For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ജൂൺ മാസത്തെ സൂര്യരാശി ഫലങ്ങൾ

  |

  ജ്യോതിഷം ഒരു വഴികാട്ടിയും സഹായിയുമാണ്. ജീവിതത്തിലെ പ്രധാന സംഭവങ്ങളെപ്പറ്റി മുൻകൂട്ടി വിവരം തരാൻ ജ്യോതിഷത്തിനാവുന്നു. ലോകം മുഴുവൻ ജ്യോതിഷ പ്രവചനങ്ങൾക്ക് കാതോർക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

  പുതുവർഷം പിന്നിട്ട് 2018 ന്റെ മധ്യത്തിലെത്തിക്കഴിഞ്ഞു. ഇതു വരെയുള്ള ജീവിതം എന്തായിരുന്നു എന്ന് ആലോചിച്ച് ദുഖിക്കുന്നതിൽ അർത്ഥമില്ല. ഇനിയങ്ങോട്ട് എന്ത് എന്നാണ് ആലോചിക്കേണ്ടത്. പാതിവർഷം കഴിഞ്ഞുപോയി എന്നു വിഷമിക്കാതെ അടുത്ത പാതി വർഷം കാത്തിരിക്കുന്നു എന്നു പുഞ്ചിരിയോടെ ഒാർക്കുക

  ഈ ലേഖനത്തിൽ ഒാരോ സൂര്യരാശിയുടെയും ജൂൺ 2018 ലെ ഫലങ്ങൾ വിവരിക്കുന്നു.

   മേടം (21 മാർച്ച് – 20 ഏപ്രിൽ)

  മേടം (21 മാർച്ച് – 20 ഏപ്രിൽ)

  നൂതനമായ ചിന്തകളും ആശയങ്ങളും മനസ്സിൽ തിക്കി തിരക്കുന്ന സമയമാണ്. അതെല്ലാം നടപ്പിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് വിഷമിക്കേണ്ട. ആശയവിനിമയത്തിൽ മേടംരാശിക്കാർ മുൻപന്തിയിൽ നിൽക്കുന്ന സമയമാണ്. അതുകൊണ്ട് സാമൂഹ്യജീവിതത്തിൽ സജീവമായി നിലകൊള്ളും. ഗുണകരമായ കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. മനസ്സിനു ശാന്തതയും ചിന്തകൾക്ക് തെളിമയും കിട്ടും.

  മറ്റുള്ളവരുടെ കാഴ്ചപ്പാട് എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. പങ്കാളിയുമൊത്ത് കുറെ നല്ല നിമിഷങ്ങൾ ചിലവഴിക്കും. സാമ്പത്തികസ്ഥിതിക്ക് ഉലച്ചിൽ തട്ടാത്ത രീതിയിൽ ഒരു യാത്രക്ക് പദ്ധതിയിടാം. അത് രണ്ടു പേർക്കും ഗുണം ചെയ്യും.

   ഇടവം (21 ഏപ്രിൽ - 21 മേയ്)

  ഇടവം (21 ഏപ്രിൽ - 21 മേയ്)

  തൊഴിലിന് പ്രാധാന്യമുള്ള സമയമാണ് ജൂൺ മാസം. ഒരു പ്രത്യേക ലക്ഷ്യം മുന്നിൽക്കണ്ട് അതിനു വേണ്ടി ഹൃദയപൂർവ്വം അദ്ധ്വാനിക്കുക. അത് നേടാൻ സാധിക്കും. മറ്റൊരു പദ്ധതിയും ഒപ്പം തയ്യാറാക്കി വെക്കണം. ഈ സമയത്ത് നിരാശക്കുള്ള സാധ്യതയും കാണുന്നു. പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇടവം രാശിക്കാരുടെ ആത്മാർത്ഥത നിറഞ്ഞ ജോലിയിൽ മേലുദ്യോഗസ്ഥന്റെ ശ്രദ്ധ പതിയുകയും ഒരു സ്ഥാനകയറ്റം ഉണ്ടാവുകയും ചെയ്യും. പുതിയ നിക്ഷേപങ്ങൾ ലാഭകരമായിരിക്കും. ബന്ധങ്ങളിൽ വിട്ടുവീഴചയും സഹകരണവും അത്യാവശ്യമാണ്.

