For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (19-6-2018 - ചൊവ്വ)

  |

  ഭൂമിയും അതിലെ സകല ചരാചരങ്ങളും അവയുടെ പ്രയാണത്തിൽ നക്ഷത്രങ്ങളുടെയും മറ്റ് ഗ്രഹങ്ങളുടെയും സ്വാധീനത്തിന് വിധേയമാകുന്നു. അതിലൂടെ ഉരുത്തിരിയുന്ന വൈവിധ്യങ്ങൾ ജീവിതചക്രത്തിൽ ആകമാനം മാറ്റങ്ങളുണ്ടാക്കുന്നു.

  ഈ മാറ്റങ്ങളെ മുൻകൂട്ടി അറിയുവാനും അതനുസരിച്ച് വേണ്ടുന്ന മാറ്റങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു.

   മേടം

  മേടം

  എന്തോ സംഭവിക്കുന്നത് കാണുവാൻവേണ്ടി താങ്കൾ കാത്തിരിക്കുകയാണ്. ചിലതൊക്കെ മാറിയിരിക്കുന്നു എന്നുള്ള സംവേദനം ഉണ്ടെങ്കിലും, അവയൊക്കെ എവിടെയായിരിക്കണം എന്ന് താങ്കൾ വിചാരിക്കുന്നിടത്തേക്ക് നീങ്ങുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല.

  പക്ഷേ, അതെല്ലാം താങ്കളുടെ കൈകളിലാണ്. കാത്തിരിക്കുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷേ അതിനുമുമ്പ് താങ്കളുടെ ജീവിതത്തിൽ അതിന് ഇടമുണ്ടാക്കിക്കൊടുക്കാൻ എന്തിനെയോ താങ്കൾ അനുവദിക്കേണ്ടിയിരിക്കുന്നു. അതെന്താണെന്ന് താങ്കൾക്ക് അറിയാം. തയ്യാറാണെന്ന് തോന്നുമ്പോൾ ഉദ്ദേശിക്കുന്ന കാര്യം സംഭവിക്കുവാനുള്ള പ്രയത്‌നം ആരംഭിച്ചുകൊള്ളുക.

   ഇടവം

  ഇടവം

  ധാരാളം ആകസ്മിക സൗഹൃദങ്ങളും പരിചയങ്ങളും താങ്കൾക്കുണ്ട്. സംഭാഷണങ്ങൾ തുടങ്ങുന്നതിലുള്ള താങ്കളുടെ ചാതുര്യം വളരെ കേമമാണ്. മെച്ചമായ നർമ്മബോധം കാണുകയാണെങ്കിൽ താങ്കൾ അതിനെ ശ്ലാഘിക്കാറുണ്ട്. സംസാരിക്കുവാനായി ധാരാളം വിഷയങ്ങൾ എപ്പോഴും താങ്കൾക്ക് കണ്ടെത്തുവാനാകുന്നു. എന്നാൽ ഇപ്പോൾ താങ്കൾ അതിയായി ആഗ്രഹിക്കുന്ന കാര്യം നിസ്സാര സംഭാഷണങ്ങൾക്കും തമാശകൾക്കും അപ്പുറംകടന്ന് നിലകൊള്ളുന്നു.

  ആഴത്തിലുള്ളതും, സത്യസന്ധവും, അർത്ഥവത്തായതുമായ ഒരു സംഭാഷണം താങ്കളുടെ തരംഗാതിർത്തിക്കുള്ളിലുള്ള ആരുമായോ നടത്തുവാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അസുഖകരമായ എന്തോ ആരോടോ പറയേണ്ടിയിരിക്കുന്നു എന്നുള്ള ആശങ്ക ഉണ്ടായിരിക്കാം. അത് ശരിയായിരിക്കാം. എന്തായാലും ആ സംഭാഷണം നടത്താൻ മുന്നോട്ടുപോയാലും.

