For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (20-6-2018 - ബുധൻ)

|

ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലകൊള്ളുന്ന ഗ്രഹാധിപന്മാരുടെ സ്വാധീനം വളരെ പ്രബലമാണ്. ഓരോ മാറ്റങ്ങളുടെയും ഗതിനിർണ്ണയം, അവർ എവിടെ എങ്ങനെ ഓരോ നിമിഷത്തിലും കാണപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ജ്യോതിഷപ്രവചനങ്ങളിലൂടെ അക്കാര്യങ്ങളെ കണ്ടെത്തി മുന്നോട്ടുള്ള പ്രയാണത്തെ നമ്മൾ സുഗമമാക്കുന്നു. തൊഴിൽ, സ്‌നേഹജീവിതം, സാമ്പത്തികത, ആരോഗ്യം എന്നിങ്ങനെയുള്ള മേഖലകളിൽ ആവശ്യാനുസരണമുള്ള മാറ്റങ്ങളെ സൃഷ്ടിച്ചുകൊണ്ട് മനസ്സിനും ശരീരത്തിനും സന്തോഷവും സംതൃപ്തിയും വിഭാവനചെയ്ത് മുന്നോട്ടുപോകുവാൻ നമുക്കാകുന്നു.

 മേടം

മേടം

ഒരിക്കൽ വളരെയധികം പ്രത്യാശിച്ച എന്തോ വിട്ടുകളയുവാനുള്ള നീക്കത്തിലാണ്. അതൊരു അവസരമോ, ബന്ധമോ, മറ്റെന്തുതന്നെ ആയിക്കോട്ടെ, നന്നായി പ്രവർത്തിക്കുന്നില്ല എന്നുള്ള വ്യക്തമായ സൂചനകളുള്ള പ്രത്യാശകളെ സന്തുലനപ്പെടുത്തിക്കൊണ്ട് തുടർന്നുപോകുവാൻ വളരെ ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു.

സാദ്ധ്യമായി കാണാത്ത എന്തിനെങ്കിലുംവേണ്ടി ആഗ്രഹത്തെ നിലനിറുത്തുന്നത് ക്ലേശകരമാണ്. എന്നാൽ ചെറിയൊരു മാറ്റം കാണുന്നുണ്ട്. കുറച്ചുകൂടി ക്രമീകൃതമായ സ്ഥാനത്ത് കാര്യങ്ങളൊക്കെ എത്തിച്ചേരുകയാണ്. ഒഴിഞ്ഞുപോകുന്നതിനുമുമ്പ് ഒരു ശ്രമംകൂടി നടത്തുക. അതിനെ സംഭവിപ്പിക്കാൻ താങ്കൾക്കാകും.

 ഇടവം

ഇടവം

ഒരു കൂട്ടം ആളുകളെ ഉൾക്കൊള്ളുന്ന പരിതഃസ്ഥിതിയിൽ നിലകൊള്ളുകയാണ്. കൂട്ടത്തിലെ മറ്റുള്ളവർ സ്വന്തം വികാരവിചാരങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച് വാചാലരാകുന്നു. എന്നാൽ മനസ്സിനുള്ളിലെ കാര്യങ്ങൾ വെളിവാക്കുന്നത് പ്രശ്‌നക്കൂട് തുറക്കുന്നതുപോലെയായിരിക്കും എന്ന് താങ്കൾക്കറിയാം.

എങ്കിലും, പ്രകടിപ്പിക്കുവാനുള്ള പ്രലോഭനം ഉണ്ടെന്ന് തോന്നുന്നു. ഒന്നും പറയാതിരിക്കുന്നത് വിഷമകരമാണ്. സ്വയം മനസ്സുതുറക്കാൻ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥമായ ഉൾക്കാഴ്ചയെ ശ്രദ്ധിക്കുക. നെഞ്ചിനുള്ളിൽനിന്നും താൽക്കാലികമായി എന്തെങ്കിലും ലഭിക്കാതിരിക്കില്ല. എന്നാൽ തുടർന്നുവരുന്ന കുഴപ്പങ്ങൾ അതിന് യോഗ്യമാകുകയില്ല. കാര്യങ്ങൾ ക്രമേണ സമാധാനപരമായി മാറും.