   മിഥുനം (22 മേയ് – 21 ജൂൺ)

  മിഥുനം (22 മേയ് – 21 ജൂൺ)

  പ്രതികൂലമായ സന്ദർഭങ്ങളെ അനുകൂലമാക്കിയെടുക്കാൻ കഴിയും. ജോലിയിലെ സമ്മർദ്ദം വല്ലാതെ ബാധിക്കാതെ ശ്രദ്ധിക്കണം. സമൂഹമാധ്യമങ്ങളിൽ നിന്നും പുതിയ ബന്ധങ്ങൾ ലഭിക്കും. യാത്ര ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരും. പക്ഷെ അശ്രദ്ധമായ ഡ്രൈവിങ് അപകടം വിളിച്ചു വരുത്തും. വരുമാനത്തിന്റെ പുതിയ ഉറവിടം മിഥുനം രാശിക്കാരെ ആഹ്ളാദ ചിത്തരാക്കും. വിവേക പൂർണ്ണമായ സമീപനം ബന്ധങ്ങളെ സഹായിക്കും.

   കർക്കിടകം (22 ജൂൺ - 22 ജൂലൈ)

  കർക്കിടകം (22 ജൂൺ - 22 ജൂലൈ)

  കർക്കിടകം രാശിക്കാർക്ക് വളരെ അനുകൂലമായ ഗ്രഹനിലയാണ്. വളരെ കൂടുതൽ കഷ്ടപ്പെടാതെ കാര്യങ്ങൾ നടക്കും. വീടിനും ജോലിക്കും തുല്യ പ്രധാന്യം കൊടുക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും.. ജോലിസ്ഥലത്ത് അവഗണന അനുഭവപ്പെടും. പ്രതീക്ഷ കൈവിടാതെ കൂടുതൽ അദ്ധ്വാനിക്കാൻ തയ്യാറാവുക. വിജയത്തിന്റെ താക്കോൽ ക്ഷമയിലാണ്. മുൻകാലങ്ങളിലെ ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ ഇപ്പോൾ ഫലം തരും. പുറത്ത് നിന്നു ഭക്ഷണം കഴിക്കുന്നത് കൊണ്ട് ദഹന പ്രശ്നങ്ങൾ അലട്ടും. കുടുംബത്തിനൊപ്പം ആവുന്നത്ര സമയം ചിലവിടുക.

   ചിങ്ങം (23 ജൂലൈ – 21 ആഗസ്റ്റ്)

  ചിങ്ങം (23 ജൂലൈ – 21 ആഗസ്റ്റ്)

  ചിങ്ങരാശിക്കാർക്ക് തൊഴിൽ പരമായി നല്ല സമയമാണ്. അംഗീകാരവും അഭിനന്ദനവും. ധാരാളം ലഭിക്കും. ദേഷ്യവും അഹങ്കാരവും നിയന്ത്രിക്കണം ഇല്ലെങ്കിൽ എല്ലാവരും അകന്നു പോകും. ഓഫീസിൽ എല്ലാവരും ചിങ്ങം രാശിക്കാരെപ്പറ്റി ചർച്ച ചെയ്യും. അതു ശ്രദ്ധിക്കാതെ മുൻപോട്ട് പോവുക. സർഗ്ഗഭാവനകളെ കൂടു തുറന്നു വിടുക. അത് ജീവിതം കുറെ വർണാഭമാക്കും. ശരിയായ രീതിയിൽ നിക്ഷേപങ്ങൾ നടത്തും. പക്ഷെ ചിലവുകൾ നിയന്ത്രിക്കാൻ പഠിക്കണം. മാനസിക സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കും. സമ്മർദ്ദങ്ങൾക്ക് അയവു വരത്താൻ യോഗ പോലുള്ള മാർഗ്ഗങ്ങൾ ശീലിക്കുക. ബന്ധങ്ങളിൽ വിശ്വസ്തത പുലർത്തണം.

