For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (18-6-2018 - തിങ്കൾ)

|

കാലപ്രവാഹത്തിൽ എല്ലാം മുന്നിലേക്ക്‌ ഒഴുകി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മാർഗ്ഗമദ്ധ്യേയുള്ള വിഘാതങ്ങളെ തരണംചെയ്ത് മുന്നിലേക്ക് കുതിച്ചുപായേണ്ടതുണ്ട്.

ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള ഭാവിഫലപ്രവചനങ്ങൾ വിഘ്‌നങ്ങളെ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി നമുക്ക് പകർന്നുനൽകുന്നു. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ ഇവ നമ്മെ സഹായിക്കും.

 മേടം

മേടം

ചില പ്രശ്‌നങ്ങൾ താങ്കളുമായി നിലകൊള്ളുന്ന ഒരു വ്യക്തിയുമായി അർത്ഥവത്തായൊരു സംഭാഷണം ഉണ്ടാകുവാനുള്ള സാഹചര്യം ഉടൻ ഉണ്ടാകും. താങ്കൾ അവിടെ ഉണ്ടായിരുന്നെന്നും, സംഭാഷണം നടത്തിയെന്നും, എന്നാൽ യാതൊരു ഗുണവും ഉണ്ടായില്ല എന്നും പറയുമായിരിക്കും. അങ്ങനെയായിരിക്കും താങ്കൾ പറയുക.

പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആയിരിക്കില്ല. ആശയവിനിമയം നടത്തിയെന്നും താങ്കൾ പറയാം. ആ വ്യക്തിയ്ക്ക് എന്തായിരുന്നു പറയുവാനുണ്ടായിരുന്നതെന്ന് താങ്കൾ ശ്രദ്ധിച്ചോ? അതോ ആ വ്യക്തി പറഞ്ഞുതീരുന്നതിനുമുമ്പ് താങ്കളുടെ പ്രതികരണം രൂപപ്പെടുത്തുകയായിരുന്നോ? ഒരിക്കൽക്കൂടി അങ്ങനെ ചെയ്യുക. ഇപ്രാവശ്യം സംഭാഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമീപനം അവലംബിക്കണം.

 ഇടവം

ഇടവം

വളരെവേഗത്തിൽ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിപരമായ ഒരു പ്രശ്‌നത്തെ മനസ്സിലാക്കുവാനായി താങ്കൾ വളരെ ക്ലേശിക്കുകയാണ്. മിക്കവാറും ഇതൊരു ബന്ധവുമായി നിലകൊള്ളുന്ന വിഷയമാണ്. മാത്രമല്ല താങ്കൾക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിയാത്ത ഒന്നുമാണിത്. എല്ലാം വളരെ പെട്ടെന്ന് മാറിയെന്ന് തോന്നാം.

അതിന്റെ എല്ലാ മുഖങ്ങളും താങ്കൾക്ക് മനസ്സിലായില്ല എന്നതാണ് സത്യം. അത് അങ്ങനെതന്നെ ആയിക്കോട്ടെ. ആശങ്കയൊന്നുംകൂടാതെ ഈ ബന്ധത്തിന്റെ പരിഹാരത്തെ അതിന്റെ വഴിക്കുതന്നെ വിടുന്നത് ആവശ്യമാണ്. എങ്ങനെയൊക്കെ മാറിയും തിരിഞ്ഞും അത് വന്നാലും, ഏറ്റവും നല്ല കാര്യം ഇതാണ്.

 മിഥുനം

മിഥുനം

വിജയമാക്കുവാൻ പ്രയാസമായിരുന്ന വലിയൊരു ലക്ഷ്യത്തിനുവേണ്ടി വളരെ കാലമായി താങ്കൾ അഭിലഷിച്ചു. സ്വന്തം നിലയിൽത്തന്നെ ആ ദൗത്യത്തെ നേടിയെടുക്കാൻ തീവ്രമായും സ്വതന്ത്രമായും ആഗ്രഹിച്ചു. സ്വന്തം സ്വപ്നങ്ങളുടെ ശില്പിയാണെന്നതിൽ താങ്കൾക്ക് അതിയായ അഭിമാനമുണ്ട്. അതിനാൽ ഒറ്റയ്ക്കുതന്നെ മുന്നോട്ട് ഉഴുതുമറിച്ചുപോയി.

