For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (21-7-2018 - ശനി)

  |

  പുതിയ മാറ്റങ്ങളും അനുഭവങ്ങളും വാരിവിതറിക്കൊണ്ട് ഓരോ ദിനങ്ങളും ഭൂതകാല സുഷുപ്തിയിലേക്ക് പോയ്മറയുന്നു.21-7-2018 - ശനിയാഴ്ചയിലെ ദിവസഫലം വായിച്ചറിയൂ.

  ജ്യോതിഷപ്രവചനങ്ങളിലൂടെ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയുകയും കൂടുതൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്യുന്ന നാം ഓരോ ദിനങ്ങളെയും സധൈര്യം പ്രതികരിച്ച് മുന്നോട്ടുപോകുന്നു.

  മേടം

  മേടം

  താങ്കളുടെ ജീവിതത്തിന്റെ ഏതോ മണ്ഡലത്തിൽ ചില വിടവുകൾ നിലകൊള്ളുന്നു. കാര്യങ്ങൾ ശരിയായി പൊരുത്തപ്പെട്ടിട്ടില്ലെന്നോ, അതുമല്ലെങ്കിൽ അവയ്ക്ക്‌ കഴിയുന്ന രീതിയിലോ, വേണ്ടുന്ന രീതിയിലോ അല്ലെന്നോ ഉള്ള തോന്നലുകൾ താങ്കൾ ഇഷ്ടപ്പെടുന്നില്ല.

  അതിനാൽ സ്വീകാര്യമല്ലാത്ത കാര്യങ്ങൾകൊണ്ട് അത്തരം വിടവുകളെ അടയ്ക്കുവാൻ ശ്രമിക്കുകയായിരിക്കാം. അത് താങ്കളുടെ പ്രണയതാല്പര്യങ്ങളിലോ, കൗതുകങ്ങളിലോ താല്പര്യം തോന്നാത്ത സുഹൃത്തുക്കളോ, അർഹിക്കുന്നതിന്റെ അത്രയും പകർന്നുനൽകാൻ കഴിയാത്ത ഇഷ്ടമില്ലാത്ത ജോലിയോ ആയിരിക്കാം. എന്താണ് ശരിക്കും ആഗ്രഹിക്കുന്നതെന്ന് അന്വേഷിക്കുകയാണെങ്കിൽ, മാത്രമല്ല താങ്കളുടെ രണ്ടാം അവസരങ്ങളെ വേണ്ടെന്നുവയ്ക്കുകയും ചെയ്യുകയാണെങ്കിൽ, സ്വയം നിറയ്ക്കപ്പെടാൻ താങ്കൾക്കാകും.

   ഇടവം

  ഇടവം

  താങ്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതോ, പ്രത്യാശിക്കുന്നതോ ആയ എന്തോ കാര്യം വിജയകരമായി മാറിയിരിക്കാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, താങ്കൾ വിഭാവന ചെയ്തിരുന്നതിനേക്കാൾ കൂടുതലായി വിജയമായിരിക്കുന്നു. അത്തം നേട്ടങ്ങൾ അസൂയാവഹവും വിസ്മയാവഹവുമായതുകൊണ്ട്, എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്ന് പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പ്രതീക്ഷിക്കുന്നതുപോലെയും സ്വപ്നം കാണുന്നതുപോലെയും പ്രവർത്തിക്കാത്ത കാര്യങ്ങളുമായി പരിചിതമായിപ്പോയതാകാം അതിന്റെ കാരണം.

  സന്തോഷകരമായ അവസ്ഥയെ എന്തെങ്കിലും മോശമാക്കുമോ എന്ന് താങ്കൾ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കാം. വരുവാനുള്ള കാര്യങ്ങൾ സംഭവിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല. ആസ്വദിക്കുവാനുള്ള സമയം കണ്ടെത്തുക, വിജയത്തിൽ ആഹ്ലാദിക്കുക.

   മിഥുനം

  മിഥുനം

  നന്നായി പരിപാലിക്കുകയും പോറ്റുകയും ചെയ്യുകയാണെങ്കിൽ മാത്രമേ ഏതൊരു ആശയത്തിനും യാഥാർത്ഥ്യത്തിൽ വെളിപ്പെടുന്നതിനുള്ള അവസരം ഉണ്ടാകുകയുള്ളൂ. അതുപോലെ ഒരു ആശയഗതിയുമായി പകുതിവഴിയിൽ താങ്കൾ നിന്നുപോയിട്ടുണ്ടായിരിക്കാം.