   കന്നി (22 ആഗസ്റ്റ് – 23 സെപ്റ്റംബർ)

  കന്നി (22 ആഗസ്റ്റ് – 23 സെപ്റ്റംബർ)

  ജീവിതത്തിലെ തിരഞ്ഞടുപ്പുകളെ കുറിച്ചാലോചിച്ച് ധർമ്മ സങ്കടത്തിലാണ് കന്നി രാശിക്കാർ. അകമഴിഞ്ഞ പ്രാർഥത്ഥന ഇവർക്ക് തുണയാവും. സ്വയം സത്യതന്ധത പാലിക്കണം. തൊഴിലിൽ കനത്ത മുന്നേറ്റമുണ്ടാകും. പക്ഷെ ഒട്ടും അഹങ്കരിക്കരുത്. ഭൂസ്വത്തുക്കളിൽ നിന്ന് പണം ലഭിക്കും. സ്നേഹബന്ധങ്ങളിൽ വിജയമുണ്ടാകും. ഒറ്റയാൻമാർക്ക് വിവാഹത്തിനു സമയമായി. ഉൽക്കണ്ഠയും മനക്ലേശവും കൊണ്ട് ഹിതകരമല്ലാത്ത ഒരു ഭക്ഷണ ശീലത്തിലേക്ക് വഴുതി വീഴരുത്. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

   തുലാം (24 സെപ്റ്റംബർ - 23 ഒക്ടോബർ)

  തുലാം (24 സെപ്റ്റംബർ - 23 ഒക്ടോബർ)

  തുലാം രാശിക്കാർ തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുന്ന സമയമാണ്. ഹൃദയവും മനസ്സും രണ്ട് അഭിപ്രായങ്ങൾ പറയും. സാമാന്യ ബുദ്ധി ഉപയോഗിച്ച് തീരുമാനങ്ങളെടുക്കുക. തൊഴിലിൽ അവസരങ്ങളുടെ പേമാരിയായിരിക്കും. ഒപ്പം തന്നെ തെറ്റിദ്ധാരണകളും വളർന്നുവരും.

  നിയമാനുസൃതമല്ലാതെ പണം സമ്പാദിയ്ക്കാൻ ശ്രമിക്കരുത്. അത് കുരുക്കിൽ കലാശിക്കും സഹാസികവിനോദങ്ങൾ മനസ്സിന് ഉണർവും ഉന്മേഷവും തരും. ബന്ധങ്ങളിൽ ഏറെ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും.

   വൃശ്ചികം (24 ഒക്ടോബർ - 22 നവംബർ)

  വൃശ്ചികം (24 ഒക്ടോബർ - 22 നവംബർ)

  തൊഴിലിൽ ആവേശകരമായ ഒരുപാട് സംഭവവികാസങ്ങളുണ്ടാകും. വിരസമായ ദിനചര്യ വൃശ്ചികം രാശിക്കാരെ പെട്ടെന്ന് മടുപ്പിക്കും. തങ്ങളുടെ പരിചയമണ്ഡലങ്ങളിൽ തിളങ്ങി നിൽക്കുന്നവരാണ് വൃശ്ചികം രാശിക്കാർ. ഏത് സന്ദർഭത്തെയും ജീവൻ വെപ്പിക്കാൻ ഇവർക്കാവും.

  തൊഴിൽ മാറുന്നതിന് പറ്റിയ സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. വായ്പകൊടുക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. യോഗയും ധ്യാനവും കൊണ്ട് ശാരീരിക മാനസികാരോഗ്യം വളരെ ഉന്നതമായിരിക്കും. ഒറ്റയാൻമാർക്ക് ഒറ്റനോട്ടത്തിലുള്ള പ്രണയത്തിന് സാധ്യത കാണുന്നു.

