എന്നും ഭാവി സുരക്ഷിതമായിരിക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടിയാണ് നമ്മളെല്ലാവരും കഷ്ടപ്പെടുന്നതും. ചിലപ്പോള്‍ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടക്കാവുന്നതാണ്. എ പ്പോഴും നല്ലതു മാത്രം സംഭവിക്കണം എന്ന് നമുക്ക് വാശി പിടിക്കാന്‍ കഴിയില്ല. കാരണം ജീവിതം എന്ന് പറയുന്നത് നല്ലതിന്റേയും ചീത്ത കാര്യങ്ങളുടേയും സമ്മിശ്രമാണ്. ജീവിതത്തിലെ സമയം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളും മാറിക്കൊണ്ടിരിക്കും.
2018 അതിന്റെ തുടക്കത്തില്‍ നില്‍ക്കുകയാണ്. ഇത് നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങളാണോ ജീവിതത്തില്‍ ഉണ്ടാക്കുന്നത് എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവും. പലപ്പോഴും പല തരത്തിലുള്ള നെഗറ്റീവ് മാറ്റങ്ങള്‍ക്കും ഓരോ വര്‍ഷവും വേദിയാകാറുണ്ട്. എന്നാല്‍ ഇനി ഇത്തരം മാറ്റങ്ങള്‍ അത് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ചിലര്‍ക്ക് 2018- തുടക്കത്തില്‍ തന്നെ നല്ല വര്‍ഷമായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് അത്തരത്തില്‍ ആയിരിക്കണം എന്നില്ല.
പേരില്‍ ഈ അക്ഷരമുണ്ടോ, സാമ്പത്തിക നേട്ടം
ചിലര്‍ക്ക് ധനനഷ്ടങ്ങളുടേയും സാമ്പത്തിക പ്രശ്‌നത്തിന്റേയും വര്‍ഷമായിരിക്കും 2018. എന്നാല്‍ ചിലര്‍ക്കാകട്ടെ നേട്ടങ്ങളുടെ ദിവസമായിരിക്കും ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഓരോരുത്തരുടേയും രാശിചക്രം മാറുന്നതിനനുസരിച്ച് സമയം മാറിക്കൊണ്ടിരിക്കുന്നു. ഇത് ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. നിങ്ങളുടെ സോഡിയാക് സൈന്‍ ജീവിതത്തിലും ഭാവിയിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
മേടം രാശി
കുടുംബ ജീവിതത്തിലും പ്രണയ ജീവിതത്തിലും വളരെ വലിയ നേട്ടമായിരിക്കും മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. എന്നാല്‍ സാമ്പത്തികമായി നോക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ലൊരു രീതിയിലുള്ള സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അത്യാവശ്യം നിങ്ങള്‍ക്ക് മനസ്സിലാവും ഭാവിയില്‍. സാമ്പത്തിക കാര്യങ്ങളില്‍ ഒരു നിയന്ത്രണം മേടം രാശിക്കാര്‍ക്ക് അത്യാവശ്യമാണ്. അനാവശ്യ ചിലവുകള്‍ വളരെയധികം കുറക്കേണ്ടത് അത്യാവശ്യമാണ്. ഒരു പരിധി കഴിഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങളില്‍ തീര്‍ച്ചയായും നിയന്ത്രണം വെക്കേണ്ടത് അത്യാവശ്യമാണ്.
ഇടവം രാശി
ആഢംബര ജീവിതം നയിക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ ഇത്തരത്തില്‍ ആഢംബര ജീവിതം നയിക്കുന്നതോടൊപ്പം തന്നെ സാമ്പത്തികഭദ്രതക്കുള്ള വഴികള്‍ വേറെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പണം പങ്കുവെക്കുക എന്നതായിരിക്കും ഇവരുടെ ജീവിത ലക്ഷ്യം തന്നെ. ഇല്ലാത്തവന് നല്‍കാന്‍ ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. എന്നാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ കഠിനാധ്വാനത്തിലൂടെ നഷ്ടുപ്പെട്ടതെന്തും തിരിച്ച് പിടിക്കാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും.