  ഉദ്യമത്തെ കൂടുതൽ മുന്നിലേക്ക് കൊണ്ടുപോകുവാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടോ എന്നുപോലും താങ്കൾക്ക് തോന്നുന്നുണ്ടായിരിക്കുകയില്ല. എന്നാൽ ഒരു പദ്ധതിയെ ആസൂത്രണംചെയ്യുക, ഐച്ഛികതകളെ അന്വേഷിക്കുക, ക്രിയാത്മകമായ ചിന്താശക്തിയെ പ്രയോഗിക്കുക, ശൃംഘലാവൽക്കരണം നടത്തുക തുടങ്ങിയ കാര്യങ്ങൾക്ക് ഭൗതികമായ വിഭവങ്ങളൊന്നും ആവശ്യമില്ല. ആവശ്യമായ സാമ്പത്തികതയോ, ഭൗതികമായ ഉപകരണങ്ങളോ, ബന്ധങ്ങളോ ഇല്ലായിരിക്കുമ്പോൾത്തന്നെ തുടങ്ങുവാനായി ധാരാളം കാര്യങ്ങൾ താങ്കൾക്കുണ്ട്. അതിനാൽ ആരംഭിച്ചാലും.

  കർക്കിടകം

  കർക്കിടകം

  താങ്കൾക്ക് സാധാരണയായി തോന്നുന്നതിനെക്കാളോ, അതുമല്ലെങ്കിൽ കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായോ കരുത്ത് തോന്നുന്ന സന്ദർഭങ്ങൾ ഇന്ന് ഉണ്ടാകാം. പരിവർത്തനാത്മകമായ ഏതോ മാസ്മരിക തരംഗങ്ങൾ ശുഭാപ്തിവിശ്വാസവും പ്രത്യാശയും താങ്കളിൽ സന്നിവേശിപ്പിക്കുന്നതുപോലെ തോന്നാം. താങ്കളിപ്പോൾ കൂടുതൽ പ്രഭാവത്തിലാണ്. അതിനാൽ ആഗ്രഹിക്കുന്നത് ഇപ്പോൾ വെളിപ്പെടുത്താം.

  ആ അനുഭവത്തെയും വീക്ഷണത്തെയും താങ്കൾക്ക് പരിപാലിക്കാൻ കഴിയുമെങ്കിൽ, ആ ശക്തിയെ നിലനിറുത്തുവാനും മാസ്മരികതകൾ പ്രവർത്തിക്കുവാനും താങ്കൾക്കാകും. വിട്ടുപോകുവാൻ സൗകര്യം നൽകാത്ത കാര്യങ്ങൾക്കുവേണ്ടി സ്വയം ക്ഷമിക്കുകയും, വളരെ അത്ഭുതാവഹമായ ഒരു വ്യക്തിയാണെന്ന് സ്വയം കാണുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആ ശക്തിയുടെ ഒരു ഭാഗം നിലകൊള്ളുന്നു.

  ചിങ്ങം

  ചിങ്ങം

  ചൊരിയപ്പെട്ടിരിക്കുന്ന ഒരു അനുഗ്രഹമായാണ് ചില ആളുകൾ സന്തോഷത്തെ കാണുന്നത്. സന്തോഷമെന്നത് തിരഞ്ഞെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ് ചിലർ വിശ്വസിക്കുന്നത്. എന്തായാലും താങ്കൾക്ക് സന്തോഷം നൽകപ്പെട്ടിരിക്കുന്നതായും, അതിനെ വെളിവാക്കുവാൻ കഴിയില്ലെന്നും ചിന്തിക്കുകയായിരിക്കാം. വാസ്തവത്തിൽ താങ്കൾ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

