For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (20-5-2018 - ഞായർ)

  |

  സമയത്തിന്റെ അതിധ്രുതമായ പരക്കംപാച്ചിലിൽ സർവ്വതും അനന്തതയിലേക്ക് ഒഴുകി പൊയ്‌ക്കെണ്ടിരിക്കുന്നു. ഓരോന്നും ഒരോ സമയത്ത് ഓരോരോ കരകളിൽ ചെന്നുചേരുന്നു. എത്തുന്ന സ്ഥലം എത്രത്തോളം അഭിലഷണീയമാണെന്നത് അറിയുകയാണ് മുഖ്യം.

  അതുമല്ലെങ്കിൽ അവിടം എങ്ങനെ അനുകൂലമാക്കിമാറ്റാം എന്നതാണ് ബൗദ്ധികം. ആ ബൗദ്ധിക പ്രകടനത്തിനുവേണ്ടുന്ന സാഹചര്യങ്ങൾ ജ്യോതിഷപ്രവചനങ്ങൾ വ്യക്തമായി കാട്ടിത്തരുന്നു. അങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും സുഖത്തിനും സന്തോഷത്തിനും അവ കാരണമായിത്തീരുന്നു.

   മേടം

  മേടം

  താങ്കളുടെ സ്വാഭാവിക മനോഭാവം ചിലപ്പോൾ കൈവിട്ടുപോകുകയും, പറയേണ്ടായിരുന്നു എന്നുള്ള കാര്യങ്ങൾ പറയുകയും ചെയ്യുന്നു. ഇക്കാര്യം താങ്കൾക്ക് അറിയുകയും ചെയ്യാം. ഇപ്പോൾ മുതൽ ആരോ അകന്നുമാറിയിരിക്കുന്നു. എന്താണ് കാര്യമെന്ന് ചോദിക്കുകയാണെങ്കിൽ, എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് നിഷേധിക്കുന്നു.

  പക്ഷേ, ആ വ്യക്തിയുടെ അകൽച്ചയിൽനിന്നും ശരീരഭാഷയിൽനിന്നും താങ്കൾ അത് മനസ്സിലാക്കുന്നു. പറഞ്ഞുപോയതിൽ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു എന്ന് അറിയാം. കാര്യങ്ങൾ ശരിയായി പോകണമെന്നുണ്ടെങ്കിൽ, പ്രശ്‌നത്തെ അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും വേണം. മനസ്സിന്റെ ആശ്വാസം അങ്ങനെ വീണ്ടെടുക്കാം.

   ഇടവം

  ഇടവം

  ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിനുവേണ്ടി തയ്യാറെടുക്കുന്നതിനായി ധാരാളം സമയവും പ്രയത്‌നവും വിനിയോഗിച്ചിരിക്കുന്നു. ഇപ്പോൾ വലിയൊരു മാറ്റത്തിന്റെ ഉമ്മറപ്പടിയിലാണ് നിലകൊള്ളുന്നത്. നേട്ടങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നുണ്ടായിരിക്കണം. ഇതുതന്നെയാണ് വേണ്ടതെന്ന് തീർച്ചയുണ്ടെങ്കിലും, അജ്ഞാതമായ കാരണങ്ങൾ അല്പം കുലുക്കമുണ്ടാക്കുന്നതായി തോന്നുന്നു. സാരമില്ല, കാര്യങ്ങളൊക്കെ ശരിയാംവണ്ണമാണ് ചെയ്തത്. അടുത്ത അദ്ധ്യായം കൃത്യമായും എങ്ങനെ ആയിരിക്കണമെന്നാണോ ആഗ്രഹിക്കുന്നത്, അങ്ങനെതന്നെ ആയിരിക്കും.

   മിഥുനം

  മിഥുനം

  ഒരിക്കൽ ഭംഗുരമായിരുന്ന ബന്ധത്തിൽ ഇപ്പോൾ എന്തും സാദ്ധ്യമാണ്. മുട്ടത്തോടുകളുടെ പുറമേകൂടി നടക്കുന്നത് പരിചയിച്ചിട്ടുണ്ടെങ്കിലും, ശക്തമായ ഒരു ബന്ധം പങ്കിടുകയാണെന്നും, വ്യക്തിപരമായ മൂല്യങ്ങൾ ഈ ബന്ധത്തിൽ നല്ല കാര്യമാണെന്നും കാണുന്നു. അതിനാൽ പിന്നിലേക്ക് മാറരുത്.