   മിഥുനം

  മിഥുനം

  സത്യമായിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിലും, കേട്ടതെന്തോ അത്ര സത്യമായി തോന്നുന്നില്ല. പ്രകടമായ കാരണങ്ങളൊന്നും ഉണ്ടാകുവാൻ സാദ്ധ്യതയില്ല. താങ്കൾക്ക് അനുഭവപ്പെടുന്നതിനെ മൂല്യനിർണ്ണയം നടത്തുവാനും ആരും ഉണ്ടായിരിക്കില്ല. വന്നുകൊണ്ടിരിക്കുന്നത് വെറുമൊരു തോന്നലാണ്.

  വളരെ ലാഘവത്തിൽത്തന്നെ അതിനെ അവഗണിക്കാമെന്നേയുള്ളൂ. എന്തായിരിക്കാം സംഭവിക്കുക എന്നുള്ള ഭ്രമാത്മകതയിൽ താങ്കൾക്ക് വിശ്വസിക്കുവാനും നിലകൊള്ളുവാനും കഴിയും. പക്ഷേ അത് താങ്കളെ മറക്കപ്പെട്ട ഇടങ്ങളിൽ കൊണ്ടുപോകും. അങ്ങനെയെങ്കിൽ വളരെയധികം മെച്ചപ്പെട്ട എന്തോ നഷ്ടമാകാം. താങ്കളുടെ അന്തർജ്ഞാനത്തെ ആരായുക, എന്നിട്ട് ശരിയാണെന്ന് തോന്നുന്നിടത്തേക്ക് നീങ്ങുക.

   കർക്കിടകം

  കർക്കിടകം

  ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നം നല്ലൊരു കര്യമായി മാറാം. പക്ഷേ പ്രശ്‌നം ഉണ്ടാകുകയില്ല എന്ന് അതിന് അർത്ഥമില്ല. താങ്കൾക്ക് പ്രശ്‌നമുണ്ട്, താങ്കൾ അതിനെ പരിഹരിക്കണം, അതിന് താങ്കൾക്ക് കഴിയും. നിലകൊള്ളുന്ന പ്രശ്‌നത്തിലെ നല്ല ഭാഗം എന്ന് പറയുന്നത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും കൊണ്ടുപോകുമായിരുന്നില്ല എന്ന ഒരിടത്തേക്ക് അത് താങ്കളെ കൊണ്ടുപോകും എന്നതാണ്.

  അത് നയിക്കുന്ന സ്ഥാനത്ത് നിമഗ്നനാകുന്നില്ല എന്ന കാര്യത്തിൽ തീർച്ചയുണ്ടായിരിക്കണം. കാരണം യഥാർത്ഥ പ്രശ്‌നങ്ങളെ പരിഹരിക്കുന്നത് താങ്കൾ മറന്നുപോകാം. മാത്രമല്ല പിന്നീട് ഇടപെടാൻ താങ്കൾ ആഗ്രഹിക്കാത്ത അലംഘനീയമായ ഒരു വെല്ലുവിളിയായും അത് നിലകൊള്ളാം.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ മണ്ഡലത്തിലേക്ക് അടുത്തകാലത്തായി കടന്നുവന്ന ആരോ ശത്രുവാണെന്നോ പ്രതിയോഗിയാണെന്നോ താങ്കൾ കരുതാം. മറ്റൊരു വ്യക്തി പറഞ്ഞതിനെ അടിസ്ഥാനമാക്കിയോ, ആ വ്യക്തി അനുധാവനം ചെയ്യുന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയോ, പ്രതിയോഗിയായോ ശത്രുവായോ ഇപ്പോൾ താങ്കൾ കാണുന്ന ആളുമായുള്ള ആ വ്യക്തിയുടെ സഹവാസം കാരണമായോ ആയിരിക്കാം അത്തരത്തിലുള്ള ഒരു അനുമാനത്തിൽ താങ്കൾ എത്തിച്ചേർന്നത്.