 മിഥുനം

മിഥുനം

ലോകത്തിന് പഠിപ്പിക്കുവാനുള്ള കാര്യങ്ങളിൽ മനസ്സ് തുറക്കുകയാണെങ്കിൽ, വളരുകയും വികസിതമാകുകയും ചെയ്യും. വന്നുകൊണ്ടിരിക്കുന്ന അവസരത്തെ സ്വീകരിക്കുവാൻ വൈകിപ്പോയി എന്ന് ചിന്തിക്കാൻ സാദ്ധ്യതയുണ്ട്. നന്നായി അതിനെ കൈകാര്യം ചെയ്യുവാൻവേണ്ടും അറിവോ അനുഭവമോ വികസിച്ചിട്ടില്ല എന്നതായിരിക്കാം കാരണം.

ഒരു അന്തിമരേഖ എന്തിന് ചമയ്ക്കണം? അറിയാവുന്ന കാര്യത്തിൽ കൂടുതൽ മെച്ചമാകുന്നതിനോ അതിനെപ്പറ്റി കൂടുതൽ അറിയുന്നതിനോ പരിതിയൊന്നുമില്ല. അവസരം നിലകൊള്ളുകയാണെങ്കിൽ, സ്വീകരിക്കാതിരിക്കേണ്ട ആവശ്യമൊന്നുമില്ല. സ്വയം അവസരം നൽകുകയാണെങ്കിൽ താങ്കൾക്കതിൽ വളർന്നുപോകുവാൻ കഴിയും.

 കർക്കിടകം

കർക്കിടകം

രാശിചക്രത്തിൽ ഏറ്റവും കൂടുതലായി തെറ്റിദ്ധരിക്കപ്പെടുന്ന രാശിയാണിത്. വലിയ പ്രകടനങ്ങളൊന്നും താങ്കൾക്ക് ഇല്ലാത്തതുകൊണ്ടല്ല, വേണമെങ്കിൽ അങ്ങനെ ആകാവുന്നതേയുള്ളൂ. ഹൃദയത്തെ വളരെ സുരക്ഷിതമായി സംരക്ഷിക്കുന്നു എന്നതായിരിക്കാം പ്രധാന കാരണം. സ്‌നേഹത്തിന്റെ വലിയൊരു സമ്പത്ത് നൽകുവാനായി താങ്കളിൽ നിലകൊള്ളുന്നു.

പക്ഷേ, പ്രത്യക്ഷമായ രീതിയിൽ അതിനെ വെളിവാക്കാറില്ല. മാത്രമല്ല സ്വയം അതിനെപ്പറ്റി സംസാരിക്കുകയോ, അതിനെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യം അനുഭവപ്പെടുകയോ ചെയ്യുന്നില്ല. ഏറെക്കുറെ ഗൂഢമായി വർത്തിക്കുന്നു. എങ്കിലും വിചാരിക്കുന്നതിനേക്കാൾ നന്നായി താങ്കളെ മനസ്സിലാക്കുന്ന ഒരാൾ സമീപത്തുണ്ട്‌ ചെറിയൊരു സൂചന ഇതിനോടകം ഉണ്ടായിരിക്കാം. ദയാവായ്പുള്ള ഒരു വ്യക്തിത്വമായിരിക്കാം. അതിനാൽ അടുക്കുന്നതിൽ ആശങ്കവേണ്ട.

 ചിങ്ങം

ചിങ്ങം

തിടുക്കപ്പെട്ട് തുറന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്ന സമയം എപ്പോഴെങ്കിലും കാറിന്റെ താക്കോൽ നഷ്ടപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ കടലാസുകഷ്ണങ്ങളെല്ലാം മറിച്ചുനോക്കുകയും, വലിപ്പുകൾക്കുള്ളിൽ പരതുകയുമൊക്കെ ചെയ്യുന്നതിന്റെ നിരാശ അറിയാമായിരിക്കും. അപ്പോഴെല്ലാം വളരെ പ്രത്യക്ഷമായ സ്ഥലത്തായിരിക്കും അത് കാണപ്പെടുന്നത്.