ആരോടെങ്കിലും സഹായം അഭ്യർത്ഥിക്കുന്നതിൽ യാതൊരു ലജ്ജയുമില്ല. കഴിഞ്ഞ കാലത്തിൽ താങ്കൾ മറ്റുള്ളവരെ സഹായിച്ചിട്ടുള്ളതുപോലെ താങ്കളെ സഹായിക്കാൻ കഴിവും, താല്പര്യവും, സന്തോഷവുമുള്ള ധാരാളം ആളുകളുണ്ട്. ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നല്ല ഇതിനർത്ഥം. താങ്കളുടെ ഇഷ്ട ലക്ഷ്യത്തിലേക്കുള്ള പ്രയാണം കുറച്ചുകൂടി വേഗതയിലാകട്ടെ എന്നതാണ് കാര്യം.

 കർക്കിടകം

കർക്കിടകം

ശാസ്ത്രീയമായ ഉൾക്കാഴ്ചപോലെ ഏതെങ്കിലും പ്രത്യേക മണ്ഡലത്തിലെ ജ്ഞാനം, ഗണിതശാസ്ത്രം, യൗക്തികജ്ഞാനം, തുടങ്ങിയവയെയാണ് ബൗദ്ധികതയെ സംബന്ധിക്കുന്ന പരമ്പരാഗതമായ ആശയം ഉൾക്കൊള്ളുന്നത്. എന്നാൽ സർഗ്ഗാത്മകമായ ഒരു ബൗദ്ധികതയുണ്ട്. അതിന്റെ ആഴമളക്കുക വളരെ പ്രയാസവുമാണ്. ഒരു പ്രത്യേക ഉദ്യമത്തിനുവേണ്ടി ശ്രമിക്കുവാൻ മതിയായ പ്രാപ്തി (അങ്ങനെ ഉണ്ടെങ്കിൽപ്പോലും) ഉണ്ടെന്ന് താങ്കൾക്ക് തോന്നുന്നില്ലായിരിക്കാം.

പക്ഷേ താങ്കളിലെ അവിശ്വസനീയമായ സർഗ്ഗാത്മക ബൗദ്ധികതയെ കാണുവാൻ ശ്രമിക്കുന്നില്ല. പ്രതിയോഗിയെന്ന് വിചാരിക്കുന്ന ആരെക്കാളും കൂടുതലായി താങ്കളെ മുന്നോട്ട് കൊണ്ടുപോകുവാൻ അതിനുമാത്രം കഴിയും. ധീരതയെ കൈക്കൊണ്ടുകൊണ്ട് മുന്നോട്ട് ചുവടുവയ്ക്കുക. താങ്കൾക്ക് തിളങ്ങുവാനുള്ള ദിവസമാണിത്.

 ചിങ്ങം

ചിങ്ങം

കുടുംബവുമായോ മറ്റേതെങ്കിലും ബന്ധവുമായോ വലിയൊരു മാനസ്സിക സംഘർത്തിലായിരിക്കാം. ചെറിയൊരു പ്രശ്‌നം കഴിയുമ്പോൾ, വീണ്ടും മറ്റൊരു വലിയ പ്രശന്ം അഭിമുഖീകരിക്കുവാനായി ഉണ്ടാകുന്നു. ചിലപ്പോൾ കുറച്ചുസമയം അത് അലംഘനീയമായും അസാദ്ധ്യമായും നിലകൊള്ളുന്നു.

പക്ഷേ താങ്കൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയാത്തതായി ഒരു പ്രശ്‌നവുമില്ല. വാസ്തവത്തിൽ വളരെ മെച്ചമായ രീതിയിലാണ് കാര്യങ്ങളെ താങ്കൾ കൈകാര്യം ചെയ്തിരിക്കുന്നത്. മനഃക്ലേശത്തിന്റെ ആവശ്യമില്ല. ഇപ്പോൾ പ്രശ്‌നപരിഹാരത്തിന് സമീപമാണ്.

 കന്നി

കന്നി

എന്തോ ഒരു കാര്യത്തെ അനുധാവനം ചെയ്യുന്ന കാര്യത്തിൽ വളരെയധികം നിയന്ത്രിക്കപ്പെട്ടതായി താങ്കൾക്ക് തോന്നുന്നു. ആരുടെയെങ്കിലും നിയമങ്ങൾ കാരണമായോ, വിഭവങ്ങളുടെ ഇല്ലായ്മ കാരണമായോ, പരിതഃസ്ഥിതിയിലെ വൈഷമ്യങ്ങൾ കാരണമോ ആകാം. പിൻതുടരുന്ന നിയമങ്ങളെയും വ്യവസ്ഥകളെയും അനുസരിച്ച് ഇനിയും നീങ്ങേണ്ടിയിരിക്കുന്നു. കൂടുതൽ മെച്ചമാകുന്നതിനുവേണ്ടി താങ്കളെ അവർ സഹായിക്കുകയാണ് ചെയ്യുന്നത്. മുന്നിലേക്ക് പോകുന്തോറും അതിനായി താങ്കൾക്ക് അവരോട് കൃതജ്ഞതയുണ്ടാകും.

