For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (19-7-2018 - വ്യാഴം)

  |

  അനിവാര്യമായ മാറ്റങ്ങൾ അനുദിനം കടന്നുവരുകയും അവ ഭൂതകാലത്തിന്റെ വിസ്മൃതിയിലേക്ക് പോയ്മറയുകയും ചെയ്യുന്നു.

  ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നും, അവ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നും ജ്യോതിഷത്തിനു പ്രവചിക്കാൻ സാധിക്കും. 19-7-2018 ലെ ദിവസഫലം വായിക്കൂ .

  മേടം

  മേടം

  ഇതൊരു ശുഭദിനമായിരിക്കാം. എങ്കിലും, താങ്കൾ അങ്ങനെ വിശ്വസിക്കണമെന്നില്ല. കാരണം കാര്യങ്ങളൊന്നും വിചാരിച്ചതുപോലെ നീങ്ങിയിട്ടുണ്ടായിരിക്കുകയില്ല. മാത്രമല്ല താങ്കൾ വിഷാദത്തിലുമായിരിക്കാം. എന്തായാലും സൗഭാഗ്യം താങ്കളെ ആരായും, കാരണം, വിസ്മയാവഹമായ ചില അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിലേക്ക് എത്തിച്ചേരുന്നു.

  ആ സാദ്ധ്യതകളിൽ താങ്കളുടെ പേര് എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട്, മ്ലാനതയിൽ നിലകൊണ്ടാലും ഇല്ലെങ്കിലും, അവയ്ക്ക് താങ്കളുടെ മാർഗ്ഗത്തിൽ വന്നുചേർന്നേ മതിയാകൂ. എങ്കിലും നല്ലൊരു മനോഭാവം സ്വയം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നത് വരാൻ പോകുന്ന അനുഭവത്തെ പോഷിപ്പിക്കും, അങ്ങനെ അതിനെ കൂടുതൽ ആസ്വാദ്യകരവും ഉപയോഗപ്രദവുമാക്കാം.

   ഇടവം

  ഇടവം

  കണ്ടെത്തപ്പെടാതെ വർഷങ്ങളായി എവിടെയങ്കിലും ഒളിഞ്ഞിരിക്കുന്നതോ മണ്ണിനടിയിൽ സംരക്ഷിക്കപ്പെടുന്നതോ ആയ നിധിശേഖരത്തെ സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്. അത്തരം ഐതിഹ്യങ്ങളിൽ ചിലത് ആ നിധികളിലെത്തുന്നതിനുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന ചില നിഗൂഢരേഖകളെ ഉൾക്കൊള്ളുന്നു. എന്നാൽ അതിനെ വ്യഖ്യാനിച്ചെടുക്കാൻ ബൗദ്ധികപ്രാപ്തിയുള്ള വ്യക്തിയ്ക്കുമാത്രമേ കഴിയൂ.

  ഒരുതരത്തിൽ നോക്കിയാൽ താങ്കളിപ്പോൾ ഒളിഞ്ഞിരിക്കുന്ന നിധിയുടെ അന്വേഷണത്തിലാണ്. എന്നാൽ അതിലെ വൈചിത്ര്യങ്ങൾ താങ്കളെ സംബന്ധിച്ച് മറ്റുള്ളവയെക്കാൾ മെച്ചമാണ്. കാരണം ആ നിധി താങ്കളുടെ ഉള്ളിൽത്തന്നെയാണ് നിലകൊള്ളുന്നത്. ആന്തരികമായ ഒരു നൈപുണ്യത്തിലോ, അതുപോലെയുള്ള എന്തെങ്കിലും കഴിവിലോ നിമഗ്നമാകുവാനുള്ള പ്രചോദനം ഉണ്ടായിരിക്കുകയാണെങ്കിൽ, അങ്ങനെ ചെയ്യുക. തന്നിലേക്കുതന്നെ നോക്കുവാനും സ്വയം പ്രചോദിപ്പിക്കപ്പെടുവാനും പറ്റിയ ഒരു സമയമാണിത്.

