For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (22-8-2018 - ബുധൻ)

|

വ്യത്യസ്തമായ മാറ്റങ്ങളെ അനുഭവേദ്യമാക്കിക്കൊണ്ട് ഓരോ ദിവസവും കടന്നുപോകുന്നു. അനുകൂലതകൾ മാത്രമല്ല അവ പകർന്നുനൽകുന്നത്.

ചില ദിവസങ്ങൾ പ്രതികൂലമായ മാറ്റങ്ങളെയും ജീവിതത്തിൽ നൽകുന്നു. 22-8-2018 ലെ ദിവസഫലം അറിയൂ

 മേടം

മേടം

ജീവിതവൃത്തിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുക, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നിങ്ങനെ നല്ല തിരക്കുണ്ടായിരിക്കാം. തൊഴിൽ കാര്യങ്ങൾ കഴിഞ്ഞശേഷം വിശ്രമം ആവശ്യമായിരിക്കുന്നു.

അതിനുവേണ്ടിയുള്ള സമയം കണ്ടെത്തിയാലും. വിശ്രമവേളകൾക്കായി ഉല്ലാസ യാത്രകൾ ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നുണ്ട്. മനസ്സിന്റെ ഊർജ്ജനില വീണ്ടെടുക്കാൻ അത്തരം യാത്രകൾ സഹായിക്കും. കൂട്ടായ്മകളായി നടത്തപ്പെടുന്ന പദ്ധതികളിൽ ബന്ധപ്പെടുന്നതിലൂടെ കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാകും.

 ഇടവം

ഇടവം

ആനന്ദവും ആവേശവും നിറഞ്ഞ ഒരു ദിവസമായിരിക്കാം. വളരെ രസകരമായി തോന്നുന്നതുകൊണ്ട് സ്വയം വിനോദിക്കുവാനും മറ്റുള്ളവരെ വിനോദിപ്പിക്കുവാനും താല്പര്യമെടുക്കാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും, അവരുമായി സമയം ചിലവഴിക്കുവാനും സാധ്യത കാണുന്നു.

എല്ലാ തരത്തിലുള്ള നേട്ടങ്ങളും താങ്കളുടെ വശത്ത് നിലകൊള്ളുന്നു. ആവേശത്തോടെയുള്ള താങ്കളുടെ പെരുമാറ്റവും ഇടപെടലുകളും ഇന്നത്തെ ദിവസത്തെ അവസ്മരണീയമാക്കും

 മിഥുനം

മിഥുനം

എതിർലിംഗത്തിൽപ്പെട്ട വ്യക്തിയുമായുള്ള താങ്കളുടെ ഇന്നത്തെ ഇടപെടലുകൾ തികച്ചും ക്രിയാത്മകവും ഉല്ലാസകരവുമായിരിക്കും.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് മേലധികാരികളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങൾ ലഭിക്കും. കലാലയ വിദ്യാഭ്യാസത്തെ സംബന്ധിച്ച്, ബുദ്ധിമുട്ടേറിയ വിഷയങ്ങൾ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി വന്നുചേരും.

 കർക്കിടകം

കർക്കിടകം

കാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി കൈയയച്ച് സഹായിക്കുവാനുള്ള സാധ്യത കാണുന്നു.

മനസ്സിന് സുഖവും സന്തോഷവും അങ്ങനെ നേടിയെടുക്കാം. ജോലിയുടെ കാര്യത്തിൽ, ധീരമായ പുതിയ ചുവടുവയ്പുകൾ കൈക്കൊള്ളുന്നതിനുപകരം പതിവ് ചര്യകളിൽത്തന്നെ നിലകൊള്ളുക. സാമ്പത്തിക കാര്യങ്ങളിൽ മികച്ച നേട്ടം ഉണ്ടാക്കിയെടുക്കാൻ കഴിയും.

 ചിങ്ങം

ചിങ്ങം

വിശേഷയാത്രകൾ പുറപ്പെടുവാനുള്ള സാധ്യത കാണുന്നു. തൊഴിൽപരമായ ആവശ്യങ്ങൾക്കുവേണ്ടിയോ, അല്ലെങ്കിൽ സാഹസികത നിറഞ്ഞ ഉല്ലാസയാത്രകൾ കുടുംബത്തോടുചേർന്ന് നടത്തുവാനോ സാധ്യതയുണ്ട്.

തൊഴിൽമേഖലയെ സംബന്ധിച്ച്, മുടങ്ങിക്കിടക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയകരമായ രീതിയിൽ പൂർത്തിയാക്കപ്പെടും. ബന്ധപ്പെട്ട എല്ലാവരുടെയും സംതൃപ്തിയ്ക്ക് അത് കാരണമാകുകയും ചെയ്യും.

 കന്നി

കന്നി

ചെയ്യുവാനുള്ള കാര്യങ്ങളെ സംബന്ധിക്കുന്ന പട്ടികകൾ തയ്യാറാക്കിക്കൊണ്ടായിരിക്കാം താങ്കളുടെ ഇന്നത്തെ ദിവസം തുടങ്ങുന്നത്.