എന്തിന്റെയോ താക്കോൽ താങ്കൾ അന്വേഷിക്കുകയാണ്. അക്കാര്യത്തിൽ ആകെ വട്ടുപിടിച്ചിരിക്കുകയായിരിക്കാം. ഇപ്പൊഴും അത് ഒളിച്ചുകളിക്കുകയാണ്. കീശയിലോ വാതിലിലോ നിലകൊള്ളുന്ന താക്കോലിനെപ്പോലെതന്നെ, താങ്കൾക്ക് ആവശ്യമായ താക്കോൽ പ്രത്യേമായ എവിടെയോ പ്രത്യക്ഷമായി നിലകൊള്ളുകയാണ്. വിചാരിക്കുന്നതിനേക്കാളും എളുപ്പമാണ്. മനസ്സിന് ആശ്വാസം നൽകി നിലകൊള്ളുക. അത് താങ്കളുടെ അടുത്തേക്ക് വരും.

 കന്നി

കന്നി

വിശ്വസിച്ചിരുന്ന ആരുമായോ അടുത്ത കാലത്തുണ്ടായ വിയോജിപ്പ് പുറത്തുള്ള ആർക്കോ വളരെ യോജിപ്പുള്ളതായി തോന്നുന്നു. എന്നാൽ മുറിപ്പെട്ടതായും അത്ഭുതാവഹമായും താങ്കൾക്ക് തോന്നുന്നു. പ്രത്യേകമായ ആ അവസ്ഥയിൽ കാണപ്പെടുവാൻ ആഗ്രഹിക്കുന്നില്ല എന്നുമാത്രമല്ല, അതിൽനിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

തിരിച്ചടികൾ തീർച്ചയായും സംഭാവ്യതകളാണ്. മുറിപ്പെട്ടതായി ഒരാളിന് അനുഭവപ്പെടുകയാണെങ്കിൽ, രോഷം പ്രകടിപ്പിക്കുകയും തിരികെ മുറിവേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷേ, താങ്കൾ അതിനൊക്കെ എത്രയോ മുകളിലാണ്. അമിതമായി സംവേദനമുണ്ടായിരിക്കുന്നു എന്നതിന്റെ സാദ്ധ്യതയെ പരിഗണിക്കണം. ചിലപ്പോൾ വെറുമൊരു തെറ്റിദ്ധാരണയായിരിക്കാം. എന്തെങ്കിലും പറയുന്നതിനുമുമ്പ്, സ്വയം തണുക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

 തുലാം

തുലാം

മറ്റുള്ളവരോട് ക്ഷമാശീലമുള്ള വ്യക്തിയായിരിക്കാം. എല്ലാവരും പിശകുകളുണ്ടാക്കുമെന്നും, അതുകാരണമായി ആർക്കെങ്കിലും മോശപ്പെട്ടതായി തോന്നുകയും കൂടുതൽ മെച്ചപ്പെടണമെന്ന് ചിന്തിക്കുകയും ചെയ്യുകയാണെങ്കിൽ, അതിനെ വിട്ടുകളയണമെന്നും ക്ഷമിക്കണമെന്നും താങ്കൾക്കറിയാം.

പക്ഷേ സ്വയം താങ്കൾ ക്ഷമിക്കുന്നവനോ ധാരണയുള്ളവനോ അല്ല. തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുകയായിരുന്ന എന്തോ ഇപ്പോൾ താങ്കളിലേക്ക് വരുകയാണ്. അത് താങ്കളുടെ ഭാരത്തെ കുറയ്ക്കുകയും പശ്ചാത്താപത്തിന് കാരണമാകുകയും ചെയ്യുന്നു. സ്വയം ക്ഷമിക്കുവാനുള്ള സമയമാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഹൃദയത്തിന് ആശ്വാസം ലഭ്യമാകും.