   മിഥുനം

  മിഥുനം

  ചില സസ്യങ്ങൾ വളരെ ദൃഢമാണ്. തളർത്തിക്കളയുന്ന വെയിലിനേയും, വരൾച്ചയേയും, അമിതവർഷത്തെയും, മണ്ണിലെ പോഷകക്കുറവിനെയും സഹിച്ച് തഴച്ചുവളരുവാൻ അവയ്ക്ക് കഴിയും. ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഈ ആലങ്കാരികതയെ പ്രചോദനമായി കൈക്കൊള്ളുക. താങ്കൾ വളരെ സുദൃഢമാണ്.

  മോശമായ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും സ്വയം അതിജീവിച്ച് താങ്കൾ നിലകൊള്ളുന്നു. ദൃഢമാണെന്ന് സ്വയം ചിന്തിക്കുകയാണെങ്കിൽ, ആ വെല്ലുവിളിയെ സഹിക്കുവാൻ വേണ്ടുന്ന കരുത്തും കഴിവും ഉണ്ടെങ്കിൽ, അതിനുമീതെ ഉയരുവാനും, വിസ്മയാവഹമായ എന്തിലേക്കെങ്കിലും വളരെവേഗം നീങ്ങുവാനും സാധിക്കും.

   കർക്കിടകം

  കർക്കിടകം

  ജീവിതത്തിൽ ധാരാളം ഉരസലുകൾ ഉണ്ടായിരിക്കാം. നിയന്ത്രിതമായ വിഷാദവും മൂകതയും താങ്കൾക്ക് അനുഭവപ്പെടുന്നുണ്ടായിരിക്കാം. മിക്കവാറും താങ്കളുടെ അവിശ്വസനീയമായ ഭാവനാശക്തിയാൽ പരിപോഷിപ്പിക്കപ്പെട്ട വെറുമൊരു മിഥ്യയാണിത്.

  വളരെ പ്രബലമായ ഒരു മാനസ്സികാവസ്ഥയാണ് താങ്കൾക്കുള്ളത്. താങ്കളിലെ സർഗ്ഗാത്മകതയെ നല്ല രീതിയിൽ ഉപയോഗിക്കുമ്പോൾ, അത് മാസ്മരികമാണ്. എന്നാൽ ആശങ്കകളിലും വിഷാദത്തിലും സ്വയം നിമഗ്നമാകുകയാണെങ്കിൽ, വേദനയുടേതായ ഒരു ഭാവം അത് പകർന്നുനൽകും. ഇപ്പോൾ എങ്ങനെ തോന്നുന്നു എന്നത് വിഷയമേയല്ല. വളരെ ശുഭകരമായ ഒരു സമയമാണിത്. അതിന്റെ പ്രബലതയെ കാണുവാനായാൽ, താങ്കളുടെ മനസ്സ് പ്രചോദിപ്പിക്കപ്പെടും.

   ചിങ്ങം

  ചിങ്ങം

  ഇരിക്കുന്നിടത്തുനിന്നും അനങ്ങുവാൻപോലും ആഗ്രഹിക്കാത്തതായി കാണപ്പെടുന്ന മറ്റുചിലരുടെ തീരുമാനങ്ങളെയും അവസരങ്ങളെയും ആശ്രയിച്ച് നിലകൊള്ളുന്ന ഒരു പരിതഃസ്ഥിതിയെ മാറ്റുവാൻ താങ്കൾ ശ്രമിക്കുകയായിരിക്കാം. അസ്വസ്ഥമായ ഒരു അവസ്ഥയിൽ താങ്കളെ അത് കൊണ്ടെത്തിക്കുന്നു. താങ്കളുമായി യോജിക്കാത്ത അവരുടെ അനുമതി കൂടാതെവേണം താങ്കൾക്കതിനെ അകലേക്ക് നീക്കേണ്ടത്.

  ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുവാൻ താങ്കളുടെ സുദൃഢവും പ്രബലവുമായ പ്രകൃതം സാധാരണയായി സഹായിക്കും. പക്ഷേ ആ വ്യക്തികളും താങ്കളെപ്പോലെതന്നെ ദൃഢതയും പ്രബലതയും ഉള്ളവരാകാം. അതിനാൽ കൂടുതൽ ബൗദ്ധികവും അഭിനിവേശം നിറഞ്ഞതുമായ സമീപനമാണ് പ്രവർത്തിക്കാൻ അനുയോജ്യം. നിബന്ധനകളൊന്നും വയ്ക്കരുത്. അതിനുപകരം എങ്ങനെ തോന്നുന്നു എന്നും എന്തുകൊണ്ടാണെന്നും മാത്രം പ്രകടിപ്പിക്കുക.

   കന്നി

  കന്നി

  വിഷമകരമായ ഒരു പരിതഃസ്ഥിതിയെ മാറ്റുന്നതിനോ, അതുമല്ലെങ്കിൽ നല്ലൊരു കാര്യത്തിനായി ക്രിയാത്മകമായ എന്തെങ്കിലും സംജാതമാകാൻ സഹായിക്കുന്നതിനോ, അതുമല്ലെങ്കിൽ സഹായം ആവശ്യമായ ഒരു വ്യക്തിയെ സഹായിക്കുന്നതിനോ വേണ്ടിയുള്ള ശക്തിയെ സംബന്ധിക്കുന്ന സൂചന താങ്കൾക്കിന്ന് ലഭിക്കുന്നുണ്ടായിരിക്കാം.

  എന്തെങ്കിലും നല്ലത് പ്രവർത്തിക്കുന്നതിനുള്ള ഒരു അഭിലാഷം അടുത്തിടെയായി താങ്കൾക്ക് ഉണ്ടായിരിക്കാം. അതിനുവേണ്ടിയുള്ള വിസ്മയാവഹമായ ഒരു അവസരമാണിത്. സഹായിക്കുന്ന ആർക്കുവേണമോ ഇത് വളരെ പരിവർത്തനാത്മകമാണെന്ന് മാത്രമല്ല, വ്യക്തിപരമായി താങ്കൾക്കുവേണ്ടിയുള്ള മുഖ്യമായ ഒരു പരിണാമവും കൂടിയായിരിക്കും ആ ശക്തി. സ്വന്തം കഴിവുകളും നൈപുണ്യങ്ങളും എങ്ങനെ വിനിയോഗിക്കണമെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ, വിസ്മയാവഹമായ കാര്യങ്ങൾ സംഭവിപ്പിക്കാൻ താങ്കൾക്കാകും.

   തുലാം

  തുലാം

  ജാലകത്തോടുകൂടിയ ഒരു മുറിയിൽ ഇരിക്കുകയാണെന്ന് സങ്കല്പിക്കുക. എന്നാൽ ചുവരിന് അഭിമുഖമായാണ് ഇരിക്കുന്നത്. ഒരല്പം സ്ഥാനം മാറ്റുകയാണെങ്കിൽ, വളരെ കുറച്ചാണെങ്കിലും, ആ ജാലകത്തിലൂടെ താങ്കൾക്ക് പുറംലോകം കാണുവാനാകും.

  മാത്രമല്ല, ആ ദൃശ്യം സവിശേഷമായി തോന്നുകയും ചെയ്യാം. സ്വയം വളരെയധികം മാറിയിട്ടില്ലെങ്കിലും പുറം ലോകത്തെപ്പറ്റിയുള്ള താങ്കളുടെ മുഴുവൻ കാഴ്ചപ്പാടും വളരെയധികം മാറിയിരിക്കുന്നു. ചിലപ്പോൾ എന്തിന്റെയെങ്കിലും മനോഹാരിതയോ മൂല്യമോ അറിയുന്നത് കാഴ്ചപ്പാടിനെ മാറ്റുന്നതിനോളം എളുപ്പമാണ്. ഇപ്പോൾ വിഷമം അഭിമുഖീകരിക്കുന്ന പരിതഃസ്ഥിതിയിൽ അതിനെ പ്രയോഗിക്കുക. പുതിയ സാദ്ധ്യതകളെ താങ്കൾക്കുവേണ്ടി തുറന്നുതരുവാൻ അതിലൂടെ സാധിക്കും.

