For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (30-4-2018 - തിങ്കൾ)

  |

  അറിയപ്പെടുന്നതിൽ ഏറ്റവും വിശേഷപ്പെട്ട സൃഷ്ടിയാണ് മനുഷ്യൻ. അത്രത്തോളംതന്നെ പ്രാധാന്യം അവന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിലകൊള്ളുന്നു. കൃത്യമായി ഒരിടത്തും സ്ഥിരം പ്രതിഷ്ഠിയ്ക്കപ്പെടാതെ അനന്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഗതിയ്‌ക്കൊപ്പം മനുഷ്യൻ എന്നുമാത്രമല്ല, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും പ്രയാണം ചെയ്യുന്നു. ഈ അനന്തപ്രയാണം അതിനാനുപാതികമായ മാറ്റങ്ങളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

  ഓരോ നിമിഷാർദ്ധത്തിലും പൂർണ്ണമായും പുതിയ വ്യക്തിത്വങ്ങളായി നിലകൊള്ളുന്ന നാം അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു. ജ്യോതിഷപ്രവചനങ്ങൾ സമയത്തിന്റെ ഓരോ പടവുകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ നമുക്ക് വെളിവാക്കിത്തരുന്നു. അത്തരത്തിലുള്ള ഇന്നത്തെ ദിവസഫലത്തെയാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

  (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  താങ്കൾക്ക് യോജിപ്പില്ലാത്ത ഒരു ക്ഷണത്തെ സ്വീകരിക്കുവാൻ ആരെങ്കിലും താങ്കളിൽ ചെലുത്തുന്ന സമ്മർദ്ദത്തിന് വഴങ്ങിക്കൊടുക്കരുത്. താങ്കൾക്ക് സഹകരണമനോഭാവം ഇല്ലാത്തതുകൊണ്ടല്ല, എന്നാൽ താങ്കൾ സാമൂഹിക ക്രമീകരണങ്ങളിൽ വളരെ നന്നായി ഇടപെടുന്ന വ്യക്തിതന്നെയാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസരം താങ്കൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നതല്ല. അതിനാൽ താങ്കളുടെ സഹജവാസനയെ ആശ്രയിക്കുക. ആ വ്യക്തി താങ്കളെ കൂടുതലായി നിർബന്ധിക്കുകയാണെങ്കിൽ, താങ്കൾക്ക് അനുഭവപ്പെടുന്നത് എന്താണെന്ന് ആ വ്യക്തിയ്ക്ക് വിശദീകരിച്ചുകൊടുക്കുകയും, ആ വിഷയം കൂടുതൽ ചർച്ചചെയ്യുവാൻവേണ്ടും യോജിച്ചതല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുക. വരാനിരിക്കുന്ന വൈഷമ്യത്തെ അങ്ങനെ ഒഴിവാക്കുക.

  ഇടവം

  ഇടവം

  (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  താങ്കൾക്ക് എന്തോ ഒരു പദ്ധതിയുണ്ട്. വളരെ ബൗദ്ധികമായ ഒന്നായിരിക്കാം അത്. ചിലപ്പോൾ അതൊരു വിഡ്ഢിത്തവും ആകാം. അത് വളരെ ആവേശകരവും പല തരത്തിലും അത്യധികം പ്രതിഫലാത്മകവുമായിരിക്കാം. പ്രവേശനകവാടത്തിൽനിന്നും ചാടിപ്പുറപ്പെടാനും മറ്റുള്ളവരുമായി ആ പദ്ധതിയെ പങ്കിടുവാനും താങ്കൾ വെമ്പൽകൊണ്ട് നിലകൊള്ളുകയാണ്. മിക്കവാറും മറ്റ് കക്ഷികളിൽനിന്നും സഹായത്തെ സമാഹരിക്കുവാനുള്ള പ്രത്യാശയിലായിരിക്കാം. എന്താണ് നേടിയതെന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ കുറച്ച് സമയം കണ്ടെത്തുക. വളരെ ശോഭനവും വിസ്മയാവഹവുമായിരിക്കാം അത്. എങ്കിലും ഒരു പുനരവലോകനം കൂടുതൽ പ്രയോജനപ്രദമാകും.

