ഈ രാശിക്കാര്‍ക്ക് തോല്‍വി സംഭവിക്കുന്നത്‌

Posted By:
Subscribe to Boldsky

ഓരോര രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ വിജയങ്ങളും നേട്ടങ്ങളും തകര്‍ച്ചകളും എല്ലാം ഉണ്ടാവുന്നത്. എന്നാല്‍ ഇതെല്ലാം ഓരോ സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരിക്കലും ഒരാള്‍ക്ക് മാത്രം കഷ്ടകാലം ഉണ്ടാവുകയില്ല. മാത്രമല്ല ഒരാള്‍ക്ക് മാത്രം തന്നെ നല്ല കാലവും ഉണ്ടാവുകയില്ല. ഇതെല്ലാം ജീവിതത്തില്‍ മാറിമാറി വന്നു കൊണ്ടിരിക്കും. ഓരോ കാലത്തും ഇത്തരത്തിലുണ്ടാവുന്ന മാറ്റങ്ങളാകട്ടെ അനിവാര്യമാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിന് പച്ചക്കൊടി കാണിക്കുന്നത്.

മാതാപിതാക്കള്‍ അവളെയൊരു വേശ്യയാക്കി

ഓരോ വ്യക്തിയുടെ ജീവിതത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇത്തരം മാറ്റങ്ങളിലൂടെയാണ് പലര്‍ക്കും ഉയര്‍ച്ചയും താഴ്ചയും സംഭവിക്കുന്നത്. തോല്‍വിയായാലും വിജയമായാലും ജീവിതത്തില്‍ സംഭവിക്കുന്നതിന് രാശിയും പ്രധാന പങ്ക് വഹിക്കുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്. നിങ്ങള്‍ക്ക് രാശിപ്രകാരം തോല്‍വി സംഭവിക്കുന്നത് ഏതൊക്കെ മേഖലകളിലും ഏതൊക്കെ അവസ്ഥയിലും ആണെന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും നോക്കാം.

മേടം രാശി

മേടം രാശി

ജീവിതത്തില്‍ നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നയാളായിരിക്കും നിങ്ങള്‍. മാത്രമല്ല ആഗ്രഹങ്ങള്‍ എന്താണെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. പക്ഷേ പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നം നിങ്ങള്‍ അനുഭവിക്കേണ്ടതായി വരും. പ്രണയത്തില്‍ അകപ്പെട്ടാല്‍ അത് പലപ്പോഴും ഒരു തകര്‍ച്ചയിലേക്കാണ് നിങ്ങളെ എത്തിക്കുക. അതുകൊണ്ട് എങ്ങനെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാം എന്ന് ആദ്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇടവം രാശി

ഇടവം രാശി

വാഗ്വാദങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള വിലയും നല്‍കാത്ത സ്വഭാവക്കാരിയിരിക്കും നിങ്ങള്‍. ഒരിക്കലും മറ്റുള്ളവര്‍ക്ക് വഴങ്ങാത്ത തരത്തിലുള്ള സ്വഭാവക്കാരായിരിക്കും നിങ്ങള്‍. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്‍പം വാഗ്വാദവും ആര്‍ഗ്യൂമെന്റ്‌സ് നടത്തേണ്ടതും അത്യാവശ്യമാണ്.

മിഥുനം രാശി

മിഥുനം രാശി

ബന്ധങ്ങളില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും നിങ്ങള്‍. നിങ്ങള്‍ക്ക് പറ്റിയ ഒരു ബന്ധമല്ലെങ്കില്‍ പോലും അതില്‍ പിടിച്ച് തൂങ്ങി നില്‍ക്കാന്‍ പലരും താല്‍പ്പര്യം കാണിക്കുന്നു. ഇത് പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സ്വയം ഓമനിക്കാനും താലോലിക്കാനും ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍. എപ്പോഴും എന്തെങ്കിലും കാര്യത്തിന് വേണ്ടി വാശിപിടിക്കുകയോ കരയുകയോ ചെയ്യുന്ന അവസ്ഥ നിങ്ങളില്‍ കൂടുതലായിരിക്കും. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങളുടെ ഇത്തരം സ്വഭാവത്തില്‍ നിന്ന് എപ്പോഴും പുറത്തേക്ക് വരേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് കരുതി ജീവിക്കുന്നവരായിരിക്കും നിങ്ങളില്‍ പലരും. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ താളം തെറ്റിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് തന്റെ ജീവിതത്തെപ്പറ്റി മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന ചിന്ത മാറ്റുകയാണ്.

