For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വൃശ്ചികം മാസഫലം (ജൂൺ, 2018)

  |

  വൃശ്ചികരാശിയിലാണ് താങ്കൾ ജനിച്ചതെങ്കിൽ, ജൂൺ മാസം ഏറെക്കുറെ അഭിലഷണീയമാണ്. താങ്കളുടെ മാർഗ്ഗത്തിൽ വന്നുഭവിക്കാൻ സാദ്ധ്യതയുള്ള നേരിയ പോരായ്മകളും പ്രശ്‌നങ്ങളും ഉണ്ടെന്നിരിക്കിലും, അവയെയെല്ലാം വളരെ ലാഘവത്തിൽ തരണംചെയ്യപ്പെടും എന്നതുകൊണ്ട് ആശങ്കപ്പെടേണ്ട ആവശ്യമേയില്ല. ഈ മാസത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള അനുകൂലമായ മറ്റൊരു ഫലം എന്ന് പറയുന്നത് താങ്കളുടെ ഏകാഗ്രശക്തി എടുത്തുപറയത്തക്ക രീതിയിൽ മെച്ചപ്പെടും എന്നുമാത്രമല്ല അത് ജീവിതത്തിന്റെ ആന്തരികാർത്ഥത്തെ മനസ്സിലാക്കുവാൻ സഹായിക്കുകയും ചെയ്യും.

  gh

  എത്രത്തോളം വിശാലമനസ്‌കത ഉണ്ടായിരിക്കുന്നു എന്നത് പരുഷമായ പരിതഃസ്ഥിതികളെ വ്യക്തിജീവിതത്തിലും ഔദ്യോഗിക മേഖലയിലും പ്രയത്‌നരഹിതമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവിനെ പ്രദാനംചെയ്യും.

  താങ്കളുടെ ആശയവിനിമയ രീതി വളരെ മഹത്വമുള്ളതായിത്തീരും, മാത്രമല്ല ജീവിതത്തിൽ പൂർത്തിയാകാതെ നിലകൊള്ളുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ സ്വാധീനം അതിന് ഉണ്ടാകുകയും ചെയ്യും. അന്തസ്സിനെ ഇത് തീർച്ചയായും അഭിവൃദ്ധിപ്പെടുത്തും. തൊഴിലിനെ സംബന്ധിച്ച് കീഴുദ്യോഗസ്ഥരോടും മേലുദ്യോഗസ്ഥരോടും ആകർഷണീയമായ ബന്ധം പാലിയ്ക്കപ്പെടും. താങ്കളുടെ കഴിവുകളും സ്ഥാപിത താല്പര്യങ്ങളും ഉചിതമായ അംഗീകാരം നേടിത്തരും. ആനന്ദമുള്ള ആളുകളുമായി സൗഹൃദം ഉണ്ടാകുവാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. സാമൂഹ്യജീവിതത്തിൽ ബഹുമതികളുണ്ടാകും, സന്തോഷത്തിൽ നിലകൊള്ളുവാൻ അത് സഹായിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

  ആരോഗ്യസൗഭാഗ്യം, തൊഴിൽ, സാമ്പത്തികത, സ്‌നേഹജീവിതം എന്നിങ്ങനെയുള്ള കാര്യത്തിൽ നക്ഷത്രങ്ങൾ എന്താണ് ഈ മാസം താങ്കൾക്കുവേണ്ടി സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

  h

  ആരോഗ്യസുഖം

  സ്‌നേഹജീവിതവും തൊഴിലും തിളക്കമാർന്ന സൗഭാഗ്യങ്ങളെ ഉൾക്കൊണ്ടിരിക്കുന്ന സമയംതന്നെ നേരിയ ഉത്കണ്ഠകളോടൊപ്പം ആരോഗ്യം അല്പമൊന്ന് ക്ഷയിക്കാം. പങ്കാളിക്കും കുഞ്ഞുങ്ങൾക്കുമൊക്കെ സ്ഥിരമായ ആരോഗ്യപരിശോധനകൾ ആവശ്യമാണ്. അമിതമായ ജോലിഭാരമാണെങ്കിൽ ശാരീരിക വിശ്രമത്തിന് പ്രാമുഖ്യം നൽകുക. യോഗങ്ങളിലൊക്കെ പങ്കെടുക്കുക, യാത്രകൾ നടത്തുക, പ്രത്യേകിച്ചും ദീർഘയാത്രകൾ.

