രാശിപ്രകാരം എത്ര കുട്ടികള്‍ നിങ്ങള്‍ക്ക് ഭാഗ്യം

Posted By:
Subscribe to Boldsky

എത്ര കുട്ടികള്‍ വേണം എന്ന് തീരുമാനിക്കുന്നത് അച്ഛനമ്മമാരാണ്. മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയും കുട്ടികളെ വളര്‍ത്താനുള്ള സാഹചര്യവും എല്ലാം നോക്കിയാണ് പലപ്പോഴും എത്ര കുട്ടികള്‍ വേണമെന്ന് അച്ഛനമ്മമാര്‍ തീരുമാനിക്കുന്നത്. ഇന്നത്തെ കാലത്ത് നാമൊന്ന് നമുക്കൊന്ന് എന്ന തീരുമാനത്തിലായിരിക്കും അധികം അച്ഛനമ്മമാരും. പക്ഷേ രാശിപ്രകാരം ഇത്ര കുട്ടികള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യത്തിന് കാരണമാകും.

ആദ്യരാത്രിയിലറിഞ്ഞു അയാള്‍ സ്വവര്‍ഗ്ഗാനുരാഗിയെന്ന്

പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ ചില കുട്ടികള്‍ ജനിക്കുമ്പോള്‍ അത് അച്ഛനമ്മമാര്‍ക്ക് ഭാഗ്യമാണെന്ന് പറയുന്നത്. ഇത്തരത്തില്‍ ഓരോ രാശിക്കാര്‍ക്കും ഇത്ര കുട്ടികളെങ്കില്‍ അത് ഭാഗ്യമായി കണക്കാക്കുന്നവരുണ്ട്. കുട്ടികളുടെ ജനനവും എത്ര കുട്ടികള്‍ വേണമെന്നതും എല്ലാം രാശിപ്രകാരം പറയാന്‍ കഴിയും. നിങ്ങളുടെ രാശി അനുസരിച്ച് എത്ര കുട്ടികള്‍ നിങ്ങള്‍ക്കുണ്ടാവും എന്ന് അറിയാമോ? ഓരോ രാശിക്കാര്‍ക്കും എത്ര കുട്ടികളാണ് ഉണ്ടാവുക എന്ന് നോക്കാം. ഇത് നിങ്ങളുടെ ഭാഗ്യത്തേയും വര്‍ദ്ധിപ്പിക്കുന്നു.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് മൂന്നോ നാലോ കുട്ടികള്‍ വരെ ഉണ്ടാവാം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നവരാണ് ഇവര്‍. മക്കളിലൂടെയായിരിക്കും അച്ഛനമ്മമാര്‍ പ്രശസ്തരാവുന്നത്. നിങ്ങളുടെ സൂര്യരാശിപ്രകാരം ഇത്രയും കുട്ടികള്‍ ഉണ്ടാവുന്നത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന ഒന്നാണ്. കുട്ടികളുടെ കാര്യത്തില്‍ യാതൊരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ല എന്നതാണ് സത്യം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരായ സ്ത്രീകള്‍ക്ക് രണ്ട് കുട്ടികളാണ് ഉണ്ടാവുക. ക്ഷമയുള്ളവരായിരിക്കും നിങ്ങള്‍. അതുകൊണ്ട് തന്നെ കുട്ടികളുടെ ഓരോ വളര്‍ച്ചയും ഓരോ കാര്യങ്ങളും വളരെ നല്ല രീതിയില്‍ തന്നെ കൊണ്ടു പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. മാതൃത്വം നല്ല രീതിയില്‍ ആസ്വദിക്കുന്നവരാണ് നിങ്ങള്‍. രണ്ട് കുട്ടികളാണ് ഇടവം രാശിക്കാരായ സ്ത്രീകളുടെ ഭാഗ്യം.

മിഥുനം രാശി

മിഥുനം രാശി

ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത മിഥുനം രാശിക്കാര്‍ക്ക് വളരെയധികം കൂടുതലാണ്. ഇരട്ടക്കുട്ടികള്‍ ജീവിതത്തിലേക്ക് വരുന്നത് വളരെയധികം ഭാഗ്യങ്ങളോട് കൂടിയാണ്. ഭാഗ്യദേവതകളാണ് മിഥുനം രാശിക്കാരുടെ ഇരട്ടക്കുട്ടികള്‍. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ഭാഗ്യവും ഈ കുട്ടികള്‍ ജനിക്കുന്നതിലൂടെ അച്ഛനമ്മമാര്‍ക്ക് ലഭിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ബുദ്ധിയും സാമര്‍ത്ഥ്യവും കൂടുതലായിരിക്കും. എന്നാല്‍ ഈ രാശി അമ്മമാരാവാന്‍ വളരെയധികം യോഗ്യതയായി കണക്കാക്കുന്ന ഒന്നാണ്. രണ്ട് കുട്ടികളാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. മാതൃത്വം എന്താണെന്ന് ആസ്വദിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