മിഥുനം രാശി
പ്രവചിക്കാന്‍ കഴിയാത്ത ഒരു രാശിയാണ് ഇത്. ഇവരുടെ സാമ്പത്തിക കാര്യങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. പണം സമ്പാദിക്കുമെങ്കിലും അതെങ്ങനെ ചിലവാക്കേണ്ടത് എന്ന കാര്യം ഇവര്‍ക്ക് അറിയുകയില്ല. ഇത് പല തരത്തിലും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ചൂതുകളിയില്‍ തല്‍പ്പരരായിരിക്കും ഇവര്‍. ഇതാകട്ടെ സാമ്പത്തിക നിലയെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
കര്‍ക്കിടകം രാശി
ചന്ദ്രന്‍ ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കുന്നു കര്‍ക്കിടക രാശിക്കാര്‍ക്ക്. എന്നാല്‍ ഇതൊന്നും ഇവരുടെ സാമ്പത്തിക നിലയെ മാറ്റി മറിക്കുന്നില്ല. നിക്ഷേപങ്ങള്‍ ധാരാളം ഉള്ളതു കൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ ഒരിക്കലും ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ആവശ്യത്തിന് പണം ചിലവാക്കുന്നത് മാത്രമല്ല എപ്പോഴും വാലറ്റില്‍ പണം ധാരാളം ഉണ്ടാവും എന്നത് ഇവരെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യമാണ്.
ചിങ്ങം രാശി
കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അത് ജീവിതത്തില്‍ പ്രതിഫലിക്കുകയുള്ളൂ. പത്ത് രൂപക്ക് പണിയെടുത്താല്‍ മാത്രമേ ഇവര്‍ക്ക് അഞ്ച് രൂപയെങ്കിലും ലഭിക്കുകയുള്ളൂ. നിക്ഷേപങ്ങളും ചിലവും സൂക്ഷിക്കലും എല്ലാം ഉണ്ടെങ്കിലും ചില സമയങ്ങളിലെങ്കിലും ദാരിദ്ര്യം അനുഭവിക്കാന്‍ ആയിരിക്കും ഇവരുടെ വിധി. എത്രയൊക്കെ ലഭിച്ചാലും വീണ്ടും വേണം എന്ന ആവശ്യമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഉള്ളത് കൊണ്ട് ശരിയായി ജീവിക്കാന്‍ ഇവര്‍ ഒരിക്കലും ശ്രമിക്കുകയില്ല.
കന്നി രാശി
ജീവിതത്തില്‍ പണത്തിന് വളരെ വലിയ സ്ഥാനം നല്‍കുന്നവരായിരിക്കും ഇവര്‍. എപ്പോഴും വില പേശി ജീവിക്കുന്നതിനാണ് നിങ്ങള്‍ക്കിഷ്ടം. റിയല്‍ എസ്റ്റേറ്റ് പോലുള്ള രംഗങ്ങളില്‍ ഇവര്‍ ശോഭിക്കുമെങ്കിലും പലപ്പോഴുമുണ്ടാവുന്ന അപ്രതീക്ഷിത തകര്‍ച്ചകളില്‍ നിന്ന് കരകയറാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും കന്നിരാശിക്കാര്‍ക്ക്. എങ്കിലും ആഢംബര ജീവിതം നയിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.
തുലാം രാശി
സാമ്പത്തിക കാര്യങ്ങള്‍ വളരെ ബാലന്‍സ് ചെയ്ത് കൊണ്ടു പോവുന്നവരായിരിക്കും ഇവര്‍. പെട്ടെന്നുണ്ടായ മഴക്ക് കിളിര്‍ത്ത് തകര പോലെയായിരിക്കും ഇ വരുടെ കൈയ്യിലെ പണം ഉണ്ടാവുന്നത്. കൈയ്യില്‍ പണമുണ്ടെങ്കില്‍ ഒന്നും നോക്കാതെ ചിലവാക്കുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ പണമില്ലെങ്കില്‍ യാതൊരു വിധത്തിലുള്ള അങ്കലാപ്പും ഇവരില്‍ ഉണ്ടാവുകയില്ല. ഏത് സാഹചര്യത്തിലും ജീവിച്ച് പോവാന്‍ തുലാം രാശിക്കാര്‍ക്ക് കഴിയും.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് എപ്പോഴും പണത്തെക്കുറിച്ചു മാത്രമുള്ള ചിന്തകളായിരിക്കും മനസ്സ് നിറയെ. എന്നാല്‍ നിക്ഷേപം ഇവരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമല്ല. മാത്രമല്ല ഇവര്‍ നിക്ഷേപം നടത്തുമ്പോള്‍ അത് സൂക്ഷിച്ച് വേണം ചെയ്യാന്‍. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ബാധ്യതകളും സൃഷ്ടിക്കുന്നു. ചെറിയ ലാഭത്തിനു വേണ്ടി ഒരിക്കലും വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ പാടില്ല.
