For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (4-8-2018 - ശനി)

|

മാറ്റങ്ങൾ അനുകൂലമായോ പ്രതികൂലമായോ നമ്മിൽ വന്നുചേരുന്നു. അനുയോജ്യമായ പ്രതിവിധികൾ അവയ്ക്കുവേണ്ടി കണ്ടെത്തുക എന്നത് സമാധാനവും സന്തോഷവും കൈവരിക്കാൻ സഹായിക്കുന്നു.4-8-2018 ലെ ദിവസഫലം വായിക്കൂ.

ജ്യോതിഷപ്രവചനങ്ങളിലൂടെ വേണ്ടുന്ന മാറ്റങ്ങൾ ജീവിതത്തിൽ മുൻകൂട്ടി കൊണ്ടുവരുവാനുള്ള പ്രാപ്തി നാം നേടിയെടുക്കുന്നു. ഗ്രഹാധിപന്മാർ ഓരോ രാശിയിലും ഇന്നത്തെ ദിവസം എന്താണ് കരുതിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

 മേടം

മേടം

ഉന്‌മേഷഭരിതമായ ഒരു ദിനമായി തോന്നുന്നില്ലായിരിക്കാം. മാത്രമല്ല ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ വളരെയധികം വിഷമം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, നിരാശയ്ക്ക് ഇടംകൊടുക്കരുത്. നിശ്ചയദാർഢ്യവും ഉദ്ദേശ്യശുദ്ധിയും മുറുകെപ്പിടിച്ച് നിലകൊള്ളുക.

വികാരവിചാരങ്ങൾ ശരിയായ ചിന്താധാരയുടെ മാർഗ്ഗത്തിൽനിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിക്കാം. എങ്കിലും പിൻമാറാതിരിക്കുക. തിരിച്ചടികൾ ഉണ്ടാകുന്നുവെങ്കിൽ, ബൗദ്ധികമായ പ്രവർത്തനശൈലിയിൽ അവയെ പരിഹരിച്ചാലും. വിജയത്തിന്റെ അവസരങ്ങളാണ് മുന്നിൽ നിലകൊള്ളുന്നത്.

 ഇടവം

ഇടവം

ഇന്നത്തെ ദിവസം അത്ര സുഖകരമായി തോന്നുവാൻ സാധ്യതയില്ല. മാനസ്സികവിക്ഷോഭവും, ആശങ്കകളും ഇന്നത്തെ ദിവസത്തിന്റെ സംഭാവനയായി ചിലപ്പോൾ വന്നുനിറയാം. നല്ല പ്രകൃതക്കാരായി കാണപ്പെടാത്തവരോടും സാഹോദര്യ മനോഭാവമില്ലാത്ത ആളുകളോടും ശണ്ഠകൂടാൻ മുതിരരുത്. ആരോഗ്യകരമായ ചില ബന്ധങ്ങൾ വിച്ഛേദിക്കപ്പടുവാൻ അത് കാരണമാകാം.

താങ്കളുടെ മനോനില നിമിഷങ്ങൾതോറും മാറിക്കൊണ്ടേയിരിക്കും. പങ്കാളിയിൽനിന്ന് അസ്വസ്ഥത അനുഭവപ്പെടാമെങ്കിലും സംയമനം പാലിക്കുന്നത് നല്ല നിലനില്പിന് അനിവാര്യമാണ്. സുദൃഢമായ മാനസ്സികാവസ്ഥയിൽ നിലകൊണ്ടാലും. പ്രക്ഷുബ്ദമായ മാനസ്സികാവസ്ഥയെ അല്പമൊന്ന് നിയന്ത്രിക്കുന്നത് നന്നായിരിക്കും.

 മിഥുനം

മിഥുനം

ശോഭനമായ ഒരു ദിവസത്തിന്റെ തുടക്കമാണ് കാണുന്നത്. മനസ്സുനിറയെ സന്തോഷം അലയടിക്കുകയാകാം. അതുപോലെ ഉല്ലാസകരവും ആഘോഷസമാനവുമായ സംരംഭങ്ങൾ താങ്കളുടെ മാർഗ്ഗമദ്ധ്യേ നിലകൊള്ളുന്നു. എങ്കിലും അവയിൽനിന്നൊക്കെ പിഴുതുമാറ്റപ്പെടാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കുടുംബത്തോടും സുഹൃത്തുക്കളോടും ചേർന്ന് ഇന്നത്തെ ദിവസം ചിലവഴിക്കാം. സാധാരണയെന്നതിൽനിന്നും വ്യത്യസ്തമായി വീട്ടുകാര്യങ്ങളിലുള്ള അവഗണനയിൽനിന്ന് വിട്ടകന്ന് ഉല്ലാസയാത്രയ്‌ക്കോ, മറ്റ് ആഘോഷങ്ങൾക്കോവേണ്ടി തീരുമാനങ്ങളെടുക്കാം.