   ധനു (23 നവംബർ - 22 ഡിസംബർ)

  ധനു (23 നവംബർ - 22 ഡിസംബർ)

  തൊഴിലിൽ ധാരാളം അവസരങ്ങൾ ഉണ്ടാകും. അന്തർമുഖത്വം വലിച്ചെറിഞ്ഞു ആവേശത്തോടെ അവസരങ്ങളെ സ്വീകരിക്കുക. സ്വന്തം ആത്മവിശ്വാസം നഷ്ടപ്പെടുത്തുരുത്. എല്ലാവരേയും ഒരേ സമയം പ്രീതിപ്പെടുത്താനാവില്ലെന്ന സത്യം ധനു രാശിക്കാർ മനസ്സിലാക്കണം.

  സാമ്പത്തിക കാര്യങ്ങളിൽ വിദ്ഗദോപദേശം തേടണം. ഒരു യാത്ര മനസ്സിന് ഉണർവ് തരും. ബന്ധങ്ങളിൽ അത്യാവേശം ഗുണം ചെയ്യില്ല. പങ്കാളിയിൽ ഈ ആവേശം പ്രതിഫലിക്കില്ല.

   മകരം (23 ഡിസംബർ - 20 ജനുവരി)

  മകരം (23 ഡിസംബർ - 20 ജനുവരി)

  ജൂൺ മാസം മകരം രാശിക്കാർക്ക് കഠിനാദ്ധ്വാനത്തിനുള്ള സമയമാണ്. തൊഴിലിൽ ഒരു വലിയ മാറ്റം പ്രതീക്ഷിക്കാം. അത് ഗുണകരവുമായിരിക്കും. മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് കൊണ്ട് പ്രമോഷൻ ലിസ്റ്റിൽ ഉൾപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും.

  അനാവശ്യമായി ചിലവ് ചെയ്യരുത്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ പതിപ്പിക്കുക. ഇത് പിന്നീട് പണവും സമയവും ചിലവ് ചെയ്യുന്നതിൽ നിന്നും രക്ഷിക്കും. പൊരുത്തമില്ലാത്ത ബന്ധങ്ങൾ അവസാനിക്കും.

   കുംഭം (21 ജനുവരി- 19 ഫെബ്രുവരി )

  കുംഭം (21 ജനുവരി- 19 ഫെബ്രുവരി )

  കുംഭം രാശിക്കാർക്ക് അനിശ്ചിതത്വത്തിന്റെ നാളുകളാണ്. ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധയൂന്നി അതിൽ നിന്നും സന്തോഷം ഉൾക്കൊള്ളണം. തൊഴിൽ മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവില്ല.

  ക്ഷമാപൂർവം കാത്തിരിക്കണം. കുഞ്ഞുങ്ങളോടും കുടുംബത്തിനോടുമൊപ്പം സമയം ആസ്വദിക്കുക. വരവും ചിലവും തുല്യമായിരിക്കും. ഒരു പുതിയ പ്രണയത്തിനുള്ള സാധ്യത കാണുന്നു. ആ ബന്ധം വളരാനനുവദിക്കരുത്

   മീനം (20 ഫെബ്രുവരി -20 മാർച്ച്)

  മീനം (20 ഫെബ്രുവരി -20 മാർച്ച്)

  മീനം രാശിക്കാർ വൈകാരികമായി വല്ലാതെ തളർന്നു പോകുന്ന സമയമാണ്. സ്വാർത്ഥതാൽപ്പര്യം മാറ്റി വെച്ച് അന്യരുടെ വികാരങ്ങളെ മാനിക്കാൻ തയ്യാറാവുക. എല്ലാവരുമായി ആശയവിനിമയം നടത്തണം. വേറിട്ട പാതയിലൂടെ സഞ്ചരിക്കാനുള്ള ആഗ്രഹം തോന്നും.

  നിക്ഷേപങ്ങൾക്ക് നല്ല സമയമല്ല. മുൻകാല നിക്ഷേപങ്ങളിൽ നിന്നും ഫലം പ്രതീക്ഷിക്കാം. യോഗയും എയ്റോബിക്സും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കും. ബന്ധങ്ങൾ നില നിർത്താൻ പരിശ്രമിക്കണം. അല്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.

  English summary

  monthly-prediction-for-june-2018

  Know your fortune according to your zodiac sign, plan your month,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more