക്കുന്ന തരത്തില്‍ ചലിപ്പിക്കാന്‍ പലപ്പോഴും മീനം രാശിക്കാര്‍ക്ക് കഴിഞ്ഞെന്ന് വരില്ല.

English summary

health issues faced by zodiac signs

These are the possible health issues a person can face according to their zodiac signs. Find out what health issue your zodiac might face
Subscribe Newsletter