For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (7-7-2018 - ശനി)

  |

  ഇന്നലെകൾപോലെ ഇന്നുകൾ വീണ്ടും കടന്നുവരുന്നില്ല, അതുപോലെയാണ്‌ നാളെകളും. അനിവാര്യമായ മാറ്റങ്ങൾ സമയബന്ധിതമാണ്. അതാണെങ്കിലോ, ഒരിക്കലും ഒടുങ്ങാത്ത അനന്തപ്രയാണത്തിന്റെ ചിറകുകളിലേറി അനസ്യൂതം ഏകദിശീയമായി പൊയ്‌ക്കൊണ്ടേയിരിക്കുന്നു.

  ആ സമയഗതിയ്‌ക്കൊപ്പം നാളെകളിലേക്ക് നാമെല്ലാവരും ഇന്നുകളിലൂടെ കടന്നുപോകുന്നു. മാർഗ്ഗമദ്ധ്യേ നിലകൊള്ളുന്ന പ്രതിബന്ധങ്ങളെ കണ്ടറിയുവാനും പ്രതിവിധികൾ ആരായുവാനും ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു. അങ്ങനെ പുതിയ മാറ്റങ്ങളിൽ പരിഷ്‌കാരങ്ങൾ നടത്തി സന്തോഷവും സംതൃപ്തിയും കൈവരിക്കാൻ കഴിയുന്നു.

   മേടം

  മേടം

  സാങ്കേതികമായി ചുമതലപ്പെടുത്തപ്പെടുന്നില്ലെങ്കിലും, സ്വയം കണ്ടെത്തുന്ന ഏതൊരു സാഹചര്യത്തിലും ചുമതലയേറ്റെടുക്കുന്നത് താങ്കളെ സംബന്ധിച്ച് സ്വാഭാവികമാണ്. തൊഴിലിൽ ഇത് ഏതെങ്കിലും രീതിയിൽ സഹായിക്കാമെങ്കിലും, താങ്കളുടെ ബന്ധങ്ങൾക്ക് അത് ചിലപ്പോൾ മോശമായിമാറാം.

  ഏറ്റവും പ്രധാനപ്പെട്ട ഒരു ബന്ധത്തിൽ ഇപ്പോൾ അസന്തുലനം കാണപ്പെടുന്നുണ്ട്. ഇരുവരെയും അകൽച്ചയിലേക്ക് അത് നയിക്കുന്നു. അതൊരു പ്രണയബന്ധമായാലും സൗഹൃദമായാലും ശരി, താങ്കളിപ്പോൾ പിന്നിലേക്ക് വലിയുകയും കാര്യങ്ങളിന്‌മേലുള്ള പിടിമുറുക്കത്തെ വിട്ടുകളയുകയും വേണം. ഒരല്പം ശാന്തമാകുക. ആ ബന്ധം മെച്ചപ്പെടും.

  ഇടവം

  ഇടവം

  ജീവിതത്തിലെ ഒരു പ്രത്യേക വ്യക്തിയുമായി ഇടപെടുന്നത്, ഇഷ്ടികച്ചുമരിനോട് സംസാരിക്കുന്നതുപോലെ തോന്നാം. താങ്കൾ എന്ത് പറയുന്നു എന്നത് വിഷയമേയല്ല, പക്ഷേ അത് മനസ്സിലാക്കപ്പെടുന്നതായി കാണുന്നില്ല. സംഭാഷണത്തിലെ ഈ സ്തംഭനാവസ്ഥ മറ്റേ കക്ഷിയിൽ മാത്രമേ നിലകൊള്ളുന്നുള്ളൂ എന്ന് തീർച്ചയുണ്ടോ?