 കന്നി രാശി

കന്നി രാശി

ഉയര്‍ന്ന പ്രതീക്ഷകളോടെയായിരിക്കും ജീവിതത്തെ നോക്കി കാണുന്നത്. എന്നാല്‍ ചെറിയ രീതിയില്‍ എന്തെങ്കിലും തകര്‍ച്ച ഉണ്ടായാല്‍ അത് എല്ലാ വിധത്തിലും ജീവിതത്തില്‍ വളരെയധികം നിരാശ ഇവരില്‍ ബാധിക്കാന്‍ കാരണമാകും. ചെറിയ കാര്യം പോലും വലിയ നിരാശയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും.

 തുലാം രാശി

തുലാം രാശി

ഏത് കാര്യത്തിനും അല്‍പം ഉത്തരവാദിത്വം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാണിക്കുന്നു. ഒരു തരത്തില്‍ അത് നല്ലതാണെങ്കിലും യാതൊരു കാരണവശാലും സ്വന്തം കാര്യം മറന്നുകൊണ്ടാവരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. എന്നാല്‍ അവനവന്റെ ചില കാര്യങ്ങളിലെങ്കിലും അല്‍പം സ്വാര്‍ത്ഥത കാണിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങളോട് എന്തെങ്കിലും കാര്യത്തില്‍ ക്ഷമിക്കാത്തവരോട് വളരെ ദേഷ്യത്തോടേയും മത്സര ബുദ്ധിയോടെയും ആയിരിക്കും നിങ്ങളുടെ പെരുമാറ്റം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം അയവ് വരുത്തിയാല്‍ മാത്രമേ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

ധനു രാശി

ധനു രാശി

പ്രതിബദ്ധതകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നരാണ് ധനു രാശിക്കാര്‍. ഇത് തന്നെയായിരിക്കും പലപ്പോഴും ഇവരുടെ തകര്‍ച്ചക്ക് കാരണം. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളെ എങ്ങനെ നേരിടണം എങ്ങനെ അഭിമുഖീകരിക്കണം എന്ന കാര്യം കൃത്യമായി നിങ്ങള്‍ അറിഞ്ഞിരിക്കണം.

മകരം രാശി

മകരം രാശി

ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ അല്‍പം ബുദ്ധിമുട്ടുന്നു. എന്നാല്‍ നിങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം. ഒരിക്കലും ഭയപ്പെടാതെ മുന്നോട്ട് പോയി ജീവിതത്തിലെ വിവിധ തരത്തിലുള്ള മാറ്റങ്ങളെ സ്വീകരിക്കാന്‍ ശ്രദ്ധിക്കുക.

 കുഭം രാശി

കുഭം രാശി

നിങ്ങള്‍ക്ക് മറ്റുള്ളവരോട് സ്‌നേഹം ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. ഒരിക്കലും അത് ഒളിച്ച് വെച്ച് ഒരു മുഖം മൂടി അണിഞ്ഞ് നടക്കേണ്ട ആവശ്യമില്ല. മാത്രമല്ല ജീവിതം വളരെ സ്മാര്‍ട്ടായി വേണം കൈകാര്യം ചെയ്യുന്നതിന്. വൈകാരികപരമായി ഇടപെടേണ്ട സാഹചര്യങ്ങളിലും അവസ്ഥകളിലും അത്തരത്തില്‍ തന്നെ പെരുമാറാന്‍ ശ്രദ്ധിക്കണം.

 മീനം രാശി

മീനം രാശി

നിങ്ങളെ കണ്ടു മുട്ടിയ എല്ലാവരും നിങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ളവരായിരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കരുതുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു അവസ്ഥ വളരെ മോശമാണ് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

English summary

lesson to learn according to zodiac

These are some of the important lessons that you need to learn according to your zodiac sign. These advice are based on how you can improvise on your life by following them.
Story first published: Tuesday, February 27, 2018, 10:38 [IST]