For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (31-5-2018 - വ്യാഴം)

  |

  സർവ്വതിലും മാറ്റങ്ങളെ അനുനിമിഷം പകർന്നുനൽകിക്കൊണ്ട് കാലം ഭാവിയിലേക്കുള്ള അതിന്റെ അനന്തപ്രയാണത്തിൽത്തന്നെ നിലകൊള്ളുന്നു. അടുത്ത മാറ്റങ്ങൾ എന്താണെന്ന് അറിയുക സന്തോഷവും ആശ്വാസവും നൽകുന്ന കാര്യമാണ്.

  ശാസ്ത്രീയ ജ്യോതിഷപ്രവചനങ്ങൾ അതിനുള്ള സാദ്ധ്യതയെ വെളിവാക്കുന്നതോടൊപ്പം, പ്രതികൂലമായ പല മാറ്റങ്ങളെയും ജീവിതത്തിൽ അനുകൂലമാക്കിത്തീർക്കുവാനുള്ള പാതയൊരുക്കുകയും ചെയ്യുന്നു.

   മേടം

  മേടം

  അല്പം അസ്വസ്ഥത ഇന്ന് അനുഭവപ്പെടാം. കാരണം എന്തോ രൂപപ്പെട്ടുവരുന്നു, പക്ഷേ അതിനെ നേടുവാൻ കഴിയുന്നില്ല. ഈ ഊർജ്ജം പാലത്തിനുമുകളിൽ നിൽക്കുമ്പോൾ ചുവട്ടിൽക്കൂടി നദി ഒഴുകുന്നതുപോലെയാണ്. ജലം പ്രേരണ ചെലുത്തുന്നു, എങ്കിലും അതിലേക്ക് ചാടുവാനുള്ള ധൈര്യം സംഭരിക്കുവാൻ താങ്കൾക്ക് കഴിയുന്നില്ല.

  എല്ലാറ്റിന്റെയും ഭാഗമാണെന്ന് ചിന്തിക്കാൻ ശ്രമിക്കരുത്. ചിലപ്പോൾ താങ്കളുടെ വിധി പാലത്തിന്റെ അപ്പുറത്തായിരിക്കും നിലകൊള്ളുന്നത്.

  ഇടവം

  ഇടവം

  രാവിലെ ഉണർന്നെണീറ്റ് പുതപ്പുകൾക്കുള്ളിൽ ഒതുങ്ങി ചുരുണ്ടുകൂടുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഒറ്റയ്ക്കല്ല എന്ന് മനസ്സിലാക്കുക. വളരെ ഊഷ്മളമായി അനുഭവപ്പെടുന്ന പകലിൽ താങ്കളെ ദുർബലപ്പെടുത്തുവാനാകുന്ന എന്തോ ഉണ്ട്.

  പിന്തുണ ലഭിക്കും എന്നുള്ള ആളുകളുടെ ചുറ്റും കൂടുവാൻ ശ്രമിക്കുക. മൂർച്ചയേറിയ വാക്കുകൾ സാധാരണ എന്നതിനേക്കാൾ കൂടുതലായി മുറിപ്പെടുത്തുവാൻ സാദ്ധ്യതയുള്ളതുകൊണ്ട്, പകൽ മുഴുവൻ കിടക്കയിൽത്തന്നെ ചുരുണ്ടുകൂടിയാലോ എന്ന് താങ്കളെക്കൊണ്ട് അത് ചിന്തിപ്പിക്കാം.

   മിഥുനം

  മിഥുനം

  ആകാശവീഥിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി താങ്കൾക്ക് തോന്നാം. വിശാല ഭൂദൃശ്യങ്ങൾക്കുമീതെ വട്ടമിട്ടുപറക്കുന്ന ഒരു പക്ഷിയെപ്പോലെയാണ്‌ എന്നതായിരിക്കാം കാരണം.

  ഇങ്ങനെ പറക്കുമ്പോൾ, താങ്കളുടെ നല്ല പങ്കാളി നിലനിൽക്കുവാൻ അവന്റെ അല്ലെങ്കിൽ അവളുടെ ഏറ്റവും നല്ല പരിശ്രമം കൈക്കൊള്ളുകയാണ്. നേരെയല്ല പറക്കുന്നതെങ്കിൽ, വഴിതെറ്റി ചിന്താക്കുഴപ്പത്തിലാകുകയും, തിരികെയുള്ള മാർഗ്ഗം കണ്ടെത്താൻ വിഷമിക്കുകയും ചെയ്യും. പാദങ്ങൾ തറയിലൂന്നി സഹ പങ്കാളിയോടൊപ്പം നിലകൊള്ളുവാൻ ശ്രമിക്കുക.

