For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (24-7-2018 - ചൊവ്വ)

  |

  ഭാവിയിലേക്കുള്ള അനന്തപ്രയാണത്തിൽ ഓരോരോ വൈവിധ്യങ്ങൾ നമ്മുടെ ജീവിതത്തിൽ കാലം പകർന്നുനൽകുന്നു. അവ സാമൂഹികവും, സാമ്പത്തികവും, തൊഴിൽപരവും, സാംസ്‌കാരികവും എന്നുവേണ്ട സമസ്ത മേഖലകളിലും പ്രതിഫലിക്കുന്നു. വരാൻപോകുന്ന ദിനങ്ങൾ അവയ്ക്ക് കൂടുതൽ ദൃഢതയും യാഥാർത്ഥ്യഭാവവും നൽകുന്നു.

  ആ മാറ്റങ്ങളെ പരിഷ്‌കരിച്ച് കൂടുതൽ അർത്ഥവത്താക്കുവാൻ ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു. അങ്ങനെ സന്തോഷവും, സംതൃപ്തിയും, ആശ്വാസവും നാം കൈക്കലാക്കുന്നു. ഇന്നത്തെ ദിവസത്തിനുവേണ്ടി ഗ്രഹാധിപന്മാർ ഓരോ രാശിയിലും സംഭരിച്ചുവച്ചിരിക്കുന്നത് എന്താണെന്ന് നോക്കാം.

   മേടം

  മേടം

  ആരാണ് താങ്കളെ സ്‌നേഹിക്കുന്നത്? എല്ലാവരും പുഞ്ചിരിയോടും ആവേശത്തോടും താങ്കളുടെ സാന്നിദ്ധ്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നത് കാണുമ്പോൾ, എല്ലാവരും ഇഷ്ടപ്പെടുന്നതായി തോന്നുന്നു. അത്തരം ആരാധന രസകരവും ആവേശകരവുമായി തോന്നുന്ന സമയംതന്നെ, ഭയാശങ്ക ഉണർത്തുവാനും അതിന് കഴിയാം.

  അതിനെ നിലനിറുത്തിക്കൊണ്ട് പോകുവാൻ താങ്കൾ ആഗ്രഹിക്കുന്നു, പക്ഷേ എങ്ങനെ? സ്വയം ഒന്ന് കണ്ണോടിക്കുകയും മനോഭാവത്തെ നിയന്ത്രിക്കുകയും ചെയ്യുക. കണ്ടുമുട്ടുന്ന എല്ലാവരിലും ക്രിയാത്മകമായ എന്തെങ്കിലും കാണുവാൻ ശ്രമിക്കുക. ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും ആശങ്കകളിൽ അകപ്പെടുമ്പോഴും പ്രത്യാശയിലും പ്രചോദനത്തിലും നിലകൊള്ളുക. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സവിശേഷമായി നിലകൊള്ളുക. കടന്നുപോയ ദിനങ്ങളിൽ സ്വയം അനുഭവപ്പെട്ടിട്ടില്ലെങ്കിലും, താങ്കൾ സ്‌നേഹയോഗ്യതയുള്ള ഒരു വ്യക്തിയാണ്.

   ഇടവം

  ഇടവം

  വീടിനോടോ അതുപോലെയുള്ള മറ്റെന്തെങ്കിലും നിർമ്മിതിയോടോ ചേർന്ന് വച്ചുപിടിപ്പിച്ചിരിക്കുന്ന വൃക്ഷം അതിന്റെ പരിമിതികളിൽ വളരുന്നു. ഏതോ രീതിയിൽ താങ്കളിപ്പോൾ സ്തംഭിക്കപ്പെട്ടിരിക്കാം. ഒരുപക്ഷേ താങ്കൾക്ക് സ്വീകാര്യമല്ലാത്ത ഒരുനിര നിയന്ത്രണങ്ങളാൽ ആയിരിക്കാമത്. എങ്കിലും ഒരു ദൗത്യം പൂർത്തിയാക്കുന്ന കാര്യം കഴിയില്ല എന്ന് അത് അർത്ഥമാക്കുന്നില്ല.