  മിഥുനം

  മിഥുനം

  (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  വേഗത്തിൽ ചുറുചുറുക്കോടെ ഉത്തരവാദിത്തങ്ങളെ കണ്ടറിഞ്ഞ് നീങ്ങുന്നത് മറ്റുള്ളവരിൽ വിസ്മയം ജനിപ്പിക്കാം. വളരെയധികം കാര്യങ്ങൾ മറ്റാരെക്കാളും നന്നായി ചെറിയ സമയത്തിനുള്ളിൽ ചെയ്യുവാൻ താങ്കൾക്ക് കഴിയും. അതുകൊണ്ടാണ് മറ്റുള്ളവർ ചിന്തിക്കുകപോലും ചെയ്യാത്ത ഭഗീരഥപ്രയത്‌നങ്ങൾ താങ്കൾ ഏറ്റെടുക്കുന്നത്. പക്ഷേ ഇന്ന് ഒരു പദ്ധതിയെ വിലകുറച്ചുകാണുകയാൽ അത് വളരെ ലളിതമായി തോന്നാം. എന്നാൽ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ സമയം അത് കൈക്കൊള്ളാം. മാത്രമല്ല താങ്കളുടെ നിയന്ത്രണത്തിൻകീഴിൽ ഇല്ലാത്ത മറ്റ് വിഭവങ്ങളും അതിന് ആവശ്യമായിവരാം. വളരെയധികം കാര്യങ്ങൾ ഇപ്പോൾ ഒരുമിച്ച് ചെയ്യുവാൻ ശ്രമിക്കുന്നത് പരാജയമായിമാറാം. മുന്നിലേക്ക് ചുവടുവച്ച് വേഗം നീങ്ങുക.

   കർക്കിടകം

  കർക്കിടകം

  (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  താങ്കൾ വളരെയധികം കർമ്മനിരതനാണ്. എല്ലാ മേഖലകളിലും താങ്കളുടെ പ്രാഗത്ഭ്യം വ്യാപിച്ച് നിലകൊള്ളുന്നു. വളരെ തികഞ്ഞ വാഗ്മിയുംകൂടിയായ താങ്കളുടെ പ്രവർത്തനവേഗം മറ്റുള്ളവരെ അത്ഭുതപ്പെടുത്തുമെന്ന് മാത്രമല്ല, താങ്കളുടെ പുരോഗതിയിൽ അവർ അസൂയാലുക്കളാകുകയും ചെയ്യാം. മുടങ്ങിക്കിടക്കുന്ന എല്ലാ ഉദ്യമങ്ങളും ഇപ്പോൾ ഫലഭൂയിഷ്ടമാകുവാൻ പോകുകയാണ്. പക്ഷേ, താങ്കൾ അല്പം ജാഗരൂകനായിരിക്കണം എന്ന് ഗ്രഹനിലയിൽ കാണുന്നു. അശ്രദ്ധമായോ, അപകടകരമായ രീതിയിലോ ഒന്നും ചെയ്യുവാൻ തുനിയാതിരിക്കുന്നത് ഉചിതമായിരിക്കും. ചിലപ്പോൾ ഒരു തൊഴിൽമാറ്റം താങ്കൾക്ക് ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. എന്തായാലും താങ്കളുടെ മാർഗ്ഗത്തിൽ എത്തിച്ചേരുന്ന അവസരങ്ങളെ സ്വീകരിക്കുക. അത് നല്ലൊരു തുടക്കത്തിനാണെന്ന് തിരിച്ചറിയുക.

