For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (9-7-2018 - തിങ്കൾ)

  |

  വൈവിധ്യമാർന്ന മാറ്റങ്ങൾ ദൈനംദിനം കടന്നുവരുകയും, ജീവിതത്തിൽ ചില പുതിയ അദ്ധ്യായങ്ങൾ കുറിക്കുകയും ചെയ്യുന്നു.

  മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും അത്തരം മാറ്റങ്ങളിൽനിന്നും അഭിലഷണീയമായവമാത്രം തിരഞ്ഞെടുത്ത് ഭാവികാലത്തിലേക്ക് സമയത്തിന്റെ ഗതിയ്‌ക്കൊപ്പം നമ്മൾ നീങ്ങുന്നു.

   മേടം

  മേടം

  താങ്കളുടെ ജീവിതത്തിലുള്ള ആരോ അടുത്ത കാലത്തായി പരിഭവം പറയാൻ താല്പര്യം കാണിക്കുന്നത് അറിയാമോ? ആ വ്യക്തി പലപ്പോഴും അനുകമ്പയ്ക്കുവേണ്ടിയാണ് സമീപിക്കുന്നത്. എന്നാൽ ആ വ്യക്തിയുടെ വിലാപ കഥകൾക്ക് സഹാനുഭൂതി പ്രകടിപ്പിച്ച് താങ്കൾ ആകെ ക്ഷീണിച്ചിരിക്കുന്നു.

  ഇനി കൂടുതൽ അങ്ങനെ ചെയ്യേണ്ടതില്ല. അതുമല്ലെങ്കിൽ അങ്ങനെ ചെയ്യുവാൻ പാടില്ല. അത്തരം മാനസ്സികാവസ്ഥയ്ക്ക് വഴങ്ങിക്കൊടുക്കുന്നതിലൂടെ താങ്കൾ അതിനെ വിലയിരുത്തുകയാണ്. സ്വന്തം സംഭ്രമത്തിൽനിന്നും കരകയറുവാനുള്ള പ്രാപ്തിയൊക്കെ ആ വ്യക്തിയ്ക്കുണ്ട്. അതിനെപ്പറ്റി സ്വയം അറിയാൻ കഴിയുന്നതുവരെ ആ വ്യക്തിയ്ക്ക് അക്കാര്യം കഴിയുകയില്ല. അടുത്ത പ്രാവശ്യം സംഭാഷണത്തെ വഴിമാറ്റിവിടുക. അത് വളരെ സഹായകമായിരിക്കും.

   ഇടവം

  ഇടവം

  ഏതോ ഒരു വ്യക്തി തന്റെ സഹായവാഗ്ദാനം അധികം താമസിയാതെ താങ്കൾക്ക് നൽകാം. നൽകുന്നത് എന്തുതന്നെയായാലും താങ്കൾക്കത് ആവശ്യവുമായിരിക്കും. എന്തുതന്നെ തന്നാലും അത് വ്യവസ്ഥകളോടുകൂടി ആയിരിക്കുമോ എന്നുള്ള ഒരു ആശങ്കയും താങ്കൾക്ക് ഉണ്ടായിരിക്കാം.

  അതുകൊണ്ട് ആ വ്യക്തിയുമായോ അത്തരത്തിലുള്ള ആരെങ്കിലുമായോ കെട്ടപ്പെട്ട് നിലകൊള്ളുവാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ മറ്റൊരാളെ പിന്നിലാക്കുക എന്ന ഉദ്ദേശ്യത്തിൽ എല്ലാവരും അങ്ങനെ ചെയ്യുന്നില്ല. പലപ്പോഴും ഔദാര്യങ്ങളിന്‌മേൽ എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടായിരിക്കാം. ഇപ്പോഴുള്ള വാഗ്ദാനത്തെ ഗൗരവമായി കാണേണ്ടതുണ്ട്. വളരെ ഔദാര്യമുള്ള ഒരു ഹൃദയത്തിൽനിന്നാണ് അത് വരുന്നത്.

