For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈനംദിന ജാതക ഫലങ്ങൾ(4-5-2018)

|

ജ്യോതിശാസ്ത്രപ്രകാരം നിങ്ങളുടെ നേട്ടങ്ങള്‍ക്ക് പല തരത്തിലുള്ള സഹായങ്ങളും രാശി നല്‍കുന്നുണ്ട്. അതുപോലെ തന്നെയാണ് നിര്‍ഭാഗ്യങ്ങള്‍ വരുമ്പോഴും. ഇത് പല തരത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതും.

FG

നിങ്ങളുടെ ജനനത്തോടെ തന്നെ നിങ്ങള്‍ക്ക് രാശിപ്രകാരം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. ഓരോ രാശിക്കും ഓരോ തരത്തിലാണ്. ഇന്നത്തെ ദിവസം എങ്ങനെയാണ് നിങ്ങള്‍ക്കെന്ന് നോക്കാം

 മേടം രാശി

മേടം രാശി

നിങ്ങളുടെ ദിവസമാണ്. സ്വയം വിശ്വസിക്കു എന്നിട്ട് ആത്മവിശ്വാസതോടെ മുന്നേറൂ. നിങ്ങൾക്ക് ആരുടെ മുന്നിലും കഴിവ് തെളിയിക്കാനാവും. നിങ്ങൾ മാത്രമേ നിങ്ങളെ വിശ്വസിക്കാതെയുള്ളു. മറ്റെല്ലാവരും നിങ്ങളുടെ കഴിവിലും യോഗ്യതയിലും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആത്മബോധം ഉപേക്ഷിച്ച് ജീവിതത്തെ പുണരൂ.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാർ വല്ലാതെ വലിഞ്ഞു മുറുകിയിരിക്കുന്ന ഒരു ദിവസമാണ് ഇത്. ശാന്തമാകാൻ ശ്രമിക്കു. പുതിയ പ്രൊജക്റ്റിൽ മുന്നോട്ട് പോകാൻ കഴിയാതെ പതറിപ്പോകുന്ന സമയം. നിങ്ങളുടെ സർഗാത്മകത മരവിച്ചു പോകും. സുഹൃത്തുക്കളുടെ സഹായം തേടാം. അവരുമായി ആശയങ്ങൾ പങ്കുവെയ്ക്കുകയും പിരിമുറുക്കം ലഘുകരിക്കുകയും ചെയ്യാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാർ രോഷാകുലരാണ്. നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നയിടം നിങ്ങൾക്ക് അപ്രാപ്യമാകുന്നു. നിങ്ങളുടെ വഴി തടയുന്ന നെഗറ്റീവ് ശക്തിയെ പോസിറ്റീവ് ആക്കി മാറ്റുക. മറ്റാരും നിങ്ങളെ സഹായിക്കാനില്ല. സ്വയം മാറുക. ചിന്തകളെ മാറ്റുക. രോഷം ക്രിയാത്മകമാക്കുക. നിങ്ങളുടെ വഴി തടയുന്ന വ്യക്തി നിങ്ങളുടെ വഴികാട്ടിയാവുന്ന അതിശയം അനുഭവിക്കുക

കർക്കിടകം രാശി

കർക്കിടകം രാശി

നിങ്ങൾ വല്ലാതെ പരവശരാണ്. ഒരു വ്യക്തി നിങ്ങളെ നിയന്ത്രിക്കാനും നിങ്ങളുടെ മുന്നോട്ടുള്ള പാതയിൽ തടസ്സമായും നിൽക്കുന്നു. പക്ഷെ നിരാശപ്പെടരുത്. ധൈര്യമായി മുന്നോട്ട് പോവുക. നിങ്ങൾ ആരുടേയും കീഴിലല്ല. നിങ്ങളുടെ ശക്തി നിങ്ങളുടെ മാത്രമാണ്. ബുദ്ധിപൂർവം ലക്ഷ്യം നേടുക.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങൾ ബുദ്ധിമുട്ട് നിറഞ്ഞ ഒരു പ്രധാന ബന്ധത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നു. സ്നേഹവും ബഹുമാനവും നിറച്ച് പ്രതിസന്ധികളെ മറികടക്കുന്നുവെങ്കിലും പങ്കാളി നിങ്ങളെ വല്ലാതെ പ്രകോപിപ്പിക്കുന്നു. മനസാന്നിധ്യം കൈവിടാതെ സമാധാനപരമായി മുന്നോട്ട് പോവുക. സമാധാനത്തിനു വേണ്ടി അത്യധികം പ്രയത്നിക്കുക.