   കർക്കിടകം

  കർക്കിടകം

  ഊർജ്ജമെല്ലാം തിരികെ വന്നതുപോലെ താങ്കൾക്കിന്ന് അനുഭവപ്പെടാം. പലപ്പോഴും, സ്വയം നൂറുശതമാനമാണ് എന്ന തോന്നൽ ഉണ്ടാകുന്നില്ലെങ്കിൽ, വീടുവിട്ടുപോകാൻ താങ്കൾ വിസമ്മതിക്കും. ഇന്ന് വളരെ മെച്ചമായിട്ടാണ് അനുഭവപ്പെടുന്നത്.

  അതുകൊണ്ട് ലോകത്തെ ഏറ്റെടുക്കാൻ താങ്കൾ തയ്യാറാണ്. താങ്കളുടെ പ്രവർത്തനങ്ങൾക്ക് അനുസൃതമായിത്തന്നെ വികാരവിചാരങ്ങളും നിലകൊള്ളുന്നു. മാത്രമല്ല കാര്യങ്ങൾ വളരെയധികം സുതാര്യമായി തോന്നുന്നു. കൈക്കൊള്ളേണ്ട മാർഗ്ഗമേതാണെന്ന് താങ്കൾക്കറിയാം. ആ പാത ഇപ്പോൾ വളരെ വ്യക്തവുമാണ്.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ വെകിളിപിടിച്ച രീതിയിലുള്ള വ്യക്തിത്വം ഇന്ന് പ്രശംസിക്കപ്പെടാൻ പോകുകയാണ്. അധികം താമസിയാതെതന്നെ അത് ഉണ്ടാകും. ചിത്രത്തിൽ ഗൗരവം കടന്നുവരുന്നതിനുള്ള ഇടംകൊടുക്കുക.

  ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇരുൾമൂടിയ അവ്യക്തമായ ഒരു വികാരം നിലകൊള്ളുന്നു. ഉത്തരം അറിയില്ലെങ്കിലും അറിയാമെന്ന് താങ്കൾ നടിക്കുകയാണെങ്കിൽ, ചുറ്റുമുള്ള ആളുകളെ ചിന്താക്കുഴപ്പത്തിലാക്കുവാനേ അതുകൊണ്ട് കഴിയുകയുള്ളൂ.

   കന്നി

  കന്നി

  വളരെ സുഖകരമായി ഇന്ന് തോന്നാം. താങ്കളുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ഭാഗം ആന്തരിക സമാധാനമാണെന്നുള്ള കാര്യം ഓർമ്മിച്ചുകൊള്ളുക. ചിന്താശക്തികൊണ്ടും ജീവിതത്തിൽ ഇപ്പോൾ എവിടെയാണെന്നുള്ള അവലോകനത്തിലൂടെയും അതിനെ നേടിയെടുക്കുവാനാകും.

  ഭൗതികമായ വസ്തുക്കളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കരുത്. പകരം, താങ്കളുടെ വൈകാരികനിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരും ഈ രീതി അവലംബിക്കട്ടെ.

   തുലാം

  തുലാം

  ഉത്തരങ്ങൾ കണ്ടെത്താൻ ഇന്ന് ബുദ്ധിമുട്ടായിരിക്കും. എല്ലാവരുടെയും തല മേഘപാളികൾക്കും മുകളിൽ ഉയർന്ന് നിലകൊള്ളുന്നതുകൊണ്ട് അതിനുകുറുകെ താങ്കളുടെ സ്ഥാനം കണ്ടെത്തുക വിഷമകരമായിരിക്കാം. താങ്കളുടെ ശിരസ്സും അവിടേയ്ക്ക് ഒരു യാത്ര വയ്ക്കുകയാണെങ്കിൽ അത്ഭുതപ്പെടരുത്.

  യാഥാർത്ഥ്യത്തിലേക്ക് തിരികെ വരുവാൻ നിർബന്ധിക്കുന്നതിനുപകരം അതിന് കൂടുതൽ ശക്തികൊടുക്കുക. വ്യത്യസ്തമായ ഒരു വീക്ഷണത്തിൽനിന്നുകൊണ്ട് കാര്യങ്ങളെ പരിശോധിക്കുക.

   വൃശ്ചികം

  വൃശ്ചികം

  ഇത് താങ്കളുടെ ദിവസമാണ്. ഉപദേശങ്ങൾ ആരായുന്നതിനും പിന്തുണ ലഭിക്കുന്നതിനുമായി ആളുകൾ താങ്കളുടെ അടുത്തേക്ക് ആകർഷിക്കപ്പെടുന്നതായി കാണുവാനാകും. സ്വന്തം കരുതലുകളെ കുറച്ചിട്ട് താങ്കൾ വിശ്വസിക്കുന്ന കാര്യങ്ങളെ കൂടുതൽ തുറന്ന മനസ്സോടെ സ്വീകരിക്കുവാൻ അവർ തല്പരരാണ്.

