വിവേക ശക്തിയുള്ള രാശിക്കാര്‍ ഇവരാണ്

Posted By:
Subscribe to Boldsky

വ്യക്തിത്വം എല്ലാ വ്യക്തികള്‍ക്കും ഉണ്ട്. ഇത് ഓരോ തരത്തിലും നിങ്ങളെ മറ്റുള്ളവരില്‍ എങ്ങനെയെല്ലാം സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആറ്റിറ്റിയൂഡ്, ഒരു പ്രശ്‌നത്തിനെ സമീപിക്കുന്ന രീതി എന്നിവയെല്ലാം വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ രാശിപ്രകാരം ഏറ്റവും വിവേക ശക്തിയുള്ള രാശിക്കാര്‍ ഏതൊക്കെയെന്ന് അറിയുമോ? ഏത് പ്രശ്‌നത്തേയും വളരെ എളുപ്പത്തില്‍ തന്നെ പരിഹരിക്കാന്‍ ഇവര്‍ക്കുള്ള ഗുണങ്ങള്‍ വളരെ വലുതാണ്.

8 വയസ്സിനുള്ളില്‍ 3 കൊലപാതകം; ക്രൂരതക്ക് പിന്നില്‍

ഏത് പ്രശ്‌നത്തിനും പരിഹാരം പെട്ടെന്ന് കാണാനും അതിനെ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നതിനും ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് കഴിയും. കാര്യങ്ങള്‍ മനസ്സിലാക്കി ശ്രദ്ധയോടെ അതിനെ കൈകാര്യം ചെയ്യുന്നതിന് കഴിയുന്നു ഈ രാശിക്കാര്‍ക്ക്. ഇതിലൂടെ നിങ്ങളുടെ വ്യക്തിത്വവും മാറുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വം നിങ്ങള്‍ക്കുണ്ടാവുന്നു. ഏതൊക്കെ രാശിക്കാരാണ് വിവേചന ബുദ്ധിയോട് കൂടി പെരുമാറുന്നത് എന്ന് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ഏത് കാര്യത്തേയും കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്ന് നോക്കാം.

ജെമിനി (മെയ്21- ജൂണ്‍ 20)

ജെമിനി (മെയ്21- ജൂണ്‍ 20)

നിങ്ങള്‍ക്ക് വ്യക്തിത്വത്തോടൊപ്പം തന്നെ കാര്യങ്ങളെ വിവേചിച്ചറിയാനുള്ള ഗുണങ്ങളും ലഭിക്കുന്നു. കാര്യങ്ങളെ രണ്ട് തരത്തില്‍ വിശദീകരിക്കാനും പ്രശ്‌നങ്ങളെ അതിനൊത്ത രീതിയില്‍ പരിഹരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധയുറപ്പിക്കാനും പല പ്രശ്‌നങ്ങളെ ഒരുമിച്ച് കൈകൈകാര്യം ചെയ്യുന്നതിനും അതിനെല്ലാം കൃത്യമായ പരിഹാരം തേടുന്നതിനും സഹായിക്കുന്നു.

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

ബുദ്ധിയുടെയും കൗശലത്തിന്റേയും രാജാവ് എന്ന് പറയാം ശരിക്കും ലിയോ സോഡിയാക് സൈനില്‍ ഉള്ളവരെ. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ലക്ഷ്യബോധമുള്ളവരായിരിക്കും ഇവര്‍. എന്തിനോടും മത്സരിക്കുന്നതിനും എതിരിടുന്നതിനും ഉള്ള കഴിവുമായിട്ടായിരിക്കും ഇവര്‍ ജനിക്കുന്നത്. എവിടെ കാലുറപ്പിച്ച് നിര്‍ത്തണമെന്നതിനെക്കുറിച്ച് കൃത്യമായ അറിവും വിവേകവും ഇവര്‍ക്കുണ്ടാവുന്നു. മാത്രമല്ല ഏത് കാര്യത്തേയും വിവേക ബുദ്ധിയോട് കൂടി മനസ്സിലാക്കാനും ചെയ്യുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 23)