  മിഥുനം

  മിഥുനം

  വളരെ പ്രധാനപ്പെട്ട ഏതോ ഒരു വിഷയത്തിൽ അനിശ്ചിതത്വത്തിന്റേതായ അവസ്ഥ താങ്കളെ പിടികൂടിയിരിക്കാം. വ്യക്തത കൂടുതലായി ഉണ്ടാകാത്ത ആ സ്ഥാനത്ത് പൂർണ്ണമായും ചിന്താക്കുഴപ്പത്തിൽ അകപ്പെട്ട് മുന്നോട്ടും പിന്നോട്ടും താങ്കൾ പൊയ്ക്കഴിഞ്ഞു.

  ഒരു ചുവട് പിന്നിലേക്കുമാറി ഈ വിഷമസന്ധിയിൽനിന്നും ഒഴിയണമെന്നാണ് അതിന്റെ അർത്ഥം. അതിൽനിന്നും യഥാർത്ഥമായ ഒരു ഇടവേള കൈക്കൊള്ളുകയാണെങ്കിൽ, മനസ്സിൽനിന്നും അതിനെ തുടച്ചുകളയുകയായിരിക്കും ചെയ്യുന്നത്. അതിലേക്ക് തിരികെവരുമ്പോൾ വ്യക്തമായ ഒരു വീക്ഷണം താങ്കൾക്ക് ഉണ്ടായിരിക്കും. അതിനെ തിട്ടപ്പെടുത്തുവാൻ ആവശ്യമായ ഘടകങ്ങളെ താങ്കൾക്കത് നൽകും.

   കർക്കിടകം

  കർക്കിടകം

  താങ്കളെ ആരോ മൂല്യനിർണ്ണയം ചെയ്യുന്നതിനോടോ, അല്ലെങ്കിൽ താങ്കൾ ചെയ്യുന്ന ഏതെങ്കിലും ജോലിയെ സംബന്ധിക്കുന്ന മൂല്യനിർണ്ണയത്തോടോ പൊരുത്തപ്പെടുവാൻ ശ്രമിക്കുകയാണ്. വാക്കുകൾ ആ വ്യക്തി ഉപയോഗിക്കുന്ന രീതിയിലും, ആ വ്യക്തിയുടെ ശരീരഭാഷയിലും, നിരൂപണം നടത്തുമ്പോൾ എന്തായിരിക്കും ആ വ്യക്തി ചിന്തിക്കുക എന്നതിന്‌മേലും താങ്കൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പക്ഷേ ആ വ്യക്തിയുടെ അഭിപ്രായം താങ്കളെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ള ഒന്നല്ല.

  എന്താണ് ചെയ്യുന്നതെന്ന് താങ്കൾക്കറിയാം. അറിവും ഉൾക്കാഴ്ചയും ഉള്ള വ്യക്തിയാണ് താങ്കൾ, മാത്രമല്ല താങ്കൾ സൃഷ്ടിച്ചതിനെ ആ വ്യക്തിയ്ക്ക് അറിയുവാനാകുന്നില്ലെങ്കിൽ, അതിനെപ്പറ്റി ഒന്നും ആ വ്യക്തിയ്ക്ക് മനസ്സിലാകുന്നില്ല, അതുമല്ലെങ്കിൽ അതിനെപ്പറ്റി ആഴത്തിൽ ചിന്തിക്കുവാൻവേണ്ടും ആ വ്യക്തി അത്ര സങ്കീർണ്ണവുമല്ല. സ്വന്തം വിലയിരുത്തലിലേക്ക് ശ്രദ്ധ തിരിക്കുക. അത് താങ്കളുടെ വഴികാട്ടിയാകട്ടെ.