  അതേ രീതിയിൽ തന്നെയാണ് മറ്റേ കക്ഷിയ്ക്ക് താങ്കളോടും തോന്നുന്നത്. വെളുത്ത കൊടി ഉയർത്തിക്കാട്ടി ഉടമ്പടിവയ്ക്കാൻ സമയമായി. പ്രധാനപ്പെട്ട കാര്യങ്ങൾ ഇരുവർക്കും പറയുവാനുണ്ടായിരിക്കാം. അവയെ പ്രകടിപ്പിക്കുവാനുള്ള സ്വരൈക്യം വേണ്ടിയിരിക്കുന്നു. അല്ലായെങ്കിൽ ഇരു വശങ്ങളും പരസ്പരം പരിഗണന നൽകാത്ത യുദ്ധുമുഖംപോലെ ആയിത്തീരും. ആദ്യം സമാധാനം കൈക്കൊള്ളുക, തുടർന്ന് സംഭാഷണവും.

  മിഥുനം

  മിഥുനം

  രഹസ്യമായി മനസ്സിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു സ്വപ്നം താങ്കൾക്കുണ്ട്. ആ രഹസ്യം ഒരുപക്ഷേ മനഃപൂർവ്വമായിരിക്കില്ല. പുറമേ പ്രകടിപ്പിക്കാൻ താങ്കൾ ഭയക്കുന്നുണ്ടായിരിക്കാം. താങ്കളുടെ ആശയങ്ങളെ മറ്റുള്ളവർ കളിയാക്കും എന്ന് ചിലപ്പോൾ കരുതുന്നുണ്ടായിരിക്കാം. അതുമല്ലെങ്കിൽ തികച്ചും അതിരുകടന്ന ഒന്നാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടായിരിക്കാം.

  അതിനെ യാഥാർത്ഥ്യമാക്കിമാറ്റുന്നത് നിരാശയിലേക്ക് നയിക്കുകമാത്രമേ ചെയ്യുകയുള്ളൂ എന്നും ചിന്തിക്കുന്നുണ്ടായിരിക്കാം. യാഥാർത്ഥ്യമായി അതിനെ കാണാതെ ആ മാർഗ്ഗത്തിലേക്ക് ചുവടുവയ്ക്കുവാൻ താങ്കൾക്ക് കഴിയില്ല. ആ വിഷയത്തെ പ്രകടിപ്പിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.

   കർക്കിടകം

  കർക്കിടകം

  ആരുടെയോ ചാപല്യങ്ങളോ അരക്കിറുക്കുകളോ താങ്കളെ ഇപ്പോൾ വ്യതിചലിപ്പിക്കുകയായിരിക്കാം. എങ്ങനെ പ്രതികരിക്കണമെന്നും അതിനെ എങ്ങനെ നിയന്ത്രിക്കണമെന്നും താങ്കൾ അത്ഭുതപ്പെടാം. പക്ഷേ ഇത് താങ്കളുടെ പ്രശ്‌നമല്ല. ചെയ്യുവാൻ ആഗ്രഹിക്കുന്നത് ചെയ്യുവാൻ ആ വ്യക്തി വളരെ സ്വാതന്ത്ര്യത്തിലാണ്.

  ആ വ്യക്തിയുടെ പെരുമാറ്റം ഏതെങ്കിലും തരത്തിൽ ബാധിക്കുകയാണെങ്കിൽ, അത് താങ്കളുടെ ഉത്തരവാദിത്തമല്ല, അതുമല്ലെങ്കിൽ താങ്കളുടെ ആശങ്കയോ അല്ല. ഇപ്പോൾ ഏറ്റവും പ്രധാനമായിരിക്കുന്നതിൽ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. പ്രചോദനാത്മകമായ എന്തിന്റെയോ മദ്ധ്യത്തിലാണ് താങ്കളിപ്പോൾ നിലകൊള്ളുന്നത്. മാത്രമല്ല ഏറെക്കുറെ അവിടെ എത്തുകയും ചെയ്തിരിക്കുന്നു. താങ്കളുടെ ശ്രദ്ധ അതിലേക്കാകട്ടെ.

