For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (18-5-2018 - വെള്ളി)

|

ജ്യോതിഷ വൈജ്ഞാനികത മാറ്റങ്ങളുടെ ആവിർഭാവത്തെ വെളിവാക്കുവാനും അങ്ങനെ നമുക്ക് ആവശ്യമായ കാര്യങ്ങളെ കണ്ടെത്തുവാനും സഹായിക്കുന്നു.

ff

ഓരോ നിമിഷാർദ്ധത്തിലും പ്രപഞ്ചത്തിലെ സർവ്വ പ്രതിഭാസങ്ങളിലും നിരന്തരമായി എത്തിച്ചേരുന്ന മാറ്റങ്ങൾ അനുകൂലമോ പ്രതികൂലമോ ആകാം.

 മേടം

മേടം

സർഗ്ഗാത്മകവൈഭവമുള്ള ഒരു വ്യക്തിയാണെന്ന് താങ്കൾ സ്വയം ചിന്തിക്കുകയില്ല. പക്ഷേ മറ്റുള്ളവർക്ക് കടന്നുചെല്ലുവാൻ പോലും കഴിയാത്ത പരിതഃസ്ഥിതികളിലൂടെ പ്രവർത്തനമേഖലകൾ കണ്ടെത്തുവാൻ കാരണമാകുന്നത് താങ്കളുടെ സർഗ്ഗാത്മകവൈഭവം തന്നെയാണ്. ആ നൈപുണ്യം ഇപ്പോൾ ഉയർത്തപ്പെട്ടിരിക്കുകയാണ്.

ധാരാളം പ്രശ്‌നങ്ങളെ പരിഹരിക്കുവാനുള്ള ഒരു കഴിവ് അത് ചൊരിഞ്ഞിരിക്കുന്നു. എങ്കിലും എല്ലാ പ്രശ്‌നങ്ങളുടെയും ഇടയിൽ ഒരു പ്രശ്‌നം ഭയാശങ്കകൾ ഉയർത്തിക്കൊണ്ട് നിലകൊള്ളുന്നതായി തോന്നുന്നു. ഈ പ്രയത്‌നത്തിൽ ചെറിയൊരു പങ്കാണ് വഹിക്കുവാനുള്ളതെങ്കിലും, മുന്നോട്ടുവന്ന് ആശയങ്ങളെ പ്രകടിപ്പിക്കുകയാണെങ്കിൽ, താങ്കളൊരു താരമായി മാറും. ഈ പരിതഃസ്ഥിതിയിൽ വിജയം കാണുവാനുള്ളൊരു മാർഗ്ഗം നേടിയെടുക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ താങ്കളുടെ പേരാണ് ഈ അവസരത്തിൽ എഴുതപ്പെട്ട് കാണുന്നത്. മുന്നോട്ടുപോയാലും.

 ഇടവം

ഇടവം

അധികാരംകൊണ്ട് ചിലർ ഉന്മത്തരായിരിക്കുന്നു. എന്നാൽ അധികാരത്തിലുള്ളൊരാൾ സുരക്ഷിതമല്ലെന്ന് വരുകയാണെങ്കിൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ വളരെ നാടകീയമായിരിക്കും. സ്വന്തം ആശങ്കകളാലും സുരക്ഷിതത്വമില്ലായ്മകളാലും സ്വാധീനിക്കപ്പെട്ട് ധാരാളം ആജ്ഞകൾ നൽകുകയും തീരുമാനങ്ങളൈടുക്കുകയും ചെയ്യുന്ന അധികാരിയായ ഒരാളുമായി താങ്കൾ ഇപ്പോൾ ഇടപെടുകയാണ്. താങ്കൾക്ക് ഇതറിയാം.