 തുലാം

തുലാം

വളരെ സുരക്ഷിതവും പ്രവചനീയവുമായ രീതിയിൽ ചുറ്റിലും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പൊഴിയിൽ താങ്കൾ അകപ്പെട്ടിരിക്കുകയാണ്. മുഷിവുണ്ടാക്കുന്നതാണെങ്കിലും, ആശ്വാസത്തിന്റേതായ ചില ഘടകങ്ങൾ അതിൽ ഉണ്ടായിരിക്കാം.

ഈ ആഘോഷത്തിൽ സംതൃപ്തനാണെങ്കിൽ, അങ്ങനെ ആയിക്കോട്ടെ. എന്നാൽ ധാരാളിത്തം കാരണമായി ഒരല്പം മുഷിവ് അനുഭവപ്പെടുകയാണെങ്കിൽ, അതുമല്ലെങ്കിൽ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ, എല്ലാം അവസാനിപ്പിച്ചിട്ട് അതിൽനിന്നും പുറത്തുവരേണ്ട സമയമാണ്. വളരെ മെച്ചപ്പെട്ട ഒരു അവസരം കാത്തിരിക്കുന്നു. പ്രവചനീയമല്ലെങ്കിലും, അവ വിരസമായിരിക്കുകയില്ല.

 വൃശ്ചികം

വൃശ്ചികം

സ്വന്തം ജീവിതത്തെയോ, ചിലപ്പോൾ പ്രിയപ്പെട്ട ആരുടെയെങ്കിലും ജീവിതത്തെയോ മെച്ചപ്പെടുത്തുവാനായി താങ്കൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താങ്കളുടെ പ്രയത്‌നം പ്രചോദിപ്പിക്കുകയും ജാഗ്രതയുണ്ടാക്കുകയും ചെയ്തിരിക്കുന്നു. പ്രകാശത്തിന്റെ നേരിയ പ്രത്യാശയാണ് കാണുന്നതെങ്കിലും, വലിയൊരു മാറ്റത്തിന്റെ ശുഭപ്രതീക്ഷയിലാണ്. കാര്യങ്ങളിപ്പോൾ മെച്ചപ്പെടുകയാണ്.

താങ്കൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ സാവധാനത്തിലായിരിക്കാം എത്തിച്ചേരുന്നത്. പക്ഷേ അവ എത്തിച്ചേരുകയാണ്. ആ ചിന്ത താങ്കളെ കൂടുതൽ പ്രചോദിപ്പിക്കട്ടെ. കാരണം ഓരോ ദിവസവും താങ്കൾ കൂടുതലായി അതിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.

 ധനു

ധനു

നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമായ കാര്യങ്ങളായിരിക്കും പ്രകടിപ്പിക്കുവാൻ ഏറ്റവും വിഷമകരമായിരിക്കുന്നത്. പിശകുണ്ടാകുമോ എന്നുള്ള ആശങ്കയായിരിക്കാം അതിന്റെ കാരണം. താങ്കൾ കരുതൽ നൽകുന്ന ആരോ തിരികെ താങ്കളെ കരുതുന്നില്ല എന്ന് താങ്കൾ ചിന്തിക്കുന്നുണ്ടായിരിക്കാം.

എന്നാൽ പറയുന്ന കാര്യങ്ങൾകൊണ്ടോ പറയാത്ത കാര്യങ്ങൾകൊണ്ടോ തീരുമാനിക്കാൻ കഴിയുന്ന കാര്യമായിരിക്കില്ല അത്. താങ്കളുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വ്യക്തി സ്വയം പ്രകടിപ്പിക്കാനാകാതെ വിഷമിക്കുന്നുണ്ടായിരിക്കാം.അത് ആ വ്യക്തിയുടെ പ്രവർത്തിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരിക്കണം. ശ്രദ്ധിക്കുകയാണെങ്കിൽ, കാര്യങ്ങൾ വ്യക്തമാകും.