  സ്ഥിരമായ അസുഖങ്ങൾമൂലം കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസത്തിന് വകയുണ്ട്. അമിതമായ പ്രയത്‌നങ്ങൾ ഒന്നിലും വച്ചുപുലർത്തരുത്‌, കാരണം കലർപ്പില്ലാത്ത ഉത്കണ്ഠകളിലേക്ക് അത് നയിക്കാം. തൊഴിൽജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു പ്രവർത്തനചര്യ സ്വയം ഉണ്ടാക്കിയെടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമമായ കാര്യം. അങ്ങനെയെങ്കിൽ താങ്കളുടെ മനഃശ്ശാസ്ത്രപരവും ശാരീരികവുമായ കഴിവുകളെ വിനിയോഗിക്കാതെതന്നെ ലക്ഷ്യങ്ങളെ നേടുവാൻ കഴിയും.

  fh

  തൊഴിൽസൗഭാഗ്യം

  തൊഴിലിൽ താങ്കളെ നിമഗ്നനാക്കുവാനുള്ള വലിയ അവസരങ്ങൾ കാത്തിരിക്കുകയാണ്. ഔദ്യോഗിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഒന്നുംതന്നെ ഇല്ലെങ്കിലും, തൊഴിൽമേഖലയുമായി ബന്ധപ്പെട്ടുതന്നെ വളർച്ചാസാദ്ധ്യതയും പുരോഗമനവും കാണുവാനാകും. അനുകൂലമായ വശത്തുനിന്ന് വീക്ഷിക്കുകയാണെങ്കിൽ ഭാരിച്ച ഔദ്യോഗിക ജോലികൾകൊണ്ട് താങ്കളുടെമേൽ അമിതഭാരം ഉണ്ടാകുകയില്ല. എങ്കിലും എന്തെങ്കിലും ജോലി ചെയ്തുകിട്ടുവാനായി വിനിയോഗിക്കുന്ന കഠിനാദ്ധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം അതിൽനിന്നും ഉണ്ടാകുമെന്ന് കാണുന്നില്ല.

  തൊഴിൽമാർഗ്ഗത്തിൽനിന്നുള്ള ഒരു വ്യതിയാനം ഈ മാസം കാണുന്നുണ്ട്. താങ്കളുടെ പ്രാഗത്ഭ്യമണ്ഡലത്തിന് പുറത്ത് മറ്റെന്തെങ്കിലും പുതിയ സംരംഭങ്ങൾ കൈക്കൊള്ളുവാനുള്ള പ്രേരണയുണ്ടാകും എന്നതാണ് കാരണം. എങ്കിലും, നക്ഷത്രങ്ങൾ തൊഴിൽമേഖലയിൽ അത്ര അനുകൂലമായി കാണുന്നില്ല എന്നതുകൊണ്ട് അത്തരം തൃഷ്ണകളിൽനിന്നും ഒഴിഞ്ഞുനിൽക്കേണ്ടതാണ്. മാസത്തിന്റെ രണ്ടാം പകുതിയിൽ തൊഴിൽപരിതഃസ്ഥിതി അല്പം മങ്ങി കാണപ്പെടുന്നു. അതുകൊണ്ട് അപ്രീതികരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനെ കൈകാര്യം ചെയ്യുവാനുള്ള തയ്യാറെടുപ്പുണ്ടായിരിക്കണം. പുതിയ എന്തെങ്കിലും പദ്ധതികൾ തുടങ്ങുന്നതിനുമുമ്പ്, അത് താങ്കളുടെ തൊഴിൽമാർഗ്ഗത്തിലാണെങ്കിലും അതിലെ നന്മതിന്മകളെ മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തെങ്കിലും ജോലി തുടങ്ങുന്നതിനുമുമ്പ് മുതിർന്നവരുടെ ഉപദേശം ആരായുന്നത് ഉചിതമായിരിക്കും.

  c

  സാമ്പത്തിക സൗഭാഗ്യം

  സാമ്പത്തികമേഖല ഈ മാസം വലിയ അനുകൂലഭാവത്തിലല്ല. കഴിഞ്ഞ മാസങ്ങളെക്കാളും കുറച്ചൊക്കെ ഈ മാസം മെച്ചമായിരിക്കുമെങ്കിലും, തീർച്ചയായും അത് ഇതിനോടകം താങ്കൾ ആസൂത്രണംചെയ്ത സാമ്പത്തിക ലക്ഷ്യങ്ങളിൽ നിന്നെല്ലാമുള്ള ഒരു വ്യതിയാനമായിരിക്കും. ബിസിനസ്സിനുവേണ്ടിയും സാമ്പത്തികനേട്ടത്തിനുവേണ്ടിയും യാത്രചെയ്യുവാൻ താങ്കൾ തീരുമാനിക്കാം. പക്ഷേ അവയൊക്കെ വലിയ ഉപയോഗമുള്ളതായി കാണുന്നില്ല. കയറ്റുമതി, ഇറക്കുമതി തുടങ്ങിയവുമായി ബന്ധപ്പെട്ടുള്ള തൊഴിലാണെങ്കിൽ വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾ താൽക്കാലികമായി ഒഴിവാക്കുക. കാരണം മുഖ്യമായ ഒരു ക്ലേശം കാണുന്നുണ്ട്.

