പെണ്ണിന്റെ രാശി ഇതെങ്കില്‍ ചെക്കന് ഭാഗ്യവര്‍ഷമിത്‌

Posted By:
Subscribe to Boldsky

വിവാഹത്തിനു മുന്‍പ് ജാതകപ്പൊരുത്തം നോക്കുന്നവരാണ് നമ്മളില്‍ പലരും. എത്രയൊക്കെ വിശ്വാസമില്ലെന്ന് പറഞ്ഞാലും എപ്പോഴെങ്കിലും പോരുത്തക്കേടുകളും പൊരുത്തമില്ലായ്മയും അറിയുന്നതിന് വളരെയധികം സഹായിക്കുന്നു ജാതകവും ജോതിഷവും. എന്നാല്‍ പത്തില്‍ പത്ത് പൊരുത്തവും ഉണ്ടെങ്കിലും ജീവിതത്തില്‍ പല വിധത്തിലുള്ള ദുരിതങ്ങളും അനുഭവിക്കുന്ന ദമ്പതിമാര്‍ ധാരാളമുണ്ട്. എങ്കിലും ജാതകപ്പൊരുത്തത്തിന്റെ ഒരു വിശ്വാസം പലരിലും ഉണ്ടാവുന്നു. ഇത്തരത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ചേരുന്ന ജാതകങ്ങളും രാശിക്കാരും നക്ഷത്രക്കാരും ഉണ്ടായിരിക്കും.

ആദ്യരാത്രിയിലെ ക്രൂരബലാല്‍സംഗം അവളെ കൊന്നു

ഓരോരുത്തര്‍ക്കും രാശിപ്രകാരം ചേരുന്നവര്‍ ആരൊക്കെയെന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ നക്ഷത്രക്കാരാണ് ചേരുന്നത്. എന്നാല്‍ ഇതൊന്നും നോക്കാതെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നവരും ഉണ്ട്. എങ്കിലും വിശ്വാസമാണ് നമ്മളെ ഇതെല്ലാം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ വിശ്വാസമാണ് ഏറ്റവും കൂടുതല്‍ അടിസ്ഥാനപ്പെടുത്തുന്നതും. ഓരോ രാശിക്കാര്‍ക്കും അനുയോജ്യമായ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് ചുവപ്പാണ്. സാഹസികമായ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ എപ്പോഴും ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടും മുന്‍പ് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിക്കുന്നതിന് ചിങ്ങം രാശിക്കാരും ധനു രാശിക്കാരുമാണ് ഏറ്റവും കൂടുതല്‍ ഇവര്‍ക്ക് യോജിക്കുന്നത്. ഈ രാശിക്കാരെ വിവാഹം കഴിച്ചാല്‍ അത് പല വിധത്തില്‍ നിങ്ങളുടെ ഭാഗ്യത്തെ തുണക്കുന്നു.

 ഇടവം രാശി

ഇടവം രാശി

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗം എന്ന് പറയുന്നത് കഴുത്തും തൊണ്ടയും ആണ്. ഇവരുടെ ഭാഗ്യനിറമാകട്ടെ നീലയും പച്ചയും. സ്‌നേഹത്തിനു മുന്നില്‍ പണത്തിന് വിലകല്‍പ്പിക്കാത്തവരാണ് ഇവര്‍. ആരോടും ക്ഷമിക്കുന്നതിന് ഇവര്‍ തയ്യാറാവും. വിവാഹജീവിതത്തില്‍ നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാവാന്‍ ഇവര്‍ക്ക് കന്നിരാശിക്കാരും മകരം രാശിക്കാരുമാണ് ചേരുന്നത്. പല കാര്യങ്ങളിലും അറിയാനുള്ള അതീവ താല്‍പ്പര്യം ഇവരെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും.

