For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (20-7-2018 - വെള്ളി)

  |

  സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവും, വിദ്യാഭ്യാസപരവുമായ ജീവിതത്തിന്റെ സമസ്തമേഖലകളിലും പല മാറ്റങ്ങളും ദൈനംദിനം നാം അഭിമുഖീകരിക്കുന്നു.

  ആ മാറ്റങ്ങൾ നേരത്തെ അറിയാനും ജീവിതത്തെ അതിനനുസരിച്ചു ക്രമീകരിക്കാനും ജ്യോതിഷ പ്രവചനങ്ങൾ സഹായിക്കും. ഈ വെള്ളിയാഴ്ച നിങ്ങൾക്കെങ്ങനെ എന്ന് നോക്കൂ .

   മേടം

  മേടം

  അറിയുന്നതും പ്രശംസിക്കുന്നതുമായ ഒരു വ്യക്തിയുടെ ജീവിതനിലവാരവുമായി സ്വന്തം ജീവിതനിലയെ താരതമ്യപ്പെടുത്തുകയും, ആ വ്യക്തിയുടെ ഉയർന്ന ജീവിതനിലവാരത്തോളം സ്വന്തം നേട്ടങ്ങൾ ഇല്ലല്ലോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കാം. എന്നാൽ ജീവിതത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകൾ ഓരോരുത്തർക്കും വ്യത്യസ്തമാണ്.

  വ്യക്തിപരമായി ഏറ്റവും പ്രധാനമായിരിക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ കഴിയുമെങ്കിൽ, അർത്ഥവത്തായ വിജയത്തിന്റെ പാതയിലാണ് താങ്കളെന്ന് കാണുവാനാകും. ആരുടെയെങ്കിലും ആദർശങ്ങളും നേട്ടങ്ങളുമായും സ്വയം അളന്നുനോക്കി കെണിയിലകപ്പെടുവാൻ പാടില്ല. ഇത് താങ്കളുടെ ജീവിതമാണ്. സ്വന്തം വിജയങ്ങളിലൂടെ താങ്കൾ സ്വയം സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു.

   ഇടവം

  ഇടവം

  ആന്തരികമായ പ്രക്ഷുബ്ദതയുടെ ഒരു അനുഭവം ഉണ്ടാകുകയാണെങ്കിൽ, ബാഹ്യസമാധാനത്തിനുവേണ്ടി പ്രയത്‌നിക്കുക. ഏറ്റവും വിഷമമേറിയ പ്രശ്‌നങ്ങളുമായി ഇടപെട്ട് ക്ലേശിതമായ ഒരു സമയമാണുള്ളതെന്ന് സ്വയം തീവ്രചിന്തയിലായിരിക്കാം. എത്രത്തോളം കൂടുതൽ ചിന്തിക്കുന്നുവോ, അത്രത്തോളം കൂടുതൽ മനഃക്ലേശം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

  ഇപ്പോൾ അങ്ങനെയാണ് അനുഭവപ്പെടുന്നതെങ്കിൽ, സ്വന്തം ബാഹ്യതലത്തിലേക്കുനോക്കി മറ്റാരെയെങ്കിലും സഹായിക്കുവാനുള്ള ഒരു മാർഗ്ഗം നിലനിൽക്കുന്നുണ്ടോ എന്ന് കാണുക. താങ്കൾക്ക് ആവശ്യമായ ഒരു കാരണത്തെയോ, സുഹൃത്തിനെയോ, അതുമല്ലെങ്കിൽ ഏതെങ്കിലും അപരിചിത വ്യക്തിയേയോ തിരഞ്ഞെടുക്കുക. സ്വന്തം ആന്തരികലോകത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയം ബാഹ്യലോകത്തെയും താങ്കൾക്ക് മെച്ചപ്പെടുത്തുവാനാകും.

   മിഥുനം

  മിഥുനം

  ഇന്നത്തെ തൊഴിൽജീവിതത്തിലോ, അതുമല്ലെങ്കിൽ താങ്കൾക്ക് പ്രധാനമായിരിക്കുന്ന ഏതെങ്കിലും ധനകാര്യത്തിലോ, വ്യക്തിപരമായ സുരക്ഷാബോധത്തിലോ പ്രപഞ്ചത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.