മറ്റുള്ളവർക്കും ഇതറിയാം. പക്ഷേ പാളംവിട്ട് ഓടുന്ന ഏതോ ഒരു പ്രശ്‌നത്തെ താങ്കൾക്ക് പരിഹരിക്കാനാകില്ല എന്ന് തോന്നാം. എന്തായാലും താങ്കളുടെ പരിപാലന സ്വഭാവമായിരിക്കാം കൃത്യമായും ഈ വ്യക്തിക്ക് വെളിച്ചം കാണുവാനായി വേണ്ടത്. ഈ വ്യക്തിയെ സമീപിക്കുമ്പോൾ വളരെ ദയാവായ്പുള്ളവനായും ദീനാനുകമ്പയുള്ളവനായും കാണപ്പെടുവാൻ ശ്രമിക്കുക. ഒരു വ്യത്യാസമുണ്ടാക്കാൻ താങ്കൾക്ക് കഴിയും.

 മിഥുനം

മിഥുനം

സൗഭാഗ്യകരമായ ഒരു അവസരം താങ്കളുടെ മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്, അതുമല്ലെങ്കിൽ അങ്ങനെയൊന്ന് ഉടനെ ഉണ്ടാകുവാൻ പോകുകയാണ്. ഇതുതന്നെയാണ് ആഗ്രഹിച്ചിരുന്നതും. എങ്കിലും അജ്ഞാതമായതിനെക്കുറിച്ചുള്ള ഒരു ആശങ്ക കാണുന്നു.

താങ്കൾക്ക് കാണുവാനാകുന്ന ക്ഷമതയെ മറ്റുള്ളവർക്ക് കാണുവാൻ കഴിയില്ലെങ്കിലും, താങ്കളുടെ സ്വപ്നം മറ്റുള്ളവർ പ്രധാനമായി കരുതിയിട്ടില്ലെങ്കിലും, വിപുലവും അനാവശ്യവുമായ ഒരു ആശങ്കയായി അത് അവർക്ക് തോന്നാം. എന്നാൽ സഞ്ചരിക്കുന്ന പാതയുടെ പാരിതോഷികമാണ് താങ്കളുടെ സ്വപ്നം. മറ്റാരുടെയും ആശങ്കകൾ സ്വാധീനിക്കുവാൻ ഇടകൊടുക്കരുത്. ആസൂത്രണം ചെയ്തതുപോലെതന്നെ മുന്നോട്ടുപോകുക. ഏറ്റവും മെച്ചപ്പെട്ടത് വരാനിരിക്കുന്നതേയുള്ളൂ.

 കർക്കിടകം

കർക്കിടകം

സ്വപ്നവുമായോ ലക്ഷ്യവുമായോ മുന്നോട്ടുതന്നെ പോകാമെന്നുള്ള ഒരു ശുഭവാർത്ത ഇന്ന് താങ്കൾക്ക് ലഭിക്കാം. കുറേക്കാലമായി ഇതിന്‌മേൽ വൈകാരികമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല കൃത്യമായും ഈ വാർത്ത തന്നെയാണ് കേൾക്കുവാൻ ആഗ്രഹിച്ചിരുന്നതും. താങ്കളുടെ ആവേശം വളരെ ഉന്നതമായിരിക്കുന്നു. എത്തിച്ചേർന്നിരിക്കുന്ന ഊർജ്ജം ഉത്തേജനാത്മകവുമാണ്. പക്ഷേ സ്വയം സമാധാനിച്ചേ തീരൂ.

ഉദ്ദേശിക്കുന്നതുതന്നെയാണ് ഇപ്പോൾ ലഭിക്കുന്നതെങ്കിലും, ജോലിയിൽ എന്തെങ്കിലും മോശമായത് വന്നെത്തി കൈകടത്താം എന്നുള്ള ആശങ്കകൾക്ക് ഇടംകൊടുക്കരുത്. മുന്നിലേക്ക് കുതിച്ചുചാടുന്നതിന് യാതൊരു കാരണവും കാണുന്നില്ല. ഇപ്പോഴുള്ള നിമിഷത്തെ സംരക്ഷിക്കുക. പ്രതീക്ഷിച്ചതുപോലെതന്നെ എല്ലാം മംഗളകരമായി പ്രവർത്തിക്കും.