  താങ്കളുടെ മാർഗ്ഗത്തെ തടസ്സപ്പെടുത്തുന്നത് എന്തുതന്നെയായാലും, അതിൽനിന്ന് മുക്തമാകുവാനുള്ള മാർഗ്ഗം കണ്ടെത്തുക. സർഗ്ഗാത്മകമായ കഴിവുകളുണ്ടെങ്കിൽ, ഒരു പരിമിതി എന്ന് പറയുന്നത് ചിലപ്പോൾ കൂടുതൽ മെച്ചമായ എന്തിലേക്കെങ്കിലും എടുത്തുചാടുന്നതിനുള്ള ഒരു തുടക്കസ്ഥാനമായിക്കും എന്ന് താങ്കൾക്ക് കാണുവാനാകും. സർഗ്ഗാത്മകത താങ്കളെ വഴിനടത്തട്ടെ.

  മിഥുനം

  മിഥുനം

  പുതിയൊരു ശോഭയിൽ താങ്കളെ ആരോ കാണുകയാണ്. അല്ലെങ്കിൽ അധികം വൈകാതെ ആ വ്യക്തി താങ്കളെ അങ്ങനെ കാണും. സാധാരണയിൽനിന്ന് വ്യത്യസ്തമായ എന്തോ താങ്കൾ ചെയ്യുന്നുണ്ട്, അല്ലെങ്കിൽ ഇനി ചെയ്യും. മാത്രമല്ല മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നു.

  എല്ലാവർക്കും ഒരു പ്രത്യേക തരത്തിൽ താങ്കളെ അറിയാം, മാത്രമല്ല ചില പ്രതീക്ഷകളും താങ്കളെ സംബന്ധിച്ച് അവർക്കുണ്ട്. ഈ പുതിയ താല്പര്യം അഥവാ ഉദ്യമം താങ്കളുടെ സാധാരണ മണ്ഡലത്തിനും അപ്പുറത്താണ്. എങ്കിലും അതൊരു നല്ല കാര്യമാണ്. താങ്കളുടെ ഒരു പുതിയ മുഖം പ്രകടമാകുന്നതിൽ ആശങ്കപ്പെടരുത്. ബഹുമുഖ കഴിവുകളുള്ള ഒരു വ്യക്തിയാണ്. പുതുതായി കണ്ടെത്തുന്ന ആഴങ്ങളിലും മാനങ്ങളിലും ഉല്ലസിച്ചുകൊള്ളുക. മറ്റുള്ളവരും അതിനെ ഇഷ്ടപ്പെടും.

   കർക്കിടകം

  കർക്കിടകം

  വളരെ മുമ്പുണ്ടായ ഒരു തർക്കത്തെയോ പരിഹരിക്കപ്പെടാത്ത ഏതോ പ്രശ്‌നത്തെയോ സംബന്ധിക്കുന്ന പശ്ചാത്താപത്തിന്റെ മനോവ്യഥ താങ്കളിൽ നിലകൊള്ളുകയായിരിക്കാം. ആ പ്രശ്‌നത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള അവസരം ഇന്ന് താങ്കൾക്കുണ്ടാകാം.

  അത് പഴയ യഥാർത്ഥ കക്ഷിയുമായിട്ടല്ലെങ്കിലും, ആ പരിതഃസ്ഥിതിയെപ്പറ്റി ഉൾക്കാഴ്ചയും ബൗദ്ധികമായ നിലപാടുമുള്ള മറ്റാരെങ്കിലുമായിട്ട് ആയിരിക്കാം. ആ വിഷയം കുറച്ചുകാലമായി താങ്കളെ ആകെ അസ്വസ്ഥമാക്കുകയാണ്. അതിനാൽ ആ വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാനുള്ള അവസരം വളരെ പ്രയോജനപ്രദമായിരിക്കും. അതിനെപ്പറ്റി സംസാരിക്കുന്നത് വലിയ വ്യക്തതയുണ്ടാക്കുകയും, പരിസമാപ്തി നൽകുകയും ചെയ്യും. അതിനുവേണ്ടി ഇന്ന് പ്രവർത്തിക്കാം.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ പുഞ്ചിരി വളരെ സാംക്രമികമാണ്. മാത്രമല്ല താങ്കൾ പുറപ്പെടുവിക്കുന്ന നല്ല മനോഭാവങ്ങൾ എല്ലാവരും നല്ലൊരു മാനസ്സികാവസ്ഥയിൽ ചുറ്റിലും നിലകൊള്ളുന്നതിന് കാരണമാകുകയും ചെയ്യുന്നു. സന്തോഷകരമായ ഈ മാനസ്സികാവസ്ഥയിലേക്ക് വഴുതിവീണത് എങ്ങനെയെന്ന് അറിയില്ലായിരിക്കാം.

