For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ജൂൺ മാസം മിഥുനം രാശിക്കെങ്ങനെ

  |

  ജൂൺ മാസത്തിൽ മിഥുനം രാശിക്കാരുടെ ജീവിതത്തിൽ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. തൊഴിലിനെക്കാൾ കുടുംബത്തിനു പ്രാധാന്യം ഉണ്ടാകും. ഗ്രഹനിലകളിൽ ഉണ്ടാവുന്ന മാറ്റം തൊഴിലിനെ സഹായിക്കും.സൗഹൃദപൂർണ്ണമായ പെരുമാറ്റം കൊണ്ട് എല്ലാ സന്ദർഭങ്ങളേയും ആളുകളെയും തങ്ങൾക്ക് അനുകൂലമാക്കാൻ മിഥുനം രാശിക്കാർക്ക് ഈ അവസരത്തിൽ കഴിയും.

  j

  വളരെ സജീവമായ ഒരു മാസമാണ് ജൂൺ. ശാന്തമായ ഒരന്തരീക്ഷം ഉണ്ടാവില്ല. സമൂഹത്തിലെ ഉന്നതരുമായി ഇടപഴകും. ആ അടുപ്പം ജീവിതത്തിൽ വളരെ ഗുണം ചെയ്യും. ഏകാന്തത തേടിയുള്ള യാത്രകൾ ഫലപ്രദമായിരിക്കും. മാസത്തിലെ ആദ്യ ദിവസങ്ങൾ വല്ലാതെ തിക്കും തിരക്കും നിറഞ്ഞതായിരിക്കും. 21നു ശേഷം വ്യക്തി ജീവിതത്തിൽ മെച്ചം കാണുന്നു. ഒരു പുതിയ സ്നേഹബന്ധം ഉടലെടുക്കും.

  ജൂൺ മാസത്തിൽ മിഥുനം രാശിക്കാരുടെ ആരോഗ്യം, തൊഴിൽ, വ്യക്തി ബന്ധങ്ങൾ എന്നീ മേഖലകളിൽ എന്തൊക്കെ മാറ്റം വരുമെന്ന് നോക്കാം.

  nb

  ആരോഗ്യം

  ശനി ഗ്രഹത്തിന്റെ പ്രഭാവം രാശിയിൽ അനുഭവപ്പെടുന്ന സമയമായതു കൊണ്ടു ആരോഗ്യ പ്രശ്നങ്ങൾ നന്നെ കുറവായിരിക്കും പൊതുവെ വർഷം മുഴുവൻ ആരോഗ്യം തൃപ്തികരമായിരിക്കും. വളരെ നാളായി അലട്ടിക്കൊണ്ടിരുന്ന ഒരു ആരോഗ്യപ്രശ്നം സുഖപ്പെടും. ഈ മാസത്തിലെ ഗ്രഹണം അനുകൂലമല്ല. അതുകൊണ്ടു അല്പം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ലൈംഗികകാര്യങ്ങളിൽ അതിയായ താൽപ്പര്യം പ്രദർശിപ്പിക്കും. രാത്രികാലങ്ങളിൽ വണ്ടി ഒാടിക്കുന്നത് സൂക്ഷിച്ച് വേണം. അപകടമുണ്ടാവാനുള്ള ശക്തമായ സാധ്യതയുണ്ട്.

  കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊണ്ട് ജലദോഷം പോലെയുള്ള ചെറിയ അസുഖങ്ങൾ പിടിപെടാം. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ കാണാൻ അമാന്തിക്കരുത്.

  fy

  തൊഴിൽ

  തൊഴിലിൽ ഉയർച്ചയുണ്ടെങ്കിലും പല തടസ്സങ്ങളും നേരിടാം. ശ്വാസം മുട്ടിക്കുന്ന തിരക്ക് അനുഭവപ്പെടും. പക്ഷെ ഇതു മുഴുവൻ വിജയത്തിലെത്തണമെന്നില്ല. വിവേകപൂർവ്വം തിരഞ്ഞെടുക്കുക. എണ്ണത്തിനെക്കാളും ഗുണത്തിനു പ്രാധാന്യം കൊടുക്കുക. ജോലിയിൽ ആണ്ടുമുങ്ങുക. ഉന്നതരുമായി ഇടപഴകാൻ അവസരം ലഭിക്കും. അത് തൊഴിലിനു ഗുണപ്രദമാണ്. ബന്ധങ്ങൾ വളർത്താനുള്ള കഴിവ് തേച്ചു മിനുക്കിയെടുക്കണം.

  ബിസിനസ്കാർക്ക് വിഷമസന്ധികൾ വരാം. ക്ഷമാപൂർവം നേരിടണം. പങ്കാളിത്തവ്യവസ്ഥ ഗുണം ചെയ്യില്ല. ലാഭം നേടിത്തരുന്ന അവസരങ്ങൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

  bhui

  സാമ്പത്തികം

  ചന്ദ്രന്റെ ഗുണകരമായ പ്രഭാവം ഉള്ളതുകൊണ്ടു സാമ്പത്തികകാര്യങ്ങൾ അനുകൂലമായിരിക്കും. നിക്ഷേപങ്ങൾ നല്ല ഫലം നേടിത്തരും. മാസത്തിന്റെ ആദ്യപകുതിയിൽ സാമ്പത്തിക സ്ഥിതി ഏറെ മെച്ചമായിരിക്കും. പലയിടങ്ങളിൽ നിന്നും പണം ഒഴുകിയെത്തും. സ്വന്തം അദ്ധ്വാനവും ഗുണം നൽകും. വിവേകപൂർവം പണം നിക്ഷേപിക്കാൻ ശ്രമിക്കണം. നിക്ഷേപങ്ങളെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചാൽ മതി. പുതിയ നിക്ഷേപങ്ങൾ ഉടനെ ചെയ്യുന്നത് ബുദ്ധിയല്ല. യാത്രകളിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകും.

  bvu

  പ്രണയം

  പങ്കാളിയുമായി വാക്ക്തർക്കങ്ങൾ ഉണ്ടാകും. വിഭിന്ന അഭിപ്രായങ്ങളും മനോനിലകളും കൊണ്ടു ഉണ്ടാകുന്നതാണ്. ക്ഷമാപൂർവം നേരിടുക. ഇത് പങ്കാളിയെ ഇരുത്തി ചിന്തിപ്പിക്കുകയും പക്വതയോടെ പെരുമാറാൻ പ്രേരിപ്പിക്കുകയും ചെയ്യും.

  English summary

  gemini-monthly-horoscope-for-june-2018

  With the monthly predictions for Gemini zodiac sign, we bring in all the details of what are the oncoming events for all Gemini during the month of june 2018.
  Story first published: Friday, June 1, 2018, 1:20 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more