For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി പ്രകാരം പ്രൊമോഷന്‍ സമയത്ത് പറയേണ്ട കാര്യം

നിങ്ങളുടെ രാശി പ്രകാരം പ്രൊമോഷന്‍ സമയത്ത് മേലുദ്യോഗസ്ഥനോട് ഉറപ്പായും പറയേണ്ട ഒരു കാര്യം.

By Lekshmi S
|

ജോലിക്കയറ്റത്തെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്ന സമയത്ത് നമ്മള്‍ പല കാര്യങ്ങളും മേലുദ്യോഗസ്ഥരെ അറിയിക്കാന്‍ വിട്ടുപോകാറുണ്ട്. ബാക്കിനില്‍ക്കുന്ന അവധി അപേക്ഷകള്‍, മറ്റൊരു പ്രോജക്ടിലെ പ്രവര്‍ത്തനം, പൂര്‍ത്തീകരിക്കാനുള്ള ജോലികള്‍ മുതലായവ ഇക്കൂട്ടത്തില്‍ പെടുന്നു. പലകാര്യങ്ങളും പറയണമെന്നുണ്ടെങ്കിലും നിര്‍ണ്ണായക സമയങ്ങളില്‍ അവ മറന്നുപോകാറാണ് പതിവ്.

gg

നിങ്ങളുടെ രാശി പ്രകാരം പ്രൊമോഷന്‍ സമയത്ത് മേലുദ്യോഗസ്ഥനോട് ഉറപ്പായും പറയേണ്ട ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ഈ ലേഖനത്തില്‍
നിങ്ങളുടെ രാശിപ്രകാരമുള്ള ഫലപ്രവചനമാണിത്. ജോലിക്കയറ്റ സമയത്ത് മറക്കാതെ പറയേണ്ട ഒരു കാര്യമാണ് ഇവിടെ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. തുടര്‍ന്ന് വായിച്ചു, നിങ്ങള്‍ പറയേണ്ട കാര്യം കണ്ടെത്തുക.

 ഏരീസ്: മാര്‍ച്ച് 21- ഏപ്രില്‍ 19

ഏരീസ്: മാര്‍ച്ച് 21- ഏപ്രില്‍ 19

വിശ്രമിക്കുക. നിങ്ങള്‍ ജോലിയില്‍ ഇപ്പോള്‍ തന്നെ ഒരു മാതൃകാ വ്യക്തിത്വമാണ്. നിങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തുന്ന മീറ്റിംഗിന് പോകുന്നതിന് മുമ്പ് മനസ്സ് ശാന്തമാക്കുക. ദീര്‍ഘമായി ശ്വാസമെടുത്തും ധ്യാനിച്ചുമൊക്കെ ഇത് കൈവരിക്കാവുന്നതാണ്. സംസാരിക്കേണ്ട കാര്യത്തെ കുറിച്ച് വ്യക്തത വരുത്തുക. നിങ്ങള്‍ എന്തുകൊണ്ട് ജോലിക്കയറ്റത്തിന് അര്‍ഹനാണെന്ന് സത്യസന്ധമായി പറയുക.

 ടോറസ്: ഏപ്രില്‍ 20- മെയ് 20

ടോറസ്: ഏപ്രില്‍ 20- മെയ് 20

ജോലിക്കയറ്റത്തെയും ശമ്പളവര്‍ദ്ധനവിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ മടി കാണിക്കരുത്. നിങ്ങളുടെ ആവശ്യങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം തുറന്ന് സംസാരിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോദ്ധ്യമുള്ളവരാണ് ഈ രാശിക്കാര്‍. അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മേലുദ്യോഗസ്ഥനുമായി സംസാരിക്കുക.

 ജെമിനി: മെയ് 21- ജൂണ്‍ 20

ജെമിനി: മെയ് 21- ജൂണ്‍ 20

പ്രവര്‍ത്തന മികവ് വിലയിരുത്തുന്നതിനുള്ള യോഗങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല സമയമാണ്. എന്തുതന്നെയായാലും കഴിവില്‍ വിശ്വസിച്ച് മുന്നേറുക. പുതിയ തന്ത്രങ്ങള്‍ തയ്യാറാക്കി അത് പങ്കുവയ്ക്കുക.