  ചിങ്ങം

  ചിങ്ങം

  (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  എന്തെങ്കിലും വ്യത്യാസങ്ങൾ ഉള്ളതായി താങ്കൾക്ക് തോന്നുന്നുണ്ടോ? ഇന്ന് പ്രഭാതത്തിൽ ഉണർന്നതുമുതൽ, താങ്കളുടെ അർദ്ധമണ്ഡലത്തിലൂടെ ഒരുദിവസം മുൻപുപോലും ഇല്ലാതിരുന്ന സാദ്ധ്യതകൾ നീങ്ങുന്നത് കാണുന്നുണ്ടോ? ഒരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കാം. താങ്കളിപ്പോൾ വളരെയധികം ചിന്താക്കുഴപ്പത്തിലാകാം. ഒരുപക്ഷേ അതൊരു വ്യക്തിയായിരിക്കുമോ? അതുമല്ലെങ്കിൽ, ഒരു പുതിയ സാഹസികതയോ, എന്തെങ്കിലും തരത്തിലുള്ള ആവേശകരമായ പുതിയ സാദ്ധ്യതയായിരിക്കുമോ? എന്തായാലും അത് സംഭാവ്യമാണെന്ന് താങ്കൾക്കിപ്പോൾ തോന്നാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ കാണപ്പെടുന്ന വിചിത്ര സംഭവങ്ങൾ അല്പസ്വല്പം പ്രതികൂലമായിട്ടാണ് കാണപ്പെടുന്നതെങ്കിലും, പ്രത്യാശയിൽ നിലകൊള്ളുക. അവയെല്ലാം യാഥാർത്ഥ്യത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് വിശ്വസിച്ചാലും.

  കന്നി

  കന്നി

  (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  ആരെങ്കിലും താങ്കളെ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുകയാണ്. ഒരുപക്ഷേ അവർക്ക് കഴിയാവുന്നതെല്ലാം ചെയ്തുനോക്കുകയാണ്. എന്തിനെന്നാൽ സുഖകരമായ താങ്കളുടെ മേഖലയിൽനിന്നും പുറത്തുചാടിക്കുവാനാണ്. താങ്കൾക്ക് അത്ര പരിചയമൊന്നുമില്ലാത്ത ഒരു പ്രയത്‌നത്തിൽ താങ്കൾ പങ്കാളിയാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതാണിതിന്റെ പ്രധാന കാരണം. വളരെയധികം ഉല്ലാസവും, പ്രതിഫലവുമൊക്കെ വാഗ്ദാനങ്ങളിൽ കാണുവാനാകും. അതിൽനിന്നും ഏറ്റവും മെച്ചമായത് തിരഞ്ഞെടുക്കുവാനുള്ള മനോനിലയിൽ ആയിരിക്കുവാൻ ശ്രമിക്കുക.

  തുലാം

  തുലാം

  (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  ഇന്ന് ഉണ്ടാകാൻ പോകുന്ന വിചിത്രസംഭവങ്ങൾ താങ്കളെ അത്ഭുതത്താൽ തലചൊറിയുവാൻ ഇടയാക്കും. ഉദാഹരണത്തിന്, താങ്കൾ സ്ഥിരമായി താക്കോൽ വയ്ക്കുന്ന സ്ഥലത്ത് അത് ഉണ്ടായിരിക്കില്ല എന്നതുപോലെയാകാം. വാതിൽപൊളിച്ച് അകത്തുകടന്നിട്ട് നേരത്തേ നോക്കിയ സ്ഥാനത്ത് വീണ്ടും വന്നുനോക്കുമ്പോൾ താക്കോൽ അവിടെയിരിക്കുന്നു! താങ്കൾക്ക് സംഭവിച്ചത് കൃത്യമായും ഇങ്ങനെ അല്ലായെങ്കിലും, മറ്റേതെങ്കിലും തരത്തിലുള്ള വിചിത്ര സംഭവമായിരിക്കാം ഉണ്ടാകുന്നത്. പ്രപഞ്ചം താങ്കൾക്ക് എന്തെങ്കിലും സന്ദേശം നൽകുവാൻ പോകുന്നതാണോ, അതോ എന്തെങ്കിലും അതിഭൗതികമായത് സംഭവിക്കുകയാണോ? അങ്ങനെ എന്തെങ്കിലുമാകാം. ഉണ്ടാകുന്ന ലക്ഷണങ്ങളെയെല്ലാം നന്നായി ശ്രദ്ധിക്കുക. താങ്കളുടെ മാർഗ്ഗത്തിൽ പ്രയോജനപ്രദമായ ഒരു സന്ദേശം നിലകൊള്ളുകയാണ്.

