For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (29-4-2018 - ഞായർ)

  |

  അനന്തമായ സമയ ഇടവേളകളിൽ ബ്രഹ്മാണ്ഡത്തിലെ ഒരോ അംശവും അതിവേഗം ഭാവിയിലേക്ക് ഗമിച്ചുകൊണ്ടിരിക്കുന്നു. ഈ അനന്തതയിൽ ഓരോന്നും ഓരോ നിമിഷത്തിലും നിലകൊള്ളുന്ന സ്ഥാനവും ഈ അനന്തധാരയിൽ എവിടെയോ ആണ്. എങ്കിലും ഓരോ സ്ഥാനവും നിശ്ചിതമായ, എന്നാൽ മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുന്നു. സർവ്വ ചരാചരങ്ങൾക്കും ബാധകമായ ഈ മാറ്റങ്ങളെ സമയത്തിന്റെ ഓരോ പടവുകളിലും കണ്ടെത്തുകയാണ് ജ്യോതിഷ പ്രവചനങ്ങൾ ചെയ്യുന്നത്.

  അവയെ മുൻകൂട്ടി അറിയുവാൻ ശ്രമിക്കുന്നത് മനസ്സിനും ശരീരത്തിനും ആശ്വാസവും ആനന്ദവുമാണ്. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടി ശാസ്ത്രീയമായി നൽകപ്പെട്ടിരിക്കുന്ന അത്തരം ജ്യോതിഷപ്രവചനങ്ങളാണ് ചുവടെ നൽകിയിരിക്കുന്ന ഇന്നത്തെ ദിവസഫലം.

   മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  ഈയിടെയായി അല്പസ്വല്പം വിഷമതകളിലൂടെയാണ് ദിവസങ്ങൾ കടന്നുപോയതെങ്കിലും, ഇന്നിപ്പോൾ വളരെ ഗുണകരമായിട്ടാണ് താങ്കളുടെ പക്ഷത്തിൽ കാര്യങ്ങൾ നിലകൊള്ളുത്. അവയൊന്നും പൂർണ്ണമായും തയ്യാറെടുത്തിട്ടില്ലെങ്കിലും, പ്രകടമാകുവാനുള്ള ഏറ്റവും വിശിഷ്ടമായ അവസരങ്ങൾകാത്ത് നിലകൊള്ളുകയാണ്. വളരെ പരുക്കമായ കാലാവസ്ഥയെയാണ് കുറച്ചധികമായി എതിരിട്ടുകൊണ്ടിരുന്നതെങ്കിലും, ഈ ചിന്തയെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നതിൽ കഴമ്പില്ല. നിലനിൽക്കുന്ന പ്രശ്‌നങ്ങൾ താങ്കൾക്ക് കൈകാര്യംചെയ്യാൻ കഴിയാത്തവയല്ല. താങ്കളുടെമുന്നിൽ അധികകാലം പിടിച്ചുനിൽക്കാൻ ഇവയ്‌ക്കൊന്നും കഴിയുകയില്ല എന്ന് തിരിച്ചറിയുകയാണെങ്കിൽ, ആ തിരിച്ചറിവ് താങ്കൾക്ക് വളരെയധികം ആശ്വാസം നൽകും. പ്രതീക്ഷാനിർഭരവും ക്രിയാത്മകവുമായ ചിന്തയിലേക്ക് ശ്രദ്ധയെ തിരിച്ചുവിട്ടാലും.

   ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  താങ്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഒരു പരിതഃസ്ഥിതിയിൽ ചെറിയൊരു മാറ്റമുണ്ടാകാൻ പോകുന്നതായി താങ്കൾക്ക് അനുഭവപ്പെടുന്നുണ്ടാകാം. ഇത് താങ്കളിൽ വിഷമതകൾ ചിലപ്പോൾ കൊണ്ടുവാരാം. മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കാത്ത മാറ്റങ്ങൾ ഉണ്ടാകുന്നത് പൊതുവെ താങ്കൾ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ കാരണം. പക്ഷേ, ആശങ്കയുടെ ആവശ്യം യാതൊന്നുംതന്നെയില്ല. ഇപ്പോൾ ഉണ്ടാകാൻ പോകുന്ന മാറ്റത്തെ സ്വാഗതം ചെയ്യുകയാണെങ്കിൽ, അതിനെ കൂടുതൽ മനസ്സിലാക്കുകയും, താങ്കളുടെ സൗഭാഗ്യത്തിന്റെ മുന്നോടിയാണ് അതെന്ന് കണ്ടെത്തുകയും ചെയ്യും. ആശങ്കയിൽനിന്നും ഉല്ലാസകരമായ പ്രത്യാശകളിലേക്ക് പ്രതീക്ഷകളെ നയിച്ചാലും.

   മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  താങ്കളിപ്പോൾ വൈകാരികമായി തകർന്നും ഭംഗുരമായും കാണപ്പെടാം. താങ്കൾ ചെയ്ത എന്തിനെയെങ്കിലും ആരെങ്കിലും നിരാകരിക്കുന്നതുകൊണ്ടായിരിക്കാം അങ്ങനെ ഉണ്ടാകാൻ കാരണം. ഒരുപക്ഷേ ഇതിനെക്കുറിച്ചുള്ള വ്യക്തമായ അറിവ് താങ്കൾക്ക് ഉണ്ടാകണമെന്നില്ല, അതുമല്ലെങ്കിൽ ഇങ്ങനെ വിശ്വസിക്കുവാൻ വേണ്ടുന്ന ഒരു പ്രവർത്തനവും താങ്കളെ അതിലേക്ക് നയിച്ചുകൊണ്ട് പോയിട്ടുണ്ടായിരിക്കുകയുമില്ല. ഇതെല്ലാം പൂർണ്ണമായും താങ്കളുടെ സ്വന്തം സൃഷ്ടികളാണ്. ഈ അവസരം ഉണ്ടായിരിക്കുന്നതുതന്നെ നിരാകരണങ്ങളുടെ മുന്നിൽ ശക്തമായ നിലപാടുകളെടുത്ത് നിലകൊള്ളുവാനും, ശരിയാണെന്ന് താങ്കൾക്ക് തോന്നുന്ന കാര്യങ്ങളിൽ പിടിച്ചുനിൽക്കുവാനുമാണ്. കാര്യങ്ങളെ സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുക.

   കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  മറ്റുള്ളവർക്ക് വിശ്വസിക്കാൻ കഴിയാത്തതോ എത്തപ്പെടാൻ കഴിയാത്തതോ ആയ വിദൂരസ്ഥിതമായ ആശയങ്ങളെ കൊണ്ടുവന്ന് ദാർശനികരായ ആളുകൾ പലപ്പോഴും പരിഹാസ്യരായി മാറാറുണ്ട്. വർണ്ണാഭവും സർഗ്ഗാത്മകവുമായ ഭാവനകൾ ഉള്ള ആളുകൾ ദാർശനികരാണ്, കാരണം മറ്റുള്ളവരെക്കാൾ മുമ്പേ അവർക്ക് കാര്യങ്ങൾ കാണുവാൻ കഴിയും, അതിനാൽ അവർ ഭാവിയിലെ കാര്യങ്ങൾ കാണുന്നു. താങ്കളുടെ ഏതോ ഒരു ആശയം ഇപ്പോൾ വളരെ നിശിതമായ നിരൂപണത്തിന് വിധേയമായിരിക്കുകയാണ്. പക്ഷേ, മുന്നിലേക്കുള്ള പ്രയാണത്തെ തടയുവാൻ ഇതിനെ അനുവദിക്കരുത്. ധാരാളം കാര്യങ്ങളുമായി താങ്കൾക്ക് ഇടപെടേണ്ടതുണ്ട്. എന്തായാലും ഒടുവിൽ താങ്കൾ മൂല്യനിർണ്ണയം ചെയ്യപ്പെടും. ചിരിക്കുവാനുള്ള അവകാശം ഒടുവിൽ താങ്കൾക്കായിരിക്കും.

   ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ഒരു ആശയത്തെ മനസ്സിൽ ഉദ്ദീപിപ്പിക്കുന്നതിനായി ആരെങ്കിലും താങ്കളെ സമീപിക്കാം. വിഷയങ്ങളിൽ താങ്കൾക്ക് എത്രത്തോളം അപഗ്രഥനചാതുര്യം ഉണ്ടെന്ന് ഈ വ്യക്തിയ്ക്ക് അറിയാം. മാത്രമല്ല ഉജ്ജ്വലമായ സാധ്യതകളെ ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി താങ്കളിലെ സർഗ്ഗാത്മകവൈഭവം അപഗ്രഥനത്തെ എങ്ങനെ വിശകലനം ചെയ്യുമെന്നും അയാൾക്കറിയാം. ഈ വ്യക്തിയുടെ ഉയർന്ന പ്രതീക്ഷകൾ താങ്കളിൽ അമിതമായ ആത്മാവബോധം സൃഷ്ടിക്കപ്പെടാൻ ഇടകൊടുക്കരുത്. താങ്കൾക്ക് കഴിയുന്ന ഏറ്റവും മെച്ചമായത് ചെയ്യുവാൻവേണ്ടിമാത്രമേ അയാളുടെ വിശ്വാസങ്ങളെ കണക്കാക്കാവൂ. ഈ വ്യക്തിയ്ക്കും വളരെ സജീവവും, പ്രജ്ജ്വലവുമായ ഒരു മനസ്സുണ്ട്. മസ്തിഷ്‌കോദ്ദീപനത്തിൽ ഒരുമിച്ച് ഇടപെടുവാൻ കഴിയുന്നത് വളരെ വിനോദാത്മകവും ആവേശകരവുമാണ്.

   കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  വളരെ വേദനാത്മകമായ ഒരു ഓർമ്മയെ താങ്കളിപ്പോൾ മനസ്സിൽ വഹിച്ചിരിക്കുകയാണ്. പശ്ചാത്താപവും കുറ്റബോധവും അനുഭവപ്പെടാൻപോന്ന നോവുകൾ ഇതിലുണ്ടായിരിക്കാം. താങ്കളിൽനിന്നും നിസ്സാരമായി ഇതിനെ ഓടിച്ചുകളയുവാൻ കഴിയുകയില്ല. കാരണം താങ്കൾ അതിനപ്പുറം ശ്രമിച്ചുകഴിഞ്ഞതാണ്. എങ്കിലും ഇത്തരം വിഷയങ്ങളുടെ വേദനാജനകമായ വശങ്ങളിൽ നിലകൊള്ളുന്നത് ഒരു പരിഹാരമല്ല. ശ്രമിക്കുകയാണെങ്കിൽ, വേദനാത്മകമായ ആ അനുഭവത്തെ ഉണർവ്വും പ്രത്യാശയുമായി മാറ്റുവാൻ താങ്കൾക്ക് കഴിയും. ഈ അവസ്ഥയിൽ നിലകൊള്ളേണ്ട സമയം ഇതിനോടകം കഴിഞ്ഞിരിക്കുന്നു. ഇനി മുന്നോട്ടുള്ള പ്രയാണത്തിന്റെ സമയമാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ അഭികാമ്യം.

   തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  താങ്കളുടെ അന്തഃകരണം എന്തോ മന്ത്രിക്കുകയാണ്. ഒരുപക്ഷേ, താങ്കൾക്കത് അറിയുവാൻ താല്പര്യമുള്ള വിഷയമായിരിക്കില്ല. അതുകൊണ്ടായിരിക്കാം അല്പം അക്ഷമനായി താങ്കൾ കാണപ്പെടുന്നത്. ധാരാളം ഉത്തരവാദിത്തങ്ങൾ താങ്കളിൽ നിറഞ്ഞുനിൽക്കുന്നു. വളരെയധികം പ്രയത്‌നം അതിനുവേണ്ടി ചിലവാക്കേണ്ടിയിരിക്കുന്നു. എങ്കിലും അത്യധികമായ പ്രാധാന്യം ഒന്നിനും നൽകേണ്ടതില്ല. ജോലിയുടെ സമ്മർദ്ദം താങ്കളെ ക്ഷീണിതനാക്കാനുള്ള സാധ്യത കാണുന്നുണ്ട്. അതിനാൽ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചശേഷംമാത്രം തീരുമാനങ്ങളും പ്രയത്‌നങ്ങളും കൈക്കൊള്ളുക.

   വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  വിഷമംപിടിച്ച ഒരു പരിതഃസ്ഥിതിയെ സ്വയം അഭിമുഖീകരിക്കുകയാണ്. സഹായം ആവശ്യമാണെന്ന് താങ്കൾക്കറിയാം. ഉടനെ ഉണ്ടാകാൻപോകുന്ന ഒരു വെല്ലുവിളിയെ നേരിടുന്നതിനുവേണ്ടി തികച്ചും പ്രാഗത്ഭ്യമുള്ള ആരുടെയെങ്കിലും സഹായം താങ്കൾക്ക് ആവശ്യമാണ്. ശരിയായ കഴിവുകളും നൈപുണ്യവുമുള്ള ആരെയും അറിയില്ല എന്നതാണ് താങ്കളുടെ ഇപ്പോഴുള്ള പ്രശ്‌നം. ഇതൊരു പ്രശ്‌നമേയല്ല. ആവശ്യമായ സഹായം എത്തിച്ചേരുകയാണ്. അതും പരിചയമില്ലാത്ത ഒരു വ്യക്തിയിൽനിന്നാണ് വരുന്നത്. അതായത് താങ്കൾ ഉടൻതന്നെ പരിചയമില്ലാത്ത ഒരു വ്യക്തിയെ കാണാൻ സാധ്യതയുണ്ട്. ഈ വ്യക്തി എത്തിച്ചേരുമ്പോൾ താങ്കളുടെ സ്വാഭാവികമായ മൗനഭാവം കാര്യങ്ങൾ നേടിയെടുക്കുന്നതിൽനിന്ന് താങ്കളെ തടയുവാൻ ഇടകൊടുക്കരുത്.

   ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  സമ്പുഷ്ടമായി തിങ്ങിഞെരുങ്ങി നിൽക്കുന്ന ഏക്കറുകണക്കിന് വൃക്ഷലതാദികളെ ചുട്ടുചാമ്പലാക്കാൻ ഒരു കാട്ടുതീയ്ക്ക് കഴിയും. ഭൂമിയെ ചുട്ടുപൊള്ളിക്കുവാനും പ്രകൃതിദൃശ്യങ്ങളെ കളങ്കപ്പെടുത്തുവാനും ഇതിന് കഴിയും. തികച്ചും അപ്രധാനമെന്ന് തോന്നുന്ന വലിച്ചെറിയപ്പെട്ട വെറുമൊരു സിഗറ്റുകുറ്റിയിൽ നിന്നായിരിക്കാം ഈ പറയുന്ന കുഴപ്പങ്ങളെല്ലാം തുടങ്ങുന്നത്. അതുപോലെ അപ്രധാനമെന്ന് തോന്നുന്ന ദയാരഹിതമായ വാക്കുകൾക്ക് വലിയ ഹാനിയെ വിളിച്ചുവരുത്താൻ കഴിയും. ഈയിടെ വീണ്ടുവിചാരമില്ലാതെ താങ്കളോട് നിർദ്ദയ പദങ്ങൾ ആരോ പ്രയോഗിച്ചിട്ടുണ്ടാകണം. എന്നാൽ, വിനാശപ്രതിരോധത്തിനുവേണ്ടും താങ്കൾ ശക്തനാണ്. അതിനാൽ അത്തരം വാക്കുകൾ ഹാനിയാകുവാൻ വിട്ടുകൊടുക്കരുത്. ഗ്രഹാധിപന്മാർ വളരെയധികം ഊർജ്ജം പ്രദാനംചെയ്തിട്ടുണ്ട്. എല്ലാറ്റിനെയും അവഗണിച്ച് തലയുയർത്തിപ്പിടിച്ച് മുന്നോട്ടുനീങ്ങുക.

   മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  വാദപ്രതിവാദങ്ങളിലും, ലിഖിത ഉടമ്പടികളിലും, വ്യാപാര ഇടപാടുകളിലും വളരെയധികം വിജയം താങ്കൾക്കുണ്ട് എന്നാണ് ഗ്രഹനിലയിൽ കാണുന്നത്. ഇത്തരത്തിൽ എന്തെങ്കിലും പ്രവർത്തനത്തിൽ താങ്കൾ ബന്ധപ്പെട്ടിരിക്കുകയാണ്. പക്ഷേ അതുമായി ബന്ധപ്പെട്ട ആരെയും താങ്കൾ വിശ്വസിക്കേണ്ടതില്ല, അതുമല്ലെങ്കിൽ കാണപ്പെടുന്ന എല്ലാറ്റിലും വിശ്വസിക്കേണ്ടതില്ല. വിഷമിക്കേണ്ട. താങ്കളുടെ ശക്തികൊണ്ടുതന്നെ എല്ലാം ചെയ്യുകയാണങ്കിൽ, താങ്കളും താങ്കൾക്കുവേണ്ടതും ഒടുവിൽ ശുഭകരമായി കലാശിക്കും.

   കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  ആരുമായോ നടത്തേണ്ട ഒരു സംഭാഷണത്തെക്കുറിച്ചാലോചിച്ച് താങ്കൾ ആശങ്കപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യുകയാണ്. താങ്കളെ അറിയാവുന്ന ആളുകൾക്ക് ഇതൊരു അത്ഭുതമായി തോന്നാം. ഒന്നാന്തരമൊരു ആശയവിനിമയക്കാരനാണ് താങ്കൾ. മാത്രമല്ല വളരെ വിഷമംപിടിച്ച കാര്യങ്ങളെപ്പോലും വളരെ സമർത്ഥമായും, വാക്ചാതുര്യത്തിലും ആശയവിനിമയം ചെയ്യുവാനുള്ള കഴിവ് സാധാരണയായി താങ്കൾക്കുണ്ട്. പറയുവാനുള്ള കാര്യം നന്നായി മനസ്സിലാക്കുക. തുടർന്ന് മനസ്സിൽനിന്നും സംസാരിക്കുക. ഈ വ്യക്തിയുമായി കാര്യങ്ങൾ തുറന്ന് സംസാരിക്കുകയാണെങ്കിൽ മാത്രമേ, കാര്യങ്ങൾ എളുപ്പമാകുകയുള്ളൂ എന്ന് താങ്കൾക്ക് അറിയാനാകും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ താങ്കൾക്ക് താങ്കളോടുതന്നെ കൃതജ്ഞതയുണ്ടാകും.

  മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  വളരെ പ്രാവശ്യം സഞ്ചരിച്ചിട്ടുള്ള ഒരു പാതയിൽക്കൂടി നടക്കുകയാണെന്ന് വിചാരിക്കുക. മാർഗ്ഗംനീളേ എല്ലാ വൃക്ഷങ്ങളെയും ശിലാഖണ്ഡങ്ങളെയും താങ്കൾക്ക് നന്നായി അറിയാമായിരിക്കും. പെട്ടെന്ന് എന്തെങ്കിലും ഒന്ന് അപരിചിതമായി കണ്ണിൽപ്പെടുകയാണെന്നിരിക്കട്ടെ. ആ വഴിയിൽ ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ട് അത് വളരെ ഉല്ലാസകരമായി താങ്കൾക്ക് അനുഭവപ്പെടും. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പ്രവചനാതീതമാണ്. ചില നിത്യചര്യകൾക്കിടയിലോ, വ്യക്തികളുമായോ, അതുമല്ലെങ്കിൽ താങ്കൾ പരിചിതമായിരിക്കുന്ന മറ്റെന്തെങ്കിലുമായോ ഇതുപോലെ എന്തോ ഉണ്ടാകാൻ പോകുകയാണ്. അതായത് താങ്കളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള എന്തോ ഒരു വെളിപാട്. മുന്നോട്ടുതന്നെ പോകുക.

  English summary

  Daily-Horoscope-29-4-2018

  Your horoscope is the mirror to your life’s past, present and future. It helps decipher challenges, unlock opportunities and unravel mysteries that is blocking your way to success and peace.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more