 കാന്‍സര്‍: ജൂണ്‍ 21- ജൂലൈ 22

കാന്‍സര്‍: ജൂണ്‍ 21- ജൂലൈ 22

നിങ്ങള്‍ സഹാനുഭൂതിയും ലക്ഷ്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ആവശ്യപ്പെടുന്ന സ്ഥാനക്കയറ്റവും ശമ്പളവും തരാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപന മേധാവിക്ക് വിഷമമുണ്ടാകുമോ എന്നൊക്കെ ഇവര്‍ ചിന്തിക്കും. ഇത്തരം ചിന്തകള്‍ മോശമല്ല. പക്ഷെ അത് നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നേട്ടങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തിലാകരുത്. അതിനാല്‍ നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ചോദിക്കുക.

 ലിയോ: ജൂലൈ 23- ഓഗസ്റ്റ് 23

ലിയോ: ജൂലൈ 23- ഓഗസ്റ്റ് 23

ഈ രാശിയിലുള്ളവര്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മികവിനെ കുറിച്ച് സംസാരിക്കാന്‍ മടിക്കരുത്. നിങ്ങളുടെ നേട്ടങ്ങള്‍ വ്യക്തമായി പറയുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ചെറിയ രീതിയല്‍ വാദിക്കുകയും ചെയ്യാം.

 വിര്‍ഗോ: ഓഗസ്റ്റ് 24- സെപ്റ്റംബര്‍ 23

വിര്‍ഗോ: ഓഗസ്റ്റ് 24- സെപ്റ്റംബര്‍ 23

നിങ്ങളുടെ മികവ് വ്യക്തമാക്കുന്ന വിധത്തില്‍ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുക. സ്വന്തം ഗുണങ്ങളെ കുറിച്ച് വാചാലരാകാന്‍ ഈ രാശിക്കാര്‍ മടിക്കും. അത്തരം നാണക്കേടുകള്‍ മാറ്റിവയ്ക്കുക. നിങ്ങളുടെ നേട്ടങ്ങള്‍ കൃത്യമായി പറയുക, ബാക്കി ദൈവം നോക്കിക്കൊള്ളും.

 ലിബ്ര: സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23

ലിബ്ര: സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23

എന്താണ് ആഗ്രഹിക്കുന്നതെന്ന് പറയുക. ഈ രാശിക്കാരെ 'വഴിതെറ്റിക്കാന്‍' എളുപ്പമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നതിന് പകരമായി എന്തെങ്കിലും തന്ന് നിങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമം നടക്കാം. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി പറഞ്ഞ് അതില്‍ ഉറച്ചുനിന്നാല്‍ മാത്രമേ അര്‍ഹിക്കുന്ന ഫലം ലഭിക്കൂ.

 സ്‌കോര്‍പിയോ: ഒക്ടോബര്‍ 24- നവംബര്‍ 22

സ്‌കോര്‍പിയോ: ഒക്ടോബര്‍ 24- നവംബര്‍ 22

ഈ രാശിക്കാര്‍ എല്ലാം പ്രതീക്ഷിച്ചിരിക്കും. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് അവര്‍ ശ്രദ്ധിക്കില്ല. സംഭവിക്കാന്‍ സാധ്യതയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ചിന്തിക്കുക. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് തോന്നിയാല്‍, നോട്ടങ്ങളില്‍ ശ്രദ്ധയൂന്നുക. വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുമെന്ന് വിശ്വസിക്കുക. മേലുദ്യോഗസ്ഥനുമായിള്ള കൂടിക്കാഴ്ച മികച്ചതാക്കാന്‍ ഇതിലൂടെ കഴിയും.