ചിങ്ങം രാശി

ചിങ്ങം രാശി

നാല് കുട്ടികളാണ് ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ജ്യോതിശാസ്ത്രപ്രകാരം ഈ കുട്ടികളെല്ലാം തന്നെ പല വിധത്തിലുള്ള ഗുണങ്ങള്‍ കൊണ്ട് സമ്പന്നരായിരിക്കും. നാലാമത്തെ കുട്ടി ജനിക്കുന്നതോടെ അച്ഛന് ഉദ്യോഗക്കയറ്റം വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്വതന്ത്രരായി ജീവിക്കാന്‍ കഴിയുന്നവരായിരിക്കും ഇത്തരക്കാര്‍.

 കന്നി രാശി

കന്നി രാശി

കന്നി രാശിക്കാരായ സ്ത്രീകള്‍ക്ക് ഒരു കുട്ടിയാണ് ഉണ്ടാവുന്നത്. പെര്‍ഫക്റ്റ് കുട്ടി എന്ന് പറയാവുന്ന രീതിയിലിയാരിക്കും കുഞ്ഞിന്റെ വളര്‍ച്ച. കുഞ്ഞിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഉത്കണ്ഠക്കും സമ്മര്‍ദ്ദത്തിനും അമ്മമാര്‍ക്ക് അടിമപ്പെടേണ്ടി വരില്ല.

 തുലാം രാശി

തുലാം രാശി

നാല് മുതല്‍ ആറ് വരെ കുട്ടികള്‍ കൊണ്ട് അനുഗ്രഹീതരായിരിക്കും ഈ രാശിക്കാര്‍. കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നതാണ് ഈ രാശിക്കാര്‍ക്ക് നല്ലത്. എന്നാല്‍ കുട്ടികളുടെ എണ്ണം കൂടി എന്ന് വിചാരിച്ച് ഒരിക്കലും വളര്‍ത്താന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

ധാരാളം കുട്ടികള്‍ ഉണ്ടാവുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാരായിരിക്കും അമ്മമാര്‍ എങ്കിലും ഒരിക്കലും കുഞ്ഞിനോടോ മക്കളുടെ കാര്യത്തിലോ ടെന്‍ഷന്‍ അടിക്കേണ്ടതായി വരില്ല. സ്‌നേഹം കൊണ്ട് മാതാപിതാക്കളെ വീര്‍പ്പു മുട്ടിക്കുന്ന കുഞ്ഞുങ്ങളായിരിക്കും അവരെല്ലാം തന്നെ.

ധനു രാശി

ധനു രാശി

ഒറ്റക്കുട്ടിയായിരിക്കും ധനുരാശിക്കാരായ സ്ത്രീകളുടെ പ്രത്യേകത. കുട്ടികള്‍ ഉണ്ടാവുന്ന കാര്യത്തില്‍ അല്‍പം പ്രതിസന്ധി ഇവര്‍ അനുഭവിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ കുട്ടികളിലൂടെ കഴിയുന്നു. കുഞ്ഞിനെ വളര്‍ത്താന്‍ ബുദ്ധിമുട്ട് ധാരാളം അനുഭവിക്കുമെങ്കിലും അതിനെയെല്ലാം വിജയകരമായി മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

മകരം രാശി

മകരം രാശി

മൂന്ന് കുട്ടികളാണ് മകരം രാശിക്കാരായ സ്ത്രീകള്‍ക്ക് ഉണ്ടാവുന്നത്. എന്നാല്‍ ഇവരെ നോക്കിയാല്‍ വീട് നോക്കാന്‍ വേറെ ആളെ വേണം എന്ന അവസ്ഥയായിരിക്കും ഈ അമ്മമാര്‍ക്ക്. എങ്കിലും കുട്ടികളുടെ പേരില്‍ അറിയപ്പെടാനായിരിക്കും ഈ അച്ഛനമ്മമാര്‍ക്ക് ഭാഗ്യമുണ്ടാവുന്നത്.

കുംഭം രാശി

കുംഭം രാശി

സാഹസികതക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന സ്ത്രീകളായിരിക്കും. ഒരു കുട്ടിയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ഈ കുഞ്ഞിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നേരിടാന്‍ കഴിയുന്നു അമ്മമാര്‍ക്ക്. ഒറ്റക്കുട്ടിയിലൂടെ തന്നെ ജീവിതം ആസ്വദിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

 മീനം രാശി

മീനം രാശി

കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മീനം രാശിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ധാരാളം കുട്ടികള്‍ മീനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. അഞ്ച് ആറ് കുട്ടികള്‍ ഉള്ള സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്.

English summary

how many children you will have according to your zodiac sign

Check on the predictions that reveal on the number of children that you would have, which are based on your zodiac sign.
Subscribe Newsletter