പ്രണയിക്കുന്നെങ്കില്‍ ഈ രാശിക്കാരിയെ പ്രണയിക്കണം

Posted By:
Subscribe to Boldsky

രാശിപ്രകാരം ഒരാളുടെ ഉള്ളിലിരുപ്പ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമോ? ഒരാളെ സ്‌നേഹിക്കുമ്പോള്‍ അയാള്‍ തിരിച്ച് സ്‌നേഹിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന മാനസിക വിഷമം അത് ചില്ലറയല്ല. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പലര്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഒരാണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുമ്പോള്‍ അത് അവരില്‍ ഉണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. എന്നാല്‍ താന്‍ സ്‌നേഹിക്കുന്നത് പോലെ പങ്കാളി തന്നേയും തിരിച്ച സ്‌നേഹിക്കണം എന്ന് ഏതൊരാള്‍ക്കും ആഗ്രഹമുണ്ടാവും. ചിലര്‍ സ്‌നേഹം പ്രകടിപ്പിക്കാത അത് മനസ്സിനുള്ളില്‍ തന്നെ വെക്കുന്നു.

ചിലരുടെ ഒരു ചിരിയില്‍ തന്നെ സ്‌നേഹം ഉണ്ടാവുന്നു. അപ്രതീക്ഷിതമായി ഉണ്ടാവുന്ന സ്‌നേഹം അല്ലെങ്കില്‍ കരുതല്‍ അത് ആരേയും സന്തോഷവാനാക്കുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കലും മനുഷ്യന്റെ മനസ്സ് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ ആവില്ല. ഇത് പലപ്പോഴും മാറിയും മറിഞ്ഞും എല്ലാം ഇരിക്കും. വാക്കുകളില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ അത് മറ്റ് പല രീതിയിലും പ്രകടിപ്പിക്കപ്പെടുന്നു. എന്നാല്‍ പങ്കാളി തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടോ അല്ലെങ്കില്‍ സ്‌നേഹിക്കുന്നില്ലയോ എന്നെല്ലാം മനസ്സിലാക്കാന്‍ രാശിപ്രകാരം സാധിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

 ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

സ്‌നേഹം പ്രകടിപ്പിക്കുന്നതിനും പങ്കാളിയെ ജീവനു തുല്യം സ്‌നേഹിക്കുന്നവരും ആയിരിക്കും ഇവര്‍. മാത്രമല്ല പങ്കാളിയെ മനസ്സിലാക്കാനും പങ്കാളിക്ക് സ്‌നേഹം മനസ്സിലാക്കാനും വളരെയധികം ഇവര്‍ക്ക് കഴിയുന്നു. പ്രണയത്തിലായിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും പിന്തിരിയുന്നത് ഇവരെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന ഒരു വിഷയമാണ്. മാത്രമല്ല ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാലും അത് പല തരത്തിലും ഭാവിയിലും വളരെയധികം റൊമാന്റിക് ആയി ജീവിതം കൊണ്ട് പോവുന്നതിന് സഹായിക്കുന്നു.

ടോറസ് (ഏപ്രില്‍ 20- മെയ് 20)

ടോറസ് (ഏപ്രില്‍ 20- മെയ് 20)

വാക്കുകള്‍ കൊണ്ട് സനേഹം പ്രകടിപ്പിക്കാന്‍ മിടുക്കരാണ് ഇവര്‍. പങ്കാളിയെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ് ഉണ്ടാവുക. എത്രയൊക്കെ ദേഷ്യപ്പെട്ടാലും അകറ്റി നിര്‍ത്തിയാലും പങ്കാളിയെ വിട്ടു പോവാന്‍ കൂട്ടാക്കാത്തവരാണ് ഇവര്‍. മാത്രമല്ല പല വിധത്തില്‍ തന്റെ സ്‌നേഹം പങ്കാളിയെ അറിയിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ജെമിനി (മെയ് 21- ജൂണ്‍20)

ജെമിനി (മെയ് 21- ജൂണ്‍20)

ജെമിനിയാണ് പെണ്ണിന്റെ സോഡിയാക് സൈന്‍ എങ്കില്‍ പങ്കാളിയെ ആകര്‍ഷിക്കുന്നതിനായി വസ്ത്രധാരണത്തില്‍ വരെ അതീവ ശ്രദ്ധ ഇവര്‍ ചെലുത്തുന്നു. കണ്ണുകളില്‍ നോക്കിയാല്‍ തന്നെ ഇവളുടെ പ്രണയം പങ്കാളിക്ക് മനസ്സിലാവുന്നു. സ്‌നേഹിച്ച് കീഴ്‌പ്പെടുത്താന്‍ ഇവരെ കഴിഞ്ഞേ മറ്റ് ആളുകളുള്ളൂ എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രണയ പൂര്‍ണമായ വാക്കുകള്‍ കൊണ്ട് പങ്കാളിയെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

പ്രണയത്തിന്റെ കാര്യത്തില്‍ പോലും വളരെ ഗൗരവമായി മാത്രം ഇടപെടുന്ന പെണ്‍കുട്ടികളായിരിക്കും ഇവര്‍. ഒരു പ്രണയത്തില്‍ എത്തിപ്പെടുക എന്നതിന് പല വിധത്തിലുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് ശ്രദ്ധിക്കേണ്ടതായി വരും. തനിക്കായി ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ഇവര്‍ ശ്രദ്ധിക്കുന്നു. ഇതില്‍ സാമ്പത്തികമുള്‍പ്പെടുന്നവ വരെ ശ്രദ്ധിക്കേണ്ടതായി വരുന്നു.

 ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)

കാര്യങ്ങളെല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല ഏത് കാര്യമായാലും അത് നേരെ വാ നേരെ പോ എന്ന ലൈനില്‍ ആയിരിക്കും കൈകാര്യം ചെയ്യുന്നത്. പലപ്പോഴും പങ്കാളിയെ സര്‍പ്രൈസ് നല്‍കി ഞെട്ടിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തെങ്കിലും തെറ്റ് പ്രണയബന്ധത്തില്‍ ചെയ്താല്‍ ഉടന്‍ തന്നെ അതിന് മാപ്പ് ചോദിക്കുന്നതിനും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടാവില്ല.

 വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

പരസ്പരം നല്ലതു പോലെ മനസ്സിലാക്കിയ ശേഷം മാത്രമേ പ്രണയത്തിലേക്ക് ഈ പെണ്‍കുട്ടികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയുള്ളൂ. മാത്രമല്ല പങ്കാളിയോട് ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിക്കുന്ന കാര്യത്തിലും ഇവര്‍ സാമര്‍ത്ഥ്യം കാണിക്കുന്നു. എന്നാല്‍ എത്രയൊക്കെ ഇഷ്ടമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ വളരെയധികം പ്രയാസമായിരിക്കും ഇത്തരക്കാര്‍ക്ക്.

 ലിബ്ര (സെപ്റ്റംബര്‍23- ഒക്ടോബര്‍22)

ലിബ്ര (സെപ്റ്റംബര്‍23- ഒക്ടോബര്‍22)

സ്‌നേഹിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിശുക്കും ഇവര്‍ കാണിക്കുകയില്ല. മാത്രമല്ല തമാശയെന്ന പോലെ ഏത് കാര്യത്തിനും സ്‌നേഹം കാണിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. എന്നാല്‍ പങ്കാൡയോട് മാത്രമേ ഇത്തരത്തിലുള്ള സ്‌നേഹം കാണിക്കുകയുള്ളൂ. സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെ സ്വാര്‍ത്ഥയായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)

എപ്പോഴും നിശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. പ്രണയത്തിന്റെ കാര്യത്തില്‍ ആയാല്‍ പോലും ഒരു തരത്തിലുള്ള ബഹളങ്ങളും ആഗ്രഹിക്കുന്നവരായിരിക്കില്ല ഇവര്‍. എന്നാല്‍ ഒരിക്കലും സനേഹിച്ച പുരുഷനെ ചതിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. കണ്ണുകളിലൂടെ തന്നെ തങ്ങളുടെ പ്രണയം മനസ്സിലാക്കാന്‍ സാധിക്കുന്നു.

 സാജിറ്റേറിയസ്‌ (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയസ്‌ (നവംബര്‍ 22- ഡിസംബര്‍ 21)

പ്രണയിക്കുന്ന പുരുഷന്റെ മനസ്സ് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നവരാണ് ഇവര്‍. പ്രണയിക്കുന്നയാളോടൊപ്പം എപ്പോഴും രസകരമായ രീതിയില്‍ മുന്നോട്ട് പോവണം എന്നതായിരിക്കും ഇവരുടെ ആഗ്രഹം. എന്നാല്‍ പലപ്പോഴും പ്രണയിക്കുന്നത് തുറന്ന് പറയുന്നതിനും ഇവര്‍ മുന്‍കൈ എടുക്കില്ല എന്നതാണ് സത്യം.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22- ജനുവരി 20)

കാപ്രിക്കോണ്‍ (ഡിസംബര്‍ 22- ജനുവരി 20)

നോര്‍മലായി എല്ലാവരോടും ഇടപെടുന്ന പ്രകൃതക്കാരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ പ്രണയിക്കുന്നവരുടെ കാര്യത്തില്‍ പലപ്പോഴും പല വിധത്തില്‍ തുറന്ന് പറയാനുള്ള ബുദ്ധിമുട്ട് ഈ രാശിക്കാരായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ താന്‍ തിരഞ്ഞെടുത്തയാള്‍ ഒരിക്കലും തെറ്റല്ലെന്നത് പിന്നീട് ഇവര്‍ക്ക് മനസ്സിലാവും.

 അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

പ്രണയത്തെക്കുറിച്ച് കൃത്യമായ ഒരു തീരുമാനം എടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. തന്റെ വികാരങ്ങളെ ഏത് തരത്തിലും സംരക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലപ്പോഴും ഇവരുടെ ശ്രദ്ധയില്ലായ്മ പല വിധത്തിലും പ്രണയത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്നു.

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പ്രണയിക്കുന്ന പുരുഷനെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ ഇവര്‍ക്കാവുന്നു. മറ്റുള്ളവരെ മനസ്സിലാക്കുന്നതിന് പെട്ടെന്ന് ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് കഴിയുന്നു. അതിതീവ്രമായിട്ടായിരിക്കും ഇവര്‍ പ്രണയിക്കുന്നത്. ഇത് പലപ്പോഴും ഇവരെ ചെറിയ കാര്യങ്ങളില്‍ പോലും തളര്‍ത്താന്‍ കാരണമാകുന്നു.

English summary

partners based on zodiac sign

Find out if your partner really loves you or not based on their zodiac sign. These are the predictions that are made on the partners zodiac signs as it reveals on how true they are in love with!