  തികഞ്ഞ ബൗദ്ധികതയും ഊർജ്ജസ്വലതയുമുള്ള ഒരു വ്യക്തിയാണ് താങ്കൾ, മാത്രമല്ല ഇപ്പോൾ എന്തുതന്നെ അഭിമുഖീകരിക്കുകയാണെങ്കിലും, അധികം താമസിയാതെ സ്വന്തം കാലിൽ നിവർന്നുനിൽക്കാൻ താങ്കൾക്കാകും. അതിനെ സ്വന്തം ദൗത്യമായി കാണുക. അല്ലാതെ ഒരു പ്രത്യാശയായി കാണരുത്. താങ്കൾക്കതിന് കഴിയും. ധീരതയോടും നിശ്ചയദാർഢ്യത്തോടും സമീപിക്കുകയാണെങ്കിൽ, ഇപ്പോഴുള്ള പ്രശ്‌നത്തിൽനിന്നും കരകയറുവാൻ താങ്കൾക്കാകും.

   കർക്കിടകം

  കർക്കിടകം

  താങ്കളുടെ രാശിയിൽ അതേ കാലയളവിൽ ജനിച്ച പലരും കഴിഞ്ഞകാലത്തിലേക്ക് നോക്കുവാനും തങ്ങൾക്കുവേണ്ടി അപ്പോൾ ക്രമീകരിച്ച ലക്ഷ്യങ്ങളെപ്പറ്റി ചിന്തിക്കുവാനും സാദ്ധ്യതയുണ്ട്. എവിടെയാണോ ആയിരിക്കേണ്ടത് അവിടെയല്ലെങ്കിൽ, പരാജയത്തിന്റെ ഒരു ഭാവം ഉണ്ടാകാം. എന്നാൽ അത്യധികം പ്രാപ്തിയും ഓജസ്സുമുള്ള ഒരു വ്യക്തിയാണ് താങ്കൾ.

  സ്വപ്നങ്ങളെ സത്യമായി ഭവിപ്പിക്കാൻ ഇനിയും വൈകിയിട്ടില്ല. വാസ്തവത്തിൽ, സൗഭാഗ്യത്തിന്റെ ഒരു നല്ല ഊർജ്ജം ഇപ്പോൾ ആവരണംചെയ്ത് നിലകൊള്ളുകയാണ്. വിഷാദത്തിന്റേതായ മാനസ്സികാവസ്ഥകാരണം താങ്കൾക്കിപ്പോൾ അതിനെ കാണുവാനാകില്ലെങ്കിലും, അത് ഇവിടെയുണ്ട്. പ്രത്യാശയെ ആവാഹിക്കുവാൻ കുറച്ച് സമയമെടുക്കുക, അപ്പോഴേക്കും താങ്കൾക്കത് കാണുവാനാകും.

  ചിങ്ങം

  ചിങ്ങം

  ആരുമായോ ഒരു എതിർപ്പ് നേരിടുകയാണ്. അത് താങ്കളുടെ ദേഷ്യത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു. സ്വയം അനുഭവപ്പെടുന്നതിൽ ന്യായീകരണം തോന്നുന്നുണ്ടായിരിക്കാം. എന്നാൽ ആ വ്യക്തിയുമായി ദേഷ്യഭാവത്തിൽ ഇടപെടുന്നത് വേണ്ടതിനേക്കാൾ വലിയൊരു പോരിന് സാദ്ധ്യതയുണ്ടാക്കാം.

  ഇങ്ങനെ തകിടംമറിയുവാനുള്ള എല്ലാ അവകാശവും താങ്കൾക്കുണ്ടെങ്കിലും, സ്വയം ശാന്തമാകുകയും യുക്തിപരമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യുകയും വേണം. എത്രത്തോളം കൂടുതൽ യൗക്തികമാകുന്നുവോ അത്രത്തോളം ആ വ്യക്തിയെ സ്വാധീനിക്കുവാൻ താങ്കൾക്കാകും. മാത്രമല്ല, താങ്കളുടെ ലക്ഷ്യമെന്ന് പറയുന്നത് ഒരു പ്രതിവിധിയിൽ എത്തിച്ചേരുക എന്നതാണ്, അല്ലാതെ ഒരു പോരിൽ എത്തിച്ചേരുക എന്നതല്ല.

   കന്നി

  കന്നി

  എന്തെങ്കിലും ആശങ്ക അനുഭവപ്പെടുന്നില്ലെങ്കിൽ, അതിനെ ഒഴിവാക്കുന്നു എന്നാണ് അർത്ഥം. വളരെ കാലമായി എന്തിനെയെങ്കിലും ഒഴിവാക്കുകയാണെങ്കിൽ, അതൊരു അതിർത്തിയോ പരിധിയോ ആയിമാറുന്നു. കാരണം അതിനപ്പുറംപോകാൻ താങ്കൾ തുനിയുന്നില്ല. ഉയർന്ന തരത്തിലുള്ള ഒരു ലക്ഷ്യത്തെ നേടുന്നതിൽനിന്നും താങ്കളെ തടയുന്ന എന്തോ നിലകൊള്ളുന്നു.