   വൃശ്ചികം

  വൃശ്ചികം

  പ്രഭാതത്തിൽ ഉണർന്നെണീൽക്കുമ്പോൾ ക്രിയാത്മകമായ ഊർജ്ജത്തിന്റെ അത്ഭുതാവഹമായ ഒരു ആവേഗം അനുഭവപ്പെട്ടിരിക്കാം. നല്ല കാര്യങ്ങൾ ഇപ്പോൾ സംഭരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുവാനുള്ള പ്രചോദനം താങ്കൾക്ക് ഉണ്ടായിരിക്കാം. താങ്കൾ ചിന്തിക്കുന്നത് ശരിയാണ്.

  പ്രത്യാശാനിർഭരമായ ആ ചിന്തയെ പരിലാളിക്കുകയാണെങ്കിൽ, ആ ഊർജ്ജത്തിന്റെ സിംഹഭാഗവും ഉപയോഗിക്കുവാൻ താങ്കൾക്ക് കഴിയും. ആവേശംകൊള്ളിക്കുന്ന പുതിയ ഉദ്യമങ്ങൾ ആരംഭിക്കുവാൻ ഈ സമയത്തെ വിനിയോഗിച്ചാലും. മാത്രമല്ല താങ്കളെ സന്തോഷിപ്പിക്കുവാൻ കഴിയുന്ന ആളുകളുമായി സമയം ചിലവഴിക്കുകയും ചെയ്യുക. വളരെ ശുഭകരമായ ഒരു സമയമാണിത്. ജീവിതത്തെ മാറ്റിമറിക്കുവാൻപോന്ന അവസരമാണിത്.

  ധനു

  ധനു

  വെല്ലുവിളികൾകൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ദിവസത്തെ താങ്കൾ അഭിമുഖീകരിക്കുകയായിരിക്കാം. ചെയ്യുവാനുള്ള കാര്യങ്ങളെപ്പറ്റിയും, ഇടപെടേണ്ടതായിട്ടുള്ള വ്യക്തികളെപ്പറ്റിയും ചിന്തിക്കുവാൻ താങ്കൾ ആഗ്രഹിക്കുകയില്ലായിരിക്കാം.

  പക്ഷേ അനാവശ്യമായ ധാരാളം സമ്മർദ്ദം സ്വയം ഏല്പിക്കുകയാണ്. ഇപ്പോൾ ചുമക്കുന്ന ഭാരത്തിൽ അധികവും സ്വന്തമായി ചുമത്തിയതാണ്. ഒരു ഭാഗ്യത്തെ നേടിയെടുക്കുവാൻ താങ്കൾ തീരുമാനിച്ചു. പക്ഷേ ഇതും ഒരു അവസരമാണെന്ന കാര്യം മനസ്സിൽ സൂക്ഷിക്കുക. താങ്കൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയുന്നതുവരെ കുറച്ച് ഭാരത്തെ താഴെയിറക്കി വയ്ക്കുവാനുള്ള സന്ദർഭമാണിത്.

  വേണമെങ്കിൽ താങ്കൾക്ക് ആ വാർത്തകളെ കേൾക്കാതിരിക്കാം. എന്നിട്ട് ഉല്ലാസകരമായ വസ്തുതകൾക്ക് കാതോർക്കാം. ഇപ്പോൾ അല്പം വിഷാദം തോന്നുകയാണെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള പ്രതികൂലാത്മക സാഹചര്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാകാം. താങ്കൾക്കത് മനസ്സിലാകുന്നുമില്ല. പ്രതികൂലതയിൽ വസിക്കുന്ന ആളുകളുമായി സമയം ചിലവഴിക്കുകയോ, ആശങ്കാകുലമായ ചിന്തകളിൽ മുഴുകിയിരിക്കുകയോ ആണോ? അതൊക്കെ നീക്കുവാനുള്ള കരുത്ത് താങ്കൾക്കുണ്ട്.