  ദിവസവും പുഞ്ചിരിക്കാൻ ഇടയാക്കുന്ന ചില കാരണങ്ങൾക്കൊപ്പം ജനിച്ചപ്പോൾമുതൽ താങ്കളിൽ അടങ്ങിയിരിക്കുന്ന നൈപുണ്യങ്ങളെ പ്രശംസിക്കാൻ തുടങ്ങാം. അവയെ കണ്ടെത്താൻ താങ്കൾക്ക് കഴിയുന്നില്ലെങ്കിൽ, അന്വേഷിക്കുക, അടുത്തുതന്നെ അവയെ കാണുവാനാകും. പുതിയൊരു സന്തോഷംനൽകി പ്രപഞ്ചം താങ്കളെ ഇന്ന് അനുഗ്രഹിക്കാം. എന്നാൽ അതിനെ അംഗീകരിക്കുന്നുവെങ്കിൽ, കൃതജ്ഞതാപൂർവ്വമുള്ള ഒരു മാനസ്സികാവസ്ഥ തിരഞ്ഞെടുത്ത് നിലകൊള്ളേണ്ടത് ആവശ്യമാണ്.

   കന്നി

  കന്നി

  വിസ്മയാവഹമായ ഒരു ആശയം താങ്കൾക്കുണ്ട്, എന്നാൽ അതിനെ അടുത്ത പടിയിലേക്ക് കൊണ്ടുപോകുന്നതിന് ചില സഹായം വേണ്ടിവരാം. ഒറ്റയ്ക്ക് ചെയ്യുവാനാകും എന്ന് അറിയുവാൻവേണ്ടും പ്രായോഗികബുദ്ധിയുള്ള വ്യക്തിയാണ് താങ്കൾ. മറ്റാരോ അതുപോലെ വിശ്വസിക്കേണ്ടതായും കാണുന്നു. താങ്കൾക്കുള്ള ആശയം സഹായിക്കുന്ന വ്യക്തിയ്ക്ക് അഭിവൃദ്ധികരമായി തോന്നാം.

  എന്നാൽ മറ്റൊരാളെ പങ്കെടുപ്പിച്ച് ചെയ്യുക എന്നതല്ല താങ്കളുടെ ദൗത്യം. ആ വ്യക്തിയ്ക്ക് ആസ്വാദ്യകരമാകുന്ന തരത്തിലുള്ള ഒരു മാർഗ്ഗം കണ്ടെത്തുക എന്നതാണ് താങ്കളുടെ ഇപ്പോഴുള്ള ദൗത്യം. ആ വ്യക്തിയ്ക്ക് പ്രീതിപ്പെടുന്നത് എന്താണെന്നും ആ വ്യക്തിയ്ക്ക് മനസ്സിലാകുന്ന രീതിയിൽ എങ്ങനെ അതിനെ വ്യാഖ്യാനിക്കണമെന്നും വിഭാവനചെയ്യുക. ഒരല്പം വൈഭവത്തോടുകൂടിയ ഒരു പങ്കാളിയെ താങ്കൾക്ക് നേടുവാനാകും.

  തുലാം

  തുലാം

  ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിനോ ഒരു എതിർപ്പിലെ പോരായ്മകൾ പരിഹരിക്കുന്നതിനോ ഉള്ള വലിയ സമ്മർദ്ദത്തിൽ താങ്കളിപ്പോൾ നിലകൊള്ളുകയായിരിക്കാം. ആ സമ്മർദ്ദം തികച്ചും തീവ്രമായതുകൊണ്ട്, ഒരു പ്രതിവിധി കണ്ടെത്തുന്നതിന് ആകെ ആയാസപ്പെടുകയും പരതിനടക്കുകയും ചെയ്യുകയായിരിക്കാം.

  എന്നാൽ കരുതലില്ലെങ്കിൽ നിരാശയുടെയും ആശങ്കയുടെയും ആ ഭാവം തെറ്റായ പ്രതിവിധിയിലേക്ക് നയിക്കാം. മറ്റൊരാളിന്റെ പ്രശ്‌നമെന്ന രീതിയിൽ പിന്നിലേക്ക് മാറിനിന്ന് ഒരല്പം ആലോചിക്കുക. അപ്രകാരം അകലെനിന്നും വീക്ഷിക്കുകയാണെങ്കിൽ, യൗക്തികവും, പ്രത്യാശാനിർഭരവും, വിജയകരവുമായ ആശയം എത്തിച്ചേരും. അത് പകർന്നുനൽകുന്ന ആത്മവിശ്വാസം സന്തോഷകരമായ നല്ലൊരു ഫലത്തെ ഉളവാക്കും.