  പക്ഷേ പരിസമാപ്തികളിലൊന്നും എടുത്തുചാടരുത്. വളരെ പ്രധാനപ്പെട്ട എന്തോ താങ്കൾക്കുവേണ്ടി നേടിയെടുക്കുന്നതിനായി ആ വ്യക്തി തികച്ചും ഉപകാരപ്രദമാകുകയാകാം. മോശമായതിനെയാണ് താങ്കൾ അനുമാനിക്കുന്നതെങ്കിൽ, വളരെയധികം ജാഗ്രതയിലാകും. അങ്ങനെയെങ്കിൽ ആ വ്യക്തിയ്ക്ക് നൽകുവാനുള്ളത് അറിയാൻ കഴിയാതെപോകാം.

   കന്നി

  കന്നി

  ഭൂരിഭാഗം ആളുകളും ഒരു ലക്ഷ്യത്തിനുവേണ്ടി ശ്രമിക്കുമ്പോൾ, സാധാരണയായി അവിടെ എത്തിച്ചേരുന്നതിനുള്ള പ്രയത്‌നം അവർ കാണാറുണ്ട്. പലപ്പോഴും വളരെ ഉല്ലാസകരമായ രീതിയിലായിരിക്കില്ല അവർ അതിനെ അനുഭവിക്കുന്നത്. കാരണം ലക്ഷ്യത്തിലേക്കാണ്‌ അത് അവരെ കൊണ്ടുപോകുന്നത്.

  ആ പ്രക്രിയയിൽ ചിലത് മനസ്സിലാക്കുവാൻ ഉണ്ടായിരിക്കും. മാത്രമല്ല ആ അനുഭവങ്ങൾ അവിശ്വസനീയമാംവണ്ണം മൂല്യമുള്ളതും തികച്ചും ആസ്വാദ്യകരവുമായിരിക്കും. താങ്കളിപ്പോൾ എന്തിന്റെയോ പ്രക്രിയയിലാണ്. അതിൽത്തന്നെ നിലകൊള്ളാൻ ശ്രമിക്കുക.

   തുലാം

  തുലാം

  അടുത്തകാലത്തുള്ള ഒരു തീരുമാനം തികച്ചും ലാഘവത്തിൽ താങ്കളിൽ എത്തിച്ചേർന്നിരിക്കാം. മാത്രമല്ല ചുറ്റുമുള്ള എല്ലാവരുടെയും സഹായവും താങ്കൾക്ക് ഉണ്ടായിരുന്നു. ഏറ്റവും മെച്ചമായ സാദ്ധ്യതയാണെന്നും താങ്കളുടെ ഏറ്റവും പ്രയോജനകരമായ ഇഷ്ടവിഷയമാണെന്നും എല്ലാവരും കരുതിയിരിക്കുന്നു.

  എല്ലാം തികച്ചും നന്നായി പ്രവർത്തിക്കുന്നത് താങ്കൾക്ക് കാണുവാനാകും. മറ്റുള്ളവർ അംഗീകരിച്ചതുകൊണ്ട് ഒരു തീരുമാനത്തിലേക്ക് താങ്കൾ വഴുതിവീണിരിക്കാം. അതിനെപ്പറ്റി ചിന്തിക്കുവാൻ കുറച്ച് സമയം കണ്ടെത്തുക. അത് താങ്കൾക്ക് അനുയോജ്യമാണോയെന്ന് അങ്ങനെ കണ്ടെത്തുക.

   വൃശ്ചികം

  വൃശ്ചികം

  ഒരു ബന്ധത്തിന്റെ കാര്യത്തിൽ താങ്കൾ മുന്നേറ്റത്തിലായിരിക്കാം. ആ വ്യക്തിയുമായി എവിടെയോ എത്തിച്ചേരുവാനായി കുറച്ചുകാലമായി താങ്കൾ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഓരോ പ്രാവശ്യം ശ്രമിക്കുമ്പോഴും, എന്തെങ്കിലും വിയോജിപ്പിലെത്തി അവസാനിക്കും.