  എന്തെങ്കിലും പറയുവാനുണ്ടെങ്കിൽ, അതിനെ പറയുക. ഒരു മാറ്റം ആവശ്യമാണെങ്കിൽ, മാറ്റമുണ്ടാക്കുക. ചില ഘർഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പക്ഷേ എത്രത്തോളം സ്വയം സത്യസന്ധമാണോ, അത്രത്തോളം ആ ബന്ധം പരിപോഷിപ്പിക്കപ്പെടും.

   കർക്കിടകം

  കർക്കിടകം

  ഒരു പ്രത്യേക സ്വപ്നം യാഥാർത്ഥ്യമാകുവാൻവേണ്ടി ഭ്രമാത്മകമായ ചിന്തകൾ നെയ്യുകയാണ്. ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന അപൂർവ്വമായ അവസ്ഥകൾ അക്കാര്യം നേടിയെടുക്കാൻ സഹായിക്കും. പക്ഷേ ആ ഭ്രമാത്മകതയിൽ മുഴുകിപ്പോകരുത്.

  ഇതുവരെയും വളരെ കഠിനമായി പ്രയത്‌നിച്ചു. മാത്രമല്ല എല്ലാ വികാരങ്ങളും, വിശ്വാസവും അത് യാഥാർത്ഥ്യമാകുന്നതിനുവേണ്ടി വിനിയോഗിച്ചുകഴിഞ്ഞു. അതിനാൽ അഭിമാനിക്കാനുള്ള സമയമാണ് അടുത്തത്.

   ചിങ്ങം

  ചിങ്ങം

  ഒരു സ്വപ്നത്തെ അതിന്റെ അടുത്ത നടപടിയിലേക്ക് കൊണ്ടുപോകുവാൻ താങ്കൾക്ക് അല്പം ആശങ്കയുണ്ട്. അത് സംഭവിക്കുമ്പോൾ എന്തെങ്കിലും ചെറിയ ആശങ്കയുണ്ടാകാമെന്ന് എപ്പോഴും ചിന്തിച്ചിരുന്നതുതന്നെയാണ്. ആശങ്ക ധനവുമായി ബന്ധപ്പെട്ടതായിരിക്കാം.

  മാത്രമല്ല സാമ്പത്തിക ഭദ്രതയിൽ വലിയ സ്വാധീനം അതിന് സൃഷ്ടിക്കുവാനാകും. വളരെ വേഗത്തിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയാണ് എന്നതുകൊണ്ട്, പ്രത്യാശയുണ്ടാകാം. എങ്കിലും ശ്രമിക്കാതിരിക്കുന്നതിൽ പശ്ചാത്താപത്തിന്റേതായ ആശങ്കയുള്ളതായി അറിയാം. എന്താണോ ചെയ്യുവാനുള്ളത്, ധൈര്യമായി അത് ചെയ്തുകൊള്ളുക.

  കന്നി

  കന്നി

  ആരുടെയോ അടുത്ത കാലത്തുള്ള അഭിപ്രായമോ, പ്രവർത്തനത്തെപ്പറ്റയുള്ള വിമർശനമോ മുഖത്തേറ്റ ഒരു പ്രഹരമായി തോന്നുന്നു. താങ്കളെ സഹായിക്കുകയാണെന്ന് കരുതിയിരുന്ന ആരിൽനിന്നെങ്കിലും ആയിരിക്കാം അത് സംഭവിച്ചത്.

