പോസിറ്റീവ് എനര്‍ജി,സാമ്പത്തികനേട്ടം ഈ നിറമെങ്കില്‍

Posted By:
Subscribe to Boldsky

ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ പലപ്പോഴും അധികമുള്ള വിശ്വാസം നമ്മളെ അന്ധവിശ്വാസികള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. പക്ഷേ വിശ്വാസത്തിന്റെ വേര് പിടിച്ചാണ് പലപ്പോഴും നമ്മുടെ ജീവിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ജ്യോതിഷത്തിന് നമ്മുടെ നാട്ടില്‍ പ്രാധാന്യം ലഭിക്കുന്നതും അത് കൊണ്ട് തന്നെയാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്.

ഈ രാശിക്കാര്‍ ശിവനെ ആരാധിച്ചാല്‍ ഐശ്വര്യം

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളും ഇഷ്ടങ്ങളും ആയിരിക്കും ഉണ്ടാവുക. നിറത്തിന്റെ കാര്യത്തിലും വസ്ത്രത്തിന്റെ കാര്യത്തിലും എല്ലാം വേറെ വേറെ ഇഷ്ടങ്ങള്‍ ആയിരിക്കും ഉണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ നിങ്ങളുടെ ഭാഗ്യം നിങ്ങള്‍ക്കിഷ്ടപ്പെടുന്ന നിറത്തിലായിരിക്കും. ഓരോ രാശിക്കാര്‍ക്കും ഭാഗ്യവും നേട്ടവും നല്‍കുന്ന നിറങ്ങള്‍ എന്താണെന്ന് നോക്കാം. ഇത് ഏതൊക്കെ രീതിയില്‍ നിങ്ങളുടെ രാശിപ്രകാരം മികച്ചതാണ് എന്നും സാമ്പത്തിക നേട്ടവും ഭാഗ്യവും നല്‍കുന്നു എന്ന് നോക്കാം.

മഞ്ഞ

മഞ്ഞ

ഇടവം, മിഥുനം, ചിങ്ങം, കന്നി രാശിക്കാര്‍ക്ക് ഭാഗ്യനിറമാണ് മഞ്ഞ. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിലൂടെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു. മാത്രമല്ല ആത്മവിശ്വാസത്തിന്റെ കാര്യത്തിലും ഇത് വളരെയധികം സഹായിക്കുന്നു. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും ഉണ്ടാവാന്‍ സഹായിക്കുന്നു. സാമ്പത്തിക രംഗത്തും നേട്ടങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് നിങ്ങളുടെ സാമ്പത്തിക ശേഷിയെ നല്ല രീതിയില്‍ ആക്കുന്നു.

നീല

നീല

തുലാം, ധനും, കുംഭം, മീനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച ഒന്നാണ് നീല. നീല നിറത്തിലുള്ള വസ്ത്രം ഈ രാശിക്കാര്‍ ധരിച്ചാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് തരുന്നു. മാത്രമല്ല പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കി റിലാക്‌സിംഗ് മൈന്‍ഡ് നിങ്ങളില്‍ കൊണ്ട് വരുന്നു. കടക്കെണിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കുന്നതിന് ഏറ്റവും പറ്റിയ ഒന്നാണ് നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത്. ക്രിയേറ്റീവ് ആയി ചിന്തിക്കുന്നതിനും കാര്യങ്ങള്‍ ചെയ്യുന്നതിനും സഹായിക്കുന്നു നീല നിറം.

 വെള്ള

വെള്ള

വെള്ള നിറം പൊതുവേ ശാന്തിയുടേയും സമാധാനത്തിന്റേയും നിറമാണ്. ഇത് ധരിക്കേണ്ടത് കര്‍ക്കിടകം രാശിക്കാരാണ്. ഇവരില്‍ എല്ലാവരോടും സ്‌നേഹവും അനുകമ്പയും നിലനില്‍ക്കുന്നു. മാത്രമല്ല പെര്‍ഫക്റ്റ് ആയി പല കാര്യങ്ങളും ചെയ്യുന്നതിനും തീരുമാനിക്കുന്നതിനും വെള്ള വസ്ത്രം കര്‍ക്കിടകം രാശിക്കാര്‍ക്ക് സഹായിക്കുന്നു. സാമ്പത്തിക മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് സഹായിക്കുന്നു.

സ്വര്‍ണ നിറം

സ്വര്‍ണ നിറം

സ്വര്‍ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരും ചുരുക്കമല്ല. ചിങ്ങം രാശിക്കാര്‍ക്കാണ് ഇത്തരം വസ്ത്രങ്ങള്‍ രാശിപ്രകാരം ചേരുന്നത്. അറിവിന്റെ കലവറയായിരിക്കും ഇവര്‍. മാത്രമല്ല ഓര്‍മ്മശക്തിക്കും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സ്വര്‍ണ നിറം സഹായിക്കുന്നു. നിങ്ങളിലെ ധാര്‍മിക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സ്വര്‍ണ നിറം സഹായിക്കുന്നു.