  എങ്കിലും താങ്കൾക്കത് നന്നായി യോജിക്കുന്നുണ്ട്. എന്താണ് ഇതിലേക്ക് നയിച്ചതെന്ന് ചിന്തിക്കുകയും, അതിനെ അങ്ങനെ നിലനിറുത്താൻ ശ്രമിക്കുകയും ചെയ്യുക. അങ്ങനെതന്നെ എപ്പോഴും അനുഭവപ്പെടുകയാണെങ്കിൽ മാസ്മരികതകൾ സംഭവിപ്പിക്കാൻ താങ്കൾക്ക് കഴിയും. ആവേശമുള്ള സമയത്ത് ശ്രമിക്കുകയാണെങ്കിൽ, സന്തോഷത്തിൽ നിലനിന്നുപോകുവാൻ കഴിയുന്ന മാർഗ്ഗത്തെ വാർത്തെടുക്കുവാൻ കഴിയും.

   കന്നി

  കന്നി

  കന്നിരാശിയിൽ പിറന്ന ഭൂരിഭാഗം ആളുകളുടെയും ധനവുമായുള്ള ബന്ധം വളരെ വലിയ പരിഗണനയും നിയന്ത്രണവുമുള്ള ഒന്നാണ്. മിക്കവാറും താങ്കൾ ധൂർത്തടിക്കുന്ന ഒരു വ്യക്തിയല്ല. പ്രത്യേകിച്ചും, ഏറ്റക്കുറച്ചിൽ നിലകൊള്ളുന്ന സാമ്പത്തികതയിൽ അതൊരു നല്ല കാര്യവുമാണ്.

  എങ്കിലും, കൂടുതൽ സ്വയം ലാളിക്കുന്ന ഒരു ജീവിതത്തിലേക്ക് നയിക്കുവാൻ അതിന് കഴിയും. വളരെ ഞരുങ്ങിയ ഒരു സാമ്പത്തികഘട്ടത്തിലാണ് ഇപ്പോൾ നിലകൊള്ളുന്നതെങ്കിലും, സ്വയം പരിചരിക്കുന്നതിനുവേണ്ടിയുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ ഇനിയും കഴിയും. അങ്ങനെ എന്തെങ്കിലും നേടുവാൻ ഇപ്പോൾ ശ്രമിക്കുക. വലിയൊരു പ്രവർത്തനം അതിനുവേണ്ടി വേണമെന്നില്ല. ചെറിയൊരു താല്പര്യത്തിന് താങ്കളുടെ ദിവസത്തിന്റെ ഭാവത്തെ മാറ്റുവാൻ കഴിയും.

   തുലാം

  തുലാം

  ഒരു കുരുക്കുപോലെ ജീവിതത്തിൽ നിലകൊള്ളുന്ന എന്തിൽനിന്നോ വേർപെട്ടുമാറുന്നതിനുള്ള ഉൾപ്രേരണ താങ്കൾക്കിന്ന് അനുഭവപ്പെടാം. അത് തൊഴിൽ, ബന്ധം എന്നുതുടങ്ങി രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിക്കുന്നതുപോലെയുള്ള എന്തുവേണമോ ആകാം. വിഷാദമൂകതയോ പ്രത്യാശാരാഹിത്യമോ തോന്നുമ്പോഴായിരിക്കാം ആ ഉൾപ്രേരണ വന്നിട്ടുണ്ടാകുക.

  എങ്കിലും ആരായുവാൻ മോശപ്പെട്ട ഒരു കാര്യമല്ലത്. സാദ്ധ്യമായ ഒരു മാറ്റത്തിൽ കൂടുതൽ മെച്ചമായ ഉൾക്കാഴ്ച നൽകുന്ന എന്തെങ്കിലും താൽക്കാലികമായി ചെയ്യുകയാണെങ്കിൽ, അതിനുവേണ്ടി നിലകൊണ്ടാലും. മാറ്റത്തിനുവേണ്ടിയുള്ള ആ ആഗ്രഹം മൂല്യമുള്ളതാണെന്ന് താങ്കൾക്ക് കാണുവാനാകും. വാസ്തവത്തിൽ താങ്കൾക്ക് തികച്ചും അനുയോജ്യമായ ഒരു കാര്യം തന്നെയാണത്.