  താങ്കൾ സാധാരണ ആശയവിനിമയം ചെയ്യുന്നതുപോലെ ആ നിമിഷത്തെക്കുറിച്ച് ഈ വ്യക്തി നല്ല ബോധനിലവാരത്തിലോ സംവേദനക്ഷമതയിലോ ആയിരുന്നിരിക്കില്ല എന്നതായിരിക്കാം കാരണം. ആ വ്യക്തി പറഞ്ഞതിനെ വിശകലനം ചെയ്തുനോക്കിയിട്ട് താങ്കൾ ചെയ്യുന്നതിൽ അതിനെ പ്രയോഗിക്കാമോ എന്ന് കണ്ടെത്തുക. എന്തെങ്കിലും മൂല്യമുണ്ടെന്ന് കാണുകയാണെങ്കിൽ, അതിനെ പ്രയോഗിക്കുക. അല്ലെങ്കിൽ വിട്ടുകളയുക.

   തുലാം

  തുലാം

  കൂടുതൽ പ്രശാന്തസുന്ദരവും സ്ഥായിത്വമുള്ളതുമായ ഒരു ജീവിതത്തെ ഏതോ രീതിയിൽ അന്വേഷിക്കുകയാണ്. ഇപ്പോഴുള്ള ചില പ്രയത്‌നങ്ങൾ ആ മാർഗ്ഗത്തിൽ കൊണ്ടെത്തിക്കും എന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ട്. അത് ശരിയാണ്. അതേസമയംതന്നെ, വേണ്ടതെന്താണോ അത് നേടുവാൻവേണ്ടി ആവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോൾ ചില അങ്കലാപ്പും ആശങ്കകളും അനുഭവപ്പെടാം.

  പുതിയ അതിരുകൾ എപ്പോഴും വെല്ലുവിളികളായി നിലകൊള്ളും. പക്ഷേ സ്വയം അംഗീകരിക്കുമ്പോൾ വളരെയധികം സ്വസ്ഥത അനുഭവപ്പെടും. ശരിയായ മാർഗ്ഗത്തിൽ തന്നെയാണ്. അതിനാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങുക.

   വൃശ്ചികം

  വൃശ്ചികം

  ആരോഗ്യകരമായ ജീവിതത്തിനും മെച്ചപ്പെട്ട ജീവിത ശൈലിയ്ക്കും വേണ്ടിയുള്ള പുതിയ ശീലങ്ങളെ സൃഷ്ടിക്കുവാൻ പറ്റിയ സമയമാണിത്. അടുത്ത കാലത്തായി ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ആരോഗ്യകരമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ട സമയമാണ്.

  ശാരീരിക വ്യായാമവും ആരോഗ്യദായക ഭക്ഷണക്രമവും പട്ടികപ്പെടുത്തുന്നു എന്നതിന് പുറമെ മനോനിലയേയും മനഃസ്സമാധാനത്തെയും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിട്ടുകളയരുത്. യോഗ, ക്രിയാത്മകമായ അംഗീകാരങ്ങൾ, ധ്യാനം എന്നിങ്ങനെ ധാരാളം കാര്യങ്ങൾ താങ്കളെ ശരിയായ മാർഗ്ഗത്തിൽ നയിക്കും.

  ധനു

  ധനു

  ഇപ്പോഴുള്ള മനോഭാവത്തിൽ, ആരോടെങ്കിലും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ശരിക്കും അർത്ഥവത്താണ്. പക്ഷെ, ഇപ്പോൾത്തന്നെ വിഷമകരമായിരിക്കുന്ന ഒരു പരിതഃസ്ഥിതിയിൽ എന്ത് തരത്തിലുള്ള സ്വാധീനമാണ് വാക്കുകൾ സൃഷ്ടിക്കുക എന്നതിനെപ്പറ്റി ബോധമുണ്ടായിരിക്കണം. സ്വന്തം മനസ്സിൽത്തന്നെ മറ്റൊരാളിനെ ഉൾപ്പെടുത്താതെ ഇതിനെപ്പറ്റിയുള്ള വികാരങ്ങളെ പരിഹരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ, കൂടുതൽ പറയണമെന്ന് തോന്നുകയില്ല.

   മകരം

  മകരം

  ആരുടെയോ നാടകത്തിൽ അടുത്തകാലത്തായി വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണ്. കാരണം താങ്കൾ വളരെയധികം കരുതലെടുത്തു. പക്ഷെ ആ വ്യക്തി ഉൾപ്പെടുവാനുള്ള താങ്കളുടെ ആഗ്രഹമായി അതിനെ കണ്ടു. പക്ഷേ പുറത്തേയ്ക്കിറങ്ങുവാൻ വൈകിയിട്ടില്ല. മാത്രമല്ല അതുതന്നെയായിരിക്കും ഏറ്റവും ബൗദ്ധികമായ കാര്യവും. സഹായിക്കുന്ന കാര്യത്തിൽ വളരെയധികം ചായ്‌വുണ്ടായിരിക്കാം.