 ചിങ്ങം

ചിങ്ങം

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളുമായുള്ള സങ്കീർണ്ണമായ വൈരുദ്ധ്യത്തെ എങ്ങനെ സമീപിക്കാമെന്ന ഒരു അനിശ്ചിതാവസ്ഥ താങ്കൾക്ക് അനുഭവപ്പെടാം. സ്വയം പ്രകടിപ്പിക്കുന്ന കാര്യത്തിൽ തികഞ്ഞ വൈദഗ്ദ്യമാണുള്ളത്. പക്ഷേ ഈ വ്യക്തി പലപ്പോഴും ഇടപെടാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ളതാണ്.

എന്നാൽ ഇപ്പോൾ, ആശയവിനിമയത്തിന്റെയും സംവേദനക്ഷമതയുടെയും കഴിവുകൾ അത്യുന്നതിയിലും പരിഷ്‌കൃതമായ അവസ്ഥയിലുമാണ്. ഈ വ്യക്തിയെ സമീപിക്കേണ്ട ഉത്കൃഷ്ട സമയം ഇതാണ്. ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുക. ഉണ്ടായേക്കാവുന്ന പ്രതികരണത്തെയോർത്ത് ആശങ്കപ്പെടരുത്. ഇപ്പോൾ എന്ത് പറഞ്ഞാലും, അതിന് ക്രിയാത്മകമായ ഒരു പ്രഭാവം ഉണ്ടായിരിക്കും.

 കന്നി

കന്നി

സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക നഷ്ടമോ മറ്റെന്തെങ്കിലും തരത്തിലുള്ള നഷ്ടമോ താങ്കൾ അനുഭവിച്ചിരിക്കാം. വേദനാത്മകമായ അവസ്ഥയിൽ അത് കൊണ്ടെത്തിച്ചിരിക്കാം. പക്ഷേ വാസ്തവത്തിൽ ഉത്കണ്ഠയുടേതായ യാതൊരു ആവശ്യവുമില്ല. പദ്ധതികൾക്കെതിരായി നീങ്ങുന്നതായതുകൊണ്ട് അത് വളരെ വിഷമമുണ്ടാക്കുന്നതാണെങ്കിലും, അതിനെ തിരികെ പ്രവർത്തിപ്പിക്കാൻ മാർഗ്ഗമുണ്ട്.

ആ പിശകിന്‌മേലും അതിന്റെ അവസ്ഥയെ കേടുപാടുനീക്കിയെടുക്കുന്ന കാര്യത്തിലും മുഴുവൻ ശ്രദ്ധയേയും കേന്ദ്രീകരിക്കുക. വിഖ്യാതമായിരിക്കുന്ന താങ്കളുടെ സാമർത്ഥ്യത്തെ വിനിയോഗിക്കുകയാണെങ്കിൽ, ആരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാളും കൂടുതൽ മെച്ചമായ ഒരു അവസ്ഥയിലേക്ക് തിരികെ വരുവാൻ കഴിയും.

 തുലാം

തുലാം

അടുത്ത കാലത്തായി ശരിയാംവണ്ണം പ്രവർത്തിക്കാത്ത ഒരു കാര്യം വൈകാരികമായി ആകെ നിലംപരിശാക്കുന്നതായിരുന്നു, പ്രത്യേകിച്ചും താങ്കൾ ഉദ്ദേശിക്കുന്ന രാശിക്കാരെല്ലാം തികച്ചും വിജയത്തിലായിരിക്കുമ്പോൾ. വിജയത്തിന്റെ ഉന്നതികളിലേക്ക് കയറുവാൻ താങ്കൾ തയ്യാറെടുത്തു, പക്ഷേ വളരെവേഗം താഴേക്കുവരുവാൻ വേണ്ടിയായിരുന്നു അത്.