   ചിങ്ങം

  ചിങ്ങം

  വളരെ ശക്തമായും അഭിനിവേശത്തോടും എന്തിനെയോ കുറിച്ച് സംസാരിക്കുന്നതുകൊണ്ട്, ഏതോ ഒരു സ്വപ്നത്തെ സാക്ഷാത്കരിക്കുവാനുള്ള സവിശേഷമായ ചുവടുവയ്പുകൾ താങ്കൾ കൈക്കൊണ്ടതുപോലെ കാണപ്പെടുന്നു. അക്കാര്യത്തിൽ താങ്കൾ എത്രത്തോളം ആഹ്ലാദത്തിലാണ് എന്നതിൽ കാര്യമില്ല.

  മാത്രമല്ല എത്രത്തോളം ആളുകളുമായി ആ ദർശനത്തെ താങ്കൾ പങ്കിടുന്നു എന്നതിലും കാര്യമില്ല. പ്രായോഗികമായ ചുവടുകൾ ഇനിയും താങ്കൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. താങ്കളുടെ മടിത്തട്ടിലേക്ക് അത് സ്വയം വന്നുവീഴുകയില്ല. അതുമല്ലെങ്കിൽ എന്തെങ്കിലും മാസ്മരികതയാൽ അത് നടക്കുകയുമില്ല. ശ്രമിക്കുവാൻ വേണ്ടുന്ന ധൈര്യമുണ്ടെങ്കിൽ നേടുവാൻവേണ്ടുന്ന പ്രാഗത്ഭ്യം താങ്കൾക്കുണ്ട്. അങ്ങനെ ചെയ്യുവാൻ ശ്രമിക്കുക.

   കന്നി

  കന്നി

  ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ധീരരായിരിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും, അവർ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യും. പരിചിതമായ ചുറ്റുപാടുകളിൽനിന്ന് പുറത്തേയ്ക്കിറങ്ങുവാനുള്ള ആത്മവിശ്വാസം ഈ പ്രോത്സാഹനം കുട്ടികൾക്ക് നൽകും.

  താങ്കൾ ഒരു കുട്ടിയല്ല. പക്ഷേ ഇത്തരത്തിലുള്ള കോമളമായ പ്രോത്സാഹനം ഇപ്പോൾ താങ്കൾക്കും ആവശ്യമാണ്. എന്നാൽ ജീവിതത്തിൽ അത് പകർന്നുനൽകുവാനായി ആരുമില്ല, പക്ഷേ താങ്കൾക്കത് സ്വയം നൽകുവാൻ കഴിയും. ലളിതമാകുക, എന്നാൽ പ്രചോദനാത്മകമാകുക. സ്വയം വിശ്വസിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, പുതിയൊരു ഉദ്യമം വിജയകരമായി മാറുന്നത് കാണുവാനാകും.

   തുലാം

  തുലാം

  ഈ രാശിയിലുള്ള വ്യക്തികൾ പലപ്പോഴും പുതിയ ആശയങ്ങളെ വളരെ സൗമ്യതയോടും, പ്രായോഗികമായും, ഏറെക്കുറെ നിർവ്വികാരമായും അവതരിപ്പിക്കാൻ വിധേയരാണ്. ഫലങ്ങളെ അധിഷ്ടിതമായി നിലകൊള്ളുന്ന വ്യക്തിയാണ് താങ്കൾ.

  അതിനാൽ താങ്കളുടെ സ്വന്തം ആശയങ്ങളെ അവ പ്രാവർത്തികമാകുന്നതിനുമുമ്പുതന്നെ തെളിയിക്കണമെന്ന് തോന്നാറുണ്ട്. ആരോടോ എന്തോ അവതരിപ്പിക്കുവാനായി ഇപ്പോൾ താങ്കൾക്കുണ്ട്. വിജയിക്കുന്നതിനുവേണ്ടി ആ വ്യക്തി താങ്കളുടെ പക്ഷത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ താങ്കളുടെ ഏറ്റവും വിധേയമായിട്ടുള്ള പെരുമാറ്റത്തിനുപകരം, അഭിനിവേശവും സർഗ്ഗാത്മകതയും അതിൽ നിറച്ചുകൊണ്ട് പരിശ്രമിക്കുക. അങ്ങനെയെങ്കിൽ താങ്കൾക്കത് നഷ്ടമാകില്ല.