  സംഭാഷണങ്ങൾ കൂടുതലായും ആത്മീയവിഷയങ്ങളിലേക്ക് നയിക്കാം. മാത്രമല്ല ജീവിതത്തെക്കുറിച്ചുള്ള അർത്ഥം മറ്റുള്ളവർക്ക് താങ്കളിന്ന് പറഞ്ഞുകൊടുക്കും. താങ്കൾ ചിന്തിക്കുന്ന കാര്യങ്ങളെ കേൾക്കുവാൻ താല്പര്യമുള്ള വലിയൊരു പ്രേക്ഷകവൃന്ദത്തെ ലഭിക്കുവാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്.

   ധനു

  ധനു

  അധികമായുള്ള ജാഗ്രത കൈക്കൊള്ളേണ്ട ദിവസമാണിന്ന്. കാറിന്റെ ചക്രം തിരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മനശ്ശക്തി വീണ്ടെടുക്കപ്പെട്ടവനും ശാന്തനുമാണ് താങ്കളെന്ന് ഉറപ്പുണ്ടായിരിക്കണം. മോട്ടോർസൈക്കിൾ സവാരി ചെയ്യുന്നയാളാണെങ്കിൽ ഹെൽമറ്റ് കരുതാൻ മറക്കേണ്ട.

  ഈ സമയത്ത് വരാൻ സാദ്ധ്യതയുള്ള പ്രബലമായ വികാരവിചാരങ്ങൾ വളരെ ശക്തവും അല്പം അക്രമാസക്തവുമായ ശാരീരിക പ്രതികരണത്തെ ത്വരിപ്പിക്കുവാനുള്ള പ്രവണത കാണുന്നുണ്ട്. അത്തരം താല്പര്യങ്ങളിൽ വളരെ കരുതലുണ്ടായിരിക്കണം.

   മകരം

  മകരം

  സത്യമാണെന്ന് താങ്കൾക്ക് അറിയാമെങ്കിലും ആരോടെങ്കിലും വളരെ നിഷ്‌കപടമായി എന്തെങ്കിലും സമ്മതിച്ചുകൊടുക്കേണ്ടതില്ല. താങ്കൾക്കും താങ്കളുടെ വളരെ അടുത്ത പ്രിയപ്പെട്ട ഒരാളിനോ അതുമല്ലെങ്കിൽ കുടുംബാംഗത്തിനോ ഇടയിൽ രൂപപ്പെട്ട എന്തോ ഒരു തടസ്സത്തെ പിന്നിലൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് സംഭാവ്യമാണ്.

  ഇങ്ങനെതന്നെ പെരുമാറുവാൻ താങ്കൾ നിർബന്ധിതനാകുകയാണെങ്കിൽ, ആ ബന്ധത്തിൽ എന്തിനാണ് പിന്നെയും നിലകൊള്ളുന്നതെന്ന് ആദ്യമേതന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു.

   കുംഭം

  കുംഭം

  ചെസ് കളിയിലെന്നപോലെ താങ്കളുടെ അടുത്ത നീക്കത്തിലും വളരെ സൂക്ഷ്മമായി ചിന്തിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എതിരാളി അടുത്ത നീക്കത്തിനായി വളരെയധികം സമയം എടുക്കുകയായിരിക്കാം. അത് താങ്കളെ അക്ഷമനാക്കുന്നു. അതിന്റെ ഫലമായി, സ്വന്തം തീരുമാനങ്ങൾ വളരെ ഝടുതിയിൽ കൈക്കൊള്ളുവാൻ പ്രേരിതനാകാം.

  ആവശ്യമുള്ളിടത്തോളം സമയം എടുത്തുകൊള്ളുക. താങ്കൾക്കുമുന്നേ രണ്ടോ മൂന്നോ നീക്കങ്ങളെക്കുറിച്ച് താങ്കളുടെ എതിരാളി ചിന്തിക്കുകയായിരിക്കാം. അതിനാൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് നിലകൊള്ളുക.

   മീനം

  മീനം

  സ്വന്തം തോടുപൊട്ടിച്ച് പുറത്തേക്ക് വരുക. താങ്കളുടെ വികാരവിചാരങ്ങളെക്കുറിച്ച് ആളുകൾക്ക് നല്ല ബോധമുണ്ടെന്ന് ശ്രദ്ധിക്കുക. കാരണം അവർ ഇന്ന് കൂടുതൽ വികാരാധീനരാണ്.

  പരമ്പരാഗതമായ രീതികൾക്കപ്പുറം ഇതുവരെ സംസാരിച്ചിട്ടില്ലാത്ത വഴികളിലൂടെ സംഭാഷണങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. ധാരാളം വാക്കുകൾ നോട്ടംകൊണ്ടോ, കൺചിമ്മിയോ, നീണ്ട ആശ്ലേഷത്തിലൂടെയോ പകർന്നുനൽകപ്പെടാം. താങ്കൾ അവരെ ശ്രദ്ധിക്കുകയാണെന്ന് അവർ അറിയട്ടെ.

  English summary

  daily-horoscope-31-5-2018

  Know your daily fortune according to your zodiac sign , plan your day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more