 വൃശ്ചികം

വൃശ്ചികം

വലിയൊരു അവസരത്തെ സൃഷ്ടിക്കുവാനുണ്ട്. തികച്ചും ലളിതമായ ഒന്ന്. എല്ലാവരെയും അതിലൂടെ സന്തോഷിപ്പിക്കുവാനാകും. അല്ലെങ്കിൽ സ്വയമെങ്കിലും സന്തോഷപ്പെടുവാൻ കഴിയും. സ്വയം സന്തോഷിപ്പിക്കുന്നത് ഏറ്റവും പ്രത്യക്ഷമായ അവസരമായി കാണപ്പെടുന്നതുകൊണ്ട്, അത് അത്ര ലളിതമായി തോന്നുന്നില്ല.

കാരണം താങ്കളുമായി യോജിക്കാത്തവരെ അതൃപ്തിയിലാക്കും എന്നതായിരിക്കും അതിന്റെ അർത്ഥം. സ്വന്തം ഹൃദയത്തെ അനുധാവനം ചെയ്യുകയാണെങ്കിൽ, പ്രത്യേകമായ അവസരത്തിനെതിരായി നിലകൊള്ളുന്നവർ ആ അവസരം എത്രത്തോളം ഉചിതമാണെന്ന് കാണുമ്പോൾ സഖ്യകക്ഷികളായിമാറും എന്നത് താങ്കൾക്ക് കാണുവാനാകും.

 ധനു

ധനു

പ്രഭാതത്തിൽ സൂര്യൻ ഉദിച്ചുയരും എന്ന പ്രത്യാശയോടുകൂടിയാണ് എല്ലാവരും ഉറങ്ങുവാൻ പോകാറുള്ളത്. ശുദ്ധമായ അർത്ഥത്തിൽ അതൊരു വിശ്വാസമാണ്. ആഗ്രഹിക്കുന്ന ചിലതിനെ നേടുവാനായി അതേ കാഴ്ചപ്പാടിനെ താങ്കൾക്കിപ്പോൾ അനുവർത്തിക്കാം. മഹത്തായ സ്വപ്നങ്ങളെ വിശ്വസിക്കാൻ ചിലപ്പോൾ വലിയ പ്രയാസമാണ്.

ഭ്രമാത്മകത എന്നതിനെ അപേക്ഷിച്ച് വലിയൊരു സ്വപ്നത്തിന്റെ വെളിപ്പെടലിനെ യാഥാർത്ഥ്യമായി സ്വീകരിക്കാൻ തുടങ്ങുകയാണെങ്കിൽ, അതിനോട് ഒരു ചുവട് അടുത്തു എന്നാണർത്ഥം. എന്തായാലും അത് മുറിപ്പെടുത്തുന്ന ഒന്നായിരിക്കുകയില്ല.

 മകരം

മകരം

ചുവരിനെ പണിതുയർത്തുന്നതിനേക്കാൾ വളരെ എളുപ്പമാണ് അതിനെ തകർത്തു തരിപ്പണമാക്കാൻ. കൂടമെടുത്ത് ലാഘവത്തിൽ അടിച്ചുപൊടിക്കാം. പ്രതലം ദുർബലമാകുമ്പോൾ ആദ്യം വിള്ളലുകൾ കാണപ്പെടും. കൂടംകൊണ്ടടിക്കുന്നത് തുടരുന്നതിനനുസരിച്ച് അത് തകർന്നുവീഴും. അതിനുവേണ്ടി വലിയ ആസൂത്രണമൊന്നും ആവശ്യമില്ല.