   വൃശ്ചികം

  വൃശ്ചികം

  വളരെയധികം ചിന്തകൾ ഇപ്പോൾ താങ്കളുടെ മനസ്സിൽ ഉണ്ടായിരിക്കാം. എന്നാൽ അവയിൽ ഏറിയകൂറും വിഷയങ്ങളെ ബാഹ്യതലത്തിൽ മാത്രമേ കാണുന്നുള്ളൂ. കാല്പനികമായ ഒരു സുഖം അനുഭവപ്പെടുന്നുണ്ടായിരിക്കാം. എങ്കിലും, ഭാവിജീവിതത്തിൽ ഉപയോഗപ്രദമാകാവുന്ന ഒന്നല്ല ഇപ്പോൾ കാണുന്ന കാല്പനിക ലോകം.

  കാര്യങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും, കാലത്തിന്റെ ഗതിയ്‌ക്കൊപ്പം ഒഴുകിനീങ്ങുന്ന പ്രകൃതം താങ്കളുടെ സവിശേഷതയാണ്. എന്നാൽ ഇന്നത്തെ ദിവസം കാര്യങ്ങൾ വിപരീത ദിശയിൽ ചിലിക്കുന്നതുപോലെ തോന്നാം. എങ്കിലും, താങ്കളുടെ ദിശയിലേക്ക് ഏതാനും അവസരങ്ങൾ എത്തിച്ചേരുന്നു. പകിട്ടില്ലാതെ വന്നണയുന്ന അവസരങ്ങളെ അറിയാൻ ചിലപ്പോൾ കഴിയാതെ പോകാം. അതിനാൽ അവയെ കണ്ടെത്തുവാൻ ബോധപൂർവ്വം ആരായുകയും, നേട്ടങ്ങളെ സ്വായത്തമാക്കുകയും വേണം.

   ധനു

  ധനു

  വസ്തുനിഷ്ഠമായ രീതിയിൽ ഒരു സുഹൃത്തുമായി വൈരുദ്ധ്യങ്ങൾ നിറഞ്ഞ ബന്ധമാണുള്ളതെന്ന് വിചാരിക്കുന്നുണ്ടാകാം. താങ്കൾ യൗക്തികവീക്ഷണമുള്ള വ്യക്തിയാണ്. അങ്ങനെ യൗക്തികമായി ചിന്തിക്കുന്നു. അത് വളരെ ഉചിതമാണെന്ന് സ്വയം കാണുകയും ചെയ്യുന്നു.

  എന്നാൽ വൈകാരികതയാൽ നയിക്കപ്പെടുന്ന ഒരു പരിതഃസ്ഥിതിയിൽ അകപ്പെടുകയാണെങ്കിൽ, പക്ഷപാതരഹിതമായ വീക്ഷണത്തിൽ കാര്യങ്ങളെ കാണുന്നത് ബുദ്ധിമുട്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയിൽനിന്ന് അഭിപ്രായം ആരായുകയാണെങ്കിൽ, കൂടുതൽ വ്യക്തത നൽകുവാൻ കഴിയുന്ന എന്തെങ്കിലും താങ്കൾക്ക് കേൾക്കുവാനാകും. മാത്രമല്ല കാര്യങ്ങളെ കാണുന്നതിനുള്ള കൂടുതൽ ഉചിതമായ രീതികൾ അറിയുവാൻ കഴിയുകയും ചെയ്യും.

   മകരം

  മകരം

  ദേഷ്യഭാവത്തിലുള്ള വാക്കുകളുടെ സഹായം ആരായാതെതന്നെ, പറയുവാനുള്ളത് പ്രകടിപ്പിക്കുവാൻ മതിയായ സ്പഷ്ടത തീർച്ചയായും താങ്കൾക്കുണ്ട്. എങ്കിലും ദേഷ്യപദങ്ങളെ താങ്കളിപ്പോൾ ആവശ്യപ്പെടുകയാണ്. ആദരവിനെ അവഗണിക്കുകയും ദയവില്ലാത്ത എന്തോ പ്രവർത്തിക്കുകയും ചെയ്ത ആർക്കോ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം താങ്കൾക്ക് കൈമാറുവാനുണ്ട്.