 കർക്കിടകം

കർക്കിടകം

വളരെ മെച്ചമാർന്നതും പ്രസരിപ്പുള്ളതുമായ ഒരു മാനസ്സികാവസ്ഥയായിരിക്കാം ഗ്രഹാധിപന്മാരിൽനിന്നും താങ്കൾക്ക് പകർന്നുകിട്ടിയിരിക്കുന്നത്. എങ്കിലും വികാരവിചാരങ്ങൾക്ക് അമിതമായി അടിപ്പെടാതിരിക്കുവാനും, ഒന്നിലും അമിതാവേശം കൈക്കൊള്ളാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെയെങ്കിൽ ഇപ്പോൾ കാണുന്ന അന്തരീക്ഷം വളരെ സങ്കീർണ്ണമായ സംഭവങ്ങളിലേക്ക് വഴിതെളിക്കാം. ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും പ്രത്യേകമായ ശ്രദ്ധ കൈവരിക്കേണ്ട സമയമാണിത്. മാറ്റങ്ങളെ ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ചാലും. അമിതഭക്ഷണം ഒരു സംഭാവ്യതയായി നിലകൊള്ളുന്നു.

 ചിങ്ങം

ചിങ്ങം

ജീവിതകാലത്തോളം നിലകൊള്ളുന്ന ഒരു ത്വരയാണ് വിജ്ഞാനത്തിനുവേണ്ടിയുള്ള താങ്കളുടെ അഭിലാഷവും അഭിനിവേശവും. ജ്ഞാനസമ്പാദനം താങ്കൾ ഇഷ്ടപ്പെടുന്നു. അതിനെ പകർന്നുനൽകുന്നതിലും അതുപോലെയുള്ള പ്രധാന്യം കാണുന്നു. അദ്ധ്യാപനത്തിലൂടെ കുട്ടികൾ എത്രത്തോളം ബൗദ്ധികനിലവാരം ഉള്ളവരാണെന്നും, അതേസമയം എത്രത്തോളം നിരാശിതരാണെന്നും ഇന്നത്തെ ദിവസം താങ്കൾക്ക് കാണുവാനാകും.

അവർക്ക് സമയം നൽകിയാലും. ക്രമേണ ഉന്നതിയിലേക്ക് അവർ നീങ്ങുന്നത് കാണുവാനാകും. ചില പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെടുവാനുള്ള നല്ലൊരു സമയംകൂടിയാണ് ഇതെന്ന് അറിഞ്ഞാലും.

 കന്നി

കന്നി

വളരെ കാലമായി അനുവർത്തിക്കുകയും നടത്തിപ്പോരുകയും ചെയ്തിരുന്ന വിഷയങ്ങളുടെ പാരിതോഷികം ഇന്ന് താങ്കൾക്ക് ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുവാൻ താങ്കൾ ഇഷ്ടപ്പെടുന്നു.

എന്നാൽ മറ്റുള്ളവരുടെ ആജ്ഞകളെ അനുവർത്തിക്കുക താങ്കളെ സംബന്ധിച്ച് വളരെ വൈഷമ്യമുളവാക്കുന്ന കാര്യമായിരിക്കാം. എങ്കിലും പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഞാനെന്ന ഭാവത്തെ വെടിഞ്ഞ് സൗമ്യമായും ശാന്തമായും നിലകൊള്ളുവാനാണ്‌. പുതിയ അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിലേക്ക് വന്നണയുന്നു.

 തുലാം

തുലാം

സൗന്ദര്യബോധത്തെ പരിപോഷിപ്പിക്കുന്ന ഒരു ദിവസമായിരിക്കാം. സ്വന്തം മനോഹാരിതയേയും ബാഹ്യരൂപത്തെയും സംബന്ധിച്ച് വലിയ ഉത്കണ്ഠ കൈക്കൊള്ളുവാനുള്ള സാധ്യത കാണുന്നുണ്ട്.

ബ്യൂട്ടീ പാർലറുകൾ സന്ദർശിക്കുകയോ വിലയേറിയ സൗന്ദര്യസംവർദ്ധകങ്ങൾ വാങ്ങുകയോ ചെയ്യാം. ബാഹ്യരൂപത്തിന് മാറ്റുകൂട്ടുവാൻ വസ്ത്രധാരണത്തിലും അതിയായ ശ്രദ്ധ കൈക്കൊള്ളാം. ഇന്നത്തെ ചിലവുകൾ താങ്കൾക്ക് പ്രയോജനകരമായിക്കും എന്നാണ് പ്രവചനങ്ങളിൽ കാണുന്നത്.

 വൃശ്ചികം

വൃശ്ചികം

മറ്റൊരു വിരസമായ ദിവസം എന്ന് താങ്കൾക്ക് തോന്നുമായിരിക്കാം. കാരണം ആവേശകരമായ ഒന്നുംതന്നെ മുന്നിൽ നിലകൊള്ളുന്നില്ല എന്ന തോന്നൽ ഉടലെടുത്തിരിക്കുന്നു.