എന്നാൽ ചുവരിനെ പണിതുയർത്തണമെന്നുണ്ടെങ്കിൽ, പ്രത്യേകമായ വസ്തുക്കളും ഉദ്ദേശിക്കുന്ന ആസൂത്രണങ്ങളും ആവശ്യമാണ്. സർഗ്ഗാത്മകമായ ഒരു പ്രയത്‌നത്തെ തുടങ്ങുവാനായി വളരെ ക്ലേശിതമായ സമയമാണോ ഇപ്പോൾ നിലകൊള്ളുന്നത്? അങ്ങനെയെങ്കിൽ, ചുവട്ടിൽനിന്ന് തുടങ്ങുന്നതായി നടിക്കുക. സ്വന്തം എതിർപ്പുകളിൽനിന്നും മുക്തമാകുക. പഴഞ്ചൻ ആശയങ്ങളെ വിട്ടുകളഞ്ഞിട്ട് സഹജവാസനയെ ഉൾക്കൊണ്ട് പുതിയ ആശയങ്ങളെ അനുധാവനം ചെയ്യുക. അത്തരം സമീപനം നിയന്ത്രിതമായ പദ്ധതിയനുസരിച്ച് പോകുന്നതിനേക്കാളും കൂടുതൽ സ്വതന്ത്രവും സർഗ്ഗാത്മകവുമായിരിക്കും.

കുംഭം

കുംഭം

തൊഴിൽമേഖലയിൽനിന്നോ കുടുംബാഗത്തിൽനിന്നോ കേൾക്കുന്ന വാർത്ത, അല്ലെങ്കിൽ പ്രഖ്യാപനം അത്ഭുതപ്പെടുത്താം. അധൈര്യപ്പെടുത്തുന്ന ഒരു മാറ്റത്തെ ഉൾക്കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നെങ്കിലും, വിചാരിക്കുന്നതുപോലെ അത്ര ചിന്താക്കുഴപ്പമുള്ളതോ വിഷമകരമോ ആയിരിക്കുകയില്ല. താങ്കളുടെ ആദ്യ പ്രതികരണം ആശങ്കയായിരിക്കാം.

എന്നാൽ ആശങ്കയുണർത്തുന്ന വികാരങ്ങളെ പ്രതിരോധിക്കാമെങ്കിൽ, താങ്കൾക്കും ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും നല്ലൊരു കാര്യമാണതെന്ന് കാണുവാനാകും. എല്ലാ മാറ്റങ്ങളെയും സ്വാഗതം ചെയ്യുവാൻ പറ്റിയ സമയമാണ്. കാരണം അത്യധികം വെല്ലുവിളി ഉയർത്തുന്ന പരിതഃസ്ഥിതികളിലും ക്രിയാത്മകമായൊരു സാദ്ധ്യതയും നന്മയെ അന്വേഷിക്കലുമാണ് ഈ മാറ്റം.

 മീനം

മീനം

സ്വയം വിലകുറച്ച് പലപ്പോഴും താങ്കൾ കാണാറുണ്ട്. പൊതുവെ ഉയർന്ന പ്രത്യാശകളും, ശുഭാപ്തിവിശ്വാസമുള്ള മനോഭാവവും, വലിയ ഭാവനകളുമുള്ള വ്യക്തിയാണെങ്കിലും, വിശേഷമായ സ്വന്തം നൈപുണ്യങ്ങളെയോ പ്രാപ്തികളെയോ തിരിച്ചറിയാറേയില്ല. താങ്കളെ സംബന്ധിച്ച് ചെയ്യുന്ന കാര്യങ്ങൾ തികച്ചും സാധാരണമാണ്.

എന്നാൽ മറ്റുള്ളവരെ സംബന്ധിച്ച്, താങ്കളൊരു താരമാണ്. വളരെ രസകരമായ, അല്ലെങ്കിൽ വളരെ വിശേഷപ്പെട്ട ഒരു മണ്ഡലത്തിൽ സ്വന്തം പ്രാഗത്ഭ്യത്തെ പ്രകടിപ്പിക്കുവാനുള്ള അവസരം താങ്കൾക്കുണ്ടാകും. സ്വയം അത്ര പോര എന്ന തെറ്റായ ചിന്ത ഉടലെടുക്കുവാൻ ശ്രമിക്കരുത്. അങ്ങനെയെങ്കിൽ നല്ലൊരു അവസരമായിരിക്കും നഷ്ടമാകുക.

English summary

ദിവസഫലം (20-6-2018 - ബുധൻ)

Zodiac Sign, Daily Horoscope, Today's fortune, Good or bad, About the day,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more