  വൃശ്ചികം

  വൃശ്ചികം

  താങ്കൾ ഒരു വെല്ലുവിളിയെ ഇന്ന് കൈകാര്യം ചെയ്യുന്ന രീതി മുഴുവൻ ആഴ്ചയുടെയും ഭാവമായി നിലകൊള്ളാം. വിഷമിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു പ്രശ്‌നം സങ്കീർണ്ണമാകുകയും, കൈകാര്യംചെയ്യാൻ പ്രയാസമായും മാറിയിരിക്കുന്നു. അങ്ങനെ വിജയകരമായ രീതിയിൽ അതിനെ പരിഹരിക്കുന്നതിനുള്ള താല്പര്യം താങ്കൾ വിട്ടുകളയുകയും ചെയ്തിരിക്കാം.

  എന്നാൽ വിട്ടുകളയുവാനുള്ള സമയമല്ലിത്. ആ പരിതഃസ്ഥിതിയുടെ നിയന്ത്രണം ഏറ്റെടുക്കുവാനും പ്രതികൂലതകളെ അനുകൂലതകളാക്കി മാറ്റുവാനുമുള്ള മാർഗ്ഗമുണ്ട്. അങ്ങനെ ഒന്നും വിട്ടുകളയുന്ന വ്യക്തിയല്ല താങ്കൾ. അതിനെ വ്യക്തമാകാൻ സർഗ്ഗാത്മകപ്രാപ്തിയുള്ള താങ്കളുടെ മനസ്സിനെ വിനിയോഗിച്ചാലും. ഇനി വരാൻപോകുന്ന കാര്യങ്ങളിൽ വളരെ ശക്തമായ ഒരു സ്വാധീനം താങ്കളുടെ സമീപനത്തിന് ഉണ്ടായിരിക്കും എന്ന കാര്യം ഓർമ്മിക്കുകയും ചെയ്യുക.

   ധനു

  ധനു

  സാമ്പത്തികമായോ വൈകാരികമായോ ഇന്ന് ആകെ കെട്ടപ്പെട്ടിരിക്കുന്നതായി തോന്നാം. മാറ്റമുണ്ടാകുവാൻ താങ്കൾ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, വളരെ വലിയ ഒരു മാറ്റത്തിനാണ് താങ്കൾ അതിയായി ആഗ്രഹിക്കുന്നത്. എന്നാൽ അതിനെ കൈകാര്യംചെയ്യാൻ കഴിവുള്ളതായി ഇനിയും തോന്നുന്നില്ല.

  കൈകൾ കെട്ടപ്പെട്ടതായും ജീവിതത്തിൽ വലിയ വ്യത്യാസമുണ്ടാക്കുന്നതിൽ വേണ്ടുന്ന പുരോഗതികൾ നടത്തുവാൻ കഴിയുകയില്ല എന്ന് തോന്നുകയും ചെയ്യുകയാണെങ്കിൽ, അത് വളരെ നിരാശാജനകമാണ്, മാത്രമല്ല എന്തെങ്കിലും ഒരു ഉത്തരം അതിനായി കാണുവാൻ കഴിയുകയുമില്ല. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിയുണ്ട്. പ്രപഞ്ചശക്തി താങ്കൾക്ക് അനുകൂലമായി മാറുകയാണ്. ഒരു നീക്കം ഇനിയും നടത്താൻ കഴിയുന്നില്ലെങ്കിലും, ഉടൻതന്നെ അതിന് കഴിയും. അടുത്ത നീക്കത്തിനുവേണ്ടിയുള്ള പദ്ധതിയെ സൃഷ്ടിക്കുവാൻ ആരംഭിച്ചുകൊള്ളുക.

   മകരം

  മകരം

  അവസരങ്ങൾ വരുകയും പോകുകയും ചെയ്യുന്നു. ശരിയായ അവസരങ്ങളെ മുതലാക്കിമാറ്റുന്നതിന് നമ്മുടെ ജീവിതത്തിലെ പരാജയത്തിനും വിജയത്തിനും ഇടയിൽ വലിയ വ്യത്യാസത്തെ സൃഷ്ടിക്കുവാൻ കഴിയും.