എങ്കിലും ജീവിതത്തിന് അല്പം എരിവും പുളിയും നൽകുവാൻ പാകത്തിലുള്ള എന്തെങ്കിലും പ്രവർത്തികളിൽ ഇടപെട്ടാലും. ഗ്രഹാധിപന്മാരുടെ മനോഭാവത്തിൽ എപ്പോഴാണ് മാറ്റമുണ്ടാകുന്നത് എന്നകാര്യം താങ്കൾക്ക് സംവേദിക്കാൻ കഴിയണമെന്നില്ല. ചിലപ്പോൾ സ്വയം ആവേശത്തിന് വിധേയമാകാം. സജീവമായ പ്രത്യാശ നിലനിറുത്തിയാലും.

 ധനു

ധനു

ക്ലേശിക്കാതെ നേട്ടങ്ങളില്ല എന്നതാണ് നിലകൊള്ളുന്ന യാഥാർത്ഥ്യം. അത്യധികം കൂലങ്കഷമായ സാഹചര്യങ്ങളിലൂടെ താങ്കൾ കടന്നുപോകുകയാണെങ്കിൽ, മാത്രമല്ല തൊഴിലിൽ അത്യധികം കഠിനമായാണ് പ്രവർത്തിക്കുകയും ചെയ്യുന്നതെങ്കിൽ, ലഭിക്കാൻ പോകുന്ന പാരിതോഷികങ്ങൾ വളരെ വശ്യമാണ്.

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒത്തുകൂടിയാലും. ഒരുമിച്ചുചേർന്ന് ധാരാളം രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ നിങ്ങൾക്ക് ഉണ്ടായിരിക്കാം.

 മകരം

മകരം

ഭരമേല്പിക്കപ്പെട്ട കർത്തവ്യങ്ങൾകൊണ്ടും ധാരാളം പദ്ധതികൾകൊണ്ടും താങ്കളുടെ ഇരുകരങ്ങളും നിറഞ്ഞിരിക്കുന്നു. കഴിയുന്നതും വേഗത്തിൽ അവയെ പൂർത്തീകരിച്ചാലും.

തുടർന്ന് ദിവസത്തിൽ അവശേഷിക്കുന്ന സമയം മനസ്സിന് നവോന്‌മേഷം പകർന്നുനൽകാൻ ശ്രമിച്ചാലും. ജീവിതത്തിലെ എല്ലാ തലങ്ങളിലും നിലകൊള്ളുന്ന ആളുകളുമായുള്ള സംഭാഷണം താങ്കളുടെ വിജ്ഞാന ചക്രവാളത്തെ വിപുലമാക്കാം. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്ത് മനസ്സിനെ പിരിമുറുക്കത്തിൽനിന്നും സ്വതന്ത്രമാക്കിയാലും.

 കുംഭം

കുംഭം

കാര്യങ്ങൾ മാറ്റമില്ലാതെ തുടരുകയാണെങ്കിലും, താങ്കളെ നിരാശപ്പെടുത്താൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. പയ്യെത്തിന്നാൽ പനയും തിന്നാം എന്ന ചൊല്ലിനെ അക്ഷരാർത്ഥത്തിലുള്ള അതിന്റെ ആശയത്തിൽത്തന്നെ പ്രായോഗികതലത്തിൽ താങ്കൾ കാണുന്നു.

സ്വന്തം മാർഗ്ഗത്തിലേക്ക് വന്നണയുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താൻ താങ്കൾക്കാകും. അങ്ങനെ മുന്നിലേക്ക് താങ്കൾ വിജയപൂർവ്വം സഞ്ചരിക്കും. സാമ്പത്തിക കാര്യങ്ങളിൽ തികച്ചും സ്ഥായിയായ അടിസ്ഥാനം ഇന്ന് കാണുവാനാകും.

 മീനം

മീനം

താങ്കളുടെ ക്ഷമയും കഴിവുകളും പ്രത്യേകമായ വിചാരണയിലാണ്. മാത്രമല്ല കൈക്കൊള്ളുന്ന പ്രവർത്തനമേഖലകളിൽ അവയെല്ലാം ഇന്ന് പരിശോധിക്കപ്പെടുകയും ചെയ്യും.

വളരെ ലളിതവും സാധാരണവുമായ ലക്ഷ്യങ്ങൾ നേടുവാൻ ബുദ്ധിമുട്ടുള്ളതായി തോന്നാം. മാത്രമല്ല ഗണനീയമായ അളവിന് പ്രയത്‌നം അവയെ പൂർത്തീകരിക്കാൻ വേണ്ടിവരാം. ഗ്രഹാധിപന്മാരുടെ അനഭിലഷണീയമായ നിലപാടുകൾ സൂചിപ്പിക്കുന്നത് നിലകൊള്ളുന്ന വിഷമതകളിൽ വീണ്ടും ചുവടുവയ്‌ക്കേണ്ടെങ്കിൽ, മനസ്സിലുള്ള സന്ദേഹങ്ങളെ ദൂരീകരിച്ചാലും.

English summary

daily-horoscope-4-8-2018

Know your daily fortune according to your zodiac sign ,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more