   വൃശ്ചികം

  വൃശ്ചികം

  കുടുംബത്തിലെ ഒരംഗവുമായി നടന്നുകൊണ്ടിരിക്കുന്ന തർക്കം ഒരിക്കലും ഒടുങ്ങുകയില്ല എന്നതുപോലെ കാണപ്പെടാം. അത് ഇപ്പോഴും ഒരേ വിഷയം തന്നെയാകണമെന്നില്ല. എന്നാൽ ഒരു വിഷയത്തിൽനിന്നും കടന്ന് മറ്റൊന്നിലേക്ക് അത് പോയിരിക്കാം.

  വളരെ നന്നായി അടുത്ത് പരിശോധിക്കുകയാണെങ്കിൽ, താങ്കൾ ചർച്ചചെയ്യുന്ന വിഷയമല്ല ഇപ്പോൾ തർക്കിക്കപ്പെടുന്നതെന്ന് കാണുവാനാകും. ചർച്ച ചെയ്യുന്ന വ്യക്തി താങ്കളെ വേദനപ്പെടുത്തുന്നു. ആ വ്യക്തിയുമായിട്ടുള്ള ദൗർഭാഗ്യം കാരണം നിരാശയുണ്ടാകാം. എങ്കിലും താങ്കൾക്കിത് അവസാനിപ്പിക്കാം. എന്തിനുവേണ്ടിയാണ് തർക്കിക്കുന്നതെന്ന് വേർതിരിച്ചറിയുക, ഇനി അതിനെ കൈകാര്യം ചെയ്യുക.

   ധനു

  ധനു

  നന്നായി പൊരുത്തപ്പെട്ട് പോകുവാൻ കഴിയാത്ത ഒരു വ്യക്തിയ്ക്കും താങ്കൾക്കും ഇടയിൽ പിരിമുറുക്കം ഉടലെടുത്തുവരുന്നത് അനുഭവപ്പെടാം. ആ വ്യക്തിയോട് കഴിഞ്ഞ കുറേ കാലമായി അത്ര നല്ല ഇടപെടലുകളായിരുന്നില്ല ഉണ്ടായിരുന്നത്. അപ്പോൾമുതൽ ഒരു അകലം നിലനിറുത്താൻ താങ്കൾ തുടങ്ങിയിരുന്നു.

  നിസ്സാര സംഭാഷണങ്ങൾ ഉണ്ടാകാതിരിക്കുവാനും വാദപ്രതിവാദങ്ങൾ ഉടലെടുക്കാതിരിക്കുവാനും താങ്കൾ ശ്രദ്ധിച്ചു. എങ്കിലും ഒരു കൂടിക്കാഴ്ചയെ ഒഴിവാക്കുവാൻ പറ്റാത്ത തരത്തിൽ എന്തോ വന്നുഭവിച്ചു. ആ വ്യക്തി പ്രവചിക്കുന്നത് ചെയ്യുന്നതിനുപകരം, അതിന്റെ ആക്കം കുറയ്ക്കുക. ശാന്തമായ താങ്കളുടെ പെരുമാറ്റം കാര്യങ്ങളുടെ ഗതിയെ ശരിയായി നിയന്ത്രിച്ചുകൊള്ളും.

   മകരം

  മകരം

  താല്പര്യമുണ്ടായിരിക്കുന്ന ഒരു വിഷയത്തെ പഠിക്കുക എന്നത് ഒട്ടുംതന്നെ അഭിനിവേശമില്ലാത്ത ഒരു വിഷയത്തെ പഠിക്കുവാൻ ശ്രമിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ്. ഹൈസ്‌കൂളിൽ ഗണിതശാസ്ത്രം താങ്കൾക്ക് അത്ര രസകരമായിരുന്നില്ലെങ്കിൽപ്പോലും, ആ ക്ലാസിലും താങ്കൾക്ക് കയറേണ്ടിയിരുന്നു.