  അതിനെ ഭയാശങ്കയോടെ എതിരിടേണ്ടിയിരിക്കുന്നു. അങ്ങനെ തിരിച്ചറിയുമ്പോൾ അതിനെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പദ്ധതി രൂപപ്പെടുത്തുവാൻ താങ്കളെ പ്രാപ്തനാക്കും. ക്രിയാത്മകമായ മാറ്റത്തിന്റെ തുടക്കമാണത്. ആ അന്വേഷണത്തിനുവേണ്ടി തുടങ്ങുന്നതാകട്ടെ താങ്കളുടെ ഇന്നത്തെ ദൗത്യം.

   തുലാം

  തുലാം

  വ്യക്തിപരമായ ജീവിതസാഹചര്യങ്ങൾ കാരണമായി ഇപ്പോൾ ദുഃഖം തോന്നുകയാണെങ്കിൽ, അത് കടന്നുപോകും എന്ന് സ്വയം ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു. സ്ഥായിയായ ഒരു അവസ്ഥയല്ലിത്. അതിനാൽ അങ്ങനെ തോന്നുകയാണെങ്കിലും അത് മനസ്സിന്റെ സ്ഥിരമായ ഒരു ഭാവമല്ല.

  മെച്ചമായ ഒരു സമയത്തിനുവേണ്ടി മുന്നിലേക്ക് നോക്കുക. കാരണം ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ അവസരം ആകസ്മികമാണ്. തെളിഞ്ഞതും പ്രത്യാശാനിർഭരവുമായ ഒരു മാനസ്സികക്രമീകരണത്തിൽ സജ്ജീകരിക്കപ്പെടുകയാണെങ്കിൽ, അതിനെ വേഗംതന്നെ സംഭവിപ്പിക്കുവാൻ താങ്കൾക്കാകും.

   വൃശ്ചികം

  വൃശ്ചികം

  കൈകാര്യം ചെയ്യുവാൻ കഴിയുമെന്ന് വിചാരിക്കുന്നതിനേക്കാൾ കൂടുതൽ മാർഗ്ഗം താങ്കൾ കൈക്കൊണ്ടിരിക്കുന്നു. താങ്കൾ അതിനെ നേടുവാൻ തുടങ്ങിയിരിക്കുന്നു. വ്യാകുലത തോന്നുകയോ, ഭയാനകമായ ചിന്തകളാലും ആശങ്കകളാലും മനസ്സ് ചുറ്റിത്തിരിയുകയും ചെയ്യുകയാണെങ്കിൽ, വേഗത്തിൽ മുന്നിലേക്ക് നീങ്ങുന്നതായിരിക്കില്ല അതിനുള്ള ഉത്തരം.

  അത് ഉൾപ്രേരണയ്ക്ക് വിരുദ്ധമാണെങ്കിലും, കുറച്ചുനേരം സ്വയം കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. സ്വന്തം സന്തുലനത്തെ കണ്ടെത്തുക, ഒരു പദ്ധതിയുമായി മുന്നോട്ടുവരുക, വിഭവങ്ങളെ വിലയിരുത്തുക, സഹായത്തിനുവേണ്ടി അന്വേഷിക്കുക. ശരിയായ കൗശലമുപയോഗിച്ച് അറിയാവുന്നതിനേക്കാൾ കൂടുതൽ കൈയടക്കാൻ താങ്കൾക്ക് കഴിയും.

   ധനു

  ധനു

  ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാകുവാൻ താങ്കൾ അതിയായി ആഗ്രഹിക്കുകയാണ്. അത്തരം മാറ്റത്തിന് താങ്കളെ കൂടുതൽ സന്തോഷിപ്പിക്കുവാനും കൂടുതൽ നിറയ്ക്കുവാനും കഴിയും എന്നതിൽ സന്ദേഹമില്ല. എന്നാൽ വ്യഗ്രതയോടുകൂടി അതിലേക്ക് പോകരുത്.

  അപരിചിതമായ പദ്ധതികൾ ആവശ്യമായിട്ടുള്ള ഒരു ഉദ്യമമാണിത്. അതിനാൽ നല്ലവണ്ണം സന്നാഹപ്പെടേണ്ടതുണ്ട്. ലക്ഷ്യങ്ങളെ എഴുതിവയ്ക്കുക. ആ ലക്ഷ്യങ്ങളെ നേടുന്നതിനുള്ള എല്ലാ ഐച്ഛികതകളെയും പരിഗണിക്കുക. തുടർന്ന് അതിനുവേണ്ടി പോകുക. തിടുക്കപ്പെടരുത്. പക്ഷേ ആ മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുക.

