For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേയ് മാസത്തിൽ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന രാശിക്കാർ

|

ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്നതെന്ന് ഭാവിഫല പ്രവചനങ്ങൾ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. നേട്ടങ്ങളും കോട്ടങ്ങളും ജീവിതത്തിലെ സ്വാഭാവിക സംഭവങ്ങളാണ്. ബന്ധം, ധനം, തൊഴിൽ, ആരോഗ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഓരോ രാശിക്കാരിലും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാകാറുള്ളത്. വിധിവൈപരീത്യങ്ങളെ ബൗദ്ധികമായ കാഴ്ചപ്പാടുകളിലൂടെ മറികടക്കുവാനാകും എന്ന വിലയിരുത്തലിനെ ഭാവിപ്രവചനങ്ങൾ അന്വർത്ഥമാക്കുകയാണ് ചെയ്യുന്നത്.

gbh

ഓരോ മാസങ്ങളിലും ചില പ്രത്യേക രാശിയിൽ ജനിച്ചവർക്ക് എപ്പോഴും നല്ല സമയം ആയിരിക്കണമെന്നില്ല. ചില രാശിക്കാർ ഏറ്റവും പ്രശോഭിതമായ സമയത്തെയായിരിക്കും ഈ മാസം അഭിമുഖീകരിക്കുക. അതേസമയം ചില രാശിക്കാർ ഗ്രഹനിലയിലെ വ്യത്യാസങ്ങൾക്കനുസരണമായി വളരെ ബുദ്ധിമുട്ടേറിയ സമയത്തെയായിരിക്കും നേരിടേണ്ടിവരുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ഈ മാസത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് നോക്കാം. ഇത്തരം തിരിച്ചറിവ് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കുവാനും പ്രതിവിധികൾ കണ്ടെത്തുവാനും സഹായിക്കും.

zsaf

ഇടവം

കർമ്മഫലങ്ങളിൽനിന്ന് മോചിതനാകാൻ താങ്കൾ ശ്രമിക്കുന്നുണ്ടായിരിക്കാം. പക്ഷേ പല വെല്ലുവിളികളും താങ്കളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മൂല്യവത്തായ പാഠങ്ങൾ പകർന്നുനൽകാൻ പോകുകയാണ്. ഗ്രഹാധിപന്മാർക്ക് താങ്കളെ ശിക്ഷിക്കണമെന്നില്ല. വളരെ തീവ്രമായി പ്രകടിപ്പിക്കുവാനുള്ള ഒരു സ്വയംപ്രേരണ താങ്കൾക്ക് പൊതുവെ അനുഭവപ്പെടാം. എന്നാൽ ചൊവ്വയുടെ സംക്രമണത്താൽ ഈ മാസം അത് കുറഞ്ഞുവരുന്നതായി കാണുന്നു. നിർബന്ധബുദ്ധി സ്വീകരിക്കുകയാണെങ്കിൽ, ബന്ധങ്ങളിലും ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കാണുന്നു. ഏതെങ്കിലും പ്രതിബന്ധത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് തോന്നുകയാണെങ്കിൽ, പിന്നിലേക്ക് ഒരല്പം ചുവടുമാറി അടങ്ങിയൊതുങ്ങി നിലകൊള്ളുന്നത് നന്നായിരിക്കും.

f crh

ചിങ്ങം

പുതപ്പും വലിച്ചുമൂടി കിടക്കയിൽ ചുരുണ്ടുകിടക്കാനായിരിക്കും താങ്കളിൽ ഈ മേയ്മാസം പ്രേരണ ചെലുത്തുന്നത്. ഏതോ ചില ശല്യങ്ങൾ താങ്കളെ തിരക്കേറിയ അവസ്ഥയിൽ നിലനിറുത്തുമെന്നാണ് പ്രവചനങ്ങളിൽ കാണുന്നത്. വിഷാദം പിടിച്ചതോ, യുക്തിരാഹിത്യമുള്ളതോ ആയ പങ്കാളിയിൽനിന്നോ, കുടുംബാംഗത്തിൽനിന്നോ, അതുമല്ലെങ്കിൽ സുഹൃത്തിൽനിന്നോ ആയിരിക്കും താങ്കളുടെ മാർഗ്ഗമദ്ധ്യേ കുഴപ്പങ്ങൾ എത്തിച്ചേരുന്നത്. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വിട്ടുകളഞ്ഞിട്ട് കഴിഞ്ഞ സമയത്ത് പൂർത്തിയാക്കാതെപോയ കാര്യങ്ങളെ ചെയ്തുതീർക്കുക എന്നതാണ് താങ്കൾ ചെയ്യേണ്ട കാര്യം. അമിതമായ ജോലിഭാരം മനഃക്ലേശമുണ്ടാക്കുമെന്ന് പ്രവചനങ്ങളിൽ കാണുന്നു. മാത്രമല്ല കോപംകൊണ്ട് പൊട്ടിത്തെറിക്കാനുള്ള അവസരങ്ങളും ഈ മാസം താങ്കളിൽ കാണുന്നുണ്ട്.

d

വൃശ്ചികം

മാസത്തിന്റെ മദ്ധ്യഭാഗം തികച്ചും അസ്വസ്ഥമാണെന്ന് കാണുന്നു. അടുത്ത കാലത്ത് താങ്കളെടുത്ത ഏതോ തീരുമാനമാണ് ഇതിന്റെ കാരണം. മറ്റുള്ളവരിൽനിന്നും ഒഴിഞ്ഞുനിൽക്കുവാനുള്ള ശ്രമത്തെ അത് ബുദ്ധിമുട്ടാക്കും. കാര്യങ്ങളിൽ താങ്കൾക്ക് വളരെ ഉത്കണ്ഠയായിരിക്കും എന്നതാണ് പ്രധാന കാരണം. അനുഭവപ്പെടുന്നതിനേക്കാളും സുഖകരമായി കാര്യങ്ങൾ മാസത്തിന്റെ അവസാനഘട്ടത്തിൽ വേഗത്തിൽ നീങ്ങുന്നതായി കാണുന്നു. വാദപ്രതിവാദങ്ങളെ ഒഴിവാക്കുവാൻ താങ്കൾക്ക് കഴിയുകയില്ല എന്ന് കാണുന്നു. പക്ഷേ മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കണം. പ്രശ്‌നങ്ങളെ മെച്ചപ്പെടുത്തുന്നതിന് വിട്ടുവീഴ്ചകൾ കൈക്കൊള്ളുകയും വേണം. സംസാരിക്കുന്നതിനേക്കളും കൂടുതലായി കാര്യങ്ങളെ ശ്രദ്ധിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുവാൻ ഇത് സഹായിക്കും.

English summary

Individuals Who Will Face Toughest Time During May

Our sun signs have a lot to do with our character, our personality, and our moral positioning. They determine how we react to situations and how we behave. Though our behaviour in love has a lot to do with the sign our Venus and Moon are in, our sun signs still dictate our nature.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more