   ചിങ്ങം

  ചിങ്ങം

  ഏതൊരു മുറിയിലേക്ക് കടന്നുചെന്നാലും താങ്കളൊരു താരമാണ്. വികാരങ്ങളും കരുത്തും താങ്കൾ വിസരിപ്പിക്കുന്നു. മറ്റുള്ളവർ അത് കാണുകയും ചെയ്യുന്നു. മാത്രമല്ല ആകർഷണകേന്ദ്രം സാധരണയെക്കാൾ കൂടുതൽ ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അങ്ങനെ കൂടുതൽ ശ്രദ്ധ താങ്കൾക്ക് ലഭിക്കുന്നുണ്ടാകാം.

  അത്യധികം പ്രധാനപ്പെട്ട എന്തിനെയെങ്കിലും സ്വന്തം വേദിയിലേക്ക് ഈ സമയം കൊണ്ടുവരുവാൻ ശ്രമിക്കുക. കാരണം സ്വപ്നത്തിൽ എത്തിച്ചേരുവാനുള്ള ശരിയായ വ്യക്തികളെയും വിഭവങ്ങളെയും സ്വാംശീകരിക്കുവാനുള്ള മെച്ചപ്പെട്ടൊരു അവസരമാണ് താങ്കൾക്കായി ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.

   കന്നി

  കന്നി

  ഒന്നിനുപുറകെ മറ്റൊന്ന് എന്ന രീതിയിൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ട ഒരു സന്ദർഭത്തിൽ എത്തിച്ചേർന്നതായി കാണാം. എല്ലാം വളരെ അവ്യക്തവും വിരസവുമായതുകൊണ്ടല്ല, എന്നാൽ പ്രകോപനപരമായ ധാരാളം സാഹചര്യങ്ങളെ താങ്കൾക്ക് അഭിമുഖീകരിക്കേണ്ടി വന്നതുകൊണ്ടാകാം.

  ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെടുകയാണ്. ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾത്തന്നെ കുഴപ്പങ്ങളൊക്കെ വിട്ടുമാറുന്നതായി കാണുവാനാകും. പകരം അവയുടെ സ്ഥാനത്ത് കൂടുതൽ സന്തോഷകരവും അഭിവൃദ്ധികരവുമായ ജീവിതത്തിനുവേണ്ടിയുള്ള അത്ഭുതാവഹമായ അവസരങ്ങൾ കാണുവാൻ കഴിയും

   തുലാം

  തുലാം

  അപരിചിതമായ ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? മാത്രമല്ല ആ സ്ഥലം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ വഴിതെറ്റിപ്പോയിരിക്കുന്നു എന്ന് ചിന്തിക്കുവാൻ ഇടയാകുകയും ചെയ്തിട്ടുണ്ടോ? ഒരുപക്ഷേ താങ്കൾ ഉദ്ദേശിച്ച സ്ഥല അടയാളങ്ങൾ പൊരുത്തപ്പെട്ടില്ലായിരിക്കാം.

  അതുമല്ലെങ്കിൽ താങ്കളുടെ സ്ഥലനിർണ്ണയ സംവിധാനം തകരാറിലായിരിക്കാം. പക്ഷേ അപ്പോഴേക്കും താങ്കൾ ഉദ്ദേശിച്ച സ്ഥലം തൊട്ടുമുന്നിൽ കാണുവാനാകും. ശരിയായ ദിശയിൽത്തന്നെ ആയിരുന്നു എന്ന് അപ്പോൾ താങ്കൾ ചിന്തിച്ചിരിക്കാം. തിരഞ്ഞെടുത്ത മാർഗ്ഗം തെറ്റായിരുന്നു എന്നതിനാൽ മാർഗ്ഗഭ്രംശമുണ്ടായി എന്ന് ഇപ്പോൾ അനുഭവപ്പെടാം. എന്നാൽ എവിടെയാണോ ആയിരിക്കണമെന്ന് വിചാരിച്ചത്, അവിടേക്കുതന്നെയാണ് താങ്കളിപ്പോൾ പോകുന്നത്. വളരെവേഗംതന്നെ താങ്കൾ അവിടെ എത്തിച്ചേരും.