ധനു രാശി
അല്‍പം സാഹസികത നിറഞ്ഞവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ജീവിതത്തില്‍ കാണിക്കുന്ന ഇതേ സാഹസികത പണത്തിന്റെ കാര്യത്തില്‍ കാണിച്ചാല്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ക്കും ഭാവി തലമുറക്കും ഉണ്ടാക്കുന്നു. ധനനഷ്ടത്തിന്റെ പെരുമഴക്കാലമായിരിക്കും പിന്നീട്. അതുകൊണ്ട് തന്നെ കൈയ്യിലുള്ള പണം സൂക്ഷിച്ച് മാത്രം ചിലവാക്കാന്‍ ശ്രദ്ധിക്കണം. നിയന്ത്രണ വിധേയമല്ലാത്ത ചിലവ് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
മകരം രാശി
പര്‍ച്ചേസ് ചെയ്യുന്നതിനായി പണം ചിലവാക്കുമ്പോള്‍ ഒന്നു കൂടി ചിന്തിക്കേണ്ടതാണ്. കാരണം ഇത് പല തരത്തില്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ഇല്ലാതാക്കുന്നു. മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നിയന്ത്രണം എല്ലാ കാര്യത്തിലും വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് പല തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. ഒരിക്കലും പണം ചിലവാക്കുമ്പോള്‍ അത് വേസ്റ്റ് ആയിട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാവരുത് എന്ന കാര്യം ശ്രദ്ധിക്കണം.
കുംഭം രാശി
പണത്തെക്കുറിച്ച് ഒരിക്കലും ടെന്‍ഷനടിക്കേണ്ട ഈ രാശിക്കാര്‍. പണം എങ്ഹനെ ചിലവാക്കണമെന്നും നിയന്ത്രിക്കണമെന്നും ഇവര്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ ഇതില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ അത് വളരെ വലിയ നഷ്ടത്തിലേക്കാണ് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുക. പക്ഷേ നഷ്ടം എന്നതിലുപരി നഷ്ടത്തിലേക്ക് ഒരിക്കലും എത്തില്ല എന്നതാണ് പോസിറ്റീവ് ആയിട്ടുള്ള കാര്യം. നല്ലൊരു ബിസിനസ് സംരംഭകനാവാനുള്ള എല്ലാ കഴിവും നിങ്ങളിലുണ്ടാവും.
മീനം രാശി
രണ്ട് വശങ്ങളാണ് മീനം രാശിക്കാര്‍ക്ക് ഉള്ളത്. എങ്ങനെ പണം കൂടുതല്‍ ഉണ്ടാക്കാം, എങ്ങനെ പണം കണ്ടെത്താം എന്നതാണ് ഇവ. നിങ്ങളുടെ എനര്‍ജിയും ക്രിയേറ്റീവ് പവ്വറും ചേര്‍ന്നാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത് തന്നെ. ഇത് നിങ്ങളില്‍ വളരെ വലിയ ഒരു നേട്ടമാണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ കുടുംബത്തിന്റെ ഭദ്രതക്കാവശ്യമായ പണം നിങ്ങള്‍ ചിലവാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ദാരിദ്ര്യം മാറാന്‍ പേഴ്സില്‍ ഒരു രൂപ നാണയം ഇങ്ങനെ
ഈ രേഖ പറയും നിങ്ങള്‍ പണക്കാരനാവുമോയെന്ന്
സമ്പത്ത് വര്‍ദ്ധിപ്പിക്കും വാസ്തുടിപ്സ് ഇങ്ങനെ
ഈ ലക്ഷണങ്ങള്‍ സാമ്പത്തിക നഷ്ടത്തിന്റെ സൂചന
പണം സൂക്ഷിക്കേണ്ട ദിക്കില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം
സര്‍വ്വദുരിതമകറ്റി ഭാഗ്യവും സമ്പത്തും തരും മന്ത്രം
എ ടി എമ്മില്‍ നിന്നും പണം എടുക്കും മുന്‍പ്
വ്യാപാരിയുടെ മനസ്സ്
ആരോഗ്യത്തേക്കാള്‍ പ്രധാനം സൗന്ദര്യം?
ഹരിയാനയുടെ വധുവായാല് 1000രൂപ !!!
പങ്കാളിയ്ക്ക് പണമുണ്ടെങ്കില്‍ സ്ത്രീയ്ക്ക് രതിമൂര്‍ച്ച
സന്യാസം സ്വീകരിച്ച കള്ളന്
പുനര്ജന്മത്തില് നിങ്ങളെന്താവും, അറിയാം ആ രഹസ്യം