  വളരെയധികം ചിലവിടുവാനായി താങ്കൾ ആഗ്രഹിക്കുന്നു, പക്ഷേ സ്വയം നിയന്ത്രിക്കണം, മാത്രമല്ല ചിലവുകൾ ചെയ്യുമ്പോൾ വളരെ ശ്രദ്ധയുണ്ടായിരിക്കണം. എന്തെങ്കിലും സാമ്പത്തികപ്രതിബദ്ധത ഉണ്ടാകുന്നതിനുമുമ്പ് രണ്ട് പ്രാവശ്യം ചിന്തിക്കുക. ധനകാര്യസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥാപിതമായ നിക്ഷേപങ്ങൾ കൈക്കൊള്ളുന്നതിൽ അപാകതയൊന്നുമില്ല. പകിട്ടേറിയ വശത്തുനിന്നുകൊണ്ട് വീക്ഷിക്കുകയാണെങ്കിൽ, അപ്രതീക്ഷിതമായ പല ഉറവിടങ്ങളിൽനിന്നും അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകുക സംഭാവ്യമാണ്. അവ കടബാദ്ധ്യതകളിൽനിന്ന് കരകയറുവാൻ സഹായിക്കും.

  xdf

  പ്രണയസൗഭാഗ്യങ്ങൾ

  സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തിൽ പ്രതിബദ്ധതയും പുനർപ്രതിബദ്ധതയും ഈ മാസത്തിന്റെ മുഖ്യ സവിശേഷതയാണ്. യുറാനസും നെപ്റ്റിയൂണും ഭവനാന്തരീക്ഷത്തിൽത്തന്നെ സാഹര്യങ്ങളെ മാറ്റുമെന്ന് കാണുന്നു. സ്‌നേഹജീവിതത്തിന്റെ കാര്യത്തിലാണെങ്കിൽ, പങ്കാളിയുമായുള്ള ബന്ധത്തിൽ നിരാശയ്ക്ക് വകയുണ്ട്. അത് ഇരുവരുടെയും കാര്യത്തിൽ അല്പം കയ്‌പേറിയ അനുഭവമായിരിക്കും. മാത്രമല്ല, താങ്കളുടെ സമ്പർക്കം ബന്ധങ്ങളിൽ കുറച്ച് കൂടുതൽ ക്ലേശം കൊണ്ടുവരും. ഇത് ഇരുവശത്തുനിന്നും പ്രതികൂല പ്രതികരണം ഉളവാക്കും.

  ഭാഗ്യവശാൽ, കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനുമുമ്പുതന്നെ അട്ടിമറിക്കുന്ന അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള സാമർത്ഥ്യം ഉണ്ടാകുമെന്ന് നെപ്റ്റിയൂണിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. സ്‌നേഹിക്കുന്ന വ്യക്തികളുമായി ഇടപെടുന്ന വ്യത്യസ്തമായ കോണുകളിലൂടെ വീക്ഷിക്കുന്നതിനുവേണ്ടി സ്വന്തം വികാരവിചാരങ്ങളെ നിയന്ത്രിക്കുവാൻ ശ്രമിക്കുക. അസുഖകരമായ വാദപ്രതിവാദങ്ങൾ ഉടലെടുപ്പിക്കും എന്നതുകൊണ്ട് പങ്കാളിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്.

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ

  ജൂൺ 2018-ലെ വൃശ്ചികരാശിക്കാരുടെ ഭാഗ്യസംഖ്യകൾ 9, 10, 11 എന്നിവയാണ്. ചുവപ്പ്, കടും ചുവപ്പ് എന്നിവയാണ് ഭാഗ്യവർണ്ണങ്ങൾ.

  English summary

  monthy-prediction-june-scorpion

  With the monthly predictions for Scorpio zodiac sign, we bring in all the details of what are the oncoming events for all Scorpio during the month of June 2018.
  Story first published: Friday, June 1, 2018, 10:45 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more