  താങ്കളിപ്പോൾ ചിന്തിക്കുന്നത് അതാണ്. വിരലുകളിലൂടെ വഴുതിപ്പോയ ഒരു അവസരത്തെക്കുറിച്ച് താങ്കളിപ്പോൾ അയവിറക്കുകയാണ്. ജീവിതത്തെ കൂടുതൽ മെച്ചമായി മാറ്റുമായിരുന്ന എന്തെങ്കിലും നഷ്ടമായിപ്പോയി എന്ന് ചിന്തിക്കുന്നത് ഉൾക്കൊള്ളുവാൻതന്നെ വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാൽ അത് അങ്ങനെ ആകണമെന്നില്ല. കൂടുതൽ മെച്ചമായ മറ്റൊരു അവസരം ഇപ്പോൾ താങ്കളുടെ മർഗ്ഗത്തിൽ വന്നുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി കാത്തിരിക്കുക.

   കുംഭം

  കുംഭം

  ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങൾക്ക് അത്ര വലിയ അർത്ഥമൊന്നും ഉണ്ടാകില്ലായിരിക്കാം. അതിന്റെ ഉറവിടത്തെക്കുറിച്ച് ഒരുപക്ഷേ താങ്കൾക്ക് മനസ്സിലാകുന്നുമില്ല. അതിനെ സംഭവിപ്പിക്കാൻ എന്തെങ്കിലും ചെയ്തതായി താങ്കൾ കരുതുന്നുമില്ല.

  അതിൽനിന്നും താങ്കളുടെ ജീവിതത്തിനുവേണ്ടി എന്ത് നന്മയാണ് വരാനുള്ളതെന്ന് താങ്കൾക്ക് കാണുവാൻ കഴിയുകയുമില്ല. ഒരുപക്ഷേ അതിനെ മനസ്സിലാക്കണമെന്ന് താങ്കൾ കരുതിയിട്ടുണ്ടാകില്ല. ഇതുപോലെയുള്ള മറ്റൊരു അവസരത്തിലാകുമ്പോൾ, താങ്കൾക്ക് ആകാവുന്ന ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത്, എല്ലാ കാര്യങ്ങൾക്കും ഒരു രീതിയുണ്ടെന്നും, പ്രപഞ്ചം എല്ലായ്‌പ്പോഴും ചുമതലയിലാണെന്നുള്ള വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്. കാര്യങ്ങൾക്ക് അർത്ഥമുണ്ടാകാൻ ഉടൻതന്നെ ആരംഭിക്കും.

   മീനം

  മീനം

  താങ്കളിൽ ഒരു എതിർപ്പോ എതിർപ്പിന് സമാനമായ പ്രതികരണമോ ഉണ്ടാകുന്ന തരത്തിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിരിക്കാം. എന്നാൽ മുമ്പ് താങ്കൾ അവിടെ ഉണ്ടാകുകയും, അത് ചെയ്യുകയും, എന്നാൽ നന്നായി പര്യവസാനിച്ചുമില്ല. അതിനാൽ താങ്കളിനി അതിൽ തങ്ങുകയോ എതിർക്കുകയോ ചെയ്യേണ്ടതില്ല.

  ഇപ്പോൾ അതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തി അതേ വ്യക്തിയല്ല. മുമ്പത്തെപ്പോലെയുള്ള അതേ സാഹചര്യവുമല്ല. താങ്കൾ ഇപ്പോൾ മികച്ച അവസ്ഥയിലാണ്. ഒന്നുംതന്നെ ആശങ്കപ്പെടേണ്ടതില്ല എന്ന് കാണുവാനാകും. മാത്രമല്ല സന്തോഷിക്കുവാനും പ്രത്യാശവയ്ക്കുവാനുമുള്ള എല്ലാ കാരണങ്ങളും താങ്കളിൽ നിലകൊള്ളുകയും ചെയ്യുന്നു.

  English summary

  daily-horoscope-21-7-2018

  “There is no better boat than a horoscope to help a man cross over the sea of life.”Read out the prediction of the day
  Story first published: Saturday, July 21, 2018, 6:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more