 സാജിറ്റേറിയസ്: നവംബര്‍ 23- ഡിസംബര്‍ 22

സാജിറ്റേറിയസ്: നവംബര്‍ 23- ഡിസംബര്‍ 22

കടന്നുവന്ന വഴികളെ കുറിച്ച് ഓര്‍മ്മിക്കുക. കുറച്ചുനാളുകളായി നിങ്ങള്‍ ആഗ്രഹിക്കുന്ന അവസരമാകാം ഇപ്പോള്‍ കൈവന്നിരിക്കുന്നത്. തുടക്കം മുതല്‍ ഇന്നുവരെയുള്ള പ്രധാന കാര്യങ്ങള്‍ എല്ലാം മീറ്റിംഗില്‍ പറയുക. ഇത് അവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തും. അര്‍ഹമായത് നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

 കാപ്രിക്കോണ്‍: ഡിസംബര്‍ 23- ജനുവരി 20

കാപ്രിക്കോണ്‍: ഡിസംബര്‍ 23- ജനുവരി 20

നിങ്ങള്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചോദിക്കുക. എല്ലാ രാശിക്കാര്‍ക്കും ഇത് ചെയ്യാവുന്നതാണ്. കഠിനാധ്വാനികളായ ഈ രാശിക്കാര്‍ കൂടുതല്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ അര്‍ഹമായ പരിഗണന കിട്ടാതെ പോകാം. സുഹൃത്തുക്കളോടും മറ്റും ആലോചിച്ച് തീരുമാനമെടുക്കുക. ആവശ്യത്തില്‍ കഴിയുന്നത്ര ഉറച്ചുനില്‍ക്കണം. സാമാന്യ ബുദ്ധിയും വിവരങ്ങളിലെ കൃത്യതയും ഇവിടെ നിങ്ങളുടെ സഹായത്തിനെത്തും.

 അക്വാറിയസ്: ജനുവരി 21- ഫെബ്രുവരി 18

അക്വാറിയസ്: ജനുവരി 21- ഫെബ്രുവരി 18

നിങ്ങളുടെ ചിന്തകള്‍ നന്നായി മനസ്സിലാക്കുക. മാനസിക സംഘര്‍ഷം അതിജീവിക്കാന്‍ ഇതിലൂടെ കഴിയും. സ്വന്തം കഴിവുകളെ കുറിച്ച് സംസാരിക്കുക. നിങ്ങള്‍ എന്താണ് കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും നിങ്ങള്‍ക്ക് യോജിച്ച സ്ഥാനത്തെ കുറിച്ചും കഴിയുന്നത്ര സത്യസന്ധതയോടെ സംസാരിക്കുക. ആദ്യം ഇതിന് കുറച്ച് ബുദ്ധിമുട്ട് തോന്നിയേക്കാം, ബുദ്ധിമുട്ട് അധികം വൈകാതെ സന്തോഷമായി മാറും.

 പിസസ്: ഫെബ്രുവരി 19- മാര്‍ച്ച് 20

പിസസ്: ഫെബ്രുവരി 19- മാര്‍ച്ച് 20

മേലുദ്യോഗസ്ഥരെ കാണാന്‍ പോകുന്നതിന് മുമ്പ് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പരിശീലിച്ച് മനസ്സില്‍ ഉറപ്പിക്കുക. ഈ രാശിക്കാര്‍ സ്വന്തം കഴിവുകള്‍ വിലകുറച്ച് കാണുന്നവരായിരിക്കും.

അനാവശ്യ ഉത്കണ്ഠയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. പരിശീലനത്തിലൂടെ ഇവ മറികടക്കാന്‍ കഴിയും. കമ്പനിക്ക് വേണ്ടി എന്തും ചെയ്യാന്‍ മനസ്സുള്ള ഒരു കഠിനാധ്വാനിയാണ് നിങ്ങളെന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക. നിങ്ങള്‍ മാത്രമല്ല സ്ഥാനക്കയറ്റം പ്രതീക്ഷിച്ച് നില്‍ക്കുന്നത്. അതിനാല്‍ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് അര്‍ഹിക്കുന്ന ആനുകൂല്യം നേടിയെടുക്കുക.

English summary

How to Ask For Raise Based On your Zodiac Sign

we are revealing to you about that one particular thing that you need to tell your boss during appraisal, as it is important! There are times that you might miss speaking at the right time.
Story first published: Monday, May 28, 2018, 10:57 [IST]
X
Desktop Bottom Promotion