  എന്നാൽ ദയവില്ലായ്മയെ ദയവില്ലായ്മകൊണ്ട് എതിരിടുന്നതിൽ ആരും വിജയിക്കുകയില്ല. നേരേ തിരിച്ച് പരിശ്രമിക്കുക. കഴിയുന്നതിന്റെ പരമാവധി ദയവുള്ള വ്യക്തിയാകുകയും, മറ്റേ വ്യക്തി ഏത് സാഹചര്യത്തിൽനിന്നാണ് വരുന്നതെന്ന് തിരിച്ചറിയുകയും ചെയ്യുക. താങ്കളിലെ വൈകാരികഭാവത്തെ കുറയ്ക്കുവാൻ അത് സഹായിക്കും.

   കുംഭം

  കുംഭം

  ആരിൽനിന്നോ ഒരു രഹസ്യം കാത്തുസൂക്ഷിക്കുകയാണോ? അങ്ങനെയെങ്കിൽ, താങ്കളിൽനിന്നല്ലാതെ മറ്റാരിൽനിന്നെങ്കിലും അത് വെളിപ്പെടുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന കുഴപ്പങ്ങളെപ്പറ്റി താങ്കൾക്ക് ബോദ്ധ്യമുണ്ടായിരിക്കാം. അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും, എന്തോ ഒളിച്ചുവച്ചിരിക്കുകയാണ് എന്നൊരു തോന്നൽ സംജാതമാകാം. ഭംഗുരമായ താങ്കളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തെ അത് തകരാറിലാക്കാം.

  വിശേഷപ്പെട്ട ആ സുഹൃത്തിനെ അടുത്ത പ്രാവശ്യം കാണുമ്പോൾ ഏറെക്കുറെ ആകസ്മികമായി അക്കാര്യം വെളിപ്പെടുത്തുകയാണെങ്കിൽ, ഉണ്ടാകും എന്ന് താങ്കൾ ആശങ്കപ്പെടുന്നത് സംഭവിക്കുകയില്ല. അക്കാര്യം തുറന്ന അവസ്ഥയിൽ വെളിവാക്കുന്നത് ചുമന്നുകൊണ്ടിരിക്കുന്ന ഭാരത്തെ ഇറക്കിവയ്ക്കാൻ സഹായിക്കും.

   മീനം

  മീനം

  സ്വയം ഉദ്ദേശിക്കുന്നില്ലെങ്കിലും താങ്കളിലെ സഹജമായ കഴിവുകൾ ആകെ ക്ലേശത്തിലായിരിക്കാം. ജീവിതത്തിലോ സാമീപ്യത്തിലോ നിലകൊള്ളുന്ന ആരുടെയെങ്കിലും മനോഭാവങ്ങളെ താങ്കൾ കണക്കിലെടുക്കുന്നുണ്ടായിരിക്കാം. എന്നാൽ വായിച്ചെടുക്കുന്നത് ആ വ്യക്തിയുടെ വാക്കുകളുമായോ പെരുമാറ്റവുമായോ പൊരുത്തപ്പെടുന്നില്ലായിരിക്കാം.

  അത്യധികം ദീർഘദൃഷ്ടിയുള്ള വ്യക്തിയായതിനാൽ, മാർഗ്ഗത്തിൽനിന്ന് അകലുവാൻ ഇടകൊടുക്കരുത്. വളരെ ക്ലേശകരമാണെങ്കിലും, താങ്കളിൽനിന്നും ആ വ്യക്തി എന്തെങ്കിലും ഒളിക്കുന്നുണ്ടായിരിക്കാം. അത് വിലക്ഷണമായി തോന്നുകയാണെങ്കിൽ, ഒന്നും പറയുവാൻ മുതിരരുത്. എന്നാൽ എന്തെങ്കിലും പ്രോത്സാഹനം ആ വ്യക്തിയ്ക്ക് ആവശ്യമാണെന്ന് കാണുകയാണെങ്കിൽ, അതുമാത്രം ചെയ്യുക.

  English summary

  daily-horoscope-24-7-2018

  Daily horoscope can predict your day according to your month and date of birth,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more