   മകരം

  മകരം

  ശരിയായ ആദർശങ്ങളിൽനിന്നും താങ്കളെ ഒഴിവാക്കാവുന്ന തികച്ചും അയഥാസ്ഥിതികമായി തോന്നുന്ന ഒരു അവസരത്തെ ആരോ താങ്കൾക്കുവേണ്ടി പ്രകടിപ്പിക്കുകയായിരിക്കും. ആ വ്യക്തിയെക്കാൾ നേർവഴിയിൽ നിലകൊള്ളുന്ന ആളാണ് താങ്കൾ. എന്നാൽ ആ അവസരത്തിന് താങ്കൾ താദാത്മ്യമുള്ള ആളല്ല എന്ന് അരത്ഥമില്ല.

  താങ്കളിലെ വ്യത്യാസങ്ങളായിരിക്കാം ആദർശപരമായ പങ്കാളിത്തവും വലിയ വിജയത്തിനുവേണ്ടിയുള്ള അവസരവും സൃഷ്ടിക്കുന്നത്. ആ വ്യക്തിയുടെ കാഴ്ചപ്പാടിനെ മനസ്സിലാക്കാൻ ശ്രമിക്കുക. അതിനുവേണ്ടി ഒരു സംഭാഷണത്തിലൂടെ തുടങ്ങുക. ഇരുവരിലും പൊതുവായി എന്തൊക്കെ നിലകൊള്ളുന്നു എന്ന് താങ്കൾക്ക് കാണുവാനാകും.

   കുംഭം

  കുംഭം

  കുടുംബവിഷയങ്ങളാണ് ഇപ്പോൾ പ്രാമുഖ്യത്തിൽ നിലകൊള്ളുന്നത്. പരിഹരിക്കപ്പെടുകയില്ല എന്ന് തോന്നുന്ന ഒരു പ്രശ്‌നം കാരണമായി ഏതോ കുടുംബാംഗവുമായി ഇടപെടാൻ താങ്കൾ അഗ്രഹിക്കുന്നില്ല. നിങ്ങൾ കണ്ണോടുകണ്ണ് കാണാറില്ല. കുറേ കാലമായി നിലകൊള്ളുന്ന ഒരു ആദർശത്തിന്റെ ഭാഗമായിരിക്കാം അത്. എങ്കിലും എല്ലായ്‌പ്പോഴും ആ വ്യക്തിയുമായി താങ്കൾ ഇടപെടേണ്ടിയിരിക്കുന്നു.

  കഴിയുന്നിടത്തോളം അതിനെ ഉല്ലാസഭരിതമാക്കാൻ താങ്കൾക്കാകും. സാദ്ധ്യമായ ഒരു മുഖാമുഖം അടുത്ത പ്രാവശ്യം ഉണ്ടാകുമ്പോൾ, പൊതുവായ കാരണങ്ങളെയും പൊതുവായ ലക്ഷ്യങ്ങളെയും കണ്ടെത്താൻ ശ്രമിക്കുക. മാത്രമല്ല ആ വ്യക്തിയുടെ മെച്ചമായ ഗുണഗണങ്ങളെ സജീവമായി തിരയുകയും ചെയ്യുക. താങ്കളിലെ കൈമാറ്റത്തെ മൃദുലമാക്കാൻ അതിലൂടെ സാധിക്കും.

   മീനം

  മീനം

  ആരുടെയോ നാടകത്തിൽ താങ്കൾ പിടിക്കപ്പെട്ടിരിക്കാം. വളരെ വേഗത്തിൽ ആയിരുന്നതുകൊണ്ട് താങ്കളത് തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കില്ല. താങ്കളിപ്പോൾ ആ വിഷയത്തിന്റെ മദ്ധ്യത്തിലായിരിക്കാം, മാത്രമല്ല താങ്കളൊരു പരിഹാരം കണ്ടെത്തുമെന്ന് ആ വ്യക്തി പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം.

  ഇപ്പോൾ നിൽക്കുന്നത് അവിടെയാണെങ്കിലും, വാസ്തവത്തിൽ അതല്ല താങ്കളുടെ പ്രശ്‌നമെന്ന് ഓർമ്മിക്കുകയും, അതിനെ വ്യക്തമാക്കുകയും വേണം. സഹായിക്കാൻ തുനിയുകയാണെങ്കിൽ, അങ്ങനെ ചെയ്തുകൊള്ളുക. എന്നാൽ ആ പരിതഃസ്ഥിതിയുടെ മുഴുവൻ ഭാരവും സ്വന്തം ചുമലുകളിൽ വഹിക്കരുത്.

  English summary

  daily-horoscope-20-7-2018

  astrology can give you clues about upcoming events in you life,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more