  കഴിഞ്ഞകാലത്ത് ധാരാളം ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടതുകൊണ്ട് ഇനിയൊരു പ്രയത്‌നം തികച്ചും നിഷ്ഫലമായിരിക്കാം എന്ന് താങ്കൾ ചിന്തിക്കാം. എന്നാൽ താങ്കൾ അനുഭവിക്കാൻ പോകുന്ന ഒരു ഭൂതോദയം ആ വ്യക്തിയുമായി വിയോജിപ്പില്ല എന്ന പ്രശ്‌നത്തിന്‌മേൽ വെളിച്ചംവീശാം. അതിനെ മനസ്സിലാക്കുക എന്നതാണ് ഭേദമാക്കലിന്റെ ആദ്യപടി.

   ധനു

  ധനു

  നിശ്ചയദാർഢ്യവും, പ്രസന്നപ്രകൃതവും, ദയാവായ്പും, വിനോദഭാവവും ഉള്ളതുകൊണ്ട് ധാരാളം ആളുകളെ താങ്കളുടെ സാമൂഹികവൃത്തത്തിലേക്ക് ക്ഷണിക്കുവാൻ കഴിയുന്നു. വളരെ ആകർഷണീയമായി ഇടപെടുന്നതിലൂടെ എങ്ങനെ അവരെ സുഹൃത്തുക്കളാക്കിമാറ്റാം എന്ന് താങ്കൾക്കറിയാം. എന്നാൽ ചിലപ്പോൾ വെല്ലുവിളിപോലെ നിലകൊള്ളുന്ന ബന്ധങ്ങൾ അവഗണനയാൽ ക്ലേശിക്കുന്നു.

  കാരണം അത് പ്രാവർത്തികമാകാൻ വളരെ ആഴത്തിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു ബന്ധം ഇപ്പോൾ താങ്കളുമായി കൂടുതൽ അടുത്ത ഒരു ബന്ധത്തെ ആഗ്രഹിക്കുന്നു. താങ്കൾക്കത് കാണാം, പക്ഷേ വളരെയധികം പ്രയത്‌നം ആവശ്യമാണെന്ന് കാണുകയാൽ അതിനെ പ്രതിരോധിച്ചിരിക്കുന്നു. എന്തായാലും ശ്രമിക്കുക. ധാരാളം പ്രതിഫലം അതിൽ അടങ്ങിയിരിക്കുന്നു.

   മകരം

  മകരം

  എന്തിനെയോ സംബന്ധിച്ച് ആരോ താങ്കളെ ചോദ്യം ചെയ്യുകയാണ്. ആ വ്യക്തി ചോദിക്കുന്ന ചോദ്യങ്ങൾ തികച്ചും കൊള്ളുന്ന തരത്തിലുള്ളതാണ്. താങ്കളെ ആ വ്യക്തി വിശ്വസിക്കുന്നതായി തോന്നുന്നില്ലായിരിക്കാം. എന്തിനെയോ സംബന്ധിച്ച് താങ്കൾ പറഞ്ഞിട്ടുള്ള ഉദ്ധേശങ്ങളിൽ സംശയാലുവായിരിക്കാം. അതുമല്ലെങ്കിൽ താങ്കൾ ചെയ്ത എന്തിലെങ്കിലും സന്ദേഹമുണ്ടായിരിക്കാം.