   വൃശ്ചികം

  വൃശ്ചികം

  സാമ്പത്തികതയും പ്രണയബന്ധവും ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ഒട്ടുമുക്കാലും അനിശ്ചിതാവസ്ഥ അനുഭവപ്പെടുന്നുണ്ടായിരിക്കാം. എവിടെയാണ് ഇപ്പോൾ നിലകൊള്ളുന്നതെന്ന് അറിയുവാൻ ആഗ്രഹിക്കുന്നു. എന്നാൽ താങ്കൾക്ക് അക്കാര്യത്തിൽ തീർച്ചയില്ല.

  എന്തോ പിശകായിപ്പോയി എന്ന ചിന്തയാൽ ഭാവിയിലേക്ക് കടന്നുപോകാൻ നിർവ്വാഹമില്ലല്ലോ എന്ന് ചിന്തിച്ചിരിക്കാം. മാത്രവുമല്ല എന്തൊക്കെയാണ് സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് കാണുവാൻ കഴിഞ്ഞിട്ടുമുണ്ടാകില്ല. അതിന്റെയൊന്നും ആവശ്യമില്ല. മുന്നോട്ട് പോകുകമാത്രം മതിയാകും. ഉത്തരങ്ങൾ ഉടൻതന്നെ വെളിവാക്കപ്പെടും. അങ്ങനെ സന്തോഷിക്കുവാനുള്ള മാർഗ്ഗം തെളിയും.

   ധനു

  ധനു

  നഷ്ടപ്പെട്ടുപോയ എന്തിനെങ്കിലുംവേണ്ടി ആരായുമ്പോൾ, അതെന്താണെന്നതിനെക്കുറിച്ച് താങ്കൾക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കും. മാത്രമല്ല മിക്കവാറും എവിടെയായിരിക്കും അതിനെ കണ്ടെത്തുവാൻ കഴിയുക എന്നുള്ള അറിവും ഉണ്ടാകും. എന്നാൽ ജീവിതത്തിൽ നഷ്ടമായതിനെ ആരായുവാൻ ശ്രമിക്കുമ്പോൾ, എന്തിനുവേണ്ടിയാണ് തിരയേണ്ടതെന്ന് മനസ്സിലാക്കുക ക്ലേശകരമായിരിക്കും, അതുമല്ലെങ്കിൽ എവിടെ തുടങ്ങണമെന്നത് വിഷമകരമായിരിക്കും.

  നിറയ്ക്കുവാനായി നിലകൊള്ളുന്ന ഒരു ശൂന്യത കാണുവാനാകും. നഷ്ടപ്പെട്ടതിനെ ആരായുക ഇപ്പോൾ സാദ്ധ്യമല്ല. താങ്കളുടെ അഭ്യർത്ഥനയെ പ്രപഞ്ചത്തിന് വിട്ടുകൊടുക്കുക. എന്നിട്ട് ജീവിതത്തിലേക്ക് അത് എന്താണോ കൊണ്ടുവരുന്നത്, അതിലേക്ക് തുറന്ന മനസ്സോടെ നിലകൊള്ളുക. അങ്ങനെ തോന്നുമ്പോൾ താങ്കൾക്കത് അറിയുവാനാകും.

   മകരം

  മകരം

  പ്രഭാതത്തിൽ ആകെ ദേഷ്യപ്പെട്ടിരിക്കുന്ന ഒരു മാനസ്സികാവസ്ഥയാണെന്ന് കാണാം. പ്രത്യേകിച്ചും എന്താണ് താങ്കളെ അലോസരപ്പെടുത്തുന്നതെന്ന് അറിയുകപോലും ഇല്ലായിരിക്കാം. എന്നാൽ എന്തെങ്കിലും ക്രമരഹിതമായി കാണപ്പെടുകയാണെങ്കിൽ, അത് അധികം നീണ്ടുനിൽക്കുകയുമില്ല. പരിഹരിക്കപ്പെടാത്ത എന്തോ താങ്കളുടെ മനസ്സിന്റെ പിന്നാമ്പുറത്ത് നിലകൊള്ളുന്നുണ്ടായിരിക്കാം.