  അദ്വിതീയമായ ഒരു അവസരത്തിലൂടെ എന്തോ പഠിക്കുവാനുള്ള സാഹചര്യം ഉടൻ ഉണ്ടാകും. എന്നാൽ മറ്റ് ചില കടപ്പാടുകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതുകൊണ്ട് അതിൽനിന്നും കൂടുതലൊന്നും കൈക്കൊള്ളുവാനാകില്ലെന്ന് താങ്കൾ വിഷമിക്കുകയായിരിക്കാം. പഠിക്കുവാനുള്ള ഈ അവസരം തികച്ചും രസകരമാണ്. ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളിലും അത് താങ്കളെ കൂടുതൽ ഊർജ്ജസ്വലമാക്കാം. ആ അവസരത്തെ പിടിച്ചെടുക്കാൻ ശ്രമിച്ചാലും.

   കുംഭം

  കുംഭം

  ആരിൽനിന്നോ എന്തോ താങ്കൾക്ക് വേണം. മാത്രമല്ല സഹായിക്കുന്നതിനായി ആ വ്യക്തിയെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ നിരാശ തോന്നുകയും ചെയ്യുന്നുണ്ട്. അത് കാരണമായി താങ്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരിക്കാം. ചിലപ്പോൾ ആ വ്യക്തിയെ താങ്കൾക്ക് ആവശ്യമായതിനെ നൽകുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരിക്കാം.

  എത്രത്തോളം കൂടുതൽ സമ്മർദ്ദം താങ്കൾ ചെലുത്തുന്നുവോ, ആ വ്യക്തി അത്രത്തോളം പിന്നിലേക്ക് വലിയാം. താങ്കൾക്ക് തോന്നുന്നത് എന്താണെന്ന് അതിനുപകരമായി പങ്കിടുക. എന്തുകൊണ്ടാണ് അത് ആവശ്യമായിരിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുക. അക്കാര്യം താങ്കൾക്ക് എത്രത്തോളം അർത്ഥവത്താണെന്ന് ആ വ്യക്തി അറിയട്ടെ. സ്വന്തം വശത്തേക്ക് ആരെയെങ്കിലും നേടിയെടുക്കുന്നതിനുള്ള ഏറ്റവും മെച്ചമായ കാര്യം അതാണ്.

   മീനം

  മീനം

  താങ്കളോട് നല്ല രീതിയിൽ ആരോ പെരുമാറുന്നില്ല. മാത്രമല്ല ആ വ്യക്തി പകയോടും അനാദരവോടുംകൂടിയാണ് പെരുമാറുന്നത്. അതേ രീതിയിൽ തിരികെ പെരുമാറുക എന്നതാണ് സ്വാഭാവികമായ പ്രതികരണം. താങ്കൾ തിരിച്ചടിക്കുകയോ ദയവില്ലായ്മ കാണിക്കുകയോ ചെയ്യുകയാണെങ്കിൽ ആർക്കും താങ്കളെ മനസ്സിലാക്കുവാൻ കഴിയും.

  പക്ഷേ താങ്കളെ അത് എവിടെ കൊണ്ടെത്തിക്കും? ഒരിക്കലും അവസാനിക്കാത്ത ദയവില്ലായ്മയുടേയും, പകയുടേയും, അനാദരവിന്റെയും ഒരു ആവർത്തനമായി അത് മാറും. പകരം, സ്‌നേഹത്തോടും, കരുതലോടും, അനുകമ്പയോടും, ദയാവായ്‌പ്പോടും പ്രതികരിക്കുന്ന കാര്യം പരിഗണിക്കുക. ഒരല്പം പ്രയത്‌നം അതിന് ആവശ്യമാണ്. തിന്മയ്ക്കുപകരം നന്മയാണ് പകരം നൽകുന്നതെങ്കിൽ, ആ വ്യക്തിയുടെ ഹൃദയത്തെ മൃദുലമാക്കാൻ താങ്കൾക്ക് കഴിയും.

  English summary

  ദിവസഫലം (9-7-2018 - തിങ്കൾ)

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more