 കന്നി രാശി

കന്നി രാശി

ഒരു വലിയ ഉത്തരവാദിത്വത്തിൽ നിന്നും മോചിതരാവുകയാണ് കന്നിരാശിക്കാർ. ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്ന, പലപ്പോഴും ഭാരമായി കരുതിയിരുന്നത് അവസാനിക്കുന്നു. അതിനോട് യാത്ര പറഞ്ഞ് ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുക. അതിൽ കടിച്ച് തൂങ്ങരുത്.

 തുലാം രാശി

തുലാം രാശി

ഉത്തരവാദപ്പെട്ട ഒരു വ്യക്തിയുടെ അധികാരദുർവിനിയോഗം നിങ്ങളെ വല്ലാതെ അലട്ടുന്നു. പക്ഷെ പ്രതികരിക്കേണ്ട. നിങ്ങളുടെ ജോലി നിർബാധം തുടരുക. സ്വയം കുഴിച്ച കുഴിയിൽ വീഴാൻ അയാളെ അനുവദിക്കുക. അതിനു നിങ്ങളുടെ പരിശ്രമം ആവശ്യമില്ല.

 വൃശ്ചികം രാശി ജാതകം േമയ് 04 2018

വൃശ്ചികം രാശി ജാതകം േമയ് 04 2018

വൃഥാ സംസാരങ്ങളിൽ സമയം കളയരുത്. രണ്ടു പേർക്കും സ്വന്തം ചിന്തകൾ തുറന്നു പറയാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരം ലഭിക്കുന്ന രീതിയിൽ ഒരു സംഭാഷണത്തിനു തയാറാവുക. എന്നാൽ മാത്രമേ . രണ്ടു പേർക്കും സന്തോഷകരമായ ഒരു തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ.

 ധനു രാശി

ധനു രാശി

വളരെ കാലമായി നിങ്ങൾ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്ന ഒരവസരത്തിലേക്ക് അപ്രതീക്ഷിതമായി നിങ്ങൾ എത്തിച്ചേരും. ഭയപ്പെടരുത്. ഒളിച്ചോടരുത്. സത്യസന്ധമായി നിങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുക. തലക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ അറുത്തു മാറ്റി ജീവിതം മുന്നോട്ട് കൊണ്ടു പോവുക.

 മകരം രാശി

മകരം രാശി

നിങ്ങൾ വിഷമം പിടിച്ച ഒരു ഘട്ടത്തിലാണ്. എല്ലാവരിൽ നിന്നും അകന്നു മാറി ഒറ്റപ്പെട്ടു നിൽക്കുന്നു. നിങ്ങളുമായി ചേർന്നുപോകാൻ ആർക്കും കഴിയുന്നില്ല. ഈയവസരത്തിൽ നിങ്ങളെ സഹായിക്കാൻ ഒരു വ്യക്തി മുന്നോട്ട് വരുന്നു. ആ വ്യക്തിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ദുർവാശി നിമിത്തം ആ സുവർണാവസരം നഷ്ടപ്പെടുത്തരുത്.

 കുംഭം രാശി

കുംഭം രാശി

സത്യന്ധനല്ലാത്ത ഒരു വ്യക്തിയുമായി നിങ്ങൾക്ക് ഇടപെടേണ്ടതായി വരും. അയാളുടെ മുഖം മൂടി അഴിച്ചുമാറ്റാൻ ശ്രമിക്കേണ്ട അയാളുടെ പ്രവർത്തി നിങ്ങളെ ബാധിക്കുമെങ്കിൽ പോലും. സ്വഭാവ വൈചിത്ര്യങ്ങൾ പലപ്പോഴും ദുർബല മാനസരിൽ നിന്നുണ്ടാകുന്നു. അത് മനസ്സിലാക്കി പെരുമാറുക.

 മീനം രാശി

മീനം രാശി

നിങ്ങൾ നിരാശനും ദുഖിതനുമാണ്. നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിച്ചയിടത്ത് നിങ്ങൾ എത്തിയിട്ടില്ല. സ്വപ്നങ്ങൾ സഫലമാക്കാൻ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങു. ഇതുവരെ നടക്കാത്ത വഴികളിലൂടെ നടക്കാൻ തയ്യാറാവൂ. നിങ്ങളുടെ സ്വപ്നം നിങ്ങളുടെതാവും.

English summary

Horoscope (4-5-2018)

Discover the meanings of the 12 zodiac signs and get detailed information about Star Sign dates and the compatibility of each Zodiac Sign
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more