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 23)

നല്ലൊരു വിമര്‍ശകനും കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കി പഠിക്കുന്നവനും ആയിരിക്കും ഇത്തരക്കാര്‍. ഏത് പ്രശ്‌നം നിറഞ്ഞ സാഹചര്യത്തേയും നല്ല രീതിയില്‍ മനസ്സിലാക്കാനും അതിനെ കൃത്യമായി പഠിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ഒരു കാര്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുമ്പോള്‍ കൃത്യമായി എല്ലാ കാര്യങ്ങളും പഠിച്ചതിനു ശേഷം മാത്രമേ അതിന് ശ്രമിക്കുകയുള്ളൂ. ഏത് പ്രശ്‌നത്തേയും കൃത്യമായി കീറിമുറിച്ച് അതിന്റെ എല്ലാ വശങ്ങളും നല്ലതു പോലെ മനസ്സിലാക്കിയ ശേഷമേ ഒരു അവസാന തീരുമാനം ഇവര്‍ എടുക്കുകയുള്ളൂ.

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 23)

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 23)

ഏത് പ്രശ്‌നത്തിനും ഇവര്‍ക്ക് പരിഹാരമുണ്ടാവും. എത്ര വലിയ പ്രശ്‌നമാണെങ്കിലും അതിനെ ഇല്ലാതാക്കാനും കൃത്യമായ പരിഹാരം നിര്‍ണയിക്കാനും ഇവരെക്കഴിഞ്ഞേ ആളുകളുള്ളൂ എന്നതാണ് സത്യം. അഭിപ്രായ വ്യത്യാസങ്ങളും സംഘട്ടന രംഗങ്ങളും ഒഴിവാക്കി കാര്യങ്ങള്‍ നല്ല രീതിയില്‍ പോവുന്നതിന് ഇവര്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. മാത്രമല്ല നല്ല കൂട്ടുകാരും നല്ല ഉപദേശങ്ങളും ഇവര്‍ക്കെന്നും കൂട്ടായി ഉണ്ടാവുന്നു.

 അക്വാറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 20- ഫെബ്രുവരി 18)

മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയുന്ന ഏറ്റവും നല്ലൊരു സോഡിയാക് സൈന്‍ ആയിരിക്കും ഇത്. മറ്റുള്ള രാശിക്കാരെ വച്ച് നോക്കുമ്പോള്‍ കാര്യങ്ങളെ നല്ല സ്മൂത്തായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവര്‍ക്കിടയില്‍ ഒരു മധ്യാനുവര്‍ത്തിയായി മാറാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല അവരുടെ പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും അതിന് അനുയോജ്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല മറ്റുള്ളവരില്‍ നിന്ന് പഠിക്കാന്‍ പറ്റുന്ന പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു.

പിസസ് (ഫെബ്രുവരി 18- മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി 18- മാര്‍ച്ച് 20)

വികാരങ്ങള്‍ക്ക് അടിമപ്പെട്ടവരായിരിക്കും ഈ രാശിക്കാര്‍. മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് മനസ്സിലാക്കാനും ഉള്ള കഴിവ് ഇവര്‍ക്കുണ്ട്. മാത്രമല്ല കലാകാരന്മാരായിരിക്കും ഇവര്‍. കലാപരമായ ഒരുപാട് നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ആറാം ഇന്ദ്രിയം ശരിക്കും പ്രവര്‍ത്തിക്കുന്നത് ഇവരിലാണ്. ഏത് സാഹചര്യത്തേയും വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

English summary

The Most Intelligent Zodiac Signs Revealed

Do you know that the list of zodiac signs that are mentioned here are the smartest and most intelligent ones? Have a quick look and find out if your zodiac sign is also listed here.
Story first published: Thursday, January 18, 2018, 10:51 [IST]
Subscribe Newsletter