  അതൃപ്തിയുടെ കാരണം അതായിരിക്കാം. എങ്കിലും, ദിവസത്തിന്റെ അവസാനത്തിനുമുമ്പ് ആ ആശങ്കയെ തുടച്ചുനീക്കുവാനും സ്വയം സന്തോഷത്തിന്റെ അവസ്ഥയിൽ എത്തിച്ചേരുവാനും സഹായിക്കുന്ന ഒരു പരിഹാരം കാണപ്പെടും. അവിടെ എത്തിക്കഴിഞ്ഞാൽ, സ്വാതന്ത്ര്യബോധത്തിൽ ഉല്ലസിച്ചുകൊള്ളുക.

  കുംഭം

  കുംഭം

  ഭാഗ്യം എന്ന് പറയുവാൻ വേണ്ടുന്ന ഒന്നും സംഭവിച്ചില്ല എന്ന് ചിന്തിക്കുന്നെങ്കിലും, ഭാഗ്യതാരങ്ങൾക്ക് നന്ദി പറയേണ്ട ദിവസമാണിന്ന്. താങ്കൾക്കിന്ന് കരുത്ത് പകർന്നുകിട്ടിയിരിക്കുന്നു. സ്പർശിക്കുന്നതെല്ലാം സ്വർണ്ണമാകുന്ന തരത്തിൽ എന്തിലും നേട്ടങ്ങൾ അനുഭവിക്കുവാൻ കഴിയുന്ന ദിവസമാണിന്ന്. അതുകൊണ്ട് ആഗ്രഹിക്കുന്നത് എന്താണെന്ന കാര്യത്തിൽ ജാഗ്രതയുണ്ടായിരിക്കണം.

  വളരെ കാലമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന എന്തോ നിലകൊള്ളുന്നു. ഒരുപക്ഷേ താങ്കൾ വിട്ടുകളഞ്ഞതുകാരണം സമീപകാല ആഴ്ചകളിൽ ദൃഷ്ടിപദത്തിൽനിന്നും അത് അകന്നുപോയെങ്കിലും, താങ്കളുടെ പ്രത്യാശാമണ്ഡലത്തിലേക്ക് അതിനെ തിരികെ കൊണ്ടുവന്നശേഷം ആശിക്കുക. താങ്കളുടെ നക്ഷത്രങ്ങൾ വീണ്ടും ശ്രമിക്കുവാനായി പ്രോത്സാഹിപ്പിക്കുകയാണ്.

   മീനം

  മീനം

  ഇതുവരെ ലഭിക്കാത്ത എന്തോ കാര്യങ്ങളിലോ, കണ്ടുമുട്ടുവാൻ കഴിഞ്ഞിട്ടില്ലാത്ത ലക്ഷ്യങ്ങളിലോ, ശരിയായി പ്രവർത്തിക്കാത്ത ബന്ധങ്ങളിലോ, സത്യമായി ഭവിക്കാത്ത സ്വപ്നങ്ങളിലോ വളരെ തീവ്രമായി അടുത്ത കാലത്ത് താങ്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അക്കാര്യങ്ങളിൽ സമയം കഴിഞ്ഞുപോയി എന്ന് വിശ്വസിക്കുവാനും താങ്കൾ ശ്രമിച്ചിട്ടുണ്ടായിരിക്കാം.

  എന്നാൽ വൈകിയിട്ടില്ല. പല രീതികളിൽ നോക്കിയാലും, താങ്കൾക്കും, വേണമെന്ന് താങ്കൾ ആഗ്രഹിക്കുന്നതിനും ഇടയിലുള്ള ഒരേയൊരു പ്രതിബന്ധം എന്ന് പറയുന്നത് അതൊന്നും ശരിയാകുകയില്ലല്ലോ എന്നുള്ള താങ്കളുടെ ഭയാശങ്കകളാണ്. ആ പ്രതിബന്ധത്തെ തകർക്കുവാനുള്ള മാർഗ്ഗം ആരായുക. അങ്ങനെയെങ്കിൽ സൗഭാഗ്യം ചൊരിയപ്പെടും.

  English summary

  daily-horoscope-8-6-2028

  Know your daily horoscope and plan your day accordingly.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more