  പക്ഷേ പരസ്പരം തമ്മിലടിക്കുന്ന കക്ഷികളുടെയിടയിൽ ശത്രുത ഉടലെടുക്കാവുന്ന ഒരു പരിതഃസ്ഥിതിയായിരിക്കാം അത്. പൊടി അമരുന്നതുവരെ കാത്തിരിക്കുക. ആരെങ്കിലും ഉപദേശം ആരായുകയാണെങ്കിൽ, അതായിരിക്കും സഹായിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

  കുംഭം

  കുംഭം

  സമയംകൊല്ലിയായ ഒരു പദ്ധതിയിൽ താങ്കൾ ചക്രങ്ങളെ തിരിച്ചുകൊണ്ടിരിക്കുകയാണ്. ആകെയുള്ള പ്രയത്‌നത്തിൽ വളരെയധികമൊന്നും ചെയ്യുവാനില്ലെന്ന് തോന്നാം. നഷ്ടങ്ങളെയെല്ലാം അവസാനിപ്പിച്ചിട്ട് വിട്ടുകളയുവാനുള്ള സമയമാണെന്ന് അത്ഭുതപ്പെടാം. പക്ഷേ, വളരെയധികം പ്രത്യാശയും പ്രയത്‌നങ്ങളും അർപ്പിച്ച എന്തിനെയെങ്കിലും ഉപേക്ഷിക്കുക വിഷമകരമാണ്.

  കാരണം, അത് ഒരു പാഴ്പ്പണിയായി തോന്നുന്നു. എന്തായാലും കുറച്ചുകൂടി സമയം കൊടുക്കുകയും വീണ്ടും പ്രത്യാശവയ്ക്കുകയും ചെയ്യുക. വളരെവേഗംതന്നെ പുരോഗതിയുടെ ലക്ഷണങ്ങൾ കാണുവാനാകും. തുടങ്ങിക്കഴിഞ്ഞാൽ അതൊരു വേലിയേറ്റ തിരയെപ്പോലെയായിരിക്കും

   മീനം

  മീനം

  സാമ്പത്തികഭദ്രതയെക്കുറിച്ച്‌ ഇപ്പോൾ ആശങ്കപ്പെടുകയായിരിക്കാം. അതുമല്ലെങ്കിൽ ആവശ്യമായിട്ടുള്ള ചില വിഭവങ്ങളെ നേടുവാനായി കഴിവില്ലല്ലോ എന്ന് ഉത്കണ്ഠപ്പെടുകയായിരിക്കാം. അത്തരത്തിൽ നോക്കിയാൽ താങ്കളുടെ ആശങ്കകളെ ശാന്തമാക്കുവാൻ പര്യാപ്തമായ ഒരു അവസരം ഉടൻതന്നെ ഉണ്ടാകുവാൻ പോകുകയാണ്.

  പക്ഷേ, വലിയൊരു സ്വപ്നാടകനായിരിക്കുന്നതുകൊണ്ട്, വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ, എല്ലാ സൗഭാഗ്യങ്ങളോടൊപ്പം താങ്കളും ഒഴുകിപ്പോകാം. അങ്ങനെയെങ്കിൽ വീണ്ടും അതേ വഞ്ചിയിൽത്തന്നെ കറങ്ങിത്തിരിഞ്ഞ് തിരികെ എത്തിച്ചേരും. നല്ല സൗഭാഗ്യങ്ങൾ തേടിവരുമ്പോൾ, യാഥാസ്ഥിതികമായിരിക്കുക. കാര്യങ്ങൾ മംഗളകരമായിത്തന്നെ കലാശിക്കും.

  English summary

  Daily Horoscope 20-5-2018

  Read out your prediction of the day according to the zodiac signs, Zodiac sign predictions helps you to know your fortunes and flaws know earlier..
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more