വേഗത്തിലുള്ള ആ പതനമാണ് ഇപ്പോൾ വേച്ചുവേച്ച് നടക്കാൻ കാരണമായത്. പക്ഷേ താങ്ങുകൾ ഒരിക്കൽ ലഭിച്ചാൽ, കാര്യങ്ങളെ വീണ്ടും വിലയിരുത്തുകയും, അതിനുവേണ്ടിയുള്ള ലക്ഷ്യത്തിനായി ഒരിക്കൽക്കൂടി പദ്ധതികൾ ആവിഷ്‌കരിക്കുകയും വേണം. ഈ പരാജയം അന്തിമമല്ല. മെച്ചമായ മറ്റൊന്നിന്റെ തുടക്കമാണിത്. ഒരു കാരണമുണ്ടെങ്കിലേ എന്തും സംഭവിക്കുകയുള്ളൂ. വളരെവേഗംതന്നെ ആ കാരണം വ്യക്തമാകും.

 വൃശ്ചികം

വൃശ്ചികം

ഇപ്പോൾ ചെയ്യുന്ന കാര്യത്തിന് ഒരു പരാജയത്തെ വിജയമാക്കിമാറ്റുവാനുള്ള മഹത്തായ ക്ഷമതയുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന സാഹസികത കാരണം താങ്കളുടെ മനോഭാവം ഇരുണ്ടിരിക്കാം. നടത്തുന്ന മാറ്റങ്ങൾ വളരെവേഗംതന്നെ ചുറ്റമുള്ള കാര്യങ്ങളെ മാറ്റുവാനുള്ള കൂടുതൽ തിളക്കമാർന്ന ഒരു മാർഗ്ഗത്തെ വെളിവാക്കും. മാറ്റത്തിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിലും ഇപ്പോൾ എങ്ങനെയാണോ ആയിരിക്കുന്നത്, അങ്ങനെതന്നെ തുടർന്നുകൊള്ളുക.

പശ്ചാത്തലത്തിൽ ധാരാളം കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ അവ വെളിപ്പെടണമെന്നില്ല. വിശ്വാസം നിലനിറുത്തിക്കൊണ്ട് പ്രത്യാശയുടെ തീനാളങ്ങളെ ആളിക്കത്തിക്കുക. താങ്കൾ ഏറെക്കുറെ അവിടെ എത്തിക്കഴിഞ്ഞു.

 ധനു

ധനു

വ്യക്തിപരമായ കേന്ദ്ര ബന്ധങ്ങളിലൊന്നിനെ വിട്ടുകളയുവാനുള്ള വിളുമ്പിൽ താങ്കളിപ്പോൾ നിലകൊള്ളുകയാണ്. ഈ വ്യക്തിയുമായി മോശമായ ഒരു അവസ്ഥയിലായിരുന്നു. അങ്ങനെ അത് വളരെ ക്ഷീണിതമായിത്തീർന്നു.

എന്തായാലും വളരെ ശക്തമായൊരു വൈകാരികതരംഗം ഈ വ്യക്തിയുടെ വിഷമതകളുടെനേർക്ക് കൂടുതൽ അടുപ്പവും അനുകമ്പയും താങ്കളിൽ ജനിപ്പിച്ചുകൊണ്ട് ഇന്നത്തെ ദിവസത്തിലൂടെ കടന്നുപോകും. ഈ മാനസ്സികാവസ്ഥയിൽ എത്തിച്ചേരുകയാണെങ്കിൽ, അത് എന്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനെക്കുറിച്ചുള്ള ആഴമേറിയ ധാരണ ഉണ്ടാകും. ആ ഒരു ധാരണയ്ക്ക് താങ്കളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കുവാൻ കഴിയും.

 മകരം

മകരം

ജീവിതത്തിലെ വൈകാരികമായതും മറ്റ് തരത്തിലുള്ളതുമായ ആവശ്യമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കുവാൻ പറ്റിയ സന്ദർഭമാണിത്. തുടച്ചുമാറ്റേണ്ട വിഷാദമുണ്ടാക്കുന്ന ധാരാളം ഉടമസ്ഥതകളും വൈകാരിക ഭാരങ്ങളും ജീവിതത്തിൽ ഉണ്ടായിരിക്കാം.