 മകരം

മകരം

പ്രത്യേകമായൊരു വിഷയത്തിൽ തീരുമാനമെടുക്കുന്നതിനുമുമ്പ് അറിയുവാനുള്ളതെല്ലാം അറിയുവാൻ താങ്കൾ ആഗ്രഹിക്കുന്നു. വിവരങ്ങൾ പൂർണ്ണമായും നിറഞ്ഞിരിക്കുന്ന മനസ്സാണ് മുന്നോട്ടുപോകുവാനുള്ള ഒരേയൊരു മാർഗ്ഗം. എത്രത്തോളം കൂടുതൽ അറിവ് ഉണ്ടാകുന്നുവോ, അത്രത്തോളം കൂടുതലായി വിവരങ്ങൾ ഉൾക്കൊള്ളപ്പെടും. ചിലപ്പോൾ എല്ലാ വിശദാംശങ്ങളെയും അറിയാതെ മുന്നോട്ടുപോകുന്നതായിരിക്കും നല്ലത്.

തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് മാറ്റിനിറുത്തുന്ന കാര്യങ്ങളുണ്ടെന്നും താങ്കൾക്ക് കണ്ടെത്തുവാൻ കഴിയും. എങ്കിലും അവ ചിലപ്പോൾ വളരെ നന്നായി പ്രവർത്തിക്കുമായിരിക്കാം. മുന്നോട്ടുപോകുക. തുടർന്ന് സ്വന്തം സഹജബോധത്തിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനം കൈക്കൊള്ളുക. ഹൃദയത്തെ വിശ്വസിക്കുകയാണെങ്കിൽ, താങ്കൾക്കത് വളരെ നന്നായി ചെയ്യുവാൻ കഴിയും

 കുംഭം

കുംഭം

സ്ഥായിത്വമുള്ളതായി കാണുന്നതുകൊണ്ട് ആരോ വളരെയധികം വിശ്വസ്തതയിലാണെന്ന്‌ താങ്കൾ ചിന്തിക്കുന്നു. ചിലപ്പോൾ ഒരു വാഗ്ദാനത്തെ ആ വ്യക്തി സഹായിച്ചിരിക്കില്ല. അതുമല്ലെങ്കിൽ ഒരു കടപ്പാടിനെ പൂർത്തീകരിച്ചില്ലായിരിക്കാം. പക്ഷേ അതിന് കാരണമായത് ഉത്തരവാദിത്വമില്ലായ്മ ആയിരിക്കുകയില്ല.

അതിനും ഉപരിയായി എന്തെങ്കിലും ഉണ്ടായിരിക്കാം. ആ വ്യക്തിയെ അഭിമുഖീകരിക്കുകയും ചോദിക്കുകയും ചെയ്യുന്നില്ലെങ്കിൽ, താങ്കൾക്കത് അറിയുവാൻ കഴിയുകയില്ല. എന്തിലെങ്കിലും ഉൾപ്പെടുന്നതിൽനിന്ന് ആ വ്യക്തി മനസ്സ് മാറ്റിയിട്ടുണ്ടെങ്കിൽ, അത് പദ്ധതികളിലെ മാറ്റം കാരണമായോ ഹൃദയത്തിലെ മാറ്റം കാരണമായോ ആയിരിക്കാം. അവിശ്വാസത്തിന്റേതായ ഒന്നുംതന്നെ അതിലില്ല.

 മീനം

മീനം

അവസരങ്ങൾ അവയുടെ സാന്നിദ്ധ്യത്തെ അറിയിച്ചുകൊണ്ട് വലിയ ശബ്ദത്തിൽ വാതിൽക്കൽ മുട്ടുന്നതായി പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ചിലപ്പോൾ അവ മുട്ടുന്നില്ലെങ്കിൽ എന്തുചെയ്യും? അവയുടെ ആഗമനം വിവേകത്തോടെയും ശാന്തമായും ആണെങ്കിലോ, അതുമല്ലെങ്കിൽ വലിയ ബഹളമൊന്നും കൂടാതെയാണ് വരുന്നതെങ്കിലോ? വളരെ വലിയ ഒരു അവസരം താങ്കൾക്കായി കാത്തുനിൽക്കുകയാണ്.

എന്നാൽ അതിന്റേതായ വലിയ ഒച്ചപ്പാടുകളൊന്നുമില്ല. ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ ആയിരിക്കില്ല അതിന്റെ സാന്നിദ്ധ്യം. അതിനുവേണ്ടി ആരായുന്നില്ലെങ്കിൽ താങ്കൾക്ക് കാണുവാൻ കഴിഞ്ഞെന്നുവരില്ല. എന്താണ് കാണുവാനാകുന്നതെന്ന് നോക്കുക. വളരെ സവിശേഷമായ എന്തോ ആണ് താങ്കളെ കാത്തിരിക്കുന്നത്.

English summary

daily-horoscope 18-6-2018

Know your fortune according to your zodiac sign, plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more