വെറുതെ കുത്തിവരയ്ക്കാതെ യാഥാർത്ഥ്യബോധത്തോടുകൂടി ലക്ഷ്യങ്ങളെ ക്രമീകരിക്കുകയും പ്രാധാന്യമനുസരിച്ച് ഓരോ കാര്യങ്ങൾക്കും പ്രാമുഖ്യം കല്പിക്കുകയും ചെയ്യുക. ചില കാര്യങ്ങൾക്ക് താങ്കളുടെ പ്രത്യേകമായ ശ്രദ്ധ വേണ്ടിയിരിക്കുന്നു.

 തുലാം

തുലാം

സൗഭാഗ്യത്തിന്റേതായ ഒരു ദിവസമാണിന്ന്. വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാം. സാധാരണയെന്നതിൽ കവിഞ്ഞ ആത്മവിശ്വാസവും ആവേശവും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകളായിരിക്കും.

സായാഹനത്തോടുകൂടി പല വിനോദങ്ങളിൽ ഇടപെടുകയും ദിവസത്തെ അവസ്മരണീയമാക്കുകയും ചെയ്യും. കാര്യങ്ങളെല്ലാം യഥാവിധി നടന്നുപോകും എന്നാണ് കാണുന്നത്.

 വൃശ്ചികം

വൃശ്ചികം

സുഹൃത്തുക്കളുമായുള്ള ഇടപെടലുകൾ ഇന്ന് വളരെ സഹായകമായി മാറാം. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാം.

സർഗ്ഗാത്മകമായ പല കഴിവുകളും നൈപുണ്യങ്ങളും നിറഞ്ഞ ഒരു വ്യക്തിത്വമാണ് താങ്കളുടേത്. താങ്കളുടെ കഴിവുകൾക്കുമേൽ എടുത്തുപറയത്തക്ക അംഗീകാരങ്ങളും പ്രശംസകളും ഉണ്ടാകാം. എതിർലിംഗത്തിന്റെ ഇടയിൽ താങ്കളുടെ കീർത്തി ഉയർന്ന് പരിലസിക്കും.

 ധനു

ധനു

പ്രിയപ്പെട്ടവരുടെ ആവശ്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധനൽകും. സുഹൃത്തുക്കളുടെയോ, മറ്റ് ബന്ധുക്കളുടെയോ ആഗമനം പ്രതീക്ഷിക്കാം. അവരുമൊത്തുള്ള മൃഷ്ടാന്നഭോജനങ്ങളും വിനോദങ്ങളും ഇന്നത്തെ ദിവസത്തെ അവിസ്മരണീയമാക്കും എന്നാണ് കാണുന്നത്.

ജീവിത പങ്കാളിയുമായി നല്ല നിലയിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടും. എല്ലാവരുമായും സുഹൃദ്‌സംഭാഷണങ്ങളിൽ ഇടപെടും.

മകരം

മകരം

അസ്വസ്ഥമായ ഒരു മാനസ്സികാവസ്ഥയോടെ ആയിരിക്കാം ചിലപ്പോൾ താങ്കളുടെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. എങ്കിലും തൊഴിൽപരമായ കാര്യങ്ങളിൽ യാതൊരു തടസ്സവും ഉണ്ടാകുകയില്ല. മാത്രമല്ല കൂട്ടാളികളുടെയും മേലധികാരികളുടെയും കണ്ണിൽ സ്തുത്യർഹമായ സേവനമായിരിക്കും താങ്കൾ നടത്തുന്നത്.

ചില സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യഭാവം കൈവരുന്നത് കാണുവാനാകും. അഹങ്കാരം കൈക്കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിജയത്തിന്റെ പടവുകൾ ഓരോന്നായി കയറുവാനുള്ള അവസരമാണ് മുന്നിൽ നിലകൊള്ളുന്നത്.

 കുംഭം

കുംഭം

സ്വപ്നസമാനമായി മനസ്സിൽ നിലകൊള്ളുന്ന ഭവനമോ വാഹനമോ യാഥാർത്ഥ്യത്തിന്റെ പാതയിൽ എത്തിച്ചേരാം. പുതിയ ആസ്തികൾ കൈക്കൊള്ളുവാൻവേണ്ടും ശുഭകരമായ ഒരു സമയമാണിതെന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

വായ്പകൾ തുടങ്ങിയ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ടവർക്ക്, അതാത് മേഖലകളിൽ അനുകൂലതയാണ് കാണുന്നത്. ആവേശകരമായ ഈ ദിവസത്തിന്റെ പരിസമാപ്തിയെന്നവണ്ണം വിശേഷപ്പെട്ട അമ്പലങ്ങൾ സന്ദർശിക്കുവാൻ സാധ്യതയുണ്ട്.

 മീനം

മീനം

സൗഭാഗ്യങ്ങൾ നിറഞ്ഞ ശുഭകരമായ ഒരു ദിവസമാണ് താങ്കളെ കാത്തിരിക്കുന്നത്. ചൊരിയപ്പെടുന്ന ഭാഗ്യം കാരണമായി ജോലികളെല്ലാം കൃത്യസമയത്തുതന്നെ പൂർത്തീകരിക്കാൻ സാധിക്കും. കുടുംബവുമായി ചേർന്ന് നടത്തണമെന്ന് വളരെ കാലമായി ആഗ്രഹിക്കുന്ന അവധിക്കാല ആഘോഷങ്ങൾ ഫലപ്രാപ്തിയിലെത്തുവാനുള്ള സാഹചര്യം ഉണ്ടാകാം.

English summary

daily-horoscope-22-8-2018

What will happen to individuals o each zodiac sign? it is given here
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more