പഴയ ചില ചെകുത്താന്മാരെ അഭിമുഖീകരിക്കേണ്ടിവരും എന്ന് ആശങ്കപ്പെട്ട് വളരെ കാലമായി അവയെയൊക്കെ മാറ്റിവച്ചിരിക്കുകയാണ്. മുക്തമാക്കപ്പെടേണ്ട പ്രത്യക്ഷമായ കാര്യങ്ങളുണ്ടെങ്കിലും, പഴയകാല ഓർമ്മകളുടെ പ്രതിനിധികളാണ് ഇവയൊക്കെ. ഭാരത്തെ ലഘൂകരിക്കുവാനുള്ള ശക്തി ഇപ്പോൾ താങ്കൾക്കുണ്ട്. മാത്രമല്ല നക്ഷത്രങ്ങൾ അങ്ങനെ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുന്നോട്ടുതന്നെ പോയാലും.

 കുംഭം

കുംഭം

അടുത്ത സുഹൃത്തുക്കളിൽനിന്നും പ്രിയപ്പെട്ടവരിൽനിന്നുപോലും അനുഭവിണ്ടേിവരുന്ന മനഃക്ലേശത്തെയും വൈകാരികോണർവ്വിനേയും താങ്കൾ ഒളിച്ചുവച്ചിരിക്കുകയാണ്. എന്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് അവർക്ക് അറിയില്ല. അതുകൊണ്ട് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന അനുകമ്പ അവരിൽനിന്നും ഉണ്ടാകുന്നില്ല എന്ന കാര്യത്തിൽ ആശങ്കപ്പെടാതിരിക്കൂ.

ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെടുകയാണ്. പരീക്ഷണഘട്ടത്തിൽ ഒരു പ്രത്യേക വ്യക്തി കൂടെയില്ലായിരുന്നു എന്ന് നീരസം തോന്നരുത്. ക്ലേശങ്ങളുടെ അളവിനെ ആ വ്യക്തിക്ക് സംവേദിക്കാൻ കഴിയാത്തതായിരിക്കാം കാരണം. അറിയുമായിരുന്നുവെങ്കിൽ ആ വ്യക്തി മുന്നിലേക്ക് വരുമായിരുന്നു. ശരിയായ ധാരണകൾ ഉണ്ടാക്കിയെടുക്കുക.

 മീനം

മീനം

ഭ്രമാത്മകതയിൽനിന്നും ഉടലെടുക്കുന്ന സമ്പൂർണ്ണ സാമ്പത്തിക പ്രൗഢിയോടും മറ്റ് നേട്ടങ്ങളോടുമൊപ്പം ഒരു സ്വപ്നം വേഗത്തിൽ യാഥാർത്ഥ്യമാകുന്നത് താങ്കൾ പ്രതീക്ഷിക്കുകയാണ്. ക്രിയാത്മകമായ സമീപനങ്ങൾ പ്രശംസനീയമാണെങ്കിലും, അവയ്ക്ക് ബഹുദൂരം കൊണ്ടുപോകാനാകുമെങ്കിലും, താങ്കളുടെ വീക്ഷണത്തിലും പ്രതീക്ഷകളിലും കുറച്ചുകൂടി യാഥാർത്ഥ്യബോധം ഉണ്ടാകേണ്ടതുണ്ട്.

എത്തിച്ചേർന്നത് നേടിയെടുക്കുവാൻ കഴിയും. പക്ഷേ അതിന് ധാരാളം കഠിനാദ്ധ്വാനവും ഉപാദികളും കുംഭഗോപുരത്തിൽ എത്തിച്ചേരുന്നതിനുമുമ്പ് ആവശ്യമാണ്. വിശ്വസിക്കുന്നത് നിലനിറുത്തുക, മാത്രമല്ല സ്വപ്നങ്ങൾക്കുപിന്നിൽ പ്രവർത്തനങ്ങളെ സന്നിവേശിപ്പിക്കുകയും വേണം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും.

English summary

Daily Horoscope 18-5-2018

Know your horoscope prediction of the day. Read out this and plan your day accordingly.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more