  വൃശ്ചികം

  വൃശ്ചികം

  (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  താങ്കളുടെ സമ്പൂർണ്ണമായ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരെങ്കിലും ഇന്ന് എന്തെങ്കിലും താങ്കളുമായി പങ്കിടാം. സ്തുത്യർഹവും പ്രശംസനീയവുമായ അവലോകനം താങ്കളിൽനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ടാകാം. എന്തായാലും, താങ്കൾ ഒട്ടുംതന്നെ അതിനെ അംഗീകരിക്കുകയില്ല. താങ്കൾ ഇഷ്ടപ്പെടും എന്ന് അവർ വിചാരിക്കുന്ന കാര്യത്തിന് പ്രതികൂലമായ ഒരു വിലയിരുത്തലായിരിക്കും താങ്കൾ നടത്തുന്നത്. അങ്ങനെയെങ്കിൽ, താങ്കൾ താങ്കളുടെ ചിന്തകളെ നിയന്ത്രിക്കേണ്ടതുണ്ട്. മാത്രമല്ല, എല്ലാ തരത്തിലും താങ്കൾ സംയമനം പാലിക്കേണ്ടതും ആവശ്യമാണ്. കാണുന്നതിനെയൊന്നും വളരെ നിശിതമായി നിരൂപിക്കേണ്ടതില്ല. പ്രയോജനപ്രദമായ രീതിയിൽ താങ്കൾക്ക് അതിനെ നിരൂപിക്കാം. അങ്ങനെ പ്രത്യാശയും പ്രോത്സാഹനവും അവർക്ക് നൽകുക.

  ധനു

  ധനു

  (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  താങ്കളിൽ ഒരു രഹസ്യം നിലകൊള്ളുന്നു. പ്രകടിപ്പിക്കുവാൻവേണ്ടും സജ്ജമാകാത്ത ഒരു ആശയമായിരിക്കാം അത്. ഈ പ്രശ്‌നത്തിനുമുകളിൽ കുമിളപൊന്തുന്നതുപോലെ വികാരങ്ങളാൽ താങ്കൾ ഇളകിക്കൊണ്ടിരിക്കുകയാണ് എന്നതാണ് താങ്കളുടെ പ്രശ്‌നം. താങ്കൾക്കിപ്പോൾ അതിനെ ആവിഷ്‌കരിക്കുവാൻ ഒരു സ്ഥാനം ആവശ്യമാണ്. അക്കാര്യത്തിൽ വളരെ ജാഗരൂകനായിരിക്കണം. താങ്കൾ പ്രകടിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ള വികാരങ്ങളാൽ താങ്കൾ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് അധീനനാക്കപ്പെടാം. താങ്കളിലെ ഊർജ്ജത്തെ വിനിയോഗിക്കുവാൻ മറ്റെന്തെങ്കിലും മാർഗ്ഗം കണ്ടെത്തുക. താങ്കളുടെ രഹസ്യങ്ങൾ വെളിവാക്കുവാൻ ഇനി അധികസമയം കാത്തിരിക്കേണ്ടതില്ല. അനുയോജ്യമായ സമയം ആഗതമാകുകയാണ്.

  മകരം

  മകരം

  (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന ദൃഢവിശ്വാസമുള്ള ഒരു വ്യക്തിയാണ് താങ്കൾ. പക്ഷേ അവയ്ക്ക് പ്രായോഗികമായ ഉറവിടമായിരിക്കണം ഉണ്ടാകേണ്ടത്. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ, ഭ്രമാത്മകമായ സാദ്ധ്യതകളിൽ വിശ്വസിക്കേണ്ട ഒരാളല്ല താങ്കൾ. നല്ല ഭാവനാശക്തിയുള്ള വ്യക്തിയാണ് താങ്കൾ. മാത്രമല്ല വളരെ വിനയാന്വിതനുമാണ്. സ്വന്തം നിയന്ത്രണങ്ങൾ കാരണമായി ഭൂമിയോളം താഴ്മയുള്ളവനും, സ്വയം കെട്ടപ്പെട്ടവനും, സ്വന്തം നിയമങ്ങളാൽ പിന്നിലേക്ക് വലിക്കപ്പെടുന്നവനുമാണ് താങ്കളെന്ന് ചിലർ പറയാം. ഇന്ന് താങ്കൾക്ക് ഒരാശയം ഉണ്ടാകാം. അതും ഭ്രമാത്മകതയുടെ ലോകത്തിന് യോജിച്ചതായിരിക്കാം. ഒരുപടികൂടി മുന്നിലേക്ക് നീങ്ങുക, വീണ്ടും നീങ്ങുക. അതിനെ സാദ്ധ്യമാക്കുവാനുള്ള മാർഗ്ഗം താങ്കൾക്ക് കാണുവാൻ കഴിയും.