  പക്ഷേ അനാവശ്യമായ ധാരാളം സമ്മർദ്ദം സ്വയം ഏല്പിക്കുകയാണ്. ഇപ്പോൾ ചുമക്കുന്ന ഭാരത്തിൽ അധികവും സ്വന്തമായി ചുമത്തിയതാണ്. ഒരു ഭാഗ്യത്തെ നേടിയെടുക്കുവാൻ താങ്കൾ തീരുമാനിച്ചു. പക്ഷേ ഇതും ഒരു അവസരമാണെന്ന കാര്യം മനസ്സിൽ സൂക്ഷിക്കുക. താങ്കൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയുന്നതുവരെ കുറച്ച് ഭാരത്തെ താഴെയിറക്കി വയ്ക്കുവാനുള്ള സന്ദർഭമാണിത്

   മകരം

  മകരം

  ആറ് മണിക്കുള്ള വാർത്ത കേൾക്കുവാനായി സ്റ്റേഷൻ ട്യൂൺ ചെയ്യുന്നത് അസ്വസ്ഥമായിരിക്കാം. പ്രകൃതിക്ഷോഭങ്ങളെ സംബന്ധിക്കുന്ന വാർത്തകളും, ദുഃഖകഥകളും, സാമ്പത്തിക പ്രതിസന്ധികളും, അതുപോലെ വളരെയധികം വർത്തമാനങ്ങളും ലോകം ഒരു ഇരുണ്ട പ്രദേശമാണെന്നുള്ള പ്രതീതി ഉണർത്തും.

  വേണമെങ്കിൽ താങ്കൾക്ക് ആ വാർത്തകളെ കേൾക്കാതിരിക്കാം. എന്നിട്ട് ഉല്ലാസകരമായ വസ്തുതകൾക്ക് കാതോർക്കാം. ഇപ്പോൾ അല്പം വിഷാദം തോന്നുകയാണെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള പ്രതികൂലാത്മക സാഹചര്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാകാം. താങ്കൾക്കത് മനസ്സിലാകുന്നുമില്ല. പ്രതികൂലതയിൽ വസിക്കുന്ന ആളുകളുമായി സമയം ചിലവഴിക്കുകയോ, ആശങ്കാകുലമായ ചിന്തകളിൽ മുഴുകിയിരിക്കുകയോ ആണോ? അതൊക്കെ നീക്കുവാനുള്ള കരുത്ത് താങ്കൾക്കുണ്ട്.

  താങ്കളുടെ പ്രയത്‌നങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിവും നൈപുണ്യവുമുള്ള ധാരാളം വ്യക്തികൾ ചുറ്റും ഉണ്ടായിരിക്കുകയാണെങ്കിൽപ്പോലും, ചെയ്യുന്ന കാര്യങ്ങളിൽ സഹായമില്ലാതെ ആകെ വ്യാകുലപ്പെടുന്നുണ്ടായിരിക്കാം. സഹായം ആവശ്യപ്പെടുന്നതിൽ ലജ്ജ തോന്നേണ്ട കാര്യമില്ല. മാത്രമല്ല താങ്കളും ആർക്കെങ്കിലുംവേണ്ടി സഹായം ചെയ്തിട്ടുള്ളതാണ്. ചെറിയൊരു നിമിഷം താങ്കളുടെ പരിതഃസ്ഥിതിയെ വീക്ഷിക്കുക. അങ്ങനെ ചുറ്റിലും നിലകൊള്ളുന്ന വിഭവങ്ങളെ കണ്ടെത്തുക.