  അത് മുറിപ്പെടുത്തുന്നതുപോലെ തോന്നാം. പക്ഷേ ഇത് താങ്കളുടെയോ താങ്കളുടെ അഖണ്ഡതയുടെയോ പ്രതിഫലനമല്ല. ശകാരങ്ങൾക്കൊക്കെ താങ്കൾ അതീതനാണ്. ഇക്കാര്യത്തിന് ആ വ്യക്തിയുടെ മനോനിലയുമായിട്ടാണ് ബന്ധം. മറ്റാരിൽനിന്നോ ആണ് അവരുടെ വിമർശനങ്ങൾ എത്തിച്ചേരുന്നത്. അല്ലാതെ താങ്കളിൽനിന്നല്ല. സമാശ്വസിപ്പിക്കാൻ താങ്കളാലാവുന്നത് ചെയ്യുക.

   കുംഭം

  കുംഭം

  ജീവിതത്തിൽ എന്താണ് ചെയ്യുവാൻ പോകുന്നത്? എന്തൊക്കെ സ്വപ്നങ്ങളാണ് ഭാവി ഉൾക്കൊള്ളുന്നത്? താങ്കളിപ്പോൾ ഇങ്ങനെ ചിന്തിക്കുകയായിരിക്കാം. എന്നാൽ വലിയ പ്രത്യാശയൊന്നും താങ്കൾക്ക് തോന്നുന്നില്ല. ആഗ്രഹിക്കുന്ന ഭാവിയെ പണിതുയർത്തുന്നതിനെ പ്രത്യാശിച്ചുകൊണ്ട് സ്വപ്നങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അടുത്ത കാലത്തായി താങ്കൾ ശ്രമിച്ചുനോക്കി. എന്നാൽ താങ്കൾ വിചാരിച്ചതുപോലെ ആ മാർഗ്ഗം അത്ര ആഹ്ലാദകരമായിരുന്നില്ല.

  അതുമല്ലെങ്കിൽ കൃത്യമായും എന്താണ് വേണ്ടത് എന്നതിനെപ്പറ്റി താങ്കൾക്ക് വെളിവാക്കാൻ കഴിഞ്ഞില്ല. കൈവിട്ടുകളയേണ്ട കാരണമൊന്നുമല്ല. സ്വപ്നംകാണുക. ഓരോ ചുവടും കൈക്കൊള്ളുമ്പോൾ, കുറച്ച് ചുവടുകൾ പിന്നിലേക്കാണെങ്കിലും, ഭാവിയെപ്പറ്റിയുള്ള വ്യക്തമായ ദർശനം ഉണ്ടാകുവാൻ അത് സഹായിക്കും.

   മീനം

  മീനം

  അടുത്ത കാലത്തുണ്ടായ ഒരു നിരാശ ജീവിതത്തിൽ താങ്കൾ അനുവർത്തിച്ചുപോരുന്ന മറ്റ് കാര്യങ്ങളിൽ നിഴൽ വീഴ്ത്തിയിട്ടുണ്ടാകാം. ഇപ്പോൾ നിലകൊള്ളുകയായിരിക്കും എന്ന് തോന്നിയ പ്രത്യേകമായ പ്രത്യാശയ്ക്ക്ചുറ്റും വലിയ തോതിലുള്ള ഭ്രമാത്മകതകളെ താങ്കൾ പണിഞ്ഞുയർത്തിയിരുന്നു.

  ഉദ്ദേശിച്ചതുപോലെ അവ വെളിവാകാതെ വന്നപ്പോൾ, തകർന്ന് വീഴുന്നപോലെ അനുഭവപ്പെടുന്നു. മറ്റ് ചില കാര്യങ്ങൾ താങ്കൾക്ക് ഉണ്ടാകുകയാണ്. മാത്രമല്ല അതിൽ ഒരു കാര്യം അത്യധികമായ ആനന്ദം കൊണ്ടുവരും. നഷ്ടപ്പെട്ടത് പോകട്ടെ എന്ന് ചിന്തിക്കുക. നേടാനുള്ളതിനെപ്പറ്റിമാത്രം ഇനി ചിന്തിക്കുക.

  English summary

  day-horoscope-19-6-2018

  Know your fortune according to your zodiac sign, plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more