ചാര നിറം

ചാര നിറം

ചാരനിറത്തിലുള്ള വസ്ത്രങ്ങളോട് പൊതുവേ ഇഷ്ടക്കുറവായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. എന്നാല്‍ മിഥുനം കുംഭം രാശിക്കാര്‍ക്ക് ചാര നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ജോലി സ്ഥലത്തും നല്ല രീതിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുന്നതിനും സാമ്പത്തിക നേട്ടത്തിനും എല്ലാം ചാര നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്.

 ബ്രൗണ്‍

ബ്രൗണ്‍

ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് ഇടവം കന്നി രാശിക്കാര്‍ക്ക്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഭയത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം. മാത്രമല്ല കടക്കെണിയില്‍ ആണ് നിങ്ങളെങ്കില്‍ അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന നിറമാണ് ബ്രൗണ്‍ നിറം.

പര്‍പ്പിള്‍

പര്‍പ്പിള്‍

പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടത് ധനു രാശിക്കാരാണ്. ഇവര്‍ക്ക് ഇതിലൂടെ ജീവിതത്തില്‍ അടുക്കും ചിട്ടയും നേടാന്‍ സാധിക്കുന്നു. മാത്രമല്ല ഭയം ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു പര്‍പ്പിള്‍ നിറം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും മറ്റും സഹായകമാവുന്നു പര്‍പ്പിള്‍ നിറം.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് നിറം ധരിക്കേണ്ട രാശി ചിങ്ങം രാശിയാണ്. ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് ഓറഞ്ച് ആണ്. മറ്റുള്ളവരെ മനസ്സിലാക്കാനും കാര്യങ്ങള്‍ യുക്തിക്കനുസരിച്ച് ചെയ്യുന്നതിനും ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു ഓറഞ്ച് നിറം.

കറുപ്പ്

കറുപ്പ്

മകരം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച നിറമാണ് കറുപ്പ്. ഇവര്‍ക്ക് ഇതിലും അനുയോജ്യമായ നിറം ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. മനസ്സിന് ഉറപ്പും ബലവും നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കറുപ്പ്. സാമ്പത്തിക നേട്ടത്തിനും ലോണ്‍,ചിട്ടി തുടങ്ങിയവ ലഭിക്കുന്നതിനും കറുപ്പ് നിറം വളരെയധികം സഹായിക്കുന്നു.

വെള്ളി നിറം

വെള്ളി നിറം

വെള്ളി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരും കുറവല്ല. ചന്ദ്രന്റെ നിറമാണ് വെള്ളി. ഇത് പെണ്ണത്തത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കര്‍ക്കിടകം, കുംഭം രാസിക്കാരാണ് വെള്ളി നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഇത് ഇവരില്‍ ഭാഗ്യം നിറക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചുവപ്പ്

ചുവപ്പ്

ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കും ഒരു കാര്യത്തിലും തിരിഞ്ഞ് നോക്കേണ്ടി വരില്ല. എന്നാല്‍ ഇത് ധരിക്കേണ്ട രാശിക്കാര്‍ മേടം, വൃശ്ചികം രാശിക്കാരാണ്. പ്രണയത്തിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് ചുവപ്പ്. മറ്റുള്ളവരിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടാന്‍ സഹായിക്കുന്ന ഒരു നിറമാണ് ചുവപ്പ്. കടങ്ങളെല്ലാം മാറി നിങ്ങള്‍ ഫ്രീ ആവുന്നതിന് വളരെയധികം ചുവപ്പ് സഹായിക്കുന്നു.

 പിങ്ക്

പിങ്ക്

തുലാം രാശിക്കാര്‍ക്ക് ഏറ്റവും അധികം ഭാഗ്യം നല്‍കുന്ന ഒന്നാണ് പിങ്ക്. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നു പിങ്ക്. സംരക്ഷണത്തിന്റേയും സുരക്ഷിതത്വത്തിന്റേയും നിറമാണ് പിങ്ക് എന്ന കാര്യത്തില്‍ സംശയം ഇല്ല. മാത്രമല്ല സ്വാര്‍ത്ഥതയില്ലാതെ സ്‌നേഹിക്കാന്‍ കഴിയുന്ന എനര്‍ജിയാണ് ഇവര്‍ക്ക് പിങ്ക് നല്‍കുന്നത്.

പച്ച

പച്ച

പച്ച നിറമുള്ള വസ്ത്രം ധരിക്കേണ്ട രാശിക്കാര്‍ ഇടവം, കന്നി, മകരം, മീനം രാശിക്കാരാണ്. ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി പൂര്‍ണമായും ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല സ്വര്‍ണത്തേക്കാള്‍ ഇതിനോടൊപ്പം വെള്ളി നിറമുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. ഇത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളിലെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു.

English summary

zodiac signs and colour relationship

Find out on how zodiac signs and colours are related to each other! The connection of these two will stun you.
Story first published: Monday, March 12, 2018, 10:52 [IST]