   കുംഭം

  കുംഭം

  വേണമെങ്കിൽ സഹായം ആവശ്യപ്പെടാം എന്നകാര്യം ഓർമ്മിക്കാതെ പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു സംരംഭത്തിൽ അത്യധികം ശ്രദ്ധ കേന്ദ്രീകരിച്ച് താങ്കളിപ്പോൾ നിലകൊള്ളുകയായിരിക്കാം. താങ്കളുടെ പ്രയത്‌നങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിവും നൈപുണ്യവുമുള്ള ധാരാളം വ്യക്തികൾ ചുറ്റും ഉണ്ടായിരിക്കുകയാണെങ്കിൽപ്പോലും, ചെയ്യുന്ന കാര്യങ്ങളിൽ സഹായമില്ലാതെ ആകെ വ്യാകുലപ്പെടുന്നുണ്ടായിരിക്കാം.

  സഹായം ആവശ്യപ്പെടുന്നതിൽ ലജ്ജ തോന്നേണ്ട കാര്യമില്ല. മാത്രമല്ല താങ്കളും ആർക്കെങ്കിലുംവേണ്ടി സഹായം ചെയ്തിട്ടുള്ളതാണ്. ചെറിയൊരു നിമിഷം താങ്കളുടെ പരിതഃസ്ഥിതിയെ വീക്ഷിക്കുക. അങ്ങനെ ചുറ്റിലും നിലകൊള്ളുന്ന വിഭവങ്ങളെ കണ്ടെത്തുക.

  എത്രത്തോളം അദ്വിതീയമായും ബൗദ്ധികമായും നിലപാടുകളുള്ള വ്യക്തിയാണ് താങ്കളെന്ന് സ്വയം തിരിച്ചറിയുന്നില്ല എന്നതാണ് അതിന്റെ കാരണം. അതുമല്ലെങ്കിൽ വലിയ കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവുണ്ടെന്ന് സ്വയം വിശ്വസിക്കുന്നില്ല. വെല്ലുവിളിക്കുന്ന തരത്തിലുള്ള ഒരു പരിതഃസ്ഥിതിയിൽ കടിഞ്ഞാൻ കൈയിലെടുക്കുകയാണെങ്കിൽ, താങ്കൾക്കത് കാണുവാനുകും.

   മീനം

  മീനം

  താങ്കളുടെമേൽ നിയന്ത്രണമുണ്ടെന്ന് തോന്നുന്ന ഒരു പരിതഃസ്ഥിതിയ്ക്കുമേൽ ഉടൻതന്നെ ഒരു നിയന്ത്രണം താങ്കൾക്കുണ്ടാകും. ആ ശക്തിമാറ്റം തികച്ചും നിശിതമായിരിക്കും. എന്നാൽ കരുതലോടുകൂടിയ ശ്രദ്ധ നൽകുകയാണെങ്കിൽ, നേരത്തേതന്നെ ആ ശക്തി താങ്കളിൽ ഉണ്ടായിരുന്നു എന്ന് കാണുവാനാകും.

  എത്രത്തോളം സ്വാധീനവും ശക്തിയും താങ്കൾക്കുണ്ടെന്ന് മിക്കപ്പോഴും താങ്കൾ തിരിച്ചറിയാറില്ല. എത്രത്തോളം അദ്വിതീയമായും ബൗദ്ധികമായും നിലപാടുകളുള്ള വ്യക്തിയാണ് താങ്കളെന്ന് സ്വയം തിരിച്ചറിയുന്നില്ല എന്നതാണ് അതിന്റെ കാരണം. അതുമല്ലെങ്കിൽ വലിയ കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവുണ്ടെന്ന് സ്വയം വിശ്വസിക്കുന്നില്ല. വെല്ലുവിളിക്കുന്ന തരത്തിലുള്ള ഒരു പരിതഃസ്ഥിതിയിൽ കടിഞ്ഞാൻ കൈയിലെടുക്കുകയാണെങ്കിൽ, താങ്കൾക്കത് കാണുവാനുകും.

  English summary

  daily-horoscope-19-7-2018

  , Read out the daily horoscope of the day. it will help you to plan your day,
  Story first published: Thursday, July 19, 2018, 6:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more