  കുംഭം

  കുംഭം

  (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  താങ്കൾക്ക് പരിഹരിക്കാൻ കഴിയുമായിരുന്നില്ല എന്ന ഒരു പ്രശ്‌നത്തെ ഈ പ്രഭാതം പരിഹരിക്കാൻ പോകുകയാണ്. അത്യധികമായി താങ്കളിൽ മങ്ങിക്കത്തി നിലകൊണ്ടിരുന്ന ഒരു വെല്ലുവിളിയെ സംബന്ധിക്കുന്ന ചിന്തകൾ കാരണമായി അടുത്തകാലത്ത് താങ്കൾ വളരെയധികം വിഷാദിക്കുന്നുണ്ടായിരുന്നിരിക്കാം. എങ്കിലും താങ്കൾ പിടിച്ചുനിന്നു. പക്ഷേ മറ്റുള്ളവർ ആരുംതന്നെ താങ്കൾ വിഷമിക്കുകയാണെന്ന് അറിഞ്ഞതേയില്ല. താങ്കളുടെ പ്രശ്‌നങ്ങളെ താങ്കളിൽത്തന്നെ ഒതുക്കിനിറുത്തുക എന്നത് താങ്കളുടെ ഒരു സ്വഭാവസവിശേഷതയാണ്. ഇപ്പോൾ ഒരു മാറ്റം ഉണ്ടായിരിക്കുന്നു. താങ്കൾക്ക് പ്രത്യാശതോന്നാം. ആ പ്രത്യാശയെ മനസ്സിൽ പോഷിപ്പിക്കുക.

  മീനം

  മീനം

  (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  പ്രത്യേകമായ ഒരു ഇടപാടിനെ സമ്മതിക്കുകയാണെങ്കിൽ താങ്കൾക്ക് എന്തോ വെറുതെ ലഭിക്കുവാൻ പോകുകയാണെന്ന് ആരോ താങ്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. പക്ഷേ, വെറുതെ എന്തെങ്കിലും ലഭിക്കുക എന്നത് അത്യപൂർവ്വമായ കാര്യമാണ്. ഈ വ്യക്തി വളരെ നല്ല വാചകക്കസർത്തിനും പ്രേരണാശക്തിയ്ക്കും പ്രാപ്തനാണ്. താങ്കളാണെങ്കിൽ നല്ലൊരു കഥകേട്ടാൽ മയങ്ങി വീഴുകയും ചെയ്യും. കാരണം, എല്ലാവരിലുമുള്ള നല്ലതിനെ താങ്കൾ വളരെയേറെ വിശ്വസിക്കുന്നു, മാത്രമല്ല സ്വയം ഒരു സത്യസന്ധനായിരിക്കുകയും ചെയ്യുന്നു. അതിനാൽ മറ്റുള്ളവർ ചതിയരാണെന്ന് താങ്കൾക്ക് അനുഭവപ്പെടുന്നതേയില്ല. മുന്നിലേക്ക് വളരെ സൂക്ഷിച്ച് അടിവച്ചുനീങ്ങുക. അവിടെ വിലപിടിപ്പുള്ള എന്തെങ്കിലും ഉണ്ടായിരിക്കും. പക്ഷെ, എല്ലായ്‌പ്പോഴും അവ കാണുന്നതുപോലെതന്നെ ആയിരിക്കണമെന്നില്ല.

  English summary

  Daily Horoscope

  Know your fortune of the day according to your zodiac sign . Plan your day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more