 മിഥുനം രാശി

മിഥുനം രാശി

കൈകളും തോളുമാണ് മിഥുനം രാശിക്കാരുടെ സെന്‍സിറ്റീവ് ഭാഗങ്ങള്‍. ഇവരുടെ ഭാഗ്യ നിറം ഓറഞ്ച് ആണ്. വിവാഹം കഴിക്കാന്‍ അനുയോജ്യമായിട്ടുള്ളത് തുലാം രാശിയും കുംഭം രാശിയും ആണ്. ഈ രാശിയില്‍ പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നമിഥുനം രാശിക്കാര്‍ക്ക് വിവാഹ ശേഷം വെച്ചടി വെച്ചടി കയറ്റമാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. മറ്റുള്ളവരെ മനസ്സിലാക്കാന്‍ ഏറ്റവും അധികം കഴിയുന്ന രാശിക്കാരാണ് ഇവര്‍.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സ്തനങ്ങളാണ് കര്‍ക്കിടകം രാശിക്കാരുടെ സെന്‍സിറ്റീവ് ഭാഗം ശരീരത്തിലെ. വെള്ള നിറമാണ് ഇവരുടെ ഭാഗ്യ നിറം. ഇവര്‍ക്കാകട്ടെ നഷ്ടപ്പെടാന്‍ പെട്ടെന്ന് കഴിയുന്നു. വൃശ്ചികം രാശിക്കാരും മീനം രാശിക്കാരുമാണ് ഇവര്‍ക്ക് ഏറ്റവും അനുയോജ്യരായ ജീവിത പങ്കാളികള്‍. ഇവരെ വിവാഹം കഴിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ജീവിതത്തില്‍ അന്ത്യം കുറിക്കുന്നു. മാത്രമല്ല കഷ്ടപ്പാടേതുമില്ലാത്ത ജീവിതമായിരിക്കും അതിനു ശേഷം.

ചിങ്ങം രാശി

ചിങ്ങം രാശി

പുറം ഭാഗമാണ് ഇവരുടെ ഏറ്റവും വലിയ സെന്‍സിറ്റീവ് ആയിട്ടുള്ള ഏരിയ ശരീരത്തില്‍. സ്വര്‍ണനിറമാണ് ഇവരുടെ ഭാഗ്യ നിറം. മേടം രാശിക്കാരും ധനു രാശിക്കാരുമാണ് ഇവര്‍ക്ക് ചേരുന്നവര്‍. ഇവര്‍ക്ക് പരസ്പരമുള്ള സ്‌നേഹം കണ്ണില്‍ കണ്ണില്‍ നോക്കിയാല്‍ തന്നെ മനസ്സിലാവുന്നു. ഏറ്റവും നല്ല ബന്ധം ഒരു തരത്തിലും ഉലച്ചില്‍ തട്ടാതെ പോവുന്നതിനും ഈ പങ്കാളികള്‍ക്ക് കഴിയുന്നു.

 കന്നി രാശി

കന്നി രാശി

വയറാണ് ഇവര്‍ക്ക് ഏറ്റവും അധികം സെന്‍സിറ്റീവ് ആയ ശരീരഭാഗം. ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് ഗ്രേ നിറമാണ്. സ്‌നേഹത്തില്‍ ഒരിക്കലും ഇവര്‍ കളങ്കം കാണിക്കുകയില്ല. ഇടവം രാശിയും മകരം രാശിയുമാണ് ഏറ്റവും യോജിപ്പുള്ള രാശിക്കാര്‍. ജീവിതത്തില്‍ നല്ലൊരു പങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല.

 തുലാം രാശി

തുലാം രാശി

പിന്‍ഭാഗമാണ് ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ശരീരഭാഗം തുലാം രാശിക്കാര്‍ക്ക്. പച്ച നിറമാണ് ഇവരുടെ ഭാഗ്യ നിറം. മകരം രാശിക്കാരും മിഥുനം രാശിക്കാരുമാണ് ഇവര്‍ക്ക് ഏറ്റവും നന്നായി യോജിക്കുന്നവര്‍. ബുദ്ധിപരമായും ശാരീരികപരമായും ഏറ്റവും അധികം യോജിപ്പിലെത്താന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല പരസ്പരം സ്‌നേഹിക്കാന്‍ മാത്രമേ ഇവര്‍ക്ക് അറിയുകയുള്ളൂ. എന്തിനേക്കാള്‍ വലുത് സ്‌നേഹമാണെന്ന ചിന്തയാണ് ഇവര്‍ക്കുണ്ടാവുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

ലൈംഗികാവയവങ്ങളായിരിക്കും ഇത്തരക്കാര്‍ക്ക് ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗം. ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് രക്തത്തിന്റെ നിറമായിരിക്കും. മീനം രാശിക്കാരും കര്‍ക്കിടകം രാശിക്കാരും ഇവര്‍ക്ക് നല്ലതു പോലെ ചേരുന്ന രാശിക്കാരായിരിക്കും. സ്വപ്‌നം കണ്ടതു പോലെ ഒരു ജീവിതമായിരിക്കും ഇവര്‍ക്ക് ലഭിക്കുന്നതും. അതുകൊണ്ട് തന്നെ ഏത് വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇവര്‍ക്ക് കഴിയുന്നു. സ്‌നേഹത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ ഇവര്‍ തയ്യാറാവുന്നു.

 ധനു രാശി

ധനു രാശി

തുടകളായിരിക്കും ഇവര്‍ക്ക് ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗം. പര്‍പ്പിള്‍ ആണ് ഇവരുടെ ഇഷ്ട നിറം. ചിങ്ങം രാശിക്കാരും കുംഭം രാശിക്കാരുമായിരിക്കും ഇവര്‍ക്ക് ഏറ്റവും ചേരുന്ന രാശിക്കാര്‍. സാഹസികതകള്‍ ധാരാളം നിറഞ്ഞ ജീവിതമായിരിക്കും എങ്കിലും ഇതിലെല്ലാം തളര്‍ന്നു പോവാതെ പരസ്പരം താങ്ങാവാന്‍ ഈ രാശിക്കാര്‍ക്ക് കഴിയുന്നു.

 മകരം രാശി

മകരം രാശി

കൈ കാല്‍ മുട്ടുകളായിരിക്കും മകരം രാശിക്കാരുടെ ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗം. കറുപ്പ് നിറമാണ് ഇവരുടെ ഭാഗ്യ നിറം. സ്വാര്‍ത്ഥതയോട് കൂടിയ പ്രണയമായിരിക്കും ഇത്തരക്കാരുടേത്. ഇടവം രാശിക്കാരും കന്നി രാശിക്കാരുമാണ് ഇവര്‍ക്ക് ചേരുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും വിവാഹത്തോട് കൂടി ഇല്ലാതാവുന്നു.

കുംഭം രാശി

കുംഭം രാശി

കാലുകളാണ് കുംഭം രാശിക്കാരുടെ ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗം. നീല നിറമാണ് ഇവരുടെ ഭാഗ്യ നിറം. ധനു രാശിക്കാരും മിഥുനം രാശിക്കാരുമാണ് ഇവര്‍ക്ക് യോജിക്കുന്നത്. ഏതൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിനും നല്ല രീതിയില്‍ തന്നെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നതിനും ഇവര്‍ക്ക് കഴിയുന്നു. പങ്കാളിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

മീനം രാശി

മീനം രാശി

കാല്‍പ്പാദമാണ് ഇവരുടെ ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗം. നീല നിറമാണ് ഇവരുടെ ഭാഗ്യ നിറം. സ്വപ്‌നം എന്ന പോലെ സ്‌നേഹിക്കാന്‍ ഇവരെ കഴിഞ്ഞേ അളുകളുള്ളൂ എന്ന് തന്നെയാണ് സത്യം. കര്‍ക്കിടകം രാശിക്കാരും വൃശ്ചികം രാശിക്കാരുമാണ് ഇവര്‍ക്ക് ഏറ്റവും അധികം യോജിക്കുന്ന പങ്കാളികള്‍. പങ്കാളികളെ ഒരു കാരണവശാലും ഉപാധികള്‍ വച്ച് സ്‌നേഹിക്കുകയില്ല ഇവര്‍ എന്നതാണ് സത്യം.

English summary

Perfect love match according to your zodiac sign

Find out your perfect match to